ഔഷധി
Статистикаമിത്രോം, “ശരീരമാദ്യം ഖലു ധർമ്മസാധനം” ശരീര പരിരക്ഷയുണ്ടെങ്കിലേ മറ്റു ധർമ്മങ്ങൾ പാലിക്കപ്പെടാൻ സാധിക്കയുള്ളൂ 💕
- Последний пост
- 30 июл.
- Последнее чтение
- 14 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- 337
- 1/48двое суток
- 386
- 1/72трое суток
- 416
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
https://t.me/grouplink_malluchat_malayalichat
സൂചി മുല്ല കാട്ടു മുല്ല 🌿 Jasminum malabaricum കദംബവള്ളി 🌿 പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വള്ളിച്ചെടിയാണ് കദംബവള്ളി. (ശാസ്ത്രീയനാമം: Jasminum malabaricum). അമ്പലങ്ങളുടെ അടുത്തു നട്ടുവളർത്താറുണ്ട്. പൂജകൾക്ക് ഉപയോഗിക്കുന്നു. വടക്കേ ഇന്ത്യയിൽ വളരെ വിരളമായേ കാണാറുള്ളൂ. വൈൽഡ് ജാസ്മിൻ, മലബാർ ജാസ്മിൻ ,കാട്ടു മുല്ല എന്നെല്ലാം അറിയപ്പെടുന്നു. ഈ മുല്ലയുടെ വേര് പൊട്ടി പരിസരത്ത് എല്ലാം ആകുന്നതിനാൽ ചെടി ചട്ടിയിൽ വട്ട് വളർത്തുന്നതാണ് നല്ലത് . പല തവണ പലരും പിഴുത് നശിപ്പിച്ച് കളയാൻ ശ്രമിച്ചിട്ടും വീടുകളിൽ നിന്ന് ഒഴിഞ്ഞ് പോകാതെ , കൂട്ട് കൂടി കൂടെ നിൽക്കുന്ന പ്രകൃതം . നാട്ടു വൈദ്യന്മാർ ചില എണ്ണകളിൽ 💪 കാട്ടു മുല്ല ചെടിയുടെ ഇലകൾ ചേർക്കാറുണ്ട് . എപ്പോഴും ഒത്തിരി പൂക്കൾ തരുന്ന നല്ല ഒരു ചെടി നടാം സംരക്ഷിക്കാം ഈ മുല്ല ചെടിയേ ♻️
സൂചിമുല്ല
видео или голосовое, без подписи
видео или голосовое, без подписи
സിങ്കോണ /Cinchona calisaya Cinchona' എന്നു ഇംഗ്ളീഷിൽ അറിയപ്പെടുന്ന സിങ്കോണ 'Rubiaceae' കുലത്തിൽപ്പെടുന്നു. 'Cinchona calisaya'എന്നാണ് സിങ്കോണയുടെ ശാസ്ത്രീയ നാമം 🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿 സിങ്കോണ എല്ലാ വൈദ്യശാസ്ത്രങ്ങൾക്കും സുപരിചിതമാണ്. ഹോമിയോപ്പതിയുടെ പിതാവായ 'ഡോ. ഹാനിമാൻ' തന്റെ വൈദ്യ ശാസ്ത്രം ആവിഷ്കരിക്കുന്നതിന് സിങ്കോണയിൽ നടത്തിയ ഗവേഷണം പ്രസിദ്ധമാണ്.മലമ്പനിക്കുള്ള ഏറ്റവും പ്രധാന ഔഷധമായ 'ക്വയിനാ' ഈ സിങ്കോണ മരത്തിൽ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. ഈ ക്വയിനാ ഒരു രോഗഹര ഔഷധം മാത്രം അല്ലെന്നും ആരോഗ്യമുള്ള ശരീരത്തിൽ ഇത് അളവിൽ അധികം എത്തിയാൽ മലമ്പനിയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടാകുമെന്നും സ്വന്തം ശരീരത്തിൽ പരീക്ഷണം നടത്തി ഡോ. ഹാനിമാൻ തെളിയിച്ചു. അതിൽ നിന്നുമാണ് ഹോമിയോപ്പതി ചികിത്സയുടെ തത്വ ആവിഷ്കാരം ആരംഭിച്ചതെന്നു ചരിത്രം സൂചിപ്പിക്കുന്നു. തെക്കേ അമേരിക്കയാണ് സിങ്കോണയുടെ ജന്മദേശം എന്നു കരുതുന്നു. അവിടെ നിന്നുമാണ് സിങ്കോണ ഭാരതത്തിൽ എത്തിയതെന്ന് പറയപ്പെടുന്നു. നീലഗിരി,ഊട്ടി, സിക്കിം, ഹിമാലയം എന്നിവിടങ്ങളിൽ സിങ്കോണമരം കൃഷി ചെയ്യപ്പെടുന്നു. പനി, വിറയൽ, വിയർപ്പ്,എന്നീ ലക്ഷണങ്ങളോട് കൂടിയ മലമ്പനിക്കാണ് ക്വയിനാ ഏറ്റവും ഫലപ്രദമായി കണ്ടു വരുന്നത്. അതിസാരത്തിനും സിങ്കോണ നല്ല മരുന്നാണ്.... കൂടാതെ രക്താതിസാരത്തിനും അതീവ ഫലപ്രദമാണ്.സാധാരണയിൽ കവിഞ്ഞ വിശപ്പ്, അത്യാർത്തി, ഭക്ഷണം ദഹിക്കാനുള്ള താമസം, വയറ്റിലെ വേദന, വയറിന്റെ സ്തംഭനം, എന്നിവയ്ക്കൊക്കെ ക്വയിനാ ഫലപ്രദമാണ്. അത്യധികം വർധിച്ച രക്തവാതത്തിന് ക്വയിനാ വളരെയധികം ഫലം ചെയ്യുന്നു. ഇതിനു പുറമെ ചെവിയിൽ നിന്നും പഴുപ്പ് വരിക, മൂക്കിൽ നിന്നും രക്തം വരിക,സ്വപ്ന സ്ഖലനം എന്നീ രോഗങ്ങൾക്കും സിങ്കോണ ഉത്തമ ഔഷധമാണ്.
видео или голосовое, без подписи
видео или голосовое, без подписи
സൂരിനാം ചെറി 🍒 ദക്ഷിണേന്ത്യൻ ചെറി, ബ്രസീലിയൻ ചെറി എന്നീ പേരുകളിൽ അറിയപ്പെടുന്നതും ചാമ്പയുടെ ബന്ധുവുമായ ഒരു സസ്യമാണ് സൂരിനാം ചെറി. സൂരിനാം, ഗയാന എന്നീ പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ഈ സസ്യം പോർച്ചുഗീസുകാരാണ് ഭാരതത്തിൽ എത്തിച്ചത്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത്. നല്ല വെയിലും ഇടത്തരം മഴയും ലഭിക്കുന പ്രദേശങ്ങളിൽ നല്ലതുപോലെ വളരുന്ന ഒരു സസ്യമാണിത്. ഏതുതരം മണ്ണിലും വളരുന്നതിനുള്ള കഴിവാണ് ഇതിന്റെ പ്രത്യേകത. മണൽമണ്ണ്, മണൽ കലർന്ന എക്കൽമണ്ണ്, വെള്ളക്കെട്ടുള്ള മണ്ണ് എന്നിവയിൽ കൃഷിചെയ്യാൻ കഴിയുന്ന ഈ സസ്യം പക്ഷേ, ഉപ്പുരസം ഉള്ളതും ഓരുവെള്ളമുള്ളതുമായ പ്രദേശങ്ങളിൽ വളരില്ല. ആഴത്തിൽ വേരോടുന്നതിനാൽ വലിയ ഉണക്ക് കാലം അതിജീവിക്കുന്നതിനുള്ള കഴിവുണ്ട്. എട്ടുമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. കനം കുറഞ്ഞ് പടർന്നുവളരുന്ന ചില്ലകളിൽ ചെറിയ ഇലകളാണുള്ളത്. ചെറിയ ഗന്ധവും ഈ ഇലകൾക്കുണ്ട്. കിളുന്നിലകൾക്ക് ചെമ്പുനിറവും വളരുമ്പോൾ തിളക്കമുള്ള കടുത്ത പച്ച നിറത്തിൽ ആകുന്നു. നീണ്ട തണ്ടിലുണ്ടാകുന്ന പൂക്കൾക്ക് വെള്ളനിറവും സുഗന്ധവുമുണ്ട്. ഈ ചെറിയുടെ കായകൾ പുളിനെല്ലിക്കയെപ്പോലെ ഏഴെട്ട് വരിപ്പുകളുണ്ട്. പച്ചകായ്കൾ വിളഞ്ഞ് പഴുക്കുമ്പോൾ ചുവന്ന തിളക്കമുള്ള തിറത്തിൽ കാണപ്പെടുന്നു. പഴത്തിന്റെ തൊലിക്ക് തീരെ കനം കുറവാണ്. പഴത്തിന്റെ ഉൾവശം നേരിയ പുളിയും മധുരവും കലർന്ന സ്വാദാണുള്ളത്. വിത്തുപാകിയാണ് ഈ സസ്യം വളർത്തുന്നത്. 3-4 ആഴ്ചകൊണ്ട് വിത്ത് മുളയ്ക്കും. ഇന്ത്യൻ കാലാവസ്ഥയിൽ പതിവച്ചും ഈ സസ്യം വളർത്താം. കൂടാതെ തൈകൾ വശം ചേർത്ത് ഒട്ടിച്ചോ ആപ്പൊട്ടിക്കലോ നടത്തി മികച്ചതാക്കാനും കഴിയും. സാവധാനം വളരുന്ന ഒരു സസ്യമാണിത്. എങ്കിലും ചില ചെടികൾ മുളച്ച് രണ്ട് വർഷം ആകുമ്പോഴേക്കും കായ്കൾ ഉണ്ടായി തുടങ്ങും. എന്നാൽ ചില ചെടികൾ അഞ്ച് വർഷം വരെ കഴിഞ്ഞതിനുശേഷം മാത്രമേ കായ്കൾ ഉത്പാദിപ്പിച്ചു തുടങ്ങുകയുള്ളൂ. നന്നായി നനച്ചുവളർത്തുന്ന ചെടികളിൽ ഉണ്ടാകുന്ന കായ്കൾ താരത്മ്യേന വലുതും സുഗന്ധമുള്ളതുമായിരിക്കും. പൂ വിരിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ കായ്കൾ പാകമാകും . പാകമായ കായ്കളിൽ തൊട്ടാൽ കൈകളിലേയ്ക്ക് ഇറുന്നുവീഴുന്ന പരുവമാണ് വിളവെടുപ്പിന് നന്ന്. ശരിയായി മൂത്ത് പാകമാകാത്ത കായ്കളിൽ കറയുണ്ടാകും. കൊമ്പ് കോതി വളർത്തുന്ന ചെടികളിൽ നിന്നും ശരാശരി മൂന്നര കിലോ കായ്കൾ വരെ ലഭിക്കും സർവ്വസാധാരണയായി കാണപ്പെടുന്ന തിളങ്ങുന്ന ചുവപ്പ് നിറമുള്ളതും കരിംചുവപ്പ് നിറമുള്ളതും മധുരം കൂടിയതുമായ രണ്ടിനം സൂരിനാം ചെറികളുണ്ട്. 100 ഗ്രാം പഴത്തിൽ മാംസ്യം, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്,നാര്, കാത്സ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, കരോട്ടിൻ, തയാമിൻ, റിബോഫ്ലേവിൻ, നിയാസിൻ, അസ്കോർബിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ശക്തിയുള്ള നിരോക്സീകാരകമായ ലൈക്കോപ്പിൻ ആണ് കരിം ചുവപ്പു നിറത്തിന് കാരണമായ വസ്തു. ഇത് അർബുദത്തിന് ഔഷധമായി ഉപയോഗിക്കുന്നു. ഇലകളിൽ നിന്നും തയ്യാറാക്കുന്ന കഷായം ഉദര സംബന്ധമായ രോഗങ്ങൾക്കും വിരനാശിനിയായും ഉപയോഗിക്കുന്നു. പഴത്തിൽ നിന്നും ജാം, ജെല്ലി, അച്ചാർ, ഐസ്‌ക്രീം, വിന്നാഗിരി, വീഞ്ഞ് എന്നിവയും ഉണ്ടാക്കുന്നു. ♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️♻️
സൂരിനാം ചെറി Eugenia uniflora
വയനാട്ടുകാർ ഇതിനെ ചോരപ്പഴം എന്നാണ് പറയാർ . പച്ചയ്ക്ക് പുളിയും പഴുത്താൽ മധുരവുമാണ് രുചി...
видео или голосовое, без подписи
സൊളാനം മണിത്തക്കാളി (മുളകുതക്കാളി) 🍁🌾🌿🍀🌿☘️🌿🌾 ഈ സസ്യത്തിനും ഇതിന്റെ ഫലങ്ങൾക്കും തക്കാളിയോട് സാമ്യമുള്ളത് കൊണ്ടാകാം മലയാളത്തിൽ മണിത്തക്കാളി എന്ന പേര് ലഭിച്ചിട്ടുള്ളത്. കാക്കകൾ ക്ക് ഏറ്റവും ഇഷ്ടമുള്ളത് മണി തക്കാളിയാണ് . കാക്കകളെ അമ്മയെ പോലെ ആഹാരം കൊടുത്ത് അടുത്തിരുത്തുന്നത് എന്നീ അർഥത്തിലാണ് കാകമാചീ , കമാതാ എന്നീ സംസ്കൃതസംജ്ഞകളും ഈ ചെടിക്ക് സിദ്ധിച്ചിട്ടുള്ളത് . മാലിന്യങ്ങൾ കഴിക്കുന്ന കാക്കകൾ ക്ക് രോഗം വരാതെ ഇരിക്കുന്നത് മണിതക്കാളി കഴിക്കുന്നത് കൊണ്ടാണ് എന്ന് പറയപ്പെടുന്നു . കുടുംബം : സൊളാനേസീ ശാസ്ത്രനാമം : സൊളാനം സ്ത്രഗം (Solanum nigrum L.) ഇതര ഭാഷാസംജ്ഞകൾ ( സംസ്കൃതം : കാകമാചീ, കാകമാതാ, കാക-കാകോളീ, 1 കുഷ്ഠഘനീ, ബഹുഫലഃ, ബഹുതിക്താ, സുന്ദരി , സ്വാദുപാകാ 1 1 1 ഹിന്ദി: മക്കോയ് ഗുജറാത്തി . ; പിലുഡി ക്ക് ബംഗാളി: കാക്ലോക്കി. തമിഴ്: മണത്തക്കാളി, കറുന്തക്കാളി തെലുഗു: ഗജ്ജു-ചെട്ടു ഇംഗ്ലീഷ്ബ്ലാക്ക് നെററ് ഷേഡ് (Black nightshade) ഗാർഡൻ നെററ് ഷേഡ് (Garden nightsha മണിത്തക്കാളി സമൂലം ഇടിച്ചു പിഴിഞ്ഞ സ്വരസം പച്ച നിറം മാറുന്നതു വരെ ചൂടാക്കി 15 മി.ലി. വീതം ദിവസവും കുടിക്കാമെങ്കിൽ സുഖവിരേചനം ഉണ്ടാകും, മൂത്രം നല്ലതുപോലെ പോകും, ശരീരത്തിലെ നീര് മാറിക്കിട്ടും. 🐀 എലി കടിച്ചാൽ മണിത്തക്കാളി സമൂലം അരച്ച് കടിച്ച ഭാഗത്തും ശരീര മാസകലവും തേക്കുകയും ഇതിന്റെ നീര് (10 മി.ലി.) പഞ്ചസാര ചേർത്ത് നിത്യവും കഴിക്കുകയും ചെയ്താൽ വിഷം, അതു കൊണ്ടുണ്ടാകുന്ന വൃണം, ചൊറി ഇവ മാറിക്കിട്ടും. കൊങ്കൻ ദേശക്കാർ ഇതിന്റെ സ്വരസവും കൽക്കവും ചേർത്ത് എണ്ണ കാച്ചി പഴകിയ ചൊറി, വിചർച്ചിക (eczema) ഇവയിൽ ഒരു ബാഹ്യലേപമായി ഉപയോഗിക്കുന്നു. ചൈനക്കാർ മൂത്ര വസ്തിയിലുണ്ടാകുന്ന നീരിന് ഒരു പ്രതിവിധി യായി ഈ ചെടി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് കുടിക്കുന്നു (വനൗഷധിചന്ദ്രോദയം). ഹൃദയപീഡ, ഹൃദയവീക്കം, യകൃത് വീക്കം (liver enlargement), പാദങ്ങളിൽ നീര് ഇവയെല്ലാം ആസാമിക ഹൃദ്രോഗത്തിൻറെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ കണ്ടാൽ മണിത്തക്കാളി സമൂലമെടുത്ത് വിധി പ്രകാരം കഷായം വച്ച് വററിച്ച് ഗുളികകൾ ഉണ്ടാക്കി 2 ഗ്രാം തൂക്കമുള്ള ഓരോ ഗുളിക ദിവസം രണ്ടു നേരമെന്ന കണക്കിൽ തുടർന്നു കഴിച്ചാൽ സുഖം പ്രാപിക്കും ! (Glossary of Medicinal plants). 🍁 - മസൂരി (small pox), ലഘുമസുരി (chicken pox) എന്നീ അസുഖങ്ങൾ അകത്തുവലിഞ്ഞാൽ അതിനെ പുറത്തുകൊണ്ടുവന്ന് അസുഖം ഭേദമാക്കാൻ മണിത്തക്കാളിയുടെ കഷായം 15 മി.ലി. മുതൽ 25 മി.ലി. വരെ ദിവസം 3 നേരം വീതം കുടിക്കണം. 🍁 വിസർപ്പം എന്ന രോഗത്തിൽ മണിത്തക്കാളിയുടെ പ്രതസ്വരസം -- അൽപ്പം നെയ്യും ചേർത്ത് പുറമേ പുരട്ടണം (ചരകം). 🍁 കാസ രോഗത്തിൽ മണിത്തക്കാളിയുടെ ഇല പാകം ചെയ്തു കഴിക്കുന്നത് ഉത്തമമാണ് (ചരകം). 🍁 “കാകമാചീ ത്രിദോഷീ സ്നിഗ്ദഘോഷ്ണാ സ്വരശുക്ലദാ - 6 തിക്താരസായനീ ശോഫകുഷ്ഠാർശോജ്വരമേഹജിത് പല്ല് - കടുന്നേത ഹിതാ ഹിക്കാ ഛർദ്ദി ഹൃദ്രോഗനാശിനീ." (ഭാവപ്രകാശം) ത്രിദോഷ വികാരങ്ങൾ ശമിപ്പിക്കുന്നു. രക്തം ശുദ്ധീകരിക്കുകയും ചർമ രോഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ജ്വരം, കാസം, കുഷ്ഠം, അഗ്നിമാന്ദ്യം, ഇക്കിൾ, നീര്, വിഷം ഇവ ശമിപ്പിക്കുന്നു. യുനാനി വൈദ്യത്തിൽ ഇതിന്റെ ഫലമാണ് പ്രധാനമായി ഔഷധമായി ഉപയോഗിക്കുന്നത് ഫലം ഗൊണോറിയ, കർണരോഗം, പനി, യകൃത് -പ്ലീഹാവൃദ്ധി, നേത്ര രോഗ ഇവ ശമിപ്പിക്കുന്നു. ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും അധികമായിരി വിഷലക്ഷണങ്ങളായ അതിസാരം, ജ്വരം, പക്ഷാഘാതം, ബോധക്ഷയം ഈ ഉണ്ടാക്കും. 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
മണിതക്കാളി ഇടിച്ചു പിഴിഞ്ഞ സ്വരസം പച്ച നിറം മാറുന്നത് വരെ ചൂടാക്കി തണുപ്പിച്ച് ദിവസവും കുടിക്കുന്നത് മൂത്രം ധാരളം പോകാൻ മൂത്രം പിടിച്ച് നിർത്താൻ കഷ്ടപെടുന്നവർക്കായിരിക്കും കൂടുതൽ ഉപകരിക്കുക.
മണി തക്കാളി
മണിത്തക്കാളി
വെട്ടികളയും മുൻപ് ഓർക്കണം.. പലതും പല ഔഷധങ്ങൾ ആണെന്ന് 🙏
ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ത്തിരിക്കുക, അസിഡിറ്റി തുടങ്ങിയവയ്ക്ക് ഏറെ ഫലപ്രദമാണ് കായം. ഈ പ്രശ്നങ്ങൾക്ക് കായം ചേർത്ത് രസമോ, പുളിങ്കറിയോ കഴിക്കാം. അല്ലെങ്കിൽ കായം ചേർത്ത വെള്ളം തിളപ്പിച്ച് കുടിക്കാം. കായം ചേര്‍ത്ത വെള്ളം കുടിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാം. ശരീര ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ കായം ചേർത്ത വെള്ളം കുടിക്കുന്നത് ഉത്തമമാണ്. ആർത്തവ കാലത്തെ അടിവയറ് വേദന കുറക്കാൻ കായം ചേർത്ത വെള്ളമോ രസമോ ഉപയോഗിക്കാം. മാങ്ങാ ഇഞ്ചി കൊണ്ട് ഉണ്ടാക്കുന്ന രസക്കറിയിലെ പ്രധാന രുചിക്കൂട്ടും ഈ കായം തന്നെ...
സോമനാദി കായമരം
സോമനാദി കായം 🌿🌿🌿🌿🌿🍁🌿🌿🌿 ഭാരതത്തിൽ എല്ലായിടത്തും കാണപ്പെടുന്നതും ശരാശരി 3 മീറ്റർ വരെ പൊക്കത്തിൽ വളരുന്നതുമായ ഒരു ഉദ്യാനവൃക്ഷമാണ് സോമനാദി കായം (Gummy gardenia)[1]. മഹാരാഷ്ട്ര, ഗുജറാത്ത്, ബീഹാർ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലെ ഇലപൊഴിയും വനങ്ങളിൽ നന്നായി വളരുന്ന ഒരു ഔഷധസസ്യംകൂടിയാണ്. സോമനാദി കായം 🍁 സവിശേഷതകൾ റൂബിയേസി കുടുംബത്തിൽപെട്ട ഒരു സസ്യമാണ് സോമനാദി കായം. ഗാർഡീനിയ ഗുമ്മിഫെറ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഔഷധപരമായി വളരെ പ്രധാന്യമുള്ള സോമനാദി കായം മിക്കവാറും എല്ലാ ആയുർവേദഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെട്ട ഒരു ചെടിയാണ്. ജന്തുക, ഹിംഗപത്രി, വേണുപത്രി, ഹിംഗിസ വാടി, സൂവീര്യ, പങ്ക എന്നിങ്ങനെ വിവിധ പേരുകളിലായി ഈ ചെടി ഭാരതത്തിലുടനീളം അറിയപ്പെടുന്നു.പണ്ടുകാലം മുതൽക്കുതന്നെ സോമനാദി കായം ഉദരസംബന്ധമായ അസുഖങ്ങൾക്ക് ഔഷധമായി ഇന്ത്യയിൽ ഉപയോഗിച്ചു വരുന്നുണ്ട്. ചെറിയ കുട്ടികളിൽ ദഹന സംബന്ധമായ അസുഖങ്ങൾക്കും പല്ലു മുളക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾക്കും ഈ ചെടിയുടെ ഭാഗങ്ങൾ ഔഷധമായി ഉപയോഗിക്കുറുണ്ട്. 🍁 പ്രത്യേകതകൾ ഒന്നര -രണ്ട് മീറ്റർ വരെ ഉയരം വച്ച ശേഷം ശാഖകളായി പിരിയുന്ന ഈ ചെടിയുടെ തൊലി തവിട്ട് കലർന്ന കറുപ്പു നിറത്തിലുള്ളതാണ്. തിളങ്ങുന്ന പച്ച നിറത്തിൽ പേരച്ചെടിയുടെ ഇലകൾക്ക് സമാനമായ ഇലകളാണ് ഇതിനുള്ളത്. മഞ്ഞ നിറത്തിലുള്ള പൂക്കൾ ആകർഷകവും സുഗന്ധമുള്ളതുമാണ്. വിരിയുമ്പോൾ പൂവിന് വെളുത്ത നിറമാണ് ഉണ്ടാകുക. ക്രമേണ ഇത് മഞ്ഞനിറം പ്രാപിക്കുന്നു. ഇലകൾ പൊട്ടിച്ചെടുക്കുമ്പോൾ മുറിവുണ്ടാകുന്ന ഭാഗത്ത നിന്നും മഞ്ഞനിറത്തിൽ പശ പോലുള്ള ഒരുതരം കറ ഒലിച്ചു വരുന്നത് കാണാം. കൂമ്പുകളിലും എപ്പോഴും മഞ്ഞനിറത്തിലുള്ള ഈ കറ കാണാവുന്നതാതാണ്. 🌿 ഈ ചെടിയുടെ കറയും ഇലകൾ വാറ്റിയെടുക്കുന്ന എണ്ണയും വാണിജ്യ പ്രധാന്യമുള്ളതാണ്. പ്രകൃതി ദത്തനിറങ്ങളുടെ ഉല്പാദനത്തിനും, ഔഷധമായും, ആരാമങ്ങൾക്ക് അഴകും സുഗന്ധവും നൽകാനും സോമനാദി കായം ഉപയോഗിക്കപ്പെടാറുണ്ട്.