tgindex
അദ്കിയാഅ് പഠനം

അദ്കിയാഅ് പഠനം

Статистика

ആദ്യാത്മിക വിജ്ഞാനത്തില്‍ സാധാരണക്കാരായ കേരള മുസ്‌ലിംകള്‍ക്ക്‌ ദിശ നിര്‍ണ്ണയിക്കാന്‍ മഖ്‌ദൂം കബീര്‍(റ)രചിച്ചതാണ് അദ്‌കിയ എന്ന പദ്യകൃതി. പില്‍ക്കാലത്ത്‌ തസവ്വുഫിന്റെ ഉയര്‍ന്ന വിതാനത്തിലെത്തിയ പലര്‍ക്കും ഈ കാവ്യം വഴികാട്ടിയായി https://wa.me/919744990511

Последний пост
22 нояб. 2024 г.
Последнее чтение
13 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
1 010
−1 за 5 дн.
Сутки
+1
+0,10%
Неделя
 
Месяц
 
Просмотров на пост
1 020
20 постов
Вовлечённость
101,0%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 22 нояб. 2024 г.1 3703из malabarikunnasha

    ترجمة الشيخ زين الدين المليباري صاحب 《فتح المعين》 بقلم الفقير. طبعت في أول كتاب 《ترشيح المستفيدين》 بتحقيق الأستاذ الباحث عمار بن الشيخ بسام جابي. وقد نبهني الأستاذ عبد الصمد الأنوري أن وفاة الشيخ قبل ١٠٢٤ هـ، وذلك أنه رأى نسخة من فتح المعين نسخت في ١٠٢٤ هـ، ترحم ناسخه على الشيخ.

  • آفاَتُ شبع ثقَِلُ جِسْمٍ قسَْوة الْ قلَبِْ الِْإزَالةَ فطِْنة متُمَلمْلِاَ ഹൃദയം കടുത്തു പോകുന്നതെപ്പോൾ❓ قال ابن القيم رَحِمَهُ اللَّهُ : قسوة القلب من أربعة أشياء إذا جاوزت قدر الحاجة : الأكل والنوم والكلام والمخالطة كما أن البدن اذا مرض لم ينفع فيه الطعام والشراب فكذلك القلب اذا مرض بالشهوات لم تنجح فيه المواعظ ഇമാം ഇബ്നുൽ ഖയ്യിം പറഞ്ഞു: "ഹൃദയം കടുത്തുപോകുന്നത് നാല് കാര്യങ്ങൾ അതിന്റെ ആവശ്യത്തേക്കാൾ അതിരുകവിയുമ്പോഴാണ് : 1. ഭക്ഷണം 2. ഉറക്കം 3. സംസാരം 4. ജനങ്ങളുമായി ഇടപഴകൽ ശരീരത്തിന് രോഗം ബാധിച്ചാൽ ഭക്ഷണവും വെള്ളവും ഉപകാരപ്പെടാത്ത പോലെ, ഹൃദയത്തിന് ഇച്ഛകളെ കൊണ്ട് രോഗം ബാധിച്ചാൽ ഉപദേശങ്ങൾ ഒരു ഉപകാരവും ചെയ്യില്ല". [الفوائد]

  • പൊന്നാനിയിലെ സഭയുടെ തത്തുല്യമായ പേരായതാണ് കാരണം. അവർ വീണ്ടും ഉസ്താദിനെ സമീപിച്ച് مواساة الإسلام എന്ന് പേര് സ്വീകരിക്കുകയായിരുന്നു. അറബി ഭാഷയിലെ അദ്ദേഹത്തിന്റെ മികവാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഭാഷയിലെ കഴിവ് പറഞ്ഞപ്പഴാണ് മറ്റൊരു സംഭവം ഓർത്തത്. മുമ്പ്, തിരൂരങ്ങാടി ബാപ്പു ഉസ്താദിനെ ബാഖിയാതിലേക്ക് മുദർരിസായി ക്ഷണിക്കാൻ ബഹു: ശബീറലി ഹസ്റതും കൂട്ടരും വന്നു. അപ്പോൾ ഉസ്താദ് വിസമ്മതിക്കുകയും, തനിക്ക് പകരം സമസ്ത പ്രസിഡണ്ടായിരുന്ന അസ്ഹരി തങ്ങളെ ക്ഷണിക്കാൻ പറയുകയും ചെയ്തു. അവർ തങ്ങളെ കണ്ടപ്പോൾ പറഞ്ഞു: "ഞാൻ استراحة ലാണ്. വയ്യ.." ഈ വിവരം പറഞ്ഞപ്പോൾ ബാപ്പു ഉസ്താദ് ഇങ്ങനെ കമൻ്റടിച്ചു: " استراحة അത് طويل ആയാൽ ബാത്വിലാകുമെന്ന് പറഞ്ഞാളി.. " അതായത്, ചെറിയ വിശ്രമത്തിനാണ് استراحة എന്ന് പറയുക. അതാണല്ലോ നിസ്കാരത്തിൽ രണ്ട് സുജൂദ് കഴിഞ്ഞ് ഖിയാമിലേക്ക് എഴുന്നേൽക്കും മുമ്പ് കുറഞ്ഞ സമയം മാത്രം ഇരിക്കാൻ അനുവദിച്ചത്. അത് ദീർഘിച്ചാൽ നിസ്കാരം ബാത്വിലാകും എന്ന മസ്അലഃ വിവരിച്ചിടത്തെ പദം കടമെടുത്ത് പറഞ്ഞതാണ് ബാപ്പു ഉസ്താദ്. അസ്ഹരി തങ്ങൾ ആ വാക്ക് പ്രയോഗിച്ചത് അസ്ഥാനത്താണെന്ന് രസികമായി നിരൂപിക്കുകയും ചെയ്തു. ഇരുവരും ഭാഷയിൽ വലിയ മികവ് കാണിച്ചവരാണ്. ഇബ്റാഹീം മുസ്‌ലിയാർക്ക് مخزن المفردات എന്ന ഒരു കൃതിയുണ്ട്. ഒരുപാട് അറിവുകളുടെ കലവറയാണത്. ആയിരത്തോളം വരുന്ന വസ്തുക്കളെ പരിചയപ്പെടുത്തിയുള്ള ഗ്രന്ഥം. പതിനെട്ടോളം ഭാഷയിൽ അവയുടെ പേരുകളും ചില വൈദ്യവും ചേർത്തിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിൽ അന്ന് ബോംബെയിലെത്തുകയും അവിടെയുള്ള കല്യാൺ എന്ന സ്ഥലത്ത് ദർസ് നടത്തുകയും ചെയ്തിരുന്നു. ഇക്കാലയളവിൽ അവിടുത്തെ ദവാഖാനഃയിൽ ചെന്ന് ഓരോ വസ്തുക്കളെക്കുറിച്ചും പഠിച്ചെടുക്കുകയായിരുന്നു. അതിന് ശേഷമാണ് പ്രസ്തുത ഗ്രന്ഥം രചിക്കുന്നത്. ഇത് കൂടാതെ, قصيدة ألف الألف നും منقوص مولد നും ശറഹുകളുണ്ട്. കിടങ്ങയം ജുമുഅത് പള്ളിക്ക് ചാരെ അന്ത്യവിശ്രമം കൊള്ളുന്നു അദ്ദേഹം. അല്ലാഹു തആലാ അവരെയും നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ - ആമീൻ. 🎙️ സഹായം: യാസീൻ മുസ്‌ലിയാർ, നാറാത്ത് - കണ്ണൂർ. (ഇബ്റാഹീം മുസ്‌ലിയാരുടെ ശിഷ്യനും മേൽ സംഭവത്തിൽ ദൃക്സാക്ഷിയുമായ കിടങ്ങയത്തുകാരൻ ഇബ്റാഹീം മുസ്‌ലിയാരിൽ നിന്നും ഉദ്ധരിച്ചത്) ✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം (കേട്ടെഴുത്ത് - അബൂ ഹസന: ഊരകം) 💫

  • കിടങ്ങയം ഇബ്റാഹീം മുസ്‌ലിയാർ(ന:മ) കായംകുളം ഹസനിയ്യഃ കോളേജിൽ ദർസ് നടത്തിയിരുന്ന കാലം. അവിടെയുണ്ടായിരുന്ന ശിഹാബുദ്ധീൻ മുസ്‌ലിയാരെ ഒഴിവാക്കി തൽസ്ഥാനത്തേക്ക് മറ്റൊരു മുദർരിസിനെ നിയമിച്ചു. ഇബ്റാഹീം മുസ്‌ലിയാർ ടോയ്ലറ്റിൽ പോകുന്നേരം പുതിയതായി നിയമിച്ച ഉസ്താദിൻ്റെ ക്ലാസ് കേൾക്കാനിടയായി. അദ്ദേഹം വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുന്നു: ما قام زيد ولا عمرو എന്നാൽ 'സൈദ് നിന്നിട്ടില്ല. പക്ഷേ, അംറ് നിന്നിട്ടുണ്ട്' എന്നാണ് സാരം. രണ്ട് نفي വന്നാൽ പിന്നെ مثبت ആകണമെന്നല്ലേ നിയമം.." രണ്ട് പേരും നിന്നിട്ടില്ല - എന്നർത്ഥം വരുന്ന ഈ പദത്തിന് നേരെ വിപരീതം പഠിപ്പിച്ച് കൊടുക്കുന്നത് കേട്ടപ്പോഴാണ് ഇബ്റാഹീം മുസ്‌ലിയാർക്ക് غَيْرَة ഇളകിയത്. രണ്ട് نفي വന്നാൽ مثبت വരുമെന്ന നിയമം ഇവിടെ പറയാൻ പറ്റില്ല. പണ്ട്, ഒരു ദർസലെ വിദ്യാർത്ഥി ഉസ്താദിനോട് നാട്ടിൽ പോകാൻ ചോദിച്ചത്രെ. ഉസ്താദ് 'വേണ്ട' എന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞ് വിദ്യാർത്ഥി വീണ്ടും ചോദിച്ചു. ആദ്യ മറുപടി തന്നെ ഉസ്താദും ആവർത്തിച്ചു. പിന്നീട് വിദ്യാർത്ഥിയെ അന്വേഷിച്ചപ്പോൾ കണ്ടില്ല. നാട്ടിൽ പോയെന്ന് വിവരം കിട്ടി. അരിശം ഉള്ളിലൊതുക്കി. രണ്ട് ദിവസം കഴിഞ്ഞ് വിദ്വാൻ ദർസിലെത്തി. വടിയെടുത്ത ഉസ്താദ് ഇവൻ്റെ വിശദീകരണം കേട്ട് ഞെട്ടി. "രണ്ട് വട്ടം വേണ്ടെന്ന് പറഞ്ഞില്ലേ. രണ്ട് نفي ആവർത്തിച്ചാൽ مثبت ആവുമെന്ന് ഉസ്താദ് തന്നെയല്ലേ പഠിപ്പിച്ചത്.." പഠിക്കൽ കോയ മുസ്‌ലിയാർ ഒരിക്കൽ എന്നോട് പറഞ്ഞു: രണ്ട് نفي കൂടിയാൽ مثبت ആവുമല്ലേ? എങ്കിൽ രണ്ട് مثبت കൂടിയാൽ نفي ഉം കിട്ടും ! " അതെങ്ങനെ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറയാ: 'ഉം' എന്നാൽ مثبت അല്ലേ? അത് രണ്ട് പ്രാവശ്യം ഒരുമിച്ച് മൂളിയാൽ ഇല്ല എന്ന് അർത്ഥം വരുന്നില്ലേ - " ( മൂളി നോക്കുക, ആ ഇശലിൽ എഴുതാൻ കഴിയില്ല) - ഈ തമാശ കേട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട് ഞാൻ. തൻ്റേത് സ്വന്തമെന്ന ഉത്തമ ബോധ്യത്തോടെ കൊണ്ട് നടക്കുന്ന ഇസ്‌ലാം ദീൻ, അതിൻ്റെ ബാലപാഠമായ നഹ്‌വിൻ്റെ നിയമങ്ങളെ കുട്ടിക്കളിയാക്കി, പിഴപ്പിച്ച് കാണുമ്പോഴുള്ള അടങ്ങാത്ത രോഷം. പ്രഷർ കൂടി, ടെൻഷനടിച്ചു. വിസർജ്ജനാവശ്യത്തിന് പോയ അദ്ദേഹം തിരിച്ചു വന്നു. തൻ്റെ ശിഷ്യരെ വിളിച്ചു വരുത്തി. നാഡി പിടിച്ചു നോക്കി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന അദ്ദേഹം, സ്വന്തം നാഡി പിടിച്ചു നോക്കുകയും ഇത്ര മണിക്കൂറുകൾക്കകം ഞാൻ മരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. വുളൂ ചെയ്ത് വന്നു. ചുമരിലേക്ക് ചാരിയിരുന്നു. വിദ്യാർത്ഥികളോട് യാസീൻ സൂറത് ഓതാൻ പറഞ്ഞു. സ്ഥാപനത്തിൻ്റെ മാനേജറെ വിളിച്ചു. ചില കാര്യങ്ങൾ ഉപദേശിച്ചു. രണ്ട് ഭാര്യമാരുണ്ടായിരുന്നു അദ്ദേഹത്തിന്. അവരിലെ ഒരാളുടെ വീട് പണിയുമായി ബന്ധപ്പെട്ട്, അത് പൂർത്തിയാക്കാനാവശ്യമായ കുറച്ച് പണം മാനേജറെ ഏൽപിച്ചു. പിന്നെ വിദ്യാർത്ഥികളോടായി പറഞ്ഞു: ഇന്നുവരെ മറവി എന്താണെന്ന് എനിക്കറിഞ്ഞിട്ടില്ല. അതിനാൽ സഹ്‌വിൻ്റെ സുജൂദ് ചെയ്യേണ്ടി വന്നിട്ടുമില്ല. അല്ലാഹുവിനെ ഭയന്നാൽ മറ്റാരെയും പേടിക്കേണ്ടി വരില്ല. മുതഅല്ലിമായ കാലം മുതൽ തഹജ്ജുദ് നിസ്കാരം ഞാൻ ഒഴിവാക്കിയിട്ടില്ല. പഠിച്ച ഇൽമ് പറയേണ്ടിടത്ത് പറയണം. അതിന് മറ്റാരുടെയും മുഖം നോക്കേണ്ടതില്ല. അങ്ങനെ യാസീൻ ഓതിത്തീർന്നപ്പോഴേക്കും , കലിമ ചൊല്ലി കണ്ണുകളടച്ചു, എന്നെന്നേക്കുമായി. ഈ സംഭവത്തെ പറ്റി, കാടേരി മുഹമ്മദ് മുസ്‌ലിയാർ പറഞ്ഞത്രെ - 'എല്ലാവരും പേടിച്ചു പോവുന്ന മരണ സമയത്ത്, الله تعالى ചെയ്ത് തന്ന നിഅ്മതുകൾ എടുത്തു പറയുകയാണ് ഇബ്റാഹീം മുസ്‌ലിയാർ, അത് അദ്ദേഹത്തിൻ്റെ, ശക്തിയേറിയ ഈമാനിൻ്റെയും തവക്കുലിൻ്റെയും, റബ്ബിൻ്റെയടുക്കൽ സ്ഥാനമർഹിക്കുന്നതിൻ്റെയും അടയാളമാണ്..' തഹജ്ജുദ് നിസ്കാരം ഒഴിവാക്കിയിട്ടില്ലെന്ന് പറഞ്ഞല്ലോ, അതിന് പിന്നിൽ മറ്റൊരു കഥയുണ്ട്. ഓറുടെ ഉസ്താദ്, കരിമ്പനക്കൽ അഹ്‌മദ് മുസ്‌ലിയാർ(ഖു:സി) ഒരിക്കൽ, തഹജ്ജുദിന് എണീക്കാതെ ഉറങ്ങുന്നത് കണ്ടപ്പോൾ, വിളിച്ചുണർത്തി, 'മുതഅല്ലിം തഹജ്ജുദ് ഒഴിവാക്കുകയോ ?' എന്നും പറഞ്ഞ് ദേഷ്യപ്പെട്ടു, അടുത്തുള്ള കുളത്തിൽ മുങ്ങാൻ ആവശ്യപ്പെട്ടു. ആ നേരത്ത് നിർബന്ധിപ്പിച്ച് കുളപ്പിച്ചതിന് ശേഷമാണ് ഈ ശീലം അദ്ദേഹം പതിവാക്കിയത്. ഇബ്റാഹീം മുസ്‌ലിയാരുടെ മരുമകനാണ് (മകളുടെ ഭർത്താവ്) പ്രമുഖ ചരിത്രകാരനായിരുന്ന നെല്ലിക്കുത്ത് മുഹമ്മദാലി മുസ്‌ലിയാർ(ന:മ). അദ്ദേഹം പങ്കുവെച്ച ഒരു സംഭവം ഇങ്ങനെ: കിടങ്ങയത്തെ ദീനീ സ്നേഹികളായ ചില ചെറുപ്പക്കാർ ഒരു കമ്മിറ്റിയുണ്ടാക്കാൻ തീരുമാനിച്ചു. കൂട്ടായ സൽകർമ്മങ്ങൾക്ക് വേണ്ടി. نصرة الإسلام എന്ന പേര് നൽകാനും ധാരണയായി. അവർ ഇബ്റാഹീം മുസ്‌ലിയാരെ സമീപിച്ചു. വിഷയങ്ങൾ അവതരിപ്പിച്ചു. ഉസ്താദ് ആശീർവദിച്ചു. എന്നിട്ട് പറഞ്ഞു: " نصرة എന്ന പേര് മാറ്റുന്നതാണ് നല്ലത്. പ്രതിരോധ സഹായത്തിനാണ് نصرة എന്ന് പ്രയോഗിക്കുക. പരസ്പരം ഐക്യത്തിൽ ജീവിക്കുന്ന ഇന്നാട്ടിൽ അതിന് സാംഗത്യമില്ല. ഇവിടെ ഒരു സഹായം എന്നല്ലേ ഉദ്ദേശിക്കുന്നുള്ളൂ. അത്കൊണ്ട് معونة الإسلام എന്നാക്കിയാൽ മതി.." അവർ പിരിഞ്ഞു പോയെങ്കിലും, പക്ഷേ, ആ പേരിൽ സംഘടന രജിസ്റ്റർ ചെയ്യാൻ പറ്റിയില്ല.

  • https://www.alihsanonweb.com/2020/05/blog-post_30.html?fbclid=IwZXh0bgNhZW0CMTEAAR16yd1qUdJwbNxdep0G14IuBCzDMt896Cec89HV99fiZybepooOcKUr2zU_aem_eGDTY3gkirbx7UJzD8GLrA&m=1

  • ★التصنيف★ الكتاب : تراجم علماء آل مخدوم (تاريخ علماء آل مخدوم في المليبار) المؤلف : عبد النصير أحمد الشافعي المليباري (من كتابه : تراجم علماء الشافعية في الديار الهندية)

  • без подписи

  • без подписи

  • без подписи

  • без подписи

  • без подписи

  • без подписи

  • ثلاث لابد أن تستقر في ذهنك : ١- لا نجاة من الموت ! ٢- ولا راحة في الدنيا ! ٣- ولا سلامة من كلام الناس ! Sayidina Ali bin Abi Thalib karramallahu wajhah: من بلغ غاية ما يحب فليتوقع غاية ما يكره Al-Imam Ibnu Muflih Al-Maqdisi rahimahullah berkata: [لَا يَحْزُنْكَ قَوْلُ النَّاسِ فِيْكَ، فَإنْ كَانْ كَذِبًا كَانَتْ حَسَنَةً لَمْ تَعْمَلْهَا، وَإنْ كَانْ صَادِقًا كَانَتْ سَيِّئَةً عُجِلَتْ عُقُوْبَتُهَا] إن كنت منافقا سيحبك الجميع،وإن كنت صريحا فستخسر الجميع .

  • 🥀🥀 തദ്കിറഃ - 75 🥀🥀 🔴 ഐഹിക സുരക്ഷക്ക് لِسَلَامَةِ الدُّنْيَا خِصَالٌ أَرْبَعٌ غَفْرٌ لِجَهْل الْقَوْمِ مَنْعُكَ تَجْهَلَا وَتَكُونَ مِنْ سَيْبِ الْأَنَاسِي آئِسًا وَلِسَيْبِ نَفْسِكَ لِلْأَنَاسِي بَاذِلًا 📖 الأذكياء 📖 ഐഹിക സുരക്ഷക്ക് നാല് കാര്യങ്ങൾ. അപരന്റെ വിവരക്കേടിന് മാപ്പ് നൽകുക, അവരോട് അവിവേകം ചെയ്യാതിരിക്കുക, അന്യന്റെ ഔദാര്യം കൊതിക്കാതിരിക്കുക അവർക്ക് ഉദാരമായി ധാനം നൽകുക. •لا يسلم العبد من الدنيا حتى يكون فيه هذه الأربع خصال : - أن يعطي النّاس من ماله - أن يكون آيساً مما في أيدي الناس - أن يغفر لهم خطأهم وجهلهم - أن لا يجهل على أحد، ولا يُخطئ على أحد منهم

  • https://t.me/+0LFuiePildtjYWQ9

  • 2 нояб. 2024 г.99215из almakthabathulihsaniyya

    Document from المكتبة الإحسانية

  • ഇങ്ങനെ സാർഥവും സമർഥവുമായ പ്രതിരോധ താന്ത്രങ്ങളിലൂടെ കേരള മുസ്‌ലിംകളുടെ അഭിമാനമാണ് ഉസ്താദ് നിലനിർത്തിയത്. #രചനകൾ പ്രൊജ്വലമായ ആ ജീവിതത്തിന്റെ അടയാളപ്പെടുത്തലുകളാണ് ഉസ്താദിന്റെ ര ചനകൾ. തെറ്റിദ്ധാരണകളുടെയും ദുർവ്യാഖ്യാനങ്ങളുടെയും പതിയിടങ്ങളിലാണ് ഉസ്താദ് മഷി നിറച്ചത്. എട്ടുവാള്യങ്ങളിലായി ഏഴായിരത്തിലധികം പേജുകൾ വരുന്ന മിർആത്ത്,ശാഫിഈ കർമ്മധാരയനുസരിച്ച് മിശ്ക്കാത്തിന് ഇന്ന് കിട്ടാവുന്ന പ്രൗഢ ഹാശിയയാണ് അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ കൃതി തിരുമൊഴികളുടെ വെളിച്ചത്തിൽ ശാസ്ത്ര സമസ്യകൾക്കു വരെ പരിഹാരം ആകുന്നുണ്ട്. അഹ്‌ലുസ്സുന്നയെ സമഗ്രമായി പ്രതിപാദിക്കുന്ന അഖീദത്തുസ്സുന്ന ഉസ്താദിന്റെ വൈജ്ഞാനിക വൈപുല്യത്തെ വാനോളം ഉയർത്തുന്നതാണ്. ആദർശ മുഖത്ത് വലിയ പണ്ഡിതഗോപുരങ്ങൾ കഴിഞ്ഞ് പോയിട്ടുപോലും വിവാദ വിഷയങ്ങൾ ശാസ്ത്രീയമായി കേന്ദ്രീകരിച്ച് ആർക്കും എളുപ്പത്തിൽ പഠിക്കാൻ പാകത്തിൽ ഒരു രചനയുടെ അഭാവം വരുത്തിയ വിടവിനെയാണ് ഉസ്താദ് നികത്തിയത്. സുന്നി-ബിദഇകൾക്കിടയിൽ ആശയചേർച്ചയില്ലാത്ത സ്ത്രി ജുമുഅ-ജമാഅത്ത്, രണ്ടാം വാങ്ക്, ഖുതുബ പരിഭാഷ,ഖുനൂത്ത് തുടങ്ങിയ വിഷയങ്ങളുടെ ഹിഖ്ഹീ വീക്ഷണങ്ങളും,ബാങ്ക് പലിശ, ഇൻഷുറൻസ് അടവ്,ഷെയർ ബിസിനസ് തുടങ്ങിയ ശാസ്ത്ര സമസ്യകളും ഇഴകീറി പരിശോധിക്കുന്ന ഫിഖ്ഹ് സ്സുന്ന എടുത്ത് പറയേ ണ്ടതാണ്. ഖിബ്‌ല നിർണയം,നിസ്കാരസമയം തുടങ്ങിയവ പഠിക്കാൻ കേരളീയ സിലബസിലുള്ള രിസാലത്തുൽ മാറദീനിക് ഉസ്താദ് രചിച്ച ഹാശിയ പഠിക്കാത്ത പഠന കേന്ദ്രങ്ങൾ ഉണ്ടാകില്ല കേരളത്തിൽ. അക്ഷാംശം,ഭൂമധ്യരേഖയിൽ നിന്നുള്ള സൂര്യന്റെ ചലനം തുടങ്ങി ആവശ്യമെന്ന് തോന്നുന്നതെല്ലാം ചിട്ടയിൽ പട്ടികപ്പെടുത്തിയ "ഹാശിയത്തുരിസാല " തദ്വിഷയത്തിലെ ആധികാരിക രചനയാണല്ലോ. തർക്കശാസ്ത്രത്തിലും ഉസ്താദ് വിസ്മയം തീർത്തിട്ടുണ്ട് "ഹാശിയത്തുൽ തസ്‌രീഹുൽ മൻഥി ഖും","തഖ്രീറു മുല്ലാഹസനും സ്വതസിദ്ധമായ ശൈലിയിലൂടെയുള്ള സമർത്ഥനമാണ്. തർക്കശാസ്ത്രത്തിന്റെ ചരിത്രവും ഇസ്‌ലാമുമായുളള ബന്ധവും ലളിതമായി പ്രതിപാദിക്കുകക്കുടി ചെയ്യുന്നുണ്ട് മൻഥിഖിൽ. "തൗഹീദ് ഒരു സമഗ്ര പഠനം" -ബിദഈ കോട്ടക്കകത്തു തീർത്ത മുഴക്കം ചെറുതൊന്നുമല്ല. ഈജിപ്ഷ്യൻ ആകാന്ധതയെ തുറന്നുക്കാട്ടുന്ന ചില ഓരിയിടലുകളല്ലാതെ മറുപടി ലഭിച്ചില്ല. തൗഹീദ് -ശിർക്കുകളുടെ നിർവചനങ്ങൾ അപഗ്രഥിച്ച് അവയിൽ പെടുന്നതും പെടാത്തതും വേർതിരിച്ച ഈ കൃതിക്ക് ശേഷം വളരും തോറും പിളരുന്ന രൂപത്തിലായിരുന്നു വഹാബി വികാസം. മതതാരതമ്യ പഠനങ്ങളും സംവാദങ്ങളും ഇപ്പോഴുള്ള പോലെ വ്യാപകമായിട്ടില്ലാത്ത 1990 ൽ രചിച്ച "മതങ്ങളിലൂടെ ഒരു പഠനപര്യടനം", മതാരംഭം,അല്ലാഹു,യഹോവ,ഈശ്വരൻ,വേദങ്ങൾ തുടങ്ങിയവയെ പഠനവിധേയമാക്കുന്നുണ്ട്. കേവല ഉൽപാദന വിതരണ വിപണന നിക്ഷേപ ഉപഭോഗങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾക്ക് മാത്രമേ ഭൗതിക സാമ്പത്തിക ശാസ്ത്രം പ്രാമുഖ്യം നൽകുന്നൊള്ളൂ. പക്ഷേ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ സംസ്കരണം കൂടി കണിശമാക്കുന്നുണ്ട്. ലോകത്തെ വിവിധ സമ്പദ് വ്യവസ്ഥകളെ പഠനവിധേയമാക്കി സക്കാത്തിനെയും, അനന്തരാവകാശത്തെയും സമർത്ഥിക്കുക കൂടി ചെയ്യുന്ന ഗ്രന്ഥം ഈടുറ്റ രചന തന്നെ. സാധാരണക്കാരെക്കൂടി പരിഗണിച്ച് തയ്യാറാക്കിയ "വഴിമാറി സഞ്ചരിക്കുന്നവർ' ആദർശരംഗത്തെ ഉത്തമ ഗൈഡാണ്. നർമവും മർമവും ഇഴചേർത്തു ണ്ടാക്കിയ ഈ കൃതി മാലപ്പാട്ട് രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത് താഴെ ഭാഗത്ത് ആവശ്യമായ അടിക്കുറിപ്പും നൽകിയത് മത്‌ന് ശറഹ് വായനയുടെ ഗാംഭീര്യം നൽകുന്നു. സത്യത്തിന്റെ മാർഗമേത് എന്ന് ചോദിച്ചു തുടങ്ങുന്ന പുസ്തകം സത്യ മാർഗത്തെ നിർണയിച്ചും സത്യേതര മാർഗങ്ങളുടെ അടിസ്ഥാന രാഹിത്യത്തെ തുറന്ന് കാട്ടിയും മുന്നേറുന്നു. ഇവക്കു പുറമെ "ഇസ്‌ലാം മതം, ജുമുഅ ഒരു പഠനം"," ഫതാവാ","മദ്ഹബുകളും ഇമാമുകളും ഒരു ഹൃസ്വ പഠനം" തുടങ്ങിയവയും ഉസ്താദിന്റെ രചനാ ലോകത്തെ വിശാലമാക്കുന്നു. ജീവിതത്തിലെ ഓരോ ദിനത്തിനും ഓരോ പേജ് വീതത്തിലാണ് ഉസ്താദ് എഴുതിയത്. ഇനിയെത്ര എഴുതാപ്പുറങ്ങൾ ആ മനസ്സിലൊളിച്ചു കളിച്ചിരുന്നു.രോഗാവസ്ഥയിൽ സഹിച്ചിറക്കിയ വേദനകൾക്കൊപ്പം പകർ ത്തപ്പെടാത്ത പൊരുളുകളെ ചൊല്ലിയും എത്ര നൊന്തിരിക്കും. ശാലിയാത്തിയിൽ തുടങ്ങി ചാലിലകത്തു വഴി ഒകെ ഉസ്താദിലൂടെ ശൈഖുൽ ഹദീസിലെത്തുന്ന വിപ്ലവ തുടർച്ച കണ്ണിയറ്റു പോയിരിക്കുകയാണോ. Raihan Vrndhavanam

  • അവയവദാനം, പോസ്റ്റ്മോർട്ടം, കുടുംബാസൂത്രണം, ക്ലോണിംഗ്, ലിംഗമാറ്റ ശാസ്ത്രക്രിയ, ടെസ്റ്റ് ട്യൂബ് ശിശു, വാടക ഗർഭം, തുടങ്ങി ആധുനികവും പൗരാണികമായ പ്രശ്നങ്ങളിൽ നാലു മദ്ഹബിലും അഗാധ പാണ്ഡിത്യമുള്ള ഉസ്താദ് ഗോള- തച്ചു ശാസ്ത്രങ്ങളുടെ അകക്കാമ്പ് കണ്ടവരായിരുന്നു. നാട്ടിലെ പളളിയിലെ ഖിബ്‌ല പ്രശ്നവുമായി കുറച്ചാളുകൾ ഉസ്താദിനെ വന്ന് കണ്ടു.ഖിബ്‌ല തെറ്റാണെന്ന വാദവുമായി ചിലർ രംഗത്തു വരികയും, ഒരു വിവാദത്തിലേക്ക് വഴിതെളിയുകയും ചെയ്യുന്ന സന്ദർഭത്തിൽ ഖിബ്‌ല അറിയാനുള്ള മാർഗമാണവർക്കു വേണ്ടിയിരുന്നത്. ലളിതമായിരുന്നു മറുപടി. "എല്ലാ വർഷവും മെയ് 28ന് ഉച്ചക്ക് 2:48നും ജൂലൈ 16 ഉച്ചക്ക് 2:57 നും സൂര്യൻ കഅബക്ക് മുകളിലാവും. അന്ന് ഭൂമിയിൽ കുത്തനെ നിൽക്കുന്ന എല്ലാ വസ്തുക്കളുടേയും നിഴൽ കഅ്ബക്ക് എതിർ ദിശയിലാവും. നിഴലിന്റെ ദിശനോക്കി മനസ്സിലാക്കാം. ദയൂബന്ദിൽ പഠിക്കുന്ന സമയം, പേർഷ്യൻ ഭാഷയിലുള്ള "വ ബിസ്തബാബ്' എന്ന ഗോളശാസ്ത്ര ഗ്രന്ഥം അറബിയിലേക്ക് എഴുതിയെടുത്ത ജ്ഞാന തൃഷ്ണയുടെ ഊക്കും ആക്കവും എത്രയാണ്. അതുതന്നെയാണ് അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ഉസ്താദിന് ഒന്നാം റാങ്ക് നേടിക്കൊടുത്തതും. പാരമ്പര്യമായി കേരളമുസസ്‌ലിംകൾ വിശ്വസിച്ചും ആചരിച്ചും അനുഷ്ഠിച്ചും പോന്നിരുന്ന ശാഫിഈ കർമധാരയേയും അശ്അരി വിശ്വാസപാതയേയും ചോദ്യം ചെയ്തു കൊണ്ട് 1921ൽ കടന്നുവന്ന വഹാബിസത്തിന്റെ വിഷകാറ്റിനെതിരെ ഹിമഗിരിയായി നിന്നവരാണ് ശൈഖുനാ. പിഴച്ച വാദങ്ങളുടെ അടിവേര് പിടിച്ചാണ് ഉസ്താദ് കുലുക്കിയത്. പഠന കാലത്തുതന്നെ അഹ്‌ലുസ്സുന്നയുടെ ആദർശഗോഥയിലിറങ്ങിയിരുന്നു. മഞ്ചേരി സം വാദം അതാണ് ഓർമപ്പെടുത്തുന്നത്. മനഃപ്പൂർവം ഖളാആയ നിസ്കാരം,ഇസ്റാഅ്-ബറാഅത്തുകളിലെ സുന്നത്തുനോമ്പുകൾ എന്നിവയെ ചൊല്ലി തെറ്റായ പരാമർശം നടത്തിയ മൗലവിയായിരുന്നു മറുഭാഗത്ത്. തെളിവ് ചോദിച്ച മൗലവിക്ക് ഹദീസ് നൽകി വായിക്കാൻ പറഞ്ഞു. വായിക്കുന്നതിനിടയിൽ കേറി ഉസ്താദ് "എങ്ങനെ"യെന്ന് ചോദിച്ചതും, കുടുങ്ങി. പതറിയ മൗലവി ഇഅ്റാബ് മാറ്റി വായിക്കുമ്പോൾ വീ ണ്ടും."എങ്ങനെ" ഉസ്താദ് ചോദിക്കുന്നതിനനുസരിച്ച് അയാൾ മാറ്റി വായിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഉസ്താദ് ചോദിച്ചു. നിങ്ങൾ ആദ്യം വായിച്ചതോ രണ്ടാമത് വായിച്ചതോ മൂന്നാമത് വായിച്ചതോ ഏതാണുശരി. സദസ്സാർത്തുചിരിച്ചു. ആരവങ്ങൾക്കിടയിൽ ഉസ്താദ് എഴുന്നേറ്റ് സത്യം ബോധ്യപ്പെടുത്തികൊടുത്തു. ദയൂബന്ദിലെ പഠനകാലത്താണ് മറ്റൊരു സംഭവം. ദാറുൽ ഉലൂമിലെ മലയാള സമാജിന്റെ സെക്രട്ടറിയായി ഉസ്താദുള്ള കാലം. റബീഉൽ അവ്വലിൽ മലയാളികൾ കൂടിച്ചേർന്ന് മൗലിദ് നടത്തിയത് തബ്‌ലീഗ് ബന്ധമുള്ള ഉത്തരദേശ വിദ്യാർത്ഥികളെ ചൊടിപ്പിച്ചു. പരാതിയുമായി ചെന്നപ്പോൾ അധ്യാപകൻ പ്രശ്നത്തിന് തിടം വക്കുകയും ചെയ്തതോടെ ക്ലാസ് സംവാദവേദിയായി. "നിങ്ങൾ കഴിക്കുന്നതു പോലുള്ള മൗലിദ് ഖൈറുൽ ഖുറൂനിലെ ആരെങ്കിലും ചെയ്തിട്ടുണ്ടോ". നിധികിട്ടിയ ഭൂതത്തെപോലെ വലിയ വായിൽ ചോദിച്ച് മറുഭാഗത്തെ ബംഗാളി ഇരുന്നു. ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. "ഖതം ബുഖാരി ഔർ തഖ്സീം മിഠായി ഖുറൂൻ സലാസ മേം ത്ഥാ യാ ന ത്ഥാ" മൂന്നുതവണയാവർത്തിച്ച് ഉസ്താദും ഇരുന്നു. പത്തിക്കുപൊട്ടിയ പാമ്പിനെ പോലെ ഉഴറുകയാണ് മറുഭാഗം ചെയ്തത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഖത്മുൽ ബുഖാരി നേർച്ചയാക്കലും സദസ്സിൽ ചീരണി വിതരണം ചെയ്യലും ദാറുൽ ഉലൂമിന്റെ പരിസരങ്ങളിൽ പതിവായിരുന്നു. കോളേജ് വിദ്യാർത്ഥികളെയാണ് അതിന് ഏൽപ്പിക്കാറ്. ഇതിനെ കുറിച്ചാണ് ഉസ്താദ് ചോദിച്ചത്. ഈ സ്ഥൈര്യവും തന്ത്രവും ഉസ്താദിന്റെ ജീവിതത്തിലുടനീളം കണ്ടു. മരണ രോഗത്തിൽ ആശുപത്രിവാസക്കാലത്ത് അവിടുത്തെ മുസ്‌ലിം ഡോക്ടേഴ്സിനോട് ഉസ്താദിന്റെ ആദർശഗാനത്തെ പരിചയപ്പെടുത്തി ആദർശപഠനത്തിന് പ്രേരിപ്പിക്കുക പോലുമുണ്ടായി. വഹാബി ഐഡിയോളജിയെ മാത്രമല്ല, വ്യതിയാന പ്രവണതകളുമായി വന്നവരെ മുഴുവൻ ഉസ്താദ് വെട്ടിലാക്കി. നീതിപീഠത്തിനു മുമ്പിലും ഔദ്യോഗിക തലങ്ങളും ഉസ്താദ് കയറുക മാത്രമല്ല,നെഞ്ച് വിരിച്ച് ഇറങ്ങി വരികയും ചെയ്തു. ചെമ്പിട്ട പള്ളിയുടെ പരിസരത്ത് ഖാദിയാനികളുണ്ടാക്കിയ പ്രശ്നത്തിൽ ഉസതാദിനോട് വക്കീലിന്റെ ചോദ്യം. "മുസ്‌ലിം എന്നതിന്റെ നിർവചനം എന്ത്". "മുഹമ്മദ് നബി കൊണ്ടുവന്നതായി അനിഷേധ്യമായി സ്ഥിരപെട്ട മുഴുവൻ കാര്യങ്ങളും അംഗീകരിക്കുന്നവരാണ് മുസ്‌ലിംകൾ, കേസ് കൊടുത്തവർ മുഹമ്മദ് നബി അന്ത്യ പ്രവാചകനാണെന്ന് നിഷേധിക്കുന്നതായി അവരുടെ മൊഴിയിലുണ്ട്. അതിനാൽ അവർ മുസ്‌ലിം അല്ല". വക്കീൽ ശരിക്കും പതറി.എങ്ങനെ കളം മാറ്റികളിച്ചിട്ടും കോണികയറാനായില്ല. ചെന്നുപെട്ടതെല്ലാം പാമ്പിന്റെ വായിൽ. മുക്കുതല പളളിയിലെ ഖുതുബ പരിഭാഷയുമായി ബന്ധപെട്ട കേസിലും ഉസ്താദ് തന്നെയാണ് കോടതി കയറിയത്. "ഖുതുബ എന്നാൽ പ്രസംഗമല്ലേ" എന്ന പതിവുചോദ്യത്തെ,"അല്ലാ,കീർത്തനം"എന്ന് പറഞ്ഞായിരുന്നു ഉസ്താദ് നേരിട്ടത്. എത്ര സമയം വേണമെ"ന്ന് ചോദിച്ചപ്പോൾ "മൂന്നുമിനുട്ടെ"ന്നായിരുന്നു മറുപടി വക്കീൽ പൂർ ണ്ണമായും പകച്ചു. പ്രതീക്ഷിക്കാത്ത ഗതിയിലൂടെയാണ് കാര്യങ്ങൾ നീങ്ങുന്നത്. മൂന്ന് മിനുട്ട് കൊണ്ട് പ്രസംഗം സാധിക്കില്ലെന്ന രൂപത്തിൽ ഉസ്താദ് നീങ്ങിയപ്പോൾ വിധി വന്നു; ഖുത്വുബ പരിഭാഷ പാടില്ല.

  • ആരുണ്ട് പകരം വെക്കാൻ ! ചോദ്യം സുൽത്വാനുൽ ഉലമയുടേതാണ്. മറുപടി പറയാനാവാതെ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് നിസ്സഹായനായി. കാമിലായ ആലിമായിരുന്നു. സുന്നത്ത് ജമാഅത്തിന് പൊതുവേയും മർകസിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടം. ഒരു നെടുവീർപ്പോടെ ശൈഖുന കൂട്ടിച്ചേർത്തു. ശരിയായിരുന്നു. ആ വിടവിപ്പോഴും നികത്താനാവാത്ത വിധമായിരുന്നു. കേരളീയർക്ക് വിജ്ഞാനവും വിശുദ്ധിയും വിമോചനവും തന്ന മഖ്ദൂമീ താവഴിയിലാണ് ഉസ്താദിന്റെ കുടുംബ വേരുകൾ പടർന്നെത്തുന്നത്. മുസ്‌ലിയാരകം തറവാടിന്റെ ചരിത്രത്തിലത് കാണാനാവും. മലബാറിലെവിടെയെങ്കിലും പുതിയ പള്ളി നിർമിച്ചാൽ അവർ നേരെ പൊന്നാനിയിൽ ചെന്നു. പള്ളിയിലേക്കൊരു ഉസ്താദിനെ വേണം. മഖ്ദും നിയോഗിക്കുന്നയാൾ ആ നാടിന്റെ ഖാളിയായി, ഉസ്താദായി, അവസാന വാക്കായി ആ നാട്ടിൽ തന്നെ താമസമാക്കി. പള്ളിയിലെ മുസ്‌ലിയാർ / ഖാളിയാർ താമസിക്കുന്ന 'അകം' ( വീട് ) മുസ്‌ലിയാരകം / ഖാളിയാരകം എന്ന് ആദരവോടെ വിളിച്ചുപോന്നു. അതാതു കാലങ്ങളിലെ പരിഹാര മന്ദിരങ്ങളായി ആ തറവാടുകൾ. രണ്ടാം പൊന്നാനിയെന്നറിയപ്പെട്ട നെല്ലിക്കുത്തിലെ മുസ്‌ലിയാരകം തറവാടിന്റെയും കഥ മറ്റൊന്നല്ല. പെരുമയേറെ നിറഞ്ഞ മുസ്‌ലിയാരകം തറവാട്ടിലെ അഹ്‌മദ് മുസ്‌ലിയാർ - മറിയം ദമ്പതികളുടെ മകനായി 1939 ലാണ് ഉസ്താദ് ജനിക്കുന്നത്. ഉപ്പ അഹ്‌മദ് മുസ്‌ലിയാർ ചെറുപ്പത്തിലേ വിടവാങ്ങി. എങ്കിലും അനാഥത്വത്തിന്റെ വിഹ്വലതകളറിയിക്കാതെ ഉമ്മ മറിയം മോനെ വളർത്തി. നെല്ലിക്കുത്ത് സ്വലാഹുദ്ദീൻ മദ്റസയിലും നെല്ലിക്കുത്ത് ഗവൺമെന്റ് സ്ക്കൂളിലുമായിരുന്നു പ്രാഥമിക പഠനം. മർഹൂം കുഞ്ഞി ഹസൻ ഹാജി നെല്ലിക്കുത്ത്, മർഹൂം കാട്ടുകണ്ടം കുഞ്ഞഹമ്മദ് മുസ്ലിയാർ, മർഹൂം അബ്ദുറഹ്മാൻ മുസ്ലിയാർ മഞ്ചേരി, മർഹൂം കെ.സി ജമാലുദ്ദീൻ മുസ്ലിയാർ, മർഹൂം കുട്ടി മുസ്ലിയാർ തുടങ്ങിയ പണ്ഡിതശ്രേഷ്ഠർക്കു കീഴിൽ വിവിധ പള്ളികളിലായി ദർസ് പഠനം. ഉപരി പഠനം ദയൂബന്ദ് ദാറുൽ ഉലൂമിലായിരുന്നു. ഒന്നാം റാങ്കോടെയാണ് അവിടെ നിന്ന് പാസായത്. അരിമ്പ്രയിലായിരുന്നു ആദ്യ സേവനം. തുടർന്ന് നെല്ലിക്കുത്ത്, പുല്ലാര, കാവനൂർ, പൊടിയാട്, നന്തി ദാറുസ്സലാം അറബിക് കോളേജ്, കാരന്തൂർ മർകസു സഖാഫത്തിസ്സുന്നിയ്യ എന്നിവിടങ്ങളിലായി അഞ്ച് പതിറ്റാണ്ടോളം ദർസീ രംഗത്ത് പ്രശോഭന കാലമായിരുന്നു. ക്രാന്ത ദർശിയാണങ്കിലും ഹദീസായിരുന്നു ഉസ്താദിന്റെ മാസ്റ്റർ പീസ്. സബ്ഖിൽ ഒരുഹദീസ് വായിച്ചാൽ സനദു മുതൽ തുടങ്ങും ചർച്ച. സനദിലെ ഓരോ രിജാലിനെയും ഉസ്താദ് വിശദീകരിക്കുമ്പോൾ നേരിട്ട് പരിചയമുള്ള പോലെ തോന്നുമെന്ന് ശിഷ്യഗണങ്ങൾ. ഹദീസിൽ പറയുന്ന സംഭവങ്ങളും സ്ഥലങ്ങളും തഥൈവ. മർകസിലെ മുഖ്തസ്വർ ബാച്ചിലിയിരിക്കുമ്പോൾ ഉസ്താദിന്റെ ബുഖാരി കിട്ടിയ മധുരാനുഭവത്തെ കുറിച്ച് ഹുസൈൻ സഖാഹി ചുള്ളിക്കോട് പറയുന്ന വാക്കുകൾ ആ ജ്ഞാന സമൃദ്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കി തരുന്നതാണ് ബുഖാരിയുടെ ആമുഖമായ ഇസ്ത്വിലാഹ് രണ്ടാഴ്ച്ചയാണത്രെ വിശദീകരിച്ചത്. ആ ക്ലാസുകൾ ഇരുനൂറ്റി അമ്പതോളം പേജിലായി രേഖപ്പെടുത്തി. പ്രപഞ്ചത്തിനുമുമ്പേ നൂറുന്നബിയ്യ് (തിരുപ്രഭ ) സൃഷ്ടിച്ചുവെന്ന മൻഖൂസ് മൗലിദിലെ പരാമർശത്തിനു തെളിവായി ഉദ്ധരിക്കാറ് മുസ്വന്നഫു അബ്ദുറസാഖിൽ ഉണ്ടെന്നാണ്. പക്ഷെ.. പരതിയിട്ടും കാണാത്ത ഈ ഹദീസിനെ കുറിച്ച് ചോദിച്ചപ്പോൾ അതിശയിപ്പിക്കുന്നതാ യിരുന്നു മറുപടി. "ഇബ്നുഹജറുൽ ഹൈതമിയുടെ ഫതാവൽ ഹദീസിയ്യ, ഇമാം ഖസ്തല്ലാനിയുടെ അൽ മവാഹിബുല്ലദുന്നിയ്യ, മുല്ലാ അലിയുൽ ഖാരിയുടെ മൗലിദുർവാ, യൂസുഫുന്നബ്ഹാനിയുടെ ഹുജ്ജത്തുല്ലാഹി അലൽ ആലമീൻ, അബ്ദുൽ ഹഖ് ദഹ്‌ലവിയുടെ മദാരിജുന്നുബുവ്വ എന്നീ ഗ്രന്ഥങ്ങളിലെല്ലാം ഈ ഹദീസ് ഉദ്ധരിച്ചത് അബ്ദുറസാഖിൽ നിന്നാണ്. ഇന്നുള്ള വല്ല കോപ്പിയിലും അത് കാണുന്നില്ലെങ്കിൽ പഴയ നുസ്ഖകൾ കണ്ടെത്തണമെന്നായിരുന്നു മറുപടി. മലേഷ്യൻ തലസ്ഥാനമായ ക്വലാലംപൂരിൽ നടന്ന അന്താരാഷ്ട്ര, ഇസ്ലാമിക് യൂണിറ്റി കോൺഫ്രറൻസിൽ ' ഹദീസ് പഠന മേഖലയിൽ സൈബർ സ്പേസിനെ എങ്ങനെ ഉപയോഗിക്കാമെന്ന വിഷയമവതരിപ്പിച്ച അഹ്മദ് കാമിൽ ഹുസൈൻ ദർവിശ്(ഈജിപ്ത്) ഹദീസ് പഠന രംഗത്തെ കേരളിയ പ്രവണതകൾ പഠിക്കാൻ വേണ്ടി നെല്ലിക്കുത്തിലെ മുസ്‌ലിയാരകം തറവാട്ടിലെത്തിയപ്പോൾ അസുഖത്തിന്റെ അവശതയിലായിരുന്നു ഉസ്താദ്. ഏറെനേരത്തെ കൂടിക്കാഴ്ചയിൽ രോഗത്തിന്റെ വൈഷമ്യം മറന്ന് ഉസ്താദ് ചർച്ചയിൽ സജീവമായി. "ഹദീസ് രംഗത്ത് അറബ് ലോകത്തെ പുത്തൻ പ്രവണതകൾ" എന്നായിരുന്നു ചർച്ചാവിഷയം. അല്ലാഹ്.കോം, മുഹമ്മദ്.കോം തുടങ്ങിയവെബ്സൈറ്റുകൾ സ്വന്തമായി വികസിപ്പിച്ചെടുത്ത് ഹദീസ് പോസ്റ്റ് ചെയ്യുന്ന ഈജിപ്ത് പണ്ഡിതൻ ഉസ്താദിന്റെ അറിവാഴത്തിന് മുമ്പിൽ പകച്ചുനിന്നുവെന്നത് നിയോഗം. അൽ കൻസുൽ മഖ്‌ഫിയ്യ് (ചിപ്പിക്കുള്ളിലെ മുത്ത്) എന്നാണ് ഉസ്താദിനെ ദർവീശ് വിശേഷിപ്പിച്ചത്. ഈ മുത്തിനെയാണ് ഹറം ശരീഫിലെ വിശ്രുത പണ്ഡിതൻ സയ്യിദ് അബ്ബാസ് മാലിക്കിയുടെ നേതൃത്തിലുള്ള പാണ്ഡിത്യത്തിന്റെ പ്രൗഢസന്നിധാനങ്ങൾ തിരിച്ചറിഞ്ഞതും, "മുഹദ്ദിസുൽ ഉലമ' പട്ടം നൽകി ആദരിച്ചതും.

  • #മഖ്ദൂം_തങ്ങളുടെ_ശുഅബുൽ_ഈമാൻ പുറത്തിറങ്ങി وعن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: «الإيمان بضع وسبعون -أو بضع وستون- شعبةً، فأفضلها قولُ لا إله إلا الله، وأدناها إماطة الأذى عن الطريق، والحياءُ شعبة من الإيمان» متفق عليه ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ ഈമാനിന്റെ ശാഖകളിലേക്കുള്ള അന്വേഷണം പണ്ഡിതലോകത്ത് നിരവധി രചനകൾക്ക് പിറവി നൽകി. ഹി. 458 - ൽ വഫാത്തായ ഇമാം ബൈഹഖി റഹിമഹുല്ലാഹ് രചിച്ച ശുഅബുൽ ഈമാൻ പണ്ഡിത ലോകത്ത് പ്രസിദ്ധവും സുപരിചതവുമാണ്. ഈ ഗ്രന്ഥത്തെ ചുരുക്കിയാണ് ഹി. 699 - ൽ വഫാത്തായ ഇമാം ഖസ്വീനി റഹിമഹുല്ലാഹ് ശുഅബുൽ ഈമാൻ തയ്യാറാക്കിയത്. ഈ ഗ്രന്ഥങ്ങളെല്ലാം അറബി ഭാഷയിലായിരുന്നു. ഹി. 796 - ൽ വഫാത്തായ ശൈഖുൽ ഇസ്‌ലാം മുഹമ്മദ് ബിൻ അബ്ദില്ലാഹിൽ ഈജി റഹിമഹുല്ലാഹ് ഖസ്വീനിയുടെ ഗ്രന്ഥത്തിന് പേർഷ്യൻ ഭാഷയിൽ വ്യാഖ്യാനം തയ്യാറാക്കി. ഈ ഗ്രന്ഥത്തെ അറബീകരിച്ചും സംഗ്രഹിച്ചും തയ്യാറാക്കപ്പെട്ട ഗ്രന്ഥമാണ് പൊന്നാനിയിൽ മറവുചെയ്യപ്പെട്ട ഇമാം സൈനുദ്ദീൻ മഖ്ദൂം അവ്വൽ റഹിമഹുല്ലായുടെ ശുഅബുൽ ഈമാൻ. മഖ്ദൂം തങ്ങൾ ശുഅബുൽ ഈമാനിൽ കൊണ്ടുവന്ന ബൈതുകൾക്ക് ഇമാം മുഹമ്മദ്‌ നവവിൽ ജാവി റഹിമഹുല്ലാഹ് ഖാമിഉത്തുഗ്യാനെന്ന പേരിൽ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ഇത് പ്രസിദ്ധീകൃതമാണ്. ഹി. 1323 - ൽ വഫാത്തായ പൊന്നാനി കൊങ്ങണംവീട്ടിൽ ഇബ്രാഹിം മുസ്‌ലിയാർ റഹിമഹുല്ലാഹ് രചിച്ച അൽ ഖസ്വീദത്തുൽ മഖ്ദൂമിയ്യയിൽ ശുഅബുൽ ഈമാനിനെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: والشعب إذما جلاه الإيجي يسجد، لا يبغي زلولا لزين الدين مخدوم ലഭ്യമായ വിവരമനുസരിച്ച് ഒരിക്കൽ മാത്രമാണ് ഇത് അച്ചടിക്കപ്പെട്ടിട്ടുള്ളത്. ഹി. 1291 ശവ്വാൽ 09 - നായിരുന്നു ഇത്. വിവിധയിടങ്ങളിൽ ഇതിന്റെ നിരവധി കൈയ്യെഴുത്തുപ്രതികൾ സൂക്ഷിപ്പുണ്ട്. ഗ്രന്ഥത്തിന്റെ അഞ്ചിലധികം കൈയ്യെഴുത്തുപ്രതികളും പേർഷ്യൻ ഭാഷയിലുള്ള മൂല ഗ്രന്ഥവുമെല്ലാം പരിശോധിച്ച് വളരെ മികച്ച തഹ്ഖീഖോടെ ശുഅബുൽ ഈമാൻ പുറത്തിറങ്ങിയിരിക്കുകയാണ്. അതും ദാറുൽ ബസ്വാഇരി ദിമിശ്ഖിയ്യയെന്ന അന്താരാഷ്ട്ര പ്രസാധനാലയത്തിൽ നിന്ന്. അൽഹംദുലില്ലാഹ്. നുസ്ഖകളിൽ സംഭവിക്കുന്ന സഖ്‌തുകളുൾപ്പെടെ ബൈത്തുകളിൽ വന്ന വസ്നു സംബന്ധമായ കാര്യങ്ങളെല്ലാം പരിഹരിച്ച് തദ്ഖീഖോടെയാണ് ഗ്രന്ഥം പുറത്തുവന്നിരിക്കുന്നത്. ഇമാം ഈജി റഹിമഹുല്ലായുടെ നാളിതുവരെ ലഭ്യമല്ലാതിരുന്ന ജീവചരിത്രം മുപ്പതോളം പേജുകളിലായി ഇതിൽ ഇതൾവിരിയുന്നു. മാഷാഅല്ലാഹ്. മലയാളിയായ പണ്ഡിതനാണ് ഇതിന്റെ പിന്നണിയിലെന്നതും ശ്രദ്ധേയമാണ്. ഷാർജയിൽ താമസിക്കുന്ന പ്രിയസുഹൃത്തും ഗുരുതുല്യനുമായ ശൈഖ് അഹ്‌മദ്‌ സ്വാലിഹ് മലൈബാരിയാണിതിന്റെ തഹ്ഖീഖ് നിർവ്വഹിച്ചത്. അല്ലാഹു തആലാ അദ്ദേഹത്തിന്റെ സഅ് യുകൾ ഖബൂലാക്കി മുന്തിയ ജസാ നൽകട്ടെ. ആമീൻ.