tgindex
ഖസ്വീദ പഠനം

ഖസ്വീദ പഠനം

Статистика

അറബി പദ്യങ്ങൾ അവയുമായി ബന്ധപ്പെട്ട ടെക്സ്റ്റ്, ഓഡിയോ, വീഡിയോ, മറ്റ് അതിനോടനുബന്ധിച്ച കാര്യങ്ങൾ മാത്രം പോസ്റ്റ് ചെയ്യുക https://chat.whatsapp.com/H5BGuPGkLqf6uIW6Kvc9To Contact https://wa.me/919744990511

Последний пост
12 дек. 2024 г.
Последнее чтение
13 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
1 834
+1 за 2 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
1 268
20 постов
Вовлечённость
69,1%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 12 дек. 2024 г.2 9905из dept_of_arabic_language

    🏮أحمد شوقي 🪀هو أحد أعمدة الشعر العربي الحديث، ورائد النهضة الشعرية العربية، اعتلى عرش الشعر العربي فلُقب بأمير الشعراء عام 1927م. 🪀ولد أحمد شوقي علي أحمد شوقي بك في القاهرة عام 1869م. 🪀كان مثقفاً ثقافة متنوعة الأركان، فقد انكب على قراءة كتب الأدب العربي وداوم على مطالعتها، لا سيما كتب فحول الشعر أمثال: البحتري، والمتنبي، وكتب كبار الأدباء ككتاب الحيوان للجاحظ. 🪀مؤلّفات الشاعر أحمد شوقي:- 💌ديوان الشوقيّات 💌عذراء الهند (رواية) 💌لادياس (رواية) 💌(مسرحية)عنترة، (مسرحية) مجنون ليلى. 💌كتاب دول العرب وعظماء الإسلام 🪀وفي مساء 13 تشرين الأول/أكتوبر عام 1932م أفلت شمس الشاعر المبدع أحمد شوقي. وحين دُفن كُتب على قبره بيتان من قصيدة (نهج البردة) التي نظمها في مدح رسول الله ﷺ، إذ كان قد وصى بذلك قبل موته، وهذان البيتان هما: يَا أحمدَ الخَيْرَ، لي جاهٌ بِتَسْمِيَتي وَكَيْف لا يَتَسامى بالرَّسولِ سَمِيّ؟ إنْ جَلَّ ذَنْبِي عَنِ الغُفْرانِ لي أمَلٌ فِي اللهِ يَجْعَلُنِي في خَيْرِ مُعْتَصمِ https://t.me/dept_of_arabic_language https://instagram.com/dept_of_arabiclanguage?utm_medium=copy_link

  • 12 дек. 2024 г.2 486из dept_of_arabic_language

    🏮محمود درويش 🪀هو من أبرز الشعراء الفلسطينيين والعرب، وعرف كأحد أدباء المقاومة والتحمت قصائده بالقضية الفلسطينية حتى سماه البعض بشاعر الجرح الفلسطيني. 🪀له ما يزيد على 30 ديوانا من الشعر والنثر بالإضافة إلى ثمانية كتب. 🪀ولد 13 مارس/آذار عام 1941 في قرية البروة في الجليل بفلسطين. 🪀عمل محررا ومترجما في صحيفة الاتحاد ومجلة الجديد وجريدة الفجر. 🪀ومن دواوينه: عصافير بلا أجنحة، أوراق الزيتون، أصدقائي لا تموتوا، عاشق من فلسطين.. 🪀توفي في 9 أغسطس/آب 2008 بالولايات المتحدة إثر خضوعه لعملية القلب المفتوح ودفن بمدينة رام الله في الضفة الغربية.

  • 12 дек. 2024 г.1 9501из dept_of_arabic_language

    🏮 أبو الطيب المتنبي 🪀هو أحمد بن الحسين بن الحسن بن عبد الصمد الجعفيّ الكوفيّ الكنديّ، ويُكنّى بأبي الطيب. 🪀هو شاعر حكيم عربي شهير، ومفخرة من مفاخر الأدب العربي 🪀وُلد في الكوفة سنة ٣٠٣ في منطقةٍ تُسمى كِندة. 🪀تختلف الأقوال في سبب تسميته بالمتنبّي؛ ١. لقب بالمتنبي لادّعاء النبّوة في شبابه. ٢. لقب بالمتنبي لما كان مُكثراً من ذِكر الأنبياء في شعره. ٣. لُقّب به نسبة إلى النَبْوَة، ومعناها المكانُ المرتفع؛ إشارةً لرفعة شِعره وعُلوّه. 🪀قيل عنه: ”لو كان الشعر رجلا لكان المتنبي“ 🪀مديح أكثر من خمسين شخصاً كان أكثرهم من الأمراء، والوُلاة، وقادة الجيوش، منهم سيف الدولة الحمدانيّ، وكافور الإخشيدي. 🪀وفاته:- يُذكر أنَّ المتنبي قال مجموعةً من الأبيات الشعرية التي تسبّبت في مقتله؛ إذ هجا خال فاتك وهو ضبة بن يزيد الأسديّ العينيّ. فتعرّض له فاتك بن أبي جهل الأسديّ والكثير من أصحابه أثناء عوده إلى بغداد. وتم قتله في النعمانية، العراق سنة ٩٦٥. https://t.me/dept_of_arabic_language

  • 12 дек. 2024 г.1 5431из zakivoiceover

    يا ليت الشباب يعود يوما ..

  • ليت وهل ينفع شيئا ليت ... ليت شبابا بوع فاشتريت أمسِ الذي مر على قُرْبه ... يَعْجِزُ أهل الأرض عن رده യുവത്വമോ, കഴിഞ്ഞുപോയ സമയമോ ആർക്കും തിരിച്ച് കൊണ്ട് വരാനാവില്ല. العلم من المهد إلى اللحد ജനനം മുതൽ മരണം വരെ അറിവ് നേടിക്കൊണ്ടിരിക്കണം. ഔദ്യോഗികമായും അല്ലാതെയും. നാഥൻ തുണക്കട്ടെ ആമീൻ.

  • ان القلوب اذا تنافر ودّها... مثل الزجاجة كسرها لا يجبر പരസ്പരം ഉൾകൊണ്ട് നല്ല ബന്ധ്ങ്ങൾ കാത്ത് സൂക്ഷിക്കുക,വിളളലുകളില്ലാതെ,,, അടുത്തറിഞ്ഞ ഹൃദയങ്ങളുടെ അകൽച്ച അസഹിനീയമാണ്, പൂർവ്വസ്തിഥിയിലേക്കുളള അവയുടെ മടക്കം വളരെ പ്രയാസവും

  • لِلَّهِ دَرُّكِ يَا إِمَارَةَ شَارِقَة أَنْتِ الْمُلَقَّبُ فِي الثَّقَافَةِ "عَاصِمُ" رَبّاَكِ والِدُكِ الْكَرِيمُ بِحِكْمَةٍ لَمَّا رَآهَا صَاحَ عَجَبًا أَبْكَمُ سُلْطاَنُ(1) مَجْدٍ وَالْمَعَارِفِ وَالْقِيَمْ عُنْوانُ فَخْرٍ كُلُّنَا نَغْتَنِمُ إِنْ لَمْ يَكُنْ فِيهَا سِوَى مَا تَنْعَقِدْ مِنْ مَعْرَضِ الْكُتُبِ اكْتَفَى هِي أَعْظَمُ عَلَمُ الإمَاراتِ ارْتَفَعْ فَوْقَ الأُمَمْ بِاسْمِ الْكِتَابِ وَذَاكَ خَيْرٌ يُكْرَمُ يَا حَبَّذَا شَمْسُ الثَّقَافَةِ وَالْعُلُومْ طَلَعَ السَّمَا مُتَلَأْلَأً يَتَضَرَّمُ شُكْراً جَزِيلاً كُلَّ مَنْ يَتَجَاهَدُ خَلْفَ الْمَعَارِضِ رَأْسُهُمْ هُوَ حَاكِمُ والله يَحْفَظُكُمْ وَطَوَّلَ عُمْرَكُمْ مَا دَامَ كُتُبٌ، كَاتِبُ يُحْتَرَمُ അർത്ഥം ഇങ്ങനെ : 1. ഷാർജാ ഇമാറാത്; നീ എത്ര സുന്ദരി, സംസ്കാരത്തിന്റെ തലസ്ഥാനമെന്നാണല്ലോ നിന്റെ ഓമനപ്പേര്. 2. നിന്റെ രക്ഷകൻ അരുമയോടെ നിന്നെ വളർത്തി, അതു കണ്ടപ്പോൾ (സംസാരിക്കാത്ത) പൊട്ടനും ആഴ്ചര്യത്താൽ അട്ടഹസിച്ചു പോയി. 3. ആഭിജാത്യം, വിജ്ഞാനം, മൂല്യങ്ങൾ എന്നിവയുടെ സുൽതാൻ (ആ രക്ഷിതാവ്), അന്തസ്സിന്റെ മേൽവിലാസവും അദ്ദേഹം. നമ്മളെല്ലാം പലതും നേടുന്നു. 4. ബുൿഫെയറല്ലാതെ മറ്റൊന്നും ഇവിടെ ഇല്ലെങ്കിൽ പോലും ഇതു തന്നെ മതി എന്തിനും. അത്രത്തോളം ഇതു മഹത്തരമാണ്. 5. പുസ്തകത്തിന്റെ പേരിൽ ഇമാറാതിന്റെ പതാക ലോക രാജ്യങ്ങൾക്കിടയിൽ ഉയർന്നു പാറുന്നു. അത് ആദരിക്കപ്പെടേണ്ട നന്മ തന്നെ. 6. സംസ്കാരത്തിന്റെയും വിദ്യയുടെയും ആദിത്യൻ ആകാശത്തിൽ കത്തിത്തിളഞ്ഞുന്നു. 7. എക്സിബിഷനു പിന്നിൽ പ്രവർത്തിച്ച എലലാവർക്കും നന്ദി. അവരിലൊരാളാണ് ഭരണാധികാരിയും. 8. പുസ്തകവും എഴുത്തുകാരനും ആദരിക്കപ്പെടുന്ന കാലത്തോളം അല്ലാഹു നിങ്ങളെ കാത്തു കൊള്ളട്ടെ. നിങ്ങൾ നീണാൾ വാഴട്ടെ. ഷാര്‍ജ ബുക് ഫെയറില്‍ സിറാജ് സംഘടിപ്പിക്കുന്ന പൈതൃക സംഗീത പരിപാടിയില്‍ അവതരിപ്പിക്കാന്‍ അറബിയില്‍ ഒരു കവിത വേണമെന്ന് സുഹൃത്ത് സുബൈര്‍ നിരന്തരം വിളിച്ച് നിര്‍ബന്ധിച്ചു. പെട്ടൊന്നൊരു കവിത അതും അറബിയിലെഴുതാന്‍ കഴിയില്ലെന്ന് ഞാന്‍ അറിയിച്ചു. ശ്രമിക്കാഞ്ഞിട്ടല്ല; വരണ്ടേ. ഒഴിഞ്ഞു മാറിയിട്ടും അവന്‍ വിട്ടില്ല. രണ്ടു നാള്‍ കഴിഞ്ഞ് പിന്നെയും വിളിച്ചു. സുഹൃത്ത് അബ്ദുല്‍ ബസ്വീര്‍ സഖാഫിയുടെ ഒരറബിക്കവിതയുടെ അവസാനത്തെ പകുതിയായി എട്ടു വരികള്‍ ബുക് ഫെയറിനെയും ഷാര്‍ജയെയും ഭരണാധികാരിയെയും പുകഴ്ത്തി ഞാനെഴിതി. അവസാനം അതു സംഭവിച്ചു. പക്ഷേ അത് അവതരിപ്പിക്കപ്പെട്ടില്ല എന്നാണറിയാന്‍ കഴിഞ്ഞത്. എന്നെ സഹായിക്കാന്‍ സുഹൃത്ത് വാണിയമ്പലവും ശ്രമിച്ചതും നന്ദിയോടെ ഓര്‍ക്കുന്നു. പക്ഷേ ഒരു കാര്യം എനിക്കു മനസ്സിലായി; ഇനി ഭാവിയിലെങ്കിലും ഒരറബിക്കവിയായിത്തീരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന്. ഇതൊന്നു കേട്ടു നോക്കൂ. https://www.facebook.com/share/18oEmmPX8M/?mibextid=WC7FNe

  • ഗദീര്‍ ഹജ്ജതുല്‍ വിദാഅ് കഴിഞ്ഞ് വരുമ്പോള്‍ ഖുമ്മിലെ ഗദീറിനു സമീപം വെച്ച് പതിനായിരക്കണക്കിന് അനുചരരെ സാക്ഷി നിര്‍ത്തി നബിﷺ “മന്‍ കുന്‍തു മൗലാഹു ഫ അലീ ഹാദാ മൗലാഹു” എന്നു പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് ഗദീര്‍ മുബാറക് എന്നു പറഞ്ഞത്. ഇത് നൂറിലേറെ റിപ്പോര്‍ട്ടുകളിലൂടെ സ്ഥിരപ്പെട്ടതിനാലും ഇമാം മുസ്‌ലിമും അഹ്മദും തിര്‍മിദിയുമൊക്കെ സ്വഹീഹായി ഉദ്ദരിച്ചതിനാലും അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. أخبرنا عَبْدُ اللَّهِ بْنُ عَلِيِّ بْنِ مُحَمَّدِ بْنِ بِشْرَانَ ، قَالَ : أخبرنا عَلِيُّ بْنُ عُمَرَ الْحَافِظُ ، قَالَ : حَدَّثَنَا أَبُو نَصْرٍ حَبْشُونُ بْنُ مُوسَى بْنِ أَيُّوبَ الْخَلالُ ، قَالَ : حَدَّثَنَا عَلِيُّ بْنُ سَعِيدٍ الرَّمْلِيُّ ، قَالَ : حَدَّثَنَا ضَمْرَةُ بْنُ رَبِيعَةَ الْقُرَشِيُّ ، عَنِ ابْنِ شَوْذَبٍ ، عَنْ مَطَرٍ الْوَرَّاقِ ، عَنْ شَهْرِ بْنِ حَوْشَبٍ ، عَنْ أَبِي هُرَيْرَةَ ، قَالَ : مَنْ صَامَ يَوْمَ ثَمَانِ عَشْرَةَ مِنْ ذِي الْحِجَّةِ كُتِبَ لَهُ صِيَامُ سِتِّينَ شَهْرًا ، وَهُوَ يَوْمُ غَدِيرِ خُمٍّ لَمَّا أَخَذَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِيَدِ عَلِيِّ بْنِ أَبِي طَالِبٍ ، فَقَالَ : " أَلَسْتُ وَلِيُّ الْمُؤْمِنِينَ ؟ " ، قَالُوا : بَلَى يا رَسُولَ اللَّهِ ، قَالَ : " مَنْ كُنْتُ مَولاهُ فَعَلِيٌّ مَوْلاهُ " ، فَقَالَ عُمَرُ بْنُ الْخَطَّابِ : بَخٍ بَخٍ لَكَ يَابْنَ أَبِي طَالِبٍ أَصْبَحْتَ مَوْلايَ وَمَوْلَى كُلِّ مُسْلِمٍ ، فَأَنْزَلَ اللَّهُ : الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ سورة المائدة آية 3 ، وَمَنْ صَامَ يَوْمَ سَبْعَةٍ وَعِشْرِينَ مِنْ رَجَبٍ كُتِبَ لَهُ صِيَامُ سِتِّينَ شَهْرًا ، وَهُوَ أَوَّلُ يَوْمٍ نَزَلَ جِبْرِيلُ عَلَيْهِ السَّلامُ عَلَى مُحَمَّدٍ ﷺ بِالرِّسَالَةِ ، اشْتُهِرَ هَذَا الْحَدِيثُ مِنْ رِوَايَةِ حَبْشُونَ وَكَانَ يُقَالُ إِنَّهُ تَفَرَّدَ بِهِ ، وَقَدْ تَابَعَهُ عَلَيْهِ أَحْمَدُ بْنُ عَبْدِ اللَّهِ بْنِ النِّيرِيِّ فَرَوَاهُ عَنْ عَلِيِّ بْنِ سَعِيدٍ ، أَخْبَرَنِيهِ الأَزْهَرِيُّ ، قَالَ : حَدَّثَنَا مُحَمَّدُ بْنُ عَبْدِ اللَّهِ ابْنِ أَخِي مِيمِيٍّ ، قَالَ : حَدَّثَنَا أَحْمَدُ بْنُ عَبْدِ اللَّهِ بْنِ أَحْمَدَ بْنِ الْعَبَّاسِ بْنِ سَالِمِ بْنِ مِهْرَانَ الْمَعْرُوفُ بِابْنِ النِّيرِيِّ إِمْلاءً ، قَالَ : حَدَّثَنَا عَلِيُّ بْنُ سَعِيدٍ الشَّامِيُّ ، قَالَ : حَدَّثَنَا ضَمْرَةُ بْنُ رَبِيعَةَ ، عَنِ ابْنِ شَوْذَبٍ ، عَنْ مَطَرٍ ، عَنْ شَهْرِ بْنِ حَوْشَبٍ ، عَنْ أَبِي هُرَيْرَةَ ، قَالَ : مَنْ صَامَ يَوْمَ ثَمَانِيَةَ عَشَرَ مِنْ ذِي الْحِجَّةِ ، وَذَكَرَ مِثْلَ مَا تَقَدَّمَ أَوْ نَحْوَهُ ഉമര്‍ (റ) ആശംസ നേര്‍ന്നത് ഇങ്ങനെ : ബഖിന്‍ ബഖിന്‍ ലക യബ്‌ന അബീത്വാലിബ് അസ്വബഹ്ത മൗലായ വ മൗലാ കുല്ലി മുസ്‌ലിമിന് ‍(ആശംസകള്‍ ഏ അബൂത്വാലിബിന്റെ മകനേ. നിങ്ങള്‍ എന്റെയും മുഴുവന്‍ മുസ്‌ലിംകളുടെയും യജമാനനായിരിക്കുന്നു). സ്വഹാബിയായ ഹസ്സാനുബ്‌നു സ്വാബിത് ഗദീര്‍ഖുമ്മിന്റെ സന്ദര്‍ഭത്തില്‍ ഇങ്ങനെ കവിത പാടിയിരുന്നു : يناديهم يوم الغدير نبيهم * بخم وأسمع بالرسول مناديا فقال: فمن مولاكم ونبيكم؟ * فقالوا ولم يبدوا هناك التعاميا إلهك مولانا وأنت نبينا * ولم تلق منا في الولاية عاصيا فقال له: قم يا علي؟ فإنني * رضيتك من بعدي إماما وهاديا فمن كنت مولاه فهذا وليه * فكونوا له أتباع صدق مواليا هناك دعا اللهم؟ وال وليه * وكن للذي عادا عليا معادي\ സയ്യിദുനാ അലിയുടെ ഗൗരവമേറിയ ഉപദേശം കേള്‍ക്കുക : എന്നെ സ്‌നേഹിച്ചു ചിലര്‍ നരകത്തില്‍ കടക്കും. എന്നെ വെറുത്തു മറ്റു ചിലരും. തബൂക്കിലേക്കു പോയപ്പോള്‍ അവസാനം “അന്‍ത മിന്നീ കമന്‍സിലതി ഹാറൂന ലി മൂസാ” റസൂൽﷺ എന്നു കൂടി പറഞ്ഞു.

  • يا رسول الله عذرا اننا في زمان فيه امر الرشد غاب "അല്ലാഹുവിന്റെ റസൂലേ... പൊറുത്താലും ; സന്മാർഗ്ഗ കാര്യം നഷ്ടപ്പെട്ട ഒരു കാലഘട്ടത്തിലാണ് ഞങ്ങൾ…" ഇസ്ലാമിക സംസ്കാരത്തെ, പാരമ്പര്യത്തെ നശിപ്പിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നു. ഭീകരതയെ തുറന്ന് കാണിച്ചുകൊണ്ട് പുണ്യ റസൂൽ (സ) യോട് ആവലാതി ബോധിപ്പിക്കുന്ന വരികളുമായി, ദുബായ് ഭരണാധികാരി മുഹമ്മദ് ബ്നു റാശിദ് ആൽ മക്തൂമിന്റെ കവിത മനസ്സുകളെ ചിന്തിപ്പിക്കുന്നു.

  • #പാട്ടു_പാടാമോ? ഇന്നൊരു പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. പാട്ടുപാടുന്ന സമ്പ്രദായം ഇസ്‌ലാമിൽ വകവെച്ചിട്ടില്ലെന്നാണ് അതിന്റെ ഉള്ളടക്കം. പാട്ടുപാടിയും താളാത്മകമായും ദുആ ചെയ്യുന്നത് അദബു ലംഘനമാണെന്നാണ് ചോദ്യരൂപത്തിൽ കുറിപ്പുകാരൻ പറയുന്നത്. കവിത ശരിക്കും ഗാനമാണോ ? ഇവ തമ്മിലുള്ള വ്യത്യാസം എന്താണ് ? എന്നൊക്കെ ചോദിച്ചപ്പോൾ കമന്റു ബോക്സിൽ ഒരാൾ ന്യായമായും ഗാനത്തിന്റെ അറബിയെന്താണ് എന്ന് ചോദിച്ചിട്ടുണ്ട്, മറുപടി : الغناء എന്ന് തന്നെ. സന്തോഷം. ഓർമയിലുള്ള പ്രസിദ്ധമായ ഒരു ഹദീസ് ഉദ്ധരിക്കാം: عن عائشة رضي الله عنها أن أبا بكر رضي الله عنه دخل عليها وعندها جاريتان في أيام منى تغنيان وتدففان وتضربان والنبي صلى الله عليه وسلم متغش بثوبه فانتهرهما أبو بكر فكشف النبي صلى الله عليه وسلم عن وجهه فقال دعهما يا أبا بكر فإنها أيام عيد وتلك الأيام أيام منى ആയിശ റ. തന്റെ അനുഭവം പറയുകയാണ് : മിനയിലുണ്ടായിരുന്ന ദിവസങ്ങൾ. നബിﷺ തന്റെ കൂടെയാണുള്ളത്. ഉപ്പയായ സ്വിദ്ദീഖ് റ. അങ്ങോട്ട് കയറി വന്നു. അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ചൊടിപ്പിച്ചു. രണ്ടു ബാലികമാർ ഗാനമാലപിക്കുന്നു! അവർ ദഫ് മുട്ടുന്നു!! താളത്തിൽ കൊട്ടുന്നു!!! നബി തിരുമേനിയാണെങ്കിലോ വസ്ത്രാഞ്ചലം കൊണ്ട് തന്റെ മുഖം മറച്ചിരിക്കുന്നു. എല്ലാം നിർത്തിവെക്കാൻ അദ്ദേഹം അവരോടാവശ്യപ്പെട്ടു. ഉടനെ നബിﷺ മുഖത്തു നിന്നു വസ്ത്രം മാറ്റി, സിദ്ദീഖ് റ.വിനെ വിലക്കി : "അവരെ വിട്ടേക്കൂ അബൂബക്റേ..., ഇന്നവരുടെ ആഘോഷ ദിവസമല്ലേ." ഈ ഹദീസിലെ നാലു പദങ്ങൾ ശ്രദ്ധിക്കുക, 1). جاريتان = രണ്ടു ബാലികമാർ 2). تغنيان = ഗാനമാലപിക്കുന്നു 3). تدففان = ദഫ് മുട്ടുന്നു 4). تضربان = താളത്തിൽ കൊട്ടുന്നു അവർ അന്ന് തിരഞ്ഞെടുത്ത ഗാനമേതാണെന്ന് ചില ഹദീസുകളിൽ വന്നിട്ടുണ്ട് - അതിലെ അഭിപ്രായാന്തരങ്ങൾ ഇവിടെ പ്രസക്തമല്ലാത്തതിനാൽ പറയേണ്ടതില്ല. ചുരുക്കത്തിൽ അവർ ഗാനം ആലപിച്ചു (الغناء എന്നതിന്റെ ക്രിയാ രൂപമാണ് تغنيان). മാത്രമല്ല, ദഫ്മുട്ടി, താളത്തിൽ കൊട്ടി. ആര്? രണ്ടു ജാരിയതുകൾ അഥവാ, വിവേകബുദ്ധിയെത്തിയ പ്രായപൂർത്തി ആയിട്ടില്ലാത്ത രണ്ടു ബാലികമാർ. ആ പ്രായത്തിലുള്ള കുട്ടികൾ എങ്ങനെ ഗാനങ്ങൾ പഠിച്ചു? ഒരേ ഈണത്തിൽ പാടി? ദഫ് മുട്ടി? ഒരേ താളത്തിൽ കൊട്ടി? തീർച്ചയായും അവരുടെ രക്ഷിതാക്കൾ പരിശീലനം നൽകിയിട്ടുണ്ടാവും. അവരാരാണ്? സ്വഹാബത്തുൽ കിറാം - തിരുസഖാക്കൾ. താരകങ്ങളാണെന്നും ആരെ അനുധാവനം ചെയ്താലും നിങ്ങൾ സൻമാർഗം പ്രാപിച്ചിരിക്കുന്നുവെന്നും നബിﷺ സാക്ഷ്യപ്പെടുത്തിയവർ. തിരുനബിﷺയും സ്വഹാബത്തും അനുവദനീയമാക്കിയതിനെ നാം തള്ളണമെന്നാണോ? ചിന്തകൾ കുറേക്കൂടി ആരോഗ്യകരമാകണം. ഗാനം മൗലികമായി അനുവദനീയമാണെന്നാണ് ഈ സംഭവം പറയുന്നത്. അനേകം ഉദാഹരണങ്ങൾ ചൂണ്ടി കാണിക്കാനുണ്ട്. നിഷിദ്ധമാകുന്നത് മറ്റു ചില കാരണങ്ങൾ ചേരുമ്പോളാണ്.

  • അളളാഹുവിന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെയെല്ലാം പ്രാർത്ഥന കൊണ്ടും അനന്തമായ അറേബ്യൻ കവിതാ ശകലങ്ങൾ സാഹചര്യാനുസരണം തെരഞ്ഞെടുക്കാൻ ശ്രമിച്ചു, ചിലപ്പോൾ മാറ്റങ്ങൾ വരുത്തി, മറ്റു ചിലപ്പോൾ ആശയങ്ങൾ സ്വന്തം വാക്കുകളിലൂടെ പകർത്തി ഇവിടെ പങ്കുവെച്ച് വർഷങ്ങളായി…. ചുറ്റുപാടുകളിലേക്ക് കണ്ണോടിക്കുമ്പോൾ കണ്ട കാഴ്ചകളാണ് കവിതയുടെ ആശയമായി വന്നത്, പദാർത്ഥങ്ങൾക്ക് ഊന്നൽ നൽകാതെ…. നമ്മുടെ പരിമിതികൾക്കപ്പുറത്ത് ഒരു സത്യമുണ്ടെങ്കിൽ അതിനെ നാം കണാതെ പോവരുത് എന്ന് വളരെ നിശബ്ദമായി പറയാൻ, എല്ലാത്തിലുമുപരി നല്ല ചിന്തകളാണ് നമ്മെ ഒരുമിപ്പിക്കേണ്ടത് എന്ന് ഓർമിപ്പിക്കാൻ ഒരു വെളിച്ചമാവാൻ വേണ്ടി… സംസ്കാരവും സംസ്കരണവും മതവും രാഷ്ട്രീയവും സാമൂഹിക വിഷയങ്ങളും കടന്നുവന്നു, അതിൽ നല്ല വ്യക്തിത്വത്തിനും സ്വഭാവ ഗുണങ്ങൾക്കും ഊന്നൽ നൽകി, വിശ്വാസിയുടെ യഥാർത്ഥ ലക്ഷ്യമെന്തെന്ന് പലപ്പോഴായി ഓർമിപ്പിച്ചുകൊണ്ട് ഈ ഉദ്യമത്തിൽ വാക്കുകൾ കൊണ്ടും വിരൽ തുമ്പുകൾ കൊണ്ടും👍🏻 സുഗന്ധ പുഷ്പങ്ങൾ കൊണ്ടും 🌻🌹🌷എനിക്ക് ഊർജ്ജം പകർന്ന, പ്രോത്സാഹിപ്പിച്ച, എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി, നല്ല ഉദ്ധേശങ്ങൾ ദൈവം തിരസ്കരിക്കില്ല. കവിതക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ഗ്രൂപ്പ്. ഈ ഉദ്യമത്തെ അളളാഹു സ്വീകരിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ഒരാൾക്കെങ്കിലും ഇത് വെളിച്ചമായെങ്കിൽ, ഒരു വിളിയായെങ്കിൽ, സത്യം മനസ്സിലാക്കാനുളള ഒരു അവസരമായെങ്കിൽ, ആ നന്മ അളളാഹു സ്വീകരിക്കട്ടെ, എന്നിൽ നിന്നും കവിത മറ്റുളളവർക്ക് എത്തിച്ച കൂട്ടുകാരിൽ നിന്നും 🖊️ Muhammed Naqeeb

  • لا تكنْ حُلواً فتُؤكل... لا ولا مرّا فترمى എല്ലാ കാര്യത്തിലുമെന്ന പോലെ വ്യക്തിത്വത്തിലും ഒരു മദ്ധ്യ-മിതത്വമാണ് ഭൂഷണം,, വഴിയെ പോകുന്നവരെല്ലാം കൊട്ടുന്ന ചെണ്ടയാകും വിധം താഴാതെ, ആർക്കും അടുക്കാനാവാത്ത വിധം പരുശനുമാവാതെ ഒരു മിതവാൻ,, മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ചിട്ട് ഇറക്കാനും വയ്യ എന്നായാൽ വളരെ നന്ന്

  • إن كان ربي معي ما لي وللناس* فكن مع الله واهجر كل وسواس/ السائرون على درب الهدى نجحوا* وخاب أهل الخنا والكيف والكاس/ والجامعون كنوز الأرض من خبث* ومن فساد أراهم أهل إفلاس/ لا يطمئن فؤادي في الدنى ابدا* إلا بذكرك في صبح وإغلاس/ من يعرف النور لا يهفو الى ظلم* أيعشق الفحم من يحظى بألماس/ يا من له كل ما في الكون أجمعه* أنر لنا القلب قبل العين والراس/ وهب لنا منك رضوانا ومغفرة* فلا نرى أبدا شيئا من الباس/ فانت وحدك من نحيا لنعبده* ونستريح إلى أنوار أقداس/

  • كُلُّ الكروب فَإِنَّ اللَّهَ يُفرّجُهَا..... إِنْ شَيَّعَ الْمَرْءَ إِخْلاصٌ وَإِيمَانُ 🌻🌻 ദീനിനേക്കാൾ മറ്റുളള കാര്യങ്ങളോട് ആത്മാർത്ഥതയും സമുദായ താൽപര്യത്തേക്കാൾ സ്വന്തം കര്യത്തിന് മുൻഗണനയും നൽകുന്നവരാണ് ദീനിന്റെ യഥാർത്ഥ ശത്രുക്കൾ, അവർ തന്നെയാണ് അനൈക്യത്തിന്റെ വാക്താക്കളും🌻🌹 عليك بتقوى الله إن كنت غافلا فيأتيك رزق الله من حيث لا تدري🌻 ജീവിച്ച് പോണ്ടേ ഈ ആശങ്ക നമ്മുടെ ഒരുപാട് സ്വപ്നങ്ങളെ തല്ലിക്കെടുത്തുന്നു,, ധനികനായ അളളാഹുവിനെ കൂടെ കൂട്ടുകയാണെങ്കിൽ പിന്നെ ദാരിദ്രമുണ്ടാവുമോ🌻🌹‌ وكنتُ اذا ضاقت علي محلّة.... تيمّمت أخرى ما علي تضيق🌻🌻 ജീവിത വഴിയിൽ പ്രതിബന്ധങ്ങളും പ്രയാസങ്ങളും സ്വാഭാവികം,, പ്രതീക്ഷ കൈവിടാതെ മുന്നോട്ടു ഗമിക്കുക,,അപ്പോൾ ഒരു വഴി അടയുമ്പോൾ മറ്റൊന്ന് തുറക്കപ്പെടുന്നതായി കാണാം🌻🌹

  • وكلُّ كَسرٍ فإنَّ الدِّينَ يَجْبُرُهُ ... وما لِكَسْرِ قَناةِ الدِّين جُبرانُ 🌻🌻 വിശ്വാസം എന്നുളളത് തുമ്മിയാൽ തെറിക്കുന്ന മൂക്കല്ലെങ്കിലും ഏകദൈവാരാധനക്ക് വിരുദ്ധമായതിൽ നിന്നും വിശ്വാസി മാറി നിൽക്കണം, ചിന്തയിലും ചിഹനത്തിലും,, നിലവിളക്കിന്റെ ചെറിയ പ്രകാശത്തിന് വേണ്ടി ഹൃദയത്തിലുളള പ്രകശം കെടുത്തണോ??,, പിന്നെ നിലവിളിച്ചിട്ടും കാര്യമുണ്ടാകില്ല لقد هاج الفراغ عليك شغلاً ..... وأسباب البلاء من الفراغ 🌻🌻 `വെറുതെയിരിക്കുക' എന്നത് ഒരു ജോലിയാക്കിയവരാണ് പിന്തിരിപ്പന്മാർ,,, മടിയന്റെ തല സാത്താന്റ പണിപ്പുര എന്നത് യാഥാർത്ഥ്യമാക്കാൻ അവർ എല്ലാതിനേയും സമരം ചെയ്ത് തോൽപ്പിക്കാൻ ശ്രമിക്കുന്നു اذا كنت في كل الأمور معاتباً.... صَديقَكَ لَمْ تَلْقَ الذي لاَ تُعَاتبُه🌻🌻 ഈ കൂട്ടുകാരല്ലാതെ മറ്റു ചിലരാണെങ്കിൽ ഞാൻ നന്നായി പെരുമാറും എന്നത് വെറും വാക്കാണ്,,, നാട്ടിൽ ഭാര്യയുമായി കലഹിക്കുന്നവൻ, ഉപദ്രവിക്കുന്നവൻ അവളെ ഗൾഫിൽ കൊണ്ട് പോയാലും തഥൈവ,, നടു കടലിലും നായ നക്കിയേ കുടിക്കൂ എന്നത് വെറും ചൊല്ല് മാത്രമല്ല على المرء أن يسعى ويبذل جهده... وليس عليه أن يساعده الدهر 🌻🌻 അദ്ധ്വാനിക്കുക, പരിശ്രമിക്കുക, പിന്നെ അളളാഹുവിനോട് തേടുക,, ലക്ഷ്യം നേടാനുളള ഏക വഴി അത് തന്നെയാണ്,,, ഒന്നും ചെയ്യാതെ അടുത്ത മഴക്കാലം വരുമ്പോഴേക്ക് കര്യങ്ങൾ ശരിയാകും എന്ന് ധരിക്കുന്നവർക്ക് കൈ നനയാതെയും മീൻ പിടിക്കാനാവും لأَشْكُرَنَّكَ مَعْرُوفًا هَمَمْتَ بِهِ.... إِنَّ اهْتِمَامَكَ بِالْمَعْرُوفِ مَعْرُوف 🌻🌻 ഒരാളുടെ മനസ്സിലെ സന്തോഷത്തിന് നാം കാരണമാവുക എന്നതിനേക്കാൾ നല്ല കാര്യമില്ല,, ഒരു പുഞ്ചിരി കൊണ്ട്,തലോടുന്ന ഒരു വാക്കുകൊണ്ട് ഒരുപാട് മനസ്സുകളെ നമുക്ക് തണുപ്പിക്കാനാവും,, ഇനി ചെയ്യാനായില്ലെങ്കിലും അതിനുളള മനസ്സുണ്ടാവുക എന്നതും അഭിനന്ദനീയമാണ് إذا ما أتيت الأمر من غير بابه *** ضللت وإن تقصد إلى الباب تهتدي🌻🌻 കാര്യങ്ങളെ നേരെ ചൊവ്വേ സമീപിക്കുക, വാക്കിലും പ്രവർത്തനത്തിലും സുതാര്യത പാലിക്കുക, വളഞ്ഞ വഴികൾ അവലംബിക്കുന്നവർക്ക് കൃതൃമ കാരണങ്ങൾ കണ്ടെത്തേണ്ടി വരും العِلْمُ يَجْلُو الْعَمَى عَنْ قَلْبِ صاحِبِهِ... كَما يُجْلِي سَوَادَ الظُّلْمَةِ القَمَرُ 🌻🌻 കാഴ്ച ഇല്ലാത്തവരേക്കാൾ വഴിയിൽ തട്ടിത്തടഞ്ഞ് വീഴുന്നവർ അറിവില്ലാത്തവരാണ്,,,വിജ്ഞാനം ഹൃദയത്തിൽ പ്രകാശം പരത്തുന്നു,,അതിലൂടെ, സഞ്ചരിക്കാനുളള വഴി വ്യക്തമാവുന്നു العبدُ حرٌّ إن قَنَعْ... والحرُّ عبدٌ إن طمع🌻🌻 സമ്പത്തിനോട് ആർത്തി തീരാത്തവനാണ് യഥാർത്ഥ ദരിദ്രൻ,,അവനെത്ര മുതലാളിയാണെങ്കിലും,,, അതേ സമയം ഉളളത് കൊണ്ട് തൃപ്തിപ്പെടുന്നവൻ എെശര്യവാനായി കഴിയുന്നു,,ആ മനസ്സ് കൊണ്ട് الحُرُّ يأبى أن يبيعَ ضميرَه . . . بجميعِ ما في الأرضِ من أموال🌻🌻 തന്റെ സ്വത്തവും ആത്മാഭിമാനവും അന്യന്റെ താൽപര്യങ്ങൾക്ക് പണയം വെക്കാതെ,, നിർഭയ മനസ്സുമായി എല്ലാവർക്കും ജീവിക്കാൻ കഴിയുന്നഭാരതത്തെ നമുക്ക് സ്വതന്ത്ര ഭാരതമെന്ന് വിളിക്കാം, من كان للعقل سلطان عليه غدا وما على نفسه للحرص سلطان🌻🌻 വികാരങ്ങൾക്കടിമപ്പെടാതെ വിവേകപൂർണ്ണമായി ചിന്തിക്കാനും തീരുമാനമെടുക്കാനും തയ്യാറാവുക,,അത് മനസ്സിനെ കൂടുതൽ സ്വസ്ഥമാക്കും🌻🌹 وإنْ بُليتَ بشخصٍ لاَ خَلاقَ لهُ.... فكُنْ كأنَّكَ لمْ تسمعْ ولمْ يَقُلِ 🌻🌻 കേൾക്കുന്ന എല്ലാത്തിനും, പറയുന്ന എല്ലാവർക്കും മറുപടി പ്രായോഗിമല്ല, അശാസ്ത്രീയവുമാണ്,, മറുപടി അർഹിക്കാത്തവ കണ്ടില്ലെന്ന് നടിക്കുക,കേട്ടില്ലെന്നും,, എല്ലാ ഗട്ടറിലും വണ്ടി നിറുത്തിയാൽ പിന്നെ അതിനേ നേരം കാണൂ,🌻🌹 أماوِيّ! إنّ المالَ غادٍ ورائِحٌ.... ويبقى من المالِ الأحاديثُ والذّكرُ🌻🌻 അത് തന്നെയാണ് പണത്തിന്റെ അവസ്ഥ,,ഇന്ന് വരും നാളെ പോകും,, അത്കൊണ്ട് ഉളള പണം നല്ല സംരംഭങ്ങൾക്ക് ഉപയോഗിക്കുക,,, രഹസ്യമായി,മാലോകർ കേൾക്കെ വിളിച്ച് പറയാതെ🌻🌹 وليس فراغ القلب مجدا ورفعة ... ولكنّ شغل القلب للهمّ رافع🌻🌻 ഏറ്റവും കൂടുതൽ വിശ്രമിക്കുന്നവൻ കൂടുതൽ അദ്ധ്വാനിക്കുന്നവനാണ്,,നമുക്ക് പുതുമകൾ തെടാം,,അപ്പോൾ മുഷിപ്പുണ്ടാവില്ല🌻🌹 هجرتك حتى قيل لا يعرف الهوى ... وزرتك حتى قيل ليس له صبر🌻🌻 ഒരു ദിവസം വിളിച്ചില്ലെങ്കിൽ, ഒരു മെസേജിന് ഇളിച്ചില്ലെങ്കിൽ അവൾ പറയും `നിങ്ങൾക്കൊട്ടും സ്നേഹമില്ലെന്ന്, എന്നാൽ, ഒന്ന് രണ്ട് മണിക്കൂർ ചാറ്റാം എന്ന് വിചാരിച്ചാൽ അവൾ പറയും `നിങ്ങൾക്കൊട്ടും ക്ഷമയില്ലെന്ന്, എനിക്ക് സമയവും'.. മിതത്വം, അത് തന്നെയാണ് സമത്വം🌻🌹

  • دعا الأمين وأمّن الأمين المصطفى... ويل لمن لم تغفر له رمضانُ 🌻🌻 ജിബ്രീലിന്റെ പ്രാർത്ഥനക്ക് റസൂലിന്റെ(സ) പിന്തുണ: റമദാനിൽ തന്റെ പാപങ്ങൾ പൊറുപ്പിക്കാത്തവന് നാശം,,തറാവീഹും ഖിയാമുല്ലൈലുമില്ലെങ്കിൽ തൗബ ചെയ്യാൻ മറക്കരുത്,, ചെളി കഴുകിക്കളയാതെ എങ്ങിനെയാ പെരുന്നാൾ നിസ്കാരത്തിന് പോവുക?? الموْتُ بابٌ وكلُّ الناسِ داخِلُهُ.... يا ليْتَ شعرِي بعدَ البابِ ما الدَّار🌻🌻 ഇഖാമക്ക് കാലാവധിയില്ലാത്ത പ്രവാസികളാണ് നാം ഈ ഭൂമിയിൽ,,എന്ന്, എവിടെ നിന്ന്, എങ്ങിനെ പിടിക്കപ്പെടുമെന്ന് ആർക്കും ധാരണയില്ല,പക്ഷേ..പിടിച്ച് കയറ്റി വിടും,തീർച്ച,, അത്കൊണ്ട് ഉളള സമയം അദ്ധ്വാനിച്ച് നാട്ടിലെ വീട് ഉഷാറാക്കാൻ പണമയക്കുക, ശിഷ്ഠ കാലം അല്ലലില്ലാതെ കഴിയാമല്ലോ إن الفتى من يقول ها أنا ذا... ليس الفتى من يقول كان أبي..🌻🌻 സ്വയം അദ്ധ്വാനിച്ച് പ്രയത്നിച്ച്,അത്ഭുതങ്ങൾ സൃഷ്ടിച്ച് സാന്നിദ്ധ്യമറിയിക്കുന്നവരാണ് ആൺകുട്ടികൾ,, സച്ചരിതരായ നേതാക്കളുണ്ടെന്ന് പറഞ്ഞ് നിഷ്കൃയിനായിരിക്കുന്നതിൽ ഒരർത്ഥവുമില്ല,, വല്ലുപ്പാന്റെ തുടമ്മേൽ നല്ല മസിലുണ്ടായിരുന്നെന്ന് മേനി നടിച്ചിട്ട് എന്ത് ഉപകാരം برز الثعلب يوماً في ثياب الواعظينا... فمشى في الأرض يهدي ويسب الماكرينا🌻🌻 അവസരം കിട്ടിയാൽ ന്യൂനപക്ഷങ്ങളെ കഷാപ്പ് ചെയ്യുന്ന കമ്മ്യൂണിസമാണോ ലീഗിന് ന്യൂനപക്ഷ സ്നേഹം പഠിപ്പിക്കുന്നത്! കോഴക്കുഞ്ഞുങ്ങൾക്ക് കുറുക്കൻ കാവലോ,, ദുനിയാവിന് വേണ്ടി പണ്ഡിതന്മാർ ഇതിലേറെ ചെയ്യുമ്പോൾ നിയമസഭാ സീറ്റിന് വേണ്ടിയുളള ഒരു സ്വതന്ത്രന്റെ വിലാപം നാം കാണാതെ പോകരുത് مدرستي يا نورا يقبل ما أبهى حسنك ما اجمل.... في قاعة درسك أتلقى من فيض الآداب وأنهل 🌻🌻 കുഞ്ഞു മനസ്സുകളിൽ അറിവും അച്ചടക്കവും പകരുന്ന വിദ്യാലയങ്ങൾ നമുക്ക് മലർക്കെ തുറക്കാം, ഓരോ മദ്രസയും ഇസ്ലാമിന്റെ ജീവൻ നിലനിർത്തുന്ന വെളളവും വായുവുമാണ്,, അതിന് തുരങ്കം വെക്കുന്നവർ ഇരുട്ടിന്റെ കൂട്ടുകാരും الأماني حلم في يقظة.... اسلك لبلوغها مركب الجِدّ🌻🌻 "നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്നത് ആയിരിക്കരുത് നിങ്ങളുട സ്വപ്നങ്ങൾ,മറിച്ച് നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതായിരിക്കണം നിങ്ങളുടെ സ്വപ്നം" ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഠിനദ്ധ്വാനമല്ലാതെ മറ്റു കുറുക്കു വഴികളിലെന്ന് തന്റെ ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിച്ച വ്യക്തിത്വം,, അദ്ധേഹത്തിന്റെ പരലോക ശാന്തിക്കായി നമുക്ക് പ്രാർത്ഥിക്കാം عَلى قَدْرِ أهْلِ العَزْم تأتي العَزائِمُ.... وَتأتي علَى قَدْرِ الكِرامِ المَكارم🌻🌻 വലിയ ആശയങ്ങളും ചിന്തകളും ഉണ്ടാവുന്നത് വിശാലമായ മനസ്സുകളിൽ നിന്നാണ്,,അവ യാഥാർത്ഥ്യമാക്കാനുളള ദൃഢനിശ്ചയവും സമർപ്പണവുമായിരിക്കും അവരുടെ മൂലധനം,, തങ്ങളുടെ മാന്യമായ ഇടപെടൽ മൂലം ശത്രുക്കൾ സ്വയം വെടി നിർത്തൽ പ്രഖ്യാപിക്കുന്നു يا نفس توبي فإنّ الموت قد حان... وبعغو ربّك اجزمي الحنّان🌻🌻 മരണം, അതിന് പ്രതേക സമയമോ കാരണമോ ഉണ്ടായിക്കൊളളണമെന്നില്ല, ഇന്ന് ,,അല്ലെങ്കിൽ മറ്റൊരിക്കൽ,,, അതിന് മുമ്പ് ഒരിക്കലും തിരസ്കരിക്കപ്പെടാത്ത ദയാഹർജി സമർപ്പിക്കുക,,രക്ഷിതാവിലേക്ക്, അവിടെ ധൃതിയും താൽപര്യങ്ങളുമില്ല,ഔദാര്യം മാത്രം, അങ്ങേ അറ്റത്തെ ഔദാര്യം عن العدل لا تعدل فأنت المعدل... وانّ ذهاب العدل خوفٌ وتخلّف🌻🌻 സമത്വത്തിലധിഷ്ഠിതമായ, പക്ഷപാതമില്ലാത്ത നീതി വ്യവസ്ഥയാണ് ഒരു പ്രബുദ്ധ സമൂഹത്തിന്റെ ആത്മാവ്,,, മറിച്ച്, വേലി തന്നെ വിള തിന്നാൻ തുടങ്ങിയാൽ, കൃഷി സ്വയം മുരടിക്കാൻ തുടങ്ങുന്നു, നിരാശ മൂലം وَتَشَبّهوا إِن لَم تَكُونوا مِثلَهُم..... إِنَّ التَّشَبّه بِالكِرامِ فَلاح🌻🌻 ലോകം മഹാന്മാരെന്ന് സാക്ഷ്യപ്പെടുത്തിയ വ്യക്തികളെ നമുക്ക് അനുകരിക്കാം,, അവർ ഇന്ന് നമുക്കന്യരാണെങ്കിലും അവർ സഞ്ചരിച്ച വഴികൾ സുവ്യകതമാണ്, നമുക്കും അതിലൂടെ നടന്ന് നീങ്ങാം هموم رجال في أمور كثيرة..... وهمي في الدنيا صديقٌ مساعدُ 🌻🌻 ഇന്ന്, ആർക്കാണ്? എന്താണ് കുറവ്,,പണം, സൗകര്യം, സുഹൃത്ത്,,ദൂരെ നിന്ന് നോക്കുമ്പോൾ മനുഷ്യൻ എത്ര സമ്പന്നൻ, പക്ഷേ , തന്നിലേക്ക് ഒന്ന് മടങ്ങിയാൽ!! എവിടെയാണൊരു ആത്മാർത്ഥ ബന്ധം,,ഹോട്ടൽ ബില്ലുകൾക്കും ബസ് ചാർജ്ജുകൾക്കുമപ്പുറം എവിടെയാണ് പരസ്പരം ഉൾകൊളളലും മനസ്സിലാക്കലും 🌻🌻🌹

  • أَهْلاً وَسَهْلاً بِشَهْرِ الصَّوْمِ وَالذِّكْرِ ... وَمَرْحَبًا بِوَحِيدِ الدَّهْر في الأَجرِ 🌻🌻 പുണ്യങ്ങളുടെ പൂക്കാലം പരിശുദ്ധ റമളാന് സ്വാഗതം,,,, ഓരോ നിമിഷവും വിലപ്പട്ടതാണ്,, പ്രതിഫലം ഇരട്ടിയാവുന്ന ദിനങ്ങൾ,,,എല്ലാതിനും സമയം കണക്കാക്കി ഖുർആനും പളളിക്കും സമയം തികയാത്ത അവസ്ഥ ഒഴിവാക്കുക رمضان أقبَلَ يا أولى الألباب... فاستقبِلوه بعدَ طول غيابِ 🌻🌻 ഒരുപാട് ِകാത്തിരിപ്പിന് ശേഷം,നാം വിളിച്ച് വരുത്തിയ റമദാൻ,,വിളിച്ച് വരുത്തിയ അതിഥിക്ക് അർഹിക്കുന്ന സ്ഥാനം നൽകുക, ആദരവും,,റമദാൻ ഇനിയും വരും പോകും,ഉറപ്പാണ് , പക്ഷേ നമ്മളോ,, അത്കൊണ്ട്.... الصومُ جُنَّةُ صائمٍ من مَأْثَمٍ ... يَنْهى عن الفحشاء والأوشاب🌻🌻 നോമ്പുകാരനായിട്ടും തെറ്റുകളിൽ നിന്നും മാറി നിൽക്കാൻ എന്ത് കൊണ്ട് നമുക്കാവുന്നില്ല,, ശരീരങ്ങൾ നോമ്പെടുക്കുന്നതിന് മുമ്പ് മനസ്സുകളാണ് പഥ്യം കൽപിക്കേണ്ടത്… يا من إليه جميع الخلق يبتهل ... وكل حيّ على رحماه يتكل🌻🌻 ദൈവ കാരുണ്യം തന്നെയാണ് നമ്മുടെ നിലനിൽപിനും പ്രയാണത്തിനും ആധാരം,അല്ലലും അലട്ടലുമില്ലാതെ,, കാരുണ്യത്തിന്റെ ഈ ദിനങ്ങളിൽ അത് ആവോളം ചോദിച്ച് വാങ്ങുക واحْفَظْ لِسَاناً إذَا مَا قُلتَ عَنْ لَغَطٍ... لاَ تجْرَحِ الصَّوْمَ بالألْفَاظِ نِسْيَانَا🌻🌻 രുചികരമായരയതും അല്ലാത്തതുമായ ഭക്ഷണം ഒഴിവാക്കുന്നത് പോലെ രുചികരമല്ലാത്ത വാക്കുകളും സംസാരവും നോമ്പുകാരന് പഥ്യം തന്നെ,, ചില വാക്കുകൾ കൊണ്ട് നോമ്പ് മാത്രമല്ല മനുഷ്യന്റെ ഹ്യദയം തന്നെ വാടിപ്പോകും لا تفتِننّك عن هداكَ ضلالةٌ... تُلهيك عن ذِكرٍ وعن قرآن🌻🌻 സാഹചര്യങ്ങൾ ഇണങ്ങുന്നതും പിണങ്ങുന്നതും നമ്മുടെ ഉപയോഗത്തിനനുസരിച്ചാണ്,,, നോമ്പുകാരൻ ടൈം പാസിന് വേണ്ടിയാണെങ്കിലും അവലംബിക്കുന്ന മാർഗ്ഗങ്ങൾ ഉപകാരമുള്ളവയാക്കുക,അവയിലൂടെ പ്രതിഫലമുളളതും وما زِلْتَ ذا عفوٍ عن الذَّنْبِ لم تَزَلْ .. تجُودُ وتعْفُو مِنّةً وتكرُّما 🌻🌻 പാപങ്ങൾ കഴുകിക്കളയുന്ന ഈ ദിനങ്ങളിൽ രക്ഷിതാവിലേക്ക് മടങ്ങുക,,,ഖേദിക്കുന്ന മനസ്സുമായി,,,ഉറപ്പിച്ച ഹൃദയവുമായി.. അവന്റെ ഔദാര്യത്തിന്റെ കുത്തൊഴുക്കിൽ പാപങ്ങൾ ഒലിച്ച് പോവും.. തീർച്ച يا رَبِّ إِن عَظُمَت ذُنوبي كَثرَةً .... فَلَقَد عَلِمتُ بِأَنَّ عَفوَكَ أَعظَمُ 🌻🌻 ജീവിതത്തിൽ തെറ്റുകുറ്റങ്ങൾ മനുഷ്യ സഹചം..ഏറ്റ് പറഞ്ഞാൽ തെറ്റുകളെല്ലാം പൊറുക്കുന്ന ഒരു രക്ഷിതാവുണ്ടെന്ന ഉറച്ച വിശ്വാസമാണ് വിശ്വാസിയുടെ തുണ,, നമ്മെ ശിക്ഷിക്കണമെന്ന് അളളാഹുവിന് ഒരു നിർബന്ധവുമില്ല هذا هو نصفٌ مضى من شهرنا ... هل نحن فزنا بالحساب المقنع🌻🌻 റമദാൻ ഇതാ നാം പാതി വഴിയും പിന്നിട്ടു, കൃത്യമായി സഞ്ചരിക്കാത്തവർക്ക് ഇനിയും ഒരുപാട് ഓടിത്തീർക്കാനുണ്ടാവും, ഓതിത്തീർക്കാനും... അതുകൊണ്ട് തയ്യാറാവുക, വരിക്കാനും മരിക്കാനും كَمْ مِنْ قَلِيلٍ حَمِيدٍ طَابَ مَقْصِدُهُ وَكَمْ كَثِيرٍ سُقُوا ذُلاًّ وَغِسْلِينَا 🌻🌻 വിശ്വാസവും ദൃഢനിശ്ചയവുമാണ് വിജയത്തിന്റെ ചവിട്ടു പടികൾ, ആധിക്യമല്ല, ആഖിറത്തിന്റെ മുന്നൂറ്റിപ്പതിമൂന്ന് കൊണ്ടവർ ലോകം കീഴടക്കി, ഇന്നോ കണക്കുകളുണ്ട്, കാര്യങ്ങളില്ല, അതാണ് പറഞ്ഞത് എണ്ണത്തിലല്ല, വണ്ണത്തിലാണ് കാര്യം يا ليلة وهب الفتاح قائمها..... غفرانه ألف شهرٍ لا يساويها🌻🌻 ഇന്നവിടെ ഉത്സവമുണ്ട്,,ഉറക്കമിളച്ച് കട തുറന്നാൽ ഇരട്ടി ലാഭം കിട്ടും,,,കടയിലേക്ക് ലോഡ് രാത്രി വരും,, ഉറക്കമിളച്ച് കാത്തിരിക്കണം,, പക്ഷേ, ആയിരം മാസത്തിലധികം ലാഭം കിട്ടുന്ന ലൈലതുൽ ഖദറിന് ആരും ഉറക്കമിളക്കുന്നില്ല, ആഖിറത്തിന് വേണ്ടി, അന്നാണെങ്കിലോ കടം മേടിക്കാൻ പോലും അവസരമുണ്ടാവില്ല ما لشهر الصومِ يمضي مسرعاً وشهورُ باقي العام كم تتمهّل🌻🌻 നല്ല അവസരങ്ങൾ അങ്ങിനെയാണ്, പെട്ടെന്ന് കടന്ന് പോവുന്നു,,ആരെയും കാത്ത് നിൽക്കാതെ, അവസരത്തിനൊത്തുയർന്നവർ ബുദ്ധിമാന്മാർ, അല്ലാത്തവർ ഇരുപത്തിയേഴാം രാവിനെ കാത്തിരിക്കുകയാണ് പളളിയിലൊന്ന് പോകാൻ يا ليلة القدر المعظَّمِ أجرها......... هل إسمنا في الفائزينَ مسجّل 🌻🌻 ഇനി മൂന്ന് രാത്രികൾ കൂടെ,, സ്രേഷ്ഠതയുടെ നിമിഷങ്ങൾ,,ഈ നല്ല രാവുകളിൽ എല്ലാം ُമാറ്റി വെച്ച് നമുക്ക് രക്ഷിതാവിലേക്ക് നീങ്ങാം,അടിമയെ കാത്തിരിക്കുന്ന കാരുണ്യവാനായ തമ്പുരാൻ,,എങ്കിൽ നാം തന്നെയായിരിക്കും ഏറ്റവും വലിയ ഭാഗ്യവാന്മാർ🌻🌻🌹

  • أمطِر بغيث العفو والغفران... يا ربنا في النِّصْفِ من شَعْبانِ 🌻🌻 അളളാഹു നൽകുന്ന ചില ആനുകൂല്യങ്ങൾ നോക്കൂ,,ആർക്കും ചോദിക്കാം, എന്തും,, തന്റെ അടിമക്ക് എന്തിനും ഞാനുണ്ടെന്ന വാഗ്ദാനം,,ഈ രാത്രിയും നമുക്ക് ഒന്നും ചോദിക്കാനില്ലെങ്കിൽ,,,ചോദിക്കാൻ തയ്യാറല്ലെങ്കിൽ... കഷ്ടം,,,നമ്മുടെ ഒരഹങ്കാരം ما كل ما يتمنى المرء يدركه... تجري الرياح بما لا تشتهي السفن 🌻🌻 ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുകയാണെങ്കിൽ പിന്നെ അദ്ധ്വാനത്തിന് എന്തർത്ഥം,,കാത്തിരിപ്പുകളും ആശങ്കകളൂം പിന്നെ അസ്ഥാനത്തായിരിക്കും,,, കൊളംബസിന്റെ കപ്പൽ നേരെ സഞ്ചരിച്ചിരുന്നെങ്കിൽ ഇന്ന് അമേരിക്കക്കാരുടെ ശല്ല്യം ഉണ്ടാകുമായിരുന്നില്ല يا أيها الرجل الْمُعَلِّمُ غَيْرَهُ... هَلَّا لِنَفْسِك كَانَ ذَا التَّعْلِيمُ 🌻🌻 ഇന്ന് ഏറ്റവും നല്ല അദ്ധ്യാപകൻ ഏറ്റവും നന്നായി ക്ലാസെടുക്കാൻ കഴിവുളളനെത്രെ,, വിദ്യാർത്ഥിക്ക് പകർന്ന് കൊടുക്കുന്നത് തനിക്ക് ആവശ്യമില്ലെന്ന് എന്ന് തോന്നിത്തുടങ്ങിയോ അന്ന് മുതലായിരിക്കാം അധഃപതനം തുടങ്ങിയത്,,അദ്ധ്യാപകന്റേയും വിദ്യഭാസത്തിന്റേയും لا خير في ود امرىء متملق.... حلو اللسان وقلبه يتلهب🌻🌻 വെറും പഞ്ചാര വാക്കുകൾ കൊണ്ട് മനം നിറക്കുന്ന കൂട്ടുകാരെ ആർക്ക് വേണം,,, അവന്റെ ഏക ഭയം നീ വല്ല സഹായവും ചോദിക്കുമോ എന്നാണ്,, അവരെ അവരുടെ വഴിക്ക് വിടുക, അല്ലാ പിന്നെ تعارجت لا رغبة في العرج ... ولكن لأقرع باب الفرج🌻🌻 കാര്യം കാണാൻ ഏത് കഴുതയുടെ കാലും പിടിക്കുക എന്നത് രാഷ്ടീയത്തിൽ പോലും അയിത്തമാണെന്ന് തോന്നുന്നു,, ലക്ഷ്യം മാത്രം നന്നായാൽ പോര,, മാർഗ്ഗവും ശരിയാവണം എന്നതാണ് മതം,, അങ്ങിനെയല്ലെങ്കിൽ പള്ളികളുണ്ടാക്കുന്നതിനെ എന്തിന് എതിർക്കപ്പെടണം عشْ ألفَ عامٍ للوفاءِِ وقلما... سادَ امرؤٌ إِلا بحفظِ وفائهِ 🌻🌻 വാക്കിലും പ്രവർത്തിയിലും മാത്രമല്ല,,പെരുമാറ്റത്തിലും, ചിന്തയിൽ വരെ സത്യസന്ധനും വിശ്വസ്ഥനുമാവുക,, അതിന് എട്ട് വർഷമല്ല,,എൺപത് വർഷം കാത്തിരിക്കേണ്ടി വന്നാലും كن للأمانة راعيا لاللخيانة تستكين... حتى ولو سرا فكن للسر حافظه الأمين🌻🌻 `തന്നെ അപരൻ വഞ്ചിക്കില്ല' എന്നുളള വിശ്വാസത്തിലാണ് ഭൂരിപക്ഷവും,, ആ വിശ്വാസം ചൂഷണം ചെയ്ത് മനുഷ്യാരോഗ്യത്തെ വഞ്ചിക്കുന്നവർ തങ്ങളുടെ വിശ്വസ്ഥത കളഞ്ഞ് കുളിക്കുകയാണ്,,മാഗി ഒരുദാഹരണം മാത്രം في الجوّ مكتوبٌ على صحف الهوى من يعمل المعروف يجزى بمثله🌻🌻 നന്മ ചെയ്ത് ജനങ്ങളെ സേവിക്കുന്നതിനേക്കാളും ചെയ്ത നന്മകൾ ജനങ്ങളിലേക്ക് പെരുമ്പറ കൊട്ടി എത്തിക്കുന്നതിലാണ് തിരക്കും ശ്രദ്ധയും,, വ്യക്തികൾക്കും പാർട്ടികൾക്കും,, നല്ല സേവകൻ പ്രതിഫലത്തിന് ധൃതി കാണിക്കാത്തവരായിരിക്കും عَلَيْكَ بِأَوْسَاطِ الأُمُورِ فَإِنَّهَا .... نَجَاةٌ وَلا تَرْكَبْ ذَلُولا وَلا صَعْباَ🌻🌻 മിതത്വം തന്നെയാണ് സ്തുത്യർഹം, പിശുക്കനും ദുർവ്യയിക്കുമിടയിൽ,,, എല്ലാ കാര്യത്തിലും,,നടപ്പിലും ഇരുപ്പിലും ഭാര്യാ സ്നേഹത്തിലും,,,ചിന്തയിൽ വരെ, നിലപാടുകളിലും,,ഫെയ്സ്ബുക്കിലൂം വാട്ട്സപ്പിലും أخو البشرِ محبوبٌ على حسنِ بشرهِ . . . . ولن يعدمَ البغضاءَ من كان عابساً🌻🌻 വെട്ടാൻ വരുന്ന പോത്തിന് മുന്നിൽ വേദമല്ല,പുഞ്ചിരിയാണ് അഭികാമ്യം,,ഒരു പുഞ്ചിരി കൊണ്ട് ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാവും,, ഗൗരക്കാരനാണെങ്കിലോ,,,കുഞ്ഞാടുകൾ ഓടി ഒളിക്കും,,വെറുതെ ഒരു സീനുണ്ടാക്കണ്ടല്ലോ مَن رَاقَبَ الله رَجَع.... عن سوء ما كان صنع 🌻🌻 ഒരു ക്യാമറയുടെ നിരീക്ഷണം നമ്മെ മാന്യന്മാരാക്കുന്നു,, അളളാഹുവിന്റെ നിരീക്ഷണം നമ്മെ കൂടുതൽ മാന്യന്മാരാക്കേണ്ടതുണ്ട്,,ആ ചിന്ത നമ്മെ ഭരിക്കുന്നെങ്കിൽ നാം തന്നെയാവും നല്ല അടിമകൾ عَلى قَدرِ أَهلِ العَزمِ تَأتي العَزائِمُ وَتَأتي عَلى قَدرِ الكِرامِ المَكارِمُ 🌻🌻 ഈ റമളാൻ എന്ത് കൊണ്ട് പ്രതേകമാക്കാം,, തീരുമാനങ്ങളെടുക്കുക, പാലിക്കാൻ കഴിയാത്ത ഒരുപാടെണ്ണത്തിന് പകരം പാലിക്കുന്ന ഒന്നോ രണ്ടോ,,,ഈ റമളാനിൽ എല്ലാ വക്തും ജമാഅത്തായി നിസ്കരിക്കുമെന്ന് തീരുമാനിക്കുക,,ഉദാഹരണം 🌻🌻🌹

  • أعلل النفس بالآمال أرقبها... ما أضيق العيش لولا فسحة الأمل🌻🌻 വയലിൽ വിത്തിറക്കുന്ന കർഷകൻ വിതക്കുന്നത് `പ്രതീക്ഷ`യാണ് പ്രതീക്ഷ!!അത് തന്നെയാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്, സുന്ദരമാക്കുന്നത്. അവിവാഹിതർക്കുമുണ്ട് ഒരുപാട് പ്രതീക്ഷ صلاحُ أمرِكَ للأخلاقِ مرجعُه … فقوِّم النفسَ بالأخلاقِ تَسْتَقِمِ 🌻🌻 സമ്പത്തിനും സൗന്ദര്യത്തിനുമുപരി പുതിയാപ്പിള ചെറുക്കന്റെ സ്വഭാവമാണ് പെൺവീട്ടുകാർ അന്വേഷിക്കുക,, താലിയിൽ മാത്രമല്ല ജോലിയിലും,, നല്ല സ്വഭാവം കൊണ്ട് ഒരുപാട് സർട്ടിഫിക്കറ്റുകൾ അറ്റസ്‌റ്റ് ചെയ്യാം الْيَوْمَ يَبْدُو بَعْضُهُ أَوْ كُلُّهُ... فَمَا بَدَا مِنْهُ فَلَا أُحِلُّهُ 🌻🌻 ഇത് തന്നെയാണ് പ്രശ്നം,, സ്ത്രീകളാണെങ്കിൽ ഭാഗികമായും പൂർണ്ണമായും നഗ്നത വെളിവാക്കി നടക്കുന്നു,,ആവശ്യക്കാർക്കാണെങ്കിൽ ലഭിക്കുന്നുമില്ല,, അടുത്ത വഴി ബലാൽസംഘം തന്നെ,, ഇക്കിളിപ്പെടുത്തും പക്ഷേ ചിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞാൽ!! وكُّل عضٍو لأمٍر ما یمارسه.... لا مشي للكفّ بل تمشي به القدم🌻🌻 ഓരോ ആളുകൾക്കും കണ്ണികൾക്കും അവരുടേതായ റോളുണ്ട്,, വീട്ടിലും സ്ഥാപനത്തിലും സമുദായത്തിലും,, അതിനവർ തന്നെ വേണം,,`കൈ`ക്ക് എത്രത്തോളം നടക്കാനാവും!!അതിനല്ലേ കാലുകൾ قالوا سكتُّ وقد خوصمتُ قلتُ لهم... إنَّ الجوابَ لبابِ الشرِّ مفتاحُ 🌻🌻 ചില ُകാര്യങ്ങൾ അങ്ങിനെയാണ്,, മറുപടി അർഹിക്കുന്നുണ്ടെങ്കിൽ മൗനം പാലിക്കലാണ് ഭൂഷണം,,കാരണം പലപ്പോഴും മറുപടികൾ മറ്റു പടികളിലേക്കും മുറിപ്പാടുകളിലേക്കും നയിച്ചേക്കും وَمَا الحُسْنُ في وَجْهِ الفتى شَرَفاً لَهُ... إذا لم يكُنْ في فِعْلِهِ وَالخَلائِق🌻🌻 നല്ല സ്വഭാവം ِ,,നല്ല പെരുമാറ്റം,,അത് തന്നെയാണ് അഴകിന് അടിസ്ഥാനം,, അതില്ലെങ്കിൽ പിന്നെ എന്ത് ത്വരീഖത്തിലായിട്ടെന്താ,,വഴിയറിയാതെ ഉഴറേണ്ടി വരും ومن يتهيب صعود الجبال... يعش أبد الدهر بين الحفر🌻🌻 തോൽക്കാൻ ധൈര്യമുളളവനേ വിജയം സ്വപ്നം കാണേണ്ടതുളളൂ,, വെളളത്തിന്റെ തണുപ്പ് മാറിയിട്ട് മീൻ പിടിക്കാമെന്ന് വിചാരിക്കുന്നവന് കര തന്നെ ശരണം من كان يملك درهمين تعلمت... شفتاه أنواع الكلام فقالا🌻🌻 സമ്പത്ത് ഒരു മാർഗ്ഗം തന്നെയാണ്,, കുറച്ച് കാശ് കൈയിലുണ്ടെങ്കിൽ പിന്നെ അവൻ പറയുന്നത് തന്നെയാവും ന്യായം, ന്യായാധിപന്മാരുടെ ശബ്ദത്തിന് പോലും പിന്നെ ന്യായമുണ്ടാവില്ല وَلَمْ أَرَ كَالْمَعْرُوفِ أَمَّا مَذَاقُه.. فَحُلْوٌ وَأَمَّا وَجْهُهُ فَجَمِيل...🌻🌻 നന്മ, ആ പേരിൽ തന്നെ എല്ലാം ഉണ്ട്,, നന്മ സത്യത്തിൽ ഭാര്യയെ പോലെയാണ്,, കാണാൻ എന്തൊരു ചന്തം,,,അവളുടെ സാമീപ്യം വളരെ ആസ്വാദകരവും🌻🌻 كم مُرتشٍ قَلبَ الحقيقة باطلا... كمْ منْ حقائقَ أوْ دَوامغَ تُوءَدُ🌻🌻 അഴിമതി,,അത് സത്യങ്ങൾ മിഥ്യയാക്കുന്നു,, അവകാശങ്ങൾ അന്യമാക്കുന്നു,, അത് വാങ്ങിയവൻ ഏതായാലും നാറി,, ഇനി അവനെ പേറി ബാക്കിയുളളവർ എന്തിന് നാറണം? ما أقربَ الأشياء حين يسوقها.... قدرٌ وأبعدَها إذا لم تقدّرِ 🌻🌻 വിദൂരമെന്ന് തോന്നിപ്പിക്കുന്ന പലതും നമ്മിലേക്ക് എത്തുന്ന വഴി നമ്മെ ആശ്ചര്യപ്പെടുത്തും, കാരണം നമുക്കായി വിധിച്ചത് നമുക്ക് തന്നെ ലഭിക്കും,, ഇല്ലെങ്കിലോ,,എത്ര കുത്തിമറിഞ്ഞാലും കാര്യം നടക്കില്ല وعِزةُ عمرِ المرء قبل مشيبهِ...ِ وقد فنيت نفسٌ تولى شبابها🌻🌻 യൗവ്വനമാണ് ഒരാളുടെ ജീവിതം,, എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ,ചെയ്യണമെന്നുണ്ടെങ്കിൽ യൗവ്വനം തന്നെ സമയം,, ഭൂതത്തെ കുറിച്ച് ഖേദിച്ച്, പേടിച്ചിരിക്കുന്നതിന് മുമ്പ് إذا الحليلة أتت بذنب واحد.... جاءت محاسنها بألف شفيع 🌻🌻 കറിയിൽ ഉപ്പ് കൂടിയതിന്,,കൂട്ടാൻ അല്പം കരിഞ്ഞ് പോയതിന് ഭാര്യയെ ചീത്ത പറയുന്നവർ അതിരാവിലെ മുതൽ അർദ്ധ രാത്രിയിലും അവൾ തുടരുന്ന അത്യദ്ധ്വാനം കാണാതെ പോകുന്നവരാണ്. അവൾ ചെയ്യുന്ന ഒരു ഉപകാരത്തിന് നന്ദി ചെയ്താൽ തന്നെ നിനക്ക് നല്ല ഭർത്താകാവാം وإذا أراد الله نشر فضيلة ... طويت أتاح لها لسان حسود🌻🌻 ലോകത്ത് പ്രതിഭകളെ സംഭാവന ചെയ്യുന്നതിൽ അസൂയാലുക്കളുടെ പങ്ക് ചെറുതല്ല 🌻🌻🌹 إذا جَارَيْتَ في خُلُقٍ دَنيئٍ .... فأنتَ ومَن تُجاريه سَواءُ🌻🌻 കുറ്റവാളിയെ കല്ലെറിയാനല്ലാതെ അവന്റെ മനസ്സ് വായിക്കാൻ നാം ശ്രമിക്കാറില്ല,, തെറ്റുന്നവരെ നടുറോട്ടിൽ വെച്ച് പെറുമാറുന്നവർ വലിയ തെറ്റ് ഏതെന്ന് മനസ്സിലാക്കട്ടെ,,