ശെയ്ഖ് അബൂ ഹംസ ഹസൻ ബ്നു മുഹമ്മദ് ബാ ശുഐബിന്റെ حَفِظَهُ اللّـہُ ഫത്‌വകൾ
Статистикаയെമനിലെ ശെയ്ഖ് മുഖ്ബിലിന്റെയും ശെയ്ഖ് യഹ്‌യയുടെയും ശിഷ്യനായ ശെയ്ഖ് അബൂ ഹംസ ഹസ്സൻ ബ്‌നു മുഹമ്മദ് ബാ ശുഐബിന്റ ഫത്‌വകൾ {മലയാളത്തിൽ}.
- Последний пост
- 12 июн.
- Последнее чтение
- 13 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- —
- 1/48двое суток
- —
- 1/72трое суток
- —
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
﷽ ◼️ഹംസയുടെ കരൾ ഹിന്ദ് ബിൻത് ഉത്ബ رضي الله عنهما ചവച്ചരച്ച സംഭവം◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: ഹംസ رضي الله عنه യുടെ കരൾ ഹിന്ദ് ബിൻത് ഉത്ബ رضي الله عنها ചവച്ചരച്ച സംഭവം അല്ലെങ്കിൽ അത് കഴിച്ചു എന്നത് സ്ഥിരപ്പെട്ടതാണോ? ✉️ ഉത്തരം: സ്ഥിരപ്പെട്ടിട്ടില്ല. ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••• 🗒️ വിവർത്തനം : ജാസിം ബ്നു മുഹമ്മദ് -وفقه الله- 🔗 https://t.me/Bashuaibmal/354 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/5948 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ 🥩 ഉദ്ഹിയ്യത്ത് സംബന്ധിച്ചുള്ള ചില ഫത്‌വകൾ. 📬ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യുടെ ഫത്‌വകൾ : ════📓📘════📓📘 ══════ 🗒ഉദ്ഹിയ്യത്ത് അറക്കുന്നതിൻ്റെ വിധി ════📓📘════📓📘 ══════ 🗒 ഉദ്ഹിയ്യത്തിൻ്റെ നിബന്ധനകൾ. ════📓📘════📓📘 ══════ 🗒 ഉദ്ഹിയ്യത്ത് അറക്കപ്പെടാവുന്ന മൃഗങ്ങളും അവയുടെ വയസ്സും. ════📓📘════📓📘 ══════ 🗒എപ്പോഴാണ് ഉദ്ഹിയത്ത് അറക്കുന്ന വ്യക്തിക്ക് തന്റെ നഖവും മുടിയും വെട്ടുന്നത് നിഷിദ്ധമാവുന്നത്? ════📓📘════📓📘 ══════ 🗒ബലി മൃഗത്തിന്റെ ഉടമസ്ഥനാകുന്നു അത് അറക്കുന്നത് വരെ നഖവും മുടിയും വെട്ടുന്നത് ഉപേക്ഷിക്കേണ്ടത് ════📓📘════📓📘 ══════ 🗒ഉദ്ഹിയ്യത്ത് അറക്കുന്നത് അയ്യാമുത്തശ്രീഖിൻ്റെ അവസാന ദിവസം വരെ നീണ്ടു പോയാൽ ════📓📘════📓📘 ══════ 🗒ഉദ്ഹിയ്യത്ത് അറുക്കണോ അതോ കടം വീട്ടണോ? ════📓📘════📓📘 ══════ 🗒ഉദ്ഹിയ്യത്ത് അറുക്കാൻ ഏൽപ്പിക്കപ്പെട്ടയാൾ മുടിയും നഖവും വെട്ടാതിരിക്കണോ? ════📓📘════📓📘 ══════ 🔗 https://t.me/Bashuaibmal/282
﷽ ◼️നെരിയാണിയെ പൂർണ്ണമായും മറയ്ക്കാത്ത സോക്സിൻമേൽ തടവൽ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: വുദൂഅ് ചെയ്യുമ്പോൾ നെരിയാണിയുടെ പകുതി ഭാഗം മാത്രം മൂടുന്ന സോക്സിൻ മേൽ തടവൽ അനുവദനീയമാണോ? ✉️ ഉത്തരം: നെരിയാണിയെ പൂർണ്ണമായും മറയ്ക്കാത്ത സോക്സിൻമേൽ തടവൽ അനുവദനീയമല്ല. ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••• 🗒️ വിവർത്തനം : ജാസിം ബ്നു മുഹമ്മദ് -وفقه الله- 🔗 https://t.me/Bashuaibmal/352 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/8930 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ ◼️പെരുന്നാളിന് വീട് അലങ്കരിക്കുന്നതിന്റെ വിധി ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: പെരുന്നാളിന് ഒരുക്കമായിക്കൊണ്ട് വീടുകൾ അലങ്കരിക്കുന്നതിന്റെ വിധി എന്താണ്? ✉️ ഉത്തരം: ദുർവ്യയം ആകാതെയും, ശത്രുക്കളോട് (കാഫിരീങ്ങളോട്) സാദൃശ്യപ്പെടാതെയും ആകുന്നത് കൊണ്ട് കുഴപ്പമില്ല. ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••• 🗒️ വിവർത്തനം : സഅ്‌ദ് ബ്നു ഉമർ -وفقه الله- 🔗 https://t.me/Bashuaibmal/351 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/6740 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ ◼️ വിത്റിന്റെ ഖുനൂത്തിൽ കൈകൾ ഉയർത്തി പ്രാർത്ഥിക്കുന്നതിന്റെ വിധി ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: വിത്റിൽ ഖുനൂത്തിൽ കൈകൾ ഉയർത്താമോ? അതിനുള്ള തെളിവ് എന്താണ്? ✉️ ഉത്തരം: നാസിലയുടെ (വിപൽഘട്ടങ്ങളിലെ) ഖുനൂത്തിൽ കൈകൾ ഉയർത്തുന്നതിനോട് ഖിയാസ് (താരതമ്യം) ചെയ്തുകൊണ്ട് വിത്റിന്റെ ഖുനൂത്തിലും കൈകൾ ഉയർത്താവുന്നതാണ്. അനസ് رَضِيَ اللَّــہُ عَنْــہُ നിവേദനം ചെയ്ത ഹദീഥിൽ അദ്ദേഹം പറയുന്നത് കാണാം: "വഞ്ചനയിലൂടെ കൊല്ലപ്പെട്ട ഖുർറാഉകളുടെ കാര്യത്തിൽ അല്ലാഹുവിന്റെ റസൂൽ ﷺ ദുഃഖിതനായതുപോലെ മറ്റൊരു കാര്യത്തിൽ ദുഃഖിതനാകുന്നത് ഞാൻ കണ്ടിട്ടില്ല, സുബ്ഹ് നിസ്കാരത്തിൽ (അവരെ കെണിയിലാക്കിയ) മുശ്രിക്കുകൾക്കെതിരെ അദ്ദേഹം ﷺ കൈകൾ ഉയർത്തി പ്രാർത്ഥിക്കുന്നതു ഞാൻ കണ്ടു." ഈ ഹദീഥ് ഇമാം അഹ്‌മദ് സ്വീകാര്യയോഗ്യമായ പരമ്പരയോടെ റിപ്പോർട്ട് ചെയ്തതാണ്. കൂടാതെ ഉമർ, ഇബ്നു മസ്ഊദ്, ഇബ്നു അബ്ബാസ് رَضِيَ اللَّــہُ عَنْـهُم തുടങ്ങിയ സലഫുകൾ റുകൂഇന് ശേഷം ഖുനൂത്ത് നിർവഹിക്കുമ്പോൾ കൈകൾ ഉയർത്തിയിരുന്നു എന്നത് സ്ഥിരപ്പെട്ടിട്ടുമുണ്ട്. 📆 19 റമദാൻ 1447 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• 🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله 🔗 https://t.me/Bashuaibmal/350 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ 🌙 റമദാൻ സംബന്ധമായ ചില ഫത്‌വകൾ 📬 ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ: ════📓📘════📓📘 ══════ കഴിഞ്ഞ റമദാനിൽ നിന്ന് വീട്ടാനായി ബാക്കി ഉണ്ടായിരുന്ന നോമ്പ് ശേഷമുള്ള റമദാൻ വരേക്കും അലസത കാരണം ഒരുവൻ വീട്ടിയിട്ടില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? ════📓📘════📓📘 ══════ 📃റമദാൻ വന്നെത്തി എന്ന സന്തോഷ വാർത്ത ════📓📘════📓📘 ══════ 📃 എല്ലാ ശൈത്വാന്മാരും റമദാനിൽ ചങ്ങലകളാൽ ബന്ധിക്കപ്പെടുമോ? ════📓📘════📓📘 ══════ 📃 (പല്ലുതേക്കാൻ ഉപയോഗിക്കുന്ന) ടൂത്ത്പേസ്റ്റ് നോമ്പ് മുറിക്കുന്നവയിൽ പെട്ടതാണോ? ════📓📘════📓📘 ══════ 📃 ഫജ്‌റിന് മു'അദ്ദിൻ ബാങ്ക് കൊടുത്തു തുടങ്ങിയാൽ കഴിക്കുന്നതും കുടിക്കുന്നതും അനുവദനീയമല്ല ════📓📘════📓📘 ══════ ആവി പിടിച്ചാൽ നോമ്പ് മുറിയുമോ? ════📓📘════📓📘 ══════ 📃കഫം വിഴുങ്ങിയാൽ നോമ്പ് മുറിയുമോ ════📓📘════📓📘 ══════ 📃 റമദാനിൽ പകൽസമയം(നോമ്പുകാരൻ ആയിരിക്കെ) ഹിജാമ ചെയ്യുന്നത് നോമ്പ് മുറിക്കുമോ? ════📓📘════📓📘 ══════ 📃 മറന്നുകൊണ്ട് കഴിക്കുകയോ കുടിക്കുകയോ ചെയ്താൽ നോമ്പ് മുറിയുകയില്ല ════📓📘════📓📘 ══════ 📃 നിർബന്ധിതാവസ്ഥയിൽ ഭക്ഷണപാനീയങ്ങൾ (വായ്ക്ക് അകത്തോട്ട് ഇറക്കാതെ) രുചിച്ചു നോക്കുന്നതിലൂടെ നോമ്പ് മുറിയുകയില്ല ════📓📘════📓📘 ══════ 📃 ഛർദ്ദിക്കുന്നവന്റെ നോമ്പ് മുറിയുമോ? ════📓📘════📓📘 ══════ 📃 ഇൻസുലിൻ ഇഞ്ചക്ഷൻ കാരണം നോമ്പ് മുറിയുമോ? ════📓📘════📓📘 ══════ 📃 കഴിഞ്ഞ റമദാനിൽ നിന്ന് വീട്ടാനായി ബാക്കി ഉണ്ടായിരുന്ന നോമ്പ് ശേഷമുള്ള റമദാൻ വരേക്കും അലസത കാരണം ഒരുവൻ വീട്ടിയിട്ടില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? ════📓📘════📓📘 ══════ 📃 നൊമ്പുതുറയുടെ മാനദണ്ഡം സൂര്യാസ്തമയം ആണ്, ബാങ്കല്ല ════📓📘════📓📘 ══════ 📃 നോമ്പുതുറയുടെ നേരത്തുള്ള പ്രാർത്ഥനകൾ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല ════📓📘════📓📘 ══════ 📃 റമദാനിൽ ആർത്തവം തടയാനുള്ള ഗുളികകൾ ഉപയോഗിക്കുന്നത് അനുവദനീയമാണോ? ════📓📘════📓📘 ══════ 📃 പകൽസമയം 21 മണിക്കൂറുകളോളം നീളുന്നയിടങ്ങളിൽ ഉള്ളവർ എങ്ങനെയാണ് നോമ്പ് നോൽക്കുക? ════📓📘════📓📘 ══════ 📃 ദിവസം മുഴുവനും പകൽസമയം ആയുള്ള, രാത്രികൾ ഇല്ലാത്തയിടങ്ങളിൽ ഉള്ളവർ എങ്ങെനെയാണ് നോമ്പ് നോൽക്കുക? ════📓📘════📓📘 ══════ 📃 മേഘാവൃതമായ ദിവസത്തിൽ സൂര്യൻ അസ്തമിച്ചെന്ന് കരുതി നോമ്പ് തുറന്നവന്റെ മേൽ ഖളാഅ് ഉണ്ടോ? ════📓📘════📓📘 ══════ 📃 റമദാനിന്റെ പകലിൽ മൂക്കിലേക്ക് ഒഴിക്കുന്ന തുള്ളികൾ(Nose drops) ഉപയോഗിക്കുന്നതിന്റെ വിധി ════📓📘════📓📘 ══════ 📃 നോമ്പ് നോൽക്കുവാൻ സാധിക്കാത്ത വ്യക്തി റമദാനിൽ തന്നെ ഫിദ്‌യ നൽകണമോ? ════📓📘════📓📘 ══════ 📃 സ്ത്രീകൾക്ക് മസ്ജിദിൽ പോയി തറാവീഹ് നിസ്കരിക്കൽ അനുവദനീയമാണോ? ════📓📘════📓📘 ══════ 📃 താറാവീഹ് നിസ്കാരത്തിൽ മുസ്ഹഫിലും മൊബൈൽഫോണിലും നോക്കി പാരായണം ചെയ്യല്‍ ════📓📘════📓📘 ══════ 📃 തറാവീഹ് നിസ്കാരത്തിൽ വിത്ർ നിസ്കരിച്ചതിന് ശേഷം ഇശാഅ്' യുടെ സുന്നത്ത് നിസ്കരിക്കുന്നതിനെ കുറിച്ച് എമിറേറ്റ്സിൽ നിന്നൊരു ചോദ്യം ════📓📘════📓📘 ══════ 📃 ലൈലത്തുൽ ഖദ്ർ ഇരുപത്തി ഏഴിൻ്റെ രാത്രിയിൽ തന്നെ ആവണമെന്നില്ല ════📓📘════📓📘 ══════ 📃 ലൈലത്തുൽ ഖദരിൻ്റെ പ്രതിഫലം ലഭിക്കാൻ രാത്രി മുഴുവനും നിസ്കരിക്കണമെന്നുണ്ടോ? ════📓📘════📓📘 ══════ 📃 ഏതാണ് ആദ്യം നോൽക്കേണ്ടത്?ഖദ്വാഅ് വീട്ടാനുള്ള നോമ്പോ, അതോ ശവ്വാലിലെ ആറ് നോമ്പോ? ════📓📘════📓📘 ══════ 📃 ശവ്വാലിലെ ആറ് നോമ്പുകൾ തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും ആയി നോൽക്കാമോ ════📓📘════📓📘 ══════ 📃 ശവ്വാലിലെ ആറ് നോമ്പുകൾ ദുൽ ഖ'അദയിൽ നോൽക്കാമോ? ════📓📘════📓📘 ══════
﷽ ◼️കുട്ടിയുടെ ഗുഹ്യാവയവം സ്പർശിച്ചാൽ വുദൂ മുറിയുമോ?◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: കുട്ടിയുടെ ഗുഹ്യാവയവം സ്പർശിച്ചാൽ വുദൂ മുറിയുമോ? ✉️ ഉത്തരം: ശരിയായ അഭിപ്രായപ്രകാരം മറ്റുള്ളവരുടെ ഗുഹ്യാവയവം സ്പർശിച്ചാൽ വുദൂ മുറിയുന്നതല്ല.¹ ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••• ¹ കാരണം ഈ വിഷയത്തിൽ സ്ഥിരപ്പെട്ട ഹദീഥുകൾ തെളിയിക്കുന്നത് സ്വന്തം ഗുഹ്യാവയവം സ്പർശിച്ചാൽ മാത്രമാണ് വുദൂ മുറിയുകയുള്ളൂ എന്നാണ്. ബുസ്റ رضي الله عنها യിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു : مَنْ مَسَّ ذَكَرَهُ فَلَا يُصَلِّ حَتَّى يَتَوَضَّأَ ആരെങ്കിലും തൻ്റെ ഗുഹ്യാവയവം സ്പർശിച്ചാൽ അവൻ വുദൂ എടുക്കുന്നത് വരേക്കും നിസ്കരിക്കരുത്. [📚സുനനു തിർമിദി (82)] ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••• 🗒️ വിവർത്തനം : ജാസിം ബ്നു മുഹമ്മദ് -وفقه الله- 🔗 https://t.me/Bashuaibmal/348 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/3728 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ ◼️🍼 കുട്ടികളെ എടുത്തു കൊണ്ട് നിസ്കരിക്കൽ ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിൻ്റെ കഠിനമായ കരച്ചിൽ കൊണ്ട് മാതാവ് ആ കുഞ്ഞിനെ എടുത്തു കൊണ്ട് നിസ്കരിച്ചു. അങ്ങനെ ചെയ്തതിന് അവളുടെ മേൽ കുറ്റമുണ്ടൊ? ആ കുഞ്ഞിൻ്റെ ഡയപ്പറിലാണെങ്കിൽ മൂത്രവുമുണ്ടായിരുന്നു. ✉️ ഉത്തരം: കുട്ടികളെ എടുത്തു കൊണ്ട് നിസ്കരിക്കുന്ന തിനെ സംബന്ധിച്ചിടത്തോളം അത് അബു ഖതാദ അൽ അൻസാരി رضي الله عنه നിവേദനം ചെയ്ത ഹദീഥിൽ സ്ഥിരപ്പെട്ടതാകുന്നു, നബി ﷺ യുടെ മകളായ സൈനബിൻ്റെയും അബുൽ 'ആസ് ബ്നു റബീ'അ ബ്നി 'അബ്ദിശ്ശംസിൻ്റെയും മകളായ ഉമാമയെ അവിടുന്ന് എടുത്തു കൊണ്ട് നിസ്കരിക്കാറുണ്ടായിരുന്നു, സുജൂദ് ചെയ്യുമ്പോൾ (ചില രിവായത്തിൽ റുകൂഅ് ചെയ്യുമ്പോൾ) കുട്ടിയെ താഴെ വെക്കുകയും എഴുന്നേൽക്കുമ്പോൾ എടുക്കുകയും ചെയ്യുമായിരുന്നു.¹ ഡയപ്പേർസിനുള്ളിൽ നജസുള്ളതിനെ സംബന്ധിച്ചിടത്തോളം അതിൽ കുഴപ്പമില്ല കാരണം അത് നിസ്കരിക്കുന്നവനിൽ നിന്ന് വേർപെട്ടിട്ടാണുള്ളത്. ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••• ¹ 📚 ബുഖാരി 516, മുസ്ലിം 543. ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••• 🗒️ വിവർത്തനം : ജാസിം ബ്നു മുഹമ്മദ് -وفقه الله- 🔗 https://t.me/Bashuaibmal/346 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/5507 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ ◼️ 🛡 ശിക്ഷകളിൽ നിന്നുള്ള രക്ഷ ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: ഖബ്‌ർ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നുമുള്ള രക്ഷയെന്താണ്? ✉️ ഉത്തരം: അല്ലാഹു ﷻ പറഞ്ഞു: { وَٱلۡعَصۡرِ إِنَّ ٱلۡإِنسَـٰنَ لَفِی خُسۡرٍ إِلَّا ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ وَتَوَاصَوۡا۟ بِٱلۡحَقِّ وَتَوَاصَوۡا۟ بِٱلصَّبۡرِ } കാലം തന്നെയാണ സത്യം. തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. ¹ ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• ¹ [സൂറത്തുൽ 'അസ്‌ർ: 1-3] ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• 🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله 🔗 https://t.me/Bashuaibmal/345 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/66 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ ◼️ ❎പ്രാർത്ഥനകളോടൊപ്പം " ഇൻ ശാ അല്ലാഹ് (إن شاء الله)" പറയുന്നതിന്റെ വിധി ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: " നിനക്ക് അല്ലാഹു പൊറുത്തു തരട്ടെ ഇൻ ശാ അല്ലാഹ് (അല്ലാഹു ഉദ്ദേശിച്ചാൽ)" എന്ന രീതിയിൽ പ്രാർത്ഥിക്കുന്നത് വിലക്കപ്പെട്ടിട്ടുണ്ടോ? ✉️ ഉത്തരം: ഉണ്ട്. പ്രാർത്ഥനയിൽ ഉറപ്പുണ്ടായിരിക്കണമെന്നതും, അതിനെ അല്ലാഹുവിന്റെ ഉദ്ദേശവുമായി ബന്ധപ്പെടുത്തുന്നത് ഒഴിവാക്കണമെന്നതും അനിവാര്യമാണ്. കാരണം അബൂ ഹുറൈറ رَضِيَ اللَّــہُ عَنْـه നിവേദനം ചെയ്ത ഹദീഥിൽ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: ❝ നിങ്ങളിൽ ഒരുവനും " അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നുവെങ്കിൽ നീ എനിക്ക് പൊറുത്ത് തരുകയും, നീ ഉദ്ദേശിക്കുന്നുവെങ്കിൽ നീ എന്റെ മേൽ കാരുണ്യം ചൊരിയുകയും, നീ ഉദ്ദേശിക്കുന്നുവെങ്കിൽ നീ എനിക്ക് ഉപജീവനം നൽകുകയും ചെയ്യേണമേ" എന്ന് പറയാൻ പാടില്ല. മറിച്ച് അവൻ ഉറപ്പോട് കൂടി പ്രാർത്ഥിച്ചുകൊള്ളട്ടെ, തീർച്ചയായും അല്ലാഹു അവൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നു, അവനെ നിർബന്ധിക്കുന്നവനായ ആരും തന്നെയില്ല. ❞ ¹ ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• ¹ [ബുഖാരിയും (7477), മുസ്‌ലിമും (2679) റിപ്പോർട്ട് ചെയ്ത ഹദീഥ്] ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• 🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله 🔗 https://t.me/Bashuaibmal/344 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/7342 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ ◼️💊 ഹൃദയത്തിന്റെ കടുപ്പത്തിനുള്ള ചികിത്സ ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: ഹൃദയത്തിന്റെ കടുപ്പത്തിനുള്ള ചികിത്സ എന്താണ്? ✉️ ഉത്തരം: ഹൃദയത്തിന്റെ കടുപ്പത്തിനുള്ള ചികിത്സ, പാപങ്ങളും തിന്മകളും ഉപേക്ഷിക്കുകയും, അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും, നിന്റെ മേൽ നിർബന്ധമായ കാര്യങ്ങളിലേക്ക് തിടുക്കം കൂട്ടുകയും ചെയ്യുക എന്നതാണ്. പശുവിനെ അറക്കുവാനുള്ള അല്ലാഹുവിന്റെ കല്പനയ്ക്ക് ഉത്തരം നൽകുന്നതിൽ ഇസ്രാഈല്‍ സന്തതികൾ അലസത പ്രകടിപ്പിക്കുകയും, അതിൽ അവർ പിടിവാശി കാണിക്കുകയും ചെയ്‌തപ്പോൾ, അല്ലാഹു അവരെ ഹൃദയത്തിന്റെ കടുപ്പത്താൽ ശിക്ഷിക്കുകയുണ്ടായി, അല്ലാഹു പറഞ്ഞു: ﴿ثُمَّ قَسَتْ قُلُوبُكُمْ مِنْ بَعْدِ ذَلِكَ﴾ പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി.¹ ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• ¹ [സൂറത്തുൽ ബഖറ: 74] ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• 🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله 🔗 https://t.me/Bashuaibmal/343 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/1122 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ ◼️🎁നൽകിയ സമ്മാനം തിരികെ വാങ്ങുന്നതിന്റെ വിധി◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: എന്റെ പിതൃസഹോദരൻ അദ്ദേഹത്തിന്റെ ഭാര്യക്ക് സ്വർണം സമ്മാനിച്ചിരുന്നു, പക്ഷെ ഇപ്പോൾ അവർക്കിടയിൽ വഞ്ചന സംബന്ധമായ ചില പ്രശ്നങ്ങൾ സംഭവിക്കുകയും, അത് ത്വലാഖിൽ അവസാനിക്കുകയും ചെയ്‌തു. അതിനാൽ അദ്ദേഹത്തിന് താൻ നൽകിയ സ്വർണ്ണം തിരികെ വാങ്ങൽ അനുവദനീയമാകുമോ? ✉️ ഉത്തരം: അനുവദനീയമല്ല, കാരണം തന്റെ സമ്മാനം തിരികെ വാങ്ങുന്നവൻ ഛര്‍ദ്ദിച്ച ശേഷം അതിൽനിന്ന് തന്നെ ഭക്ഷിക്കുന്ന നായയെ പോലെയാണ്.¹ ••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• ¹ ബുഖാരിയും (2589), മുസ്‌ലിമും (1622) റിപ്പോർട്ട് ചേയ്ത് ഇബ്നു അബ്ബാസ് رَضِيَ اللَّــہُ عَنْـهُما യുടെ ഹദീഥിൽ ഉള്ളത് പോലെ ••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• 🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله 🔗 https://t.me/Bashuaibmal/342 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/8436 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ ◼️ പുകവലിക്കാരനായ ഭർത്താവിനോട് ത്വലാഖ് ആവശ്യപ്പെടാമോ? ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: തന്റെ ഭർത്താവ് സിഗററ്റ് വലിക്കുന്നവനാണെന്ന് അറിഞ്ഞപ്പോൾ ത്വലാഖ് തേടിയ സ്ത്രീയുടെ മേൽ കുറ്റമുണ്ടോ? ✉️ ഉത്തരം: അവൾക്ക് അവനോടൊപ്പമുള്ള സഹവാസം സാധ്യമല്ലെങ്കിൽ ത്വലാഖ് തേടാവുന്നതാണ്, അല്ലാഹുവിനാണ് ഏറ്റവും നന്നായി അറിയാവുന്നത്. ••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• 🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله 🔗 https://t.me/Bashuaibmal/341 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/8436 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ ◼️ മദ്യമോ ലഹരിയോ ഉപയോഗിച്ച അവസ്ഥയിലുള്ള ത്വലാഖ് ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: (മദ്യമോ ലഹരിയോ തുടങ്ങിയവ ഉപയോഗിച്ചതിനാൽ) സ്വബോധാവസ്ഥയിൽ നിന്ന് പുറത്ത് പോയ ഒരുവൻ ത്വലാഖ് ചെയ്താലുള്ള വിധിയെന്താണ്? ✉️ ഉത്തരം: സ്വബോധാവസ്ഥയിൽ നിന്ന് പുറത്ത് പോവുകയും, ബുദ്ധി അടഞ്ഞുകിടക്കുകയും ചെയ്ത സാഹചര്യത്തിൽ ത്വലാഖ് പരിഗണിക്കപ്പെടുകയില്ല ••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• 🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله 🔗 https://t.me/Bashuaibmal/340 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/7832 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ 🌕 ഗ്രഹണ നിസ്കാരവുമായി ബന്ധപ്പെട്ട് ചില ഫത്‌വകൾ 📭 ശെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ: ═══📓📖📓════📓📖📓════ 📤 ഗ്രഹണം 🖥 https://t.me/Bashuaibmal/323 ═══📓📖📓════📓📖📓════ 📤 കുസൂഫും (كُسوف) ഖുസൂഫും (خُسوف) തമ്മിൽ വ്യത്യാസമുണ്ടോ? 🖥 https://t.me/Bashuaibmal/324 ═══📓📖📓════📓📖📓════ 📤 ഗ്രഹണ നിസ്കാരത്തിന്റെ രൂപം 🖥 https://t.me/Bashuaibmal/325 ═══📓📖📓════📓📖📓════ 📤 ഗ്രഹണ നിസ്കാരത്തിന്റെയും, ശേഷമുള്ള ഖുത്ബയുടെയും വിധി 🖥 https://t.me/Bashuaibmal/326 ═══📓📖📓════📓📖📓════ 📤 ഗ്രഹണത്തിന്റെ നിസ്കാരത്തിനും, മഴ തേടിക്കൊണ്ടുള്ള നിസ്കാരത്തിനും മുൻപുള്ള കുളി 🖥 https://t.me/Bashuaibmal/327 ═══📓📖📓════📓📖📓════ 📤 ഗ്രഹണത്തെ കുറിച്ചുള്ള വാർത്തകളെ മാത്രമായി ആശ്രയിക്കൽ 🖥 https://t.me/Bashuaibmal/328 ═══📓📖📓════📓📖📓 ════ 📤 ഒറ്റയ്ക്കുള്ള ഗ്രഹണ നിസ്കാരം 🖥 https://t.me/Bashuaibmal/329 ═══📓📖📓════📓📖📓════ 📤 തൊട്ടടുത്തുള്ള നാട്ടിൽ ഗ്രഹണം കണ്ടതിന്റെ അടിസ്ഥാനത്തിൽ കാണാത്ത നാട്ടിൽ നിസ്കരിക്കുമോ? 🖥 https://t.me/Bashuaibmal/330 ═══📓📖📓════📓📖📓════ 📤 ഗ്രഹണ നിസ്കാരത്തിൽ ഇമാം ആദ്യത്തെ റക'അത്തിൽ രണ്ട് റുകൂഅ് ഇന് പകരം അറിയാതെ ഒരു റുകൂഅ് മാത്രം നിസ്കരിച്ചാൽ 🖥 https://t.me/Bashuaibmal/331 ═══📓📖📓════📓📖📓 ════ 📤 ഗ്രഹണ നിസ്കാരത്തിലെ ആദ്യത്തെ റക'അത്തിൽ ഒരു റുകൂഅ് നഷ്ടപ്പെട്ടവർ എന്ത് ചെയ്യണം? 🖥 https://t.me/Bashuaibmal/332 ═══📓📖📓════📓📖📓 ════ 📤 ഗ്രഹണ നിസ്കാരത്തിൽ ഇമാം നാല് റുകൂ'ഉകളിൽ മൂന്ന് മാത്രമാണ് നിസ്കരിച്ചതെങ്കിൽ ആ നികസാരത്തിന്റെ വിധിയെന്താണ്? 🖥 https://t.me/Bashuaibmal/333 ═══📓📖📓════📓📖📓 ════ 📤 ഗ്രഹണ നിസ്കാരത്തിൽ രണ്ട് റക'അത്തുകളിൽ അധികമായി നിസ്കരിക്കുന്നതിന്റെ വിധി 🖥 https://t.me/Bashuaibmal/334 ═══📓📖📓════📓📖📓 ════ 📤 ഗ്രഹണ നിസ്കാരത്തിന് ശേഷം എത്ര ഖുത്ബകൾ ഉണ്ട്? 🖥 https://t.me/Bashuaibmal/335 ═══📓📖📓════📓📖📓 ════ 📤 ഗ്രഹണ നിസ്കാരത്തിലെ ഫാതിഹ 🖥 https://t.me/Bashuaibmal/336 ═══📓📖📓════📓📖📓 ════ 📤 പള്ളിയിൽ ഗ്രഹണ നിസ്കാരം നടന്നുകൊണ്ടിരിക്കെ മറ്റൊരു കൂട്ടർ ഫർദ് നിസ്കരിക്കാൻ എത്തിയാൽ 🖥 https://t.me/Bashuaibmal/337 ═══📓📖📓════📓📖📓 ════ 📤 നീട്ടി നിസ്കരിച്ചിട്ടും ഗ്രഹണം അവസാനിച്ചില്ല 🖥 https://t.me/Bashuaibmal/338 ═══📓📖📓════📓📖📓 ════ #Eclipse@Bashuaibmal
﷽ ◼️ നീട്ടി നിസ്കരിച്ചിട്ടും ഗ്രഹണം അവസാനിച്ചില്ല ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: കുസൂഫ് നിസ്കാരത്തിലെ രണ്ട് റക'അത്തിലും ഞങ്ങൾ പാരായണം നീട്ടി, എന്നിട്ടുകൂടി കുസൂഫ് അവസാനിച്ചില്ല, അത് തുടർന്നുകൊണ്ടിരുന്നു. ഈ അവസ്ഥയിൽ ഞങ്ങൾ രണ്ട് റക'അത്തിൽ അധികമായിക്കൊണ്ട് നിസ്കരിക്കണമോ? ✉️ ഉത്തരം: വേണ്ട, രണ്ട് റക'അത്തുകളിൽ അധികം നിസ്കരിക്കരുത്, മറിച്ച് ബാക്കി സമയം ദിക്റുകളിലും പ്രാർഥനകളിലും മുഴുകുകയാണ് വേണ്ടത്. #Eclipse@Bashuaibmal ••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• 🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله 🔗 https://t.me/Bashuaibmal/338 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/5369 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ ◼️ പള്ളിയിൽ ഗ്രഹണ നിസ്കാരം നടന്നുകൊണ്ടിരിക്കെ മറ്റൊരു കൂട്ടർ ഫർദ് നിസ്കരിക്കാൻ എത്തിയാൽ ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: ഒരു കൂട്ടം ആളുകൾ ഫർദ് നിസ്കരിക്കാനായി മസ്ജിദിൽ പ്രവേശിച്ചപ്പോൾ അതിനുള്ളിൽ ഉള്ളവർ കുസൂഫ് നിസ്കരിക്കുന്നതായി കണ്ടെത്തി. അപ്പോൾ അവർ എങ്ങെനെയാണ് ഫർദ് നിസ്കരിക്കുക? ✉️ ഉത്തരം: കുസൂഫ് നിസ്കരിക്കുന്നവരുടെ പുറകെ ഫർദ് നിസ്കാരം ശരിയാവുകയില്ല, രണ്ട് നിസ്കാരങ്ങളുടെയും രൂപങ്ങളിൽ ഉള്ള വ്യത്യാസം മൂലമാണത്. ❔ ചോദ്യം: കുസൂഫ് നിസ്കരിക്കുന്ന ഒരു ഇമാമിന്റെ പുറകെ ഫർദ് നിസ്കാരം ശെരിയാവുകയില്ലെങ്കിൽ, പിന്നെ ഫർദ് നിസ്കരിക്കാനായി മസ്ജിദിൽ പ്രവേശിക്കുന്നവർ എന്ത് ചെയ്യണം? മറ്റൊരു ജമാ'അത്ത് ആക്കി നിസ്കരിക്കണമോ? ✉️ ഉത്തരം: അവർ ഓരോരുത്തരും ഒറ്റയ്ക്ക് ഒറ്റയ്‌ക്ക് നിസ്കരിച്ച ശേഷം, ജമാ'അത്തിനോടൊപ്പം കുസൂഫ് നിസ്കരിച്ചുകൊള്ളട്ടെ. #Eclipse@Bashuaibmal ••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• 🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله 🔗 https://t.me/Bashuaibmal/337 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/5369 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ ◼️ ഗ്രഹണ നിസ്കാരത്തിലെ ഫാതിഹ ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: ഖുസൂഫ് നിസ്കാരത്തിലെ ഓരോ റക'അത്തിലും രണ്ട് റുകൂ'ഉകൾ ഉണ്ടല്ലോ, അപ്പോൾ അവയിൽ എല്ലാത്തിലും ഫാതിഹ പാരായണം ചെയ്യേണ്ടതുണ്ടോ? അതോ ഓരോ റക'അത്തിന്റെയും ആദ്യത്തെ റുകൂ'ഇന് മുൻപ് മാത്രം ഫാതിഹ പാരായണം ചെയ്തിട്ട്, ശേഷമുള്ളതിൽ ഫാതിഹ ഇല്ലാതെ സൂറത്തിന്റെ പാരായണം തുടർന്നാൽ മതിയോ? ✉️ ഉത്തരം: ഓരോ റക'അത്തിലും ഫാതിഹ രണ്ട് പ്രാവശ്യം (ഓരോ റുകൂ'ഉ ഇനും മുന്പായിക്കൊണ്ട്) നിർബന്ധമായും പാരായണം ചെയ്യണം. #Eclipse@Bashuaibmal ••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• 🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله 🔗 https://t.me/Bashuaibmal/336 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/5369 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ ◼️ ഗ്രഹണ നിസ്കാരത്തിന് ശേഷം എത്ര ഖുത്ബകൾ ഉണ്ട്? ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: കുസൂഫ് നിസ്കാരത്തിന് ഖുത്ബയുണ്ടോ? എത്ര ഖുത്ബകൾ ആണുള്ളത്? ✉️ ഉത്തരം: ഒരു ഖുത്ബ, അത് പ്രോത്സാഹിക്കപ്പെട്ടതാണ്. #Eclipse@Bashuaibmal ••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• 🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله 🔗 https://t.me/Bashuaibmal/335 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/5369 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ ◼️ ഗ്രഹണ നിസ്കാരത്തിൽ രണ്ട് റക'അത്തുകളിൽ അധികമായി നിസ്കരിക്കുന്നതിന്റെ വിധി ◼️ ശെയ്ഖ് ഹസൻ ബാശുഐബ് حفظه الله യോട് ചോദിക്കപ്പെട്ടു: ❔ ചോദ്യം: കുസൂഫ് നിസ്കാരത്തിൽ സുന്നത്തായിക്കൊണ്ടെന്ന നിലക്ക് രണ്ട് റക'അത്തിൽ അധികമായിക്കൊണ്ട് നിസ്കരിക്കാമോ? ✉️ ഉത്തരം: കുസൂഫ് നിസ്കാരം രണ്ട് റക'അത്തിൽ അധികമാവുകയില്ല. #Eclipse@Bashuaibmal ••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• 🗒️ വിവർത്തനം : അബൂ റയ്യാൻ അബ്ദുല്ലാഹ് وفقه الله 🔗 https://t.me/Bashuaibmal/334 🗞 ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ : 🔗 https://t.me/Bashuaib/5369 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••