tgindex
READERS PARADISE

READERS PARADISE

Статистика

The Digital Reading Room എഴുത്തും വായനയും ഇഷ്ടപ്പെടുന്നവർക്കായി

Последний пост
14 февр.
Последнее чтение
15 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
15 авг.
Подписчики
4 052
−1 за 3 дн.
Сутки
−1
−0,02%
Неделя
 
Месяц
 
Просмотров на пост
2 529
20 постов
Вовлечённость
62,4%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • без подписи

  • без подписи

  • без подписи

  • без подписи

  • без подписи

  • без подписи

  • Stay tuned…🩵 On Feb 14

  • без подписи

  • മഞ്ഞൾ പൊടി ആരോഗ്യത്തിന് ഹാനികരമോ ? —————————————————————— “മോനെ വാ ഒരു മാജിക് കാണിച്ചു തരാം “ വൈറൽ റീൽ കണ്ട് ഒന്ന് വൈറലാവാൻ മഞ്ഞൾ പൊടിയും ഗ്ളാസും എടുത്ത് ചെക്കനെയും കൂട്ടി ഇറങ്ങി. ഗ്ലാസ് എടുത്ത് മൊബൈൽ ഫ്ലാഷിന്റെ മുകളിൽ വെച്ച് അതിലേക്ക് വെള്ളമൊഴിച്ച് കൊണ്ടിരുന്നപ്പോൾ, ‘സാധാരണ ഞാനാണല്ലോ ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കാറ് ഇയാൾക്ക് വട്ടായോ?’ എന്ന ഭാവമായിരുന്നു അവന്. റൂമിലെ ലൈറ്റ് ഓഫാക്കി ക്യാമറ ഓൺ ആക്കി മഞ്ഞൾ പൊടി ഗ്ലാസിലെ വെള്ളത്തിലേക്കിട്ടപ്പോൾ പക്ഷേ അവൻ ശരിക്കും വണ്ടർ അടിച്ചു. “ എങ്ങനെ ഉണ്ട് ?” . “ചൂപ്പർ അച്ഛാ” . സലാം കശ്മീരിലെ ജയറാമിനെ പോലെ അഭിമാന പുളകിതനായി ഞാൻ. . “അച്ഛാ ഒന്നൂടെ “ “അയ്യോ അങ്ങനെ പറഞ്ഞൂടാ. എനിക്ക് വീഡിയോ എഡിറ്റ് ചെയ്തു ഇൻസ്റ്റയിൽ ഇടണം” പെട്ടെന്ന് ആ മുഖം ഇരുണ്ടു. പെയ്യാനൊരുങ്ങുന്ന ഒരു മേഘം ഞാൻ കണ്ടു. ആ പെയ്ത്ത് താങ്ങാനാകില്ല എന്നതിനാൽ ഞാൻ ഗ്ലാസിലെ വെള്ളമൊക്കെ മാറ്റി രണ്ടാം തവണയും മഞ്ഞൾ പൊടി വിതറി. രണ്ട് മൂന്നായി നാലായി…. മേഘ വിസ്ഫോടനം ഭയന്ന് ഞാൻ പ്രക്രിയ തുടർന്ന് കൊണ്ടേയിരുന്നു. ഒടുവിൽ ഞാൻ ആ നഗ്ന സത്യം മനസിലാക്കി. മഞ്ഞൾ പൊടി ഗുദാ ഗവ! “ മോനെ പൊടി തീർന്നു ന്ന തോന്നുന്നേ “ പറഞ്ഞ് തീർന്നതും വീണ്ടും മേഘം ഇരുണ്ടു. എന്തോ ഒന്ന് തലക്ക് മുകളിലേക്ക് പറക്കുന്നത് കണ്ടു. ഒരു വേള ഇസ്രായേലോ ഇറാനോ വിട്ട മിസൈൽ എങ്ങാനും വഴി മാറി വന്നോ എന്ന് സംശയിക്കുമ്പോഴേക്കും ഗ്ലാസും മഞ്ഞൾ വെള്ളവും തലയിൽ വീണിരുന്നു. അടുത്ത നിമിഷം ഗ്ലാസ് നിലത്ത് വീണ് പൊട്ടി ചിതറുന്ന മ്യൂസിക് അകമ്പടി വന്നു. വൈറൽ ആകാൻ നോക്കിയ എന്നെ മഞ്ഞൾ പൊടി തീർത്ത വകയിലും ഗ്ലാസ് പൊട്ടിച്ച വകയിലും അമ്മ പിടിച്ച് എയറിൽ ആക്കി! എന്റെ ഐഡിയ ആയിപ്പോയി ഞാൻ മനസ്സിൽ കരുതി🥴 “ഇനീം ണ്ടോ അച്ഛാ ഇങ്ങനത്തെ മാജിക് ?”

  • без подписи

  • കായി ഡെപ്പോസിറ്റ് മിഷിൻ ————————————— “കുഞ്ഞാപ്പു, ഞ്ഞി എനക്കൊരു സഹായം ചെയ്യണം. ബാങ്കില് പോയി ഈ പൈസ ന്റെ അക്കൗണ്ടിൽ ഒന്ന് ഇടണം. എനക്ക് സമയോല്ലാത്ത കൊണ്ടാ” “അല്ല കുട്ടാപ്പു, ഞ്ഞ് ഏത് ലോകത്താ? ഇതിനൊക്കെ ഇപ്പോ ബാങ്കിൽ പോണാ? ടെക്കനോളജി വളർന്നതൊന്നും ഞ്ഞ് അറിഞ്ഞില്ലേ?. ഇമ്മളെ അങ്ങാടീലും വന്നില്ലേ സി ഡി എം. അയിൽ കൊണ്ടോയങ്ങ് ഇട്ടാ മതി. അഞ്ച് മിനിറ്റിന്റെ പരിപാടിയെ ള്ളൂ” “ആ പിന്നെ, സി ഡി യിൽ അല്ലേ ഇപ്പോ പൈസ ഇട്ന്ന്. ഞ്ഞ് ഇന്റെ തള്ള് ദേശം കൊറക്കണെ” “ന്റെ ചങ്ങായി മ്മളെ വട്ടത്തിലെ സി ഡി അല്ല. സി ഡി എം. കായി ഡെപ്പോസിറ്റ് മിഷിൻ. ഇഞ്ഞി ഇപ്പോ തന്നെ കൂടെ വാ ഞമ്മള് ഇട്ട് കണിച്ചേരാ” “ആരാന്റെന്ന് വായ്പ്പം മാങ്ങ്യ പൈസ്യാ. ഈ സി ഡി എമ്മിൽ എല്ലാം കൊണ്ടായി ഇട്ടിട്ട് അവസാനം എടങ്ങാറ് ആവരുത്” “ഞ്ഞി ധൈര്യായിട്ട് വാ. അങ്ങ് ദുഫായിൽ കുഞ്ഞാപ്പു എത്ര സി ഡി എം കണ്ടതാ. ഇഞ്ഞൊന്നും ടെക്കനോളജി വളർന്നത് അറിയാത്തേന്റെ കൊയപ്പാ” അങ്ങനെ രണ്ടാളും സി ഡി എം കൗണ്ടറിൽ എത്തി. ഉള്ളിലേക്ക് കടന്നതും സി ഡി എമ്മിന്റെ കാഷ് ഇടുന്ന സ്ഥലം ഓപ്പൺ ആയി “ദേ ഇവിടെ പൈസ ഇട്ടോളി” “അല്ല കുഞ്ഞാപ്പു, ഈല് കാർഡൊന്നും ഇടണ്ടേ??” “ഇതാ ഞാൻ പറഞ്ഞത് ഇഞ്ഞ് ടെക്കനോളജി വളർന്നത് അറിഞ്ഞിക്കില്ല ന്ന്. എടോ ഇപ്പോ ഫേസ് ഡിറ്റക്ഷൻ അല്ലേ. ഇഞ്ഞ് ഇവിടെ കേറിയപ്പോ തന്നെ ഫേസ് ഡിറ്റക്ട് ചെയ്ത്. ഇനി ഈല് പൈസ ഇട്ടാ മാത്രം മതി. അക്കൗണ്ടിൽ കേറിക്കോളും” “തന്നെ?? ന്നാലും കുഞ്ഞാപ്പു ഞ്ഞ് ഇതൊക്കെ എങ്ങന പഠിച്ച്?” “ ബാട്സാപ്പിൽ ബെർതേ തോണ്ട്യ പോര. എടക്ക് ടെക്ക് ന്യൂസെല്ലം വായിക്കണം. സമയം കളയാണ്ട് വേഗം പൈസ ഇട്. ആഹ് .. ആട ഞെക്ക്, ഇബ്ഡ ഞെക്ക്, ഒന്നൂടെ ഞെക്ക്. ഓക്കെ അങ്ങനെ പൈസ അക്കൗണ്ടിൽ ആയി. കണ്ടില്ലേ ട്രാൻസാക്ഷൻ സക്സസ്” “അല്ല കുഞ്ഞാപ്പൂ ഇതിന് മെസേജ് വേരൂലെ” “മെസേജ് വെരണ്ടതാണ്. വന്നിക്കില്ല ?? ഒന്നൂടെ ഫോണിൽ നോക്കിക്കേ” കുട്ടാപ്പു പിന്നെയും ഫോണിൽ നോക്കിയെങ്കിലും മെസേജ് ഒന്നും വന്നില്ല. സംശയത്തോടെ കുഞ്ഞാപ്പുവിനെ നോക്കി. “ന്റെ പൈസ പോയോ??” “ അതീ ബാങ്കുകാര് എടക്കിങ്ങനെയാ മെസേജ് അയക്കാൻ ഭയങ്കര മടിയാ” ആശങ്ക പുക പോലെ നിറഞ്ഞ് ഇപ്പോൾ പൊട്ടും എന്ന അവസ്ഥയിലെത്തിയപ്പോഴാണ് പുറത്ത് നിന്നൊരാൾ അകത്തേക്ക് വന്നത്. “അയ്യോ നിങ്ങൾ അതിൽ ക്യാഷ് ഇട്ടോ ? ഞാൻ ക്യാഷ് ഇടാൻ വേണ്ടി പ്രോസസ് ചെയ്ത് വെച്ചതായിരുന്നു. ഒരു കോൾ വന്നപ്പോ റേഞ്ച് കിട്ടാത്തോണ്ട് പുറത്ത് പോയതാ. ഇതിപ്പോ എന്റെ അക്കൗണ്ടിലേക്ക് ആയിരിക്കും ക്യാഷ് വന്നിട്ടുണ്ടാവുക” “അയ്യോ… എടാ കുഞ്ഞാപ്പൂ അപ്പോഴേ ഞാൻ പറഞ്ഞതല്ലേ. ഇനിയിപ്പോ എന്റെ പൈസക്ക് ഞാൻ എന്ത് ചെയ്യും” “അങ്ങനെ വരാൻ വഴിയില്ലല്ലോ, ഇതിന്റെ ഫേസ് ഡിറ്റക്ഷൻ കംപ്ലൈന്റ് ആയോ എന്തോ” “ഇന്റെയൊരു ഫേസ് ഡിറ്റക്ഷൻ. നിർത്തിക്കോ തള്ളൽ. മര്യാദക്ക് എന്റെ പൈസക്ക് ഒരു വഴി ഇണ്ടാക്കി താ” “ഇഞ്ഞ് ഇങ്ങനെ തുള്ളല്ലേ. ഞാൻ മൂപ്പരോടൊന്ന് സംസാരിക്കട്ടെ. ബൈദുബൈ പറ്റാനുള്ളത് പറ്റി. ഇങ്ങളെ കയ്യിൽ ഗൂഗിൾ പേ ണ്ടോ” “ഉം” “ന്നാ ആ പൈസ ഒന്ന് മ്മളെ കുട്ടാപ്പുന് ഗൂഗിൾ പേയിൽ അയച്ച് കൊടുക്ക്വോ” അയാൾ ആദ്യം ഒന്ന് മടിച്ച് നിന്നു. പെട്ടെന്ന് അത് വരെ പന പോലെ നിന്നിരുന്ന കുഞ്ഞാപ്പു കാറ്റടിച്ചത് പോലെ അയാളുടെ കാലിലേക്ക് ഒറ്റ വീഴ്ചയായിരുന്നു “പ്ലീസ് ഇല്ലെങ്കിൽ ഈ ചെങ്ങായി എന്നെ ചുരുട്ടി കൂട്ടി സി ഡി എമ്മിൽ ഇടും” “ശരി ശരി. ഞാൻ പൈസ ട്രാൻസ്ഫർ ചെയ്യാം” അങ്ങനെ പറ്റിയ അമളിയിൽ നിന്നും തൽക്കാലം രക്ഷപ്പെട്ട് അവർ തിരികെ നടന്നു. “കുഞ്ഞാപ്പു, മേലാൽ ഇനി അറിയാൻ പാടില്ലാത്ത കാര്യങ്ങൾ തള്ളാൻ നിൽക്കരുത്” “ ശേടാ.. ഇനിക്കിപ്പോ ബാങ്കിൽ പോവാണ്ട് പൈസ അക്കൗണ്ടിൽ ആയില്ലേ?? അതാണ് ഞമ്മൾ പറഞ്ഞ ടെക്കനോളജിയുടെ വളർച്ച” കുട്ടാപ്പു കല്ലെടുക്കാനായി കുനിഞ്ഞപ്പോഴേക്കും കുഞ്ഞാപ്പു ഉസൈൻ ബോൾട്ടിനെ അനുസ്മരിപ്പിക്കുന്ന ഓട്ടം ആരംഭിച്ചു കഴിഞ്ഞിരുന്നു!! ✍️രാഹുൽ രാജ്

  • ഡിജിറ്റൽ കാലത്തെ ചതിക്കുഴികൾ!!

  • без подписи

  • https://www.instagram.com/reel/C3ff3O7sRUg/?igsh=MXN5bmtrNHBleW01dw==

  • без подписи

  • അച്ഛൻ പിറന്ന വീട് – കവിത 🖋️ശ്രീ മധുസൂദനൻ നായർ ഇവിടെയായിരുന്നച്ഛൻ വളർന്ന വീട് ഇവിടെയാണച്ഛനാദ്യം നിലത്തെഴുത്ത് പെരുമീനാണച്ഛനന്നു പുലർ വിളക്ക് പ്രണവം പൂങ്കോഴി പാടുമുണർത്തുപാട്ട് ഉണർന്നേറ്റാൽ നിലം തൊട്ടു ക്ഷമയോതുന്നു ഉദിക്കും ദേവനു വെള്ളം ജപിച്ചോതുന്നു പുരമുറ്റത്തുളസിക്കു വലം വയ്ക്കുന്നു പറവയ്ക്കു പുലരന്നം പകർന്നൂട്ടുന്നു കുരിയാലയ്ക്കകത്തൊരു തിരികൊളുത്തി എരുത്തിലിൽ കുന്തിരിക്കപ്പുക പരത്തി നടക്കല്ലിൽ കാൽകഴുകിയകത്തു ചെന്നാൽ നിലവിളക്കിന്റെ മുന്നിൽ നാമമോതുന്നു എനിക്കൊപ്പമായിരുന്നാ വെളുപ്പാൻ കാലം തനിച്ചല്ലാ വേറെയല്ലാ തറവാട്ടിൽ ഞാൻ വിണ്ണിലാരോ തീകടഞ്ഞതിൽ നെയ്യൊഴിക്കുമ്പോൾ മണ്ണടുപ്പിൽ തീയുപൂട്ടി ക്കളിച്ചു ഞങ്ങൾ കാലികൾക്കും കൊടുത്തിട്ടേ വിളമ്പൂ പ്രാതൽ വേല ചെയ്‌വോർക്കൂട്ടിയിട്ടേ ഉച്ചയൂണുള്ളൂ തിരക്കുന്നേനേഴർ കേൾക്കെ “കഴിക്കാത്തോരാർ” തിരിയൂതിയടുക്കളയടയ്ക്കുംമുൻപേ ഉറുമ്പുകൾക്കരിപ്പൊടിച്ചിരട്ട വച്ചേ തിരുവോണസ്സദ്യയുണ്ണാനിലയിട്ടുള്ളൂ പുഴമീനിന്നരിയിട്ടു വണങ്ങിയിട്ടേ പുഴക്കരത്തേവരേയും തൊഴുമാറുള്ളൂ മുടങ്ങാതെ കൊടുക്കുന്നു മഞ്ഞളും പാലും മണിനാഗപ്പുറ്റു വാഴും പാമ്പിന്മേക്കാവിൽ മുറിവേൽപ്പിക്കാതെ ഭൂമിപൂജ ചെയ്യുന്നു മകരത്തിലുച്ചാരൽ വരുന്ന നാളിൽ ഇളംകന്നിനൊരു കൊച്ചു മുടന്തു വന്നാൽ അളപ്പൻകോട്ടപ്പനായി നേർച്ച നേരുന്നു കാലികളെ കൈവണങ്ങാൻ മാട്ടുപ്പൊങ്കൽ മാരി പെയ്യാൻ മേടമായാലേലപ്പൊങ്കൽ എന്തിനാണിതൊക്കെയെന്നു മിഴിക്കുന്നേരം ‘നമ്മൾ മാത്രമല്ല നമ്മൾ’ മൊഴിയുന്നമ്മ; എന്റെയുള്ളിൽ തിരിയേതോ കൺതുറക്കുന്നു, എങ്കിലും ഞാൻ കളിത്തോപ്പിൻ വിളി കേൾക്കുന്നു. കളിപ്പാട്ടമിത്രയേറെത്തന്നതാരാവാം കളിച്ചങ്ങാതികളെനി ക്കെത്ര പേരാവാം ഇണങ്ങാത്തോരാരുമില്ലി ക്കളിക്കളത്തിൽ ഇണക്കത്തിൽ നിന്നു തന്നെ പിണക്കമുള്ളൂ. തുമ്പിവാലിൽ നാരുകെട്ടി പറപ്പിക്കുമ്പോൾ ‘അൻപു വേണം ഉയിരല്ലേ’ വിലക്കുന്നമ്മ, തളിർത്തണ്ടു പറിക്കുമ്പോൾ തടുക്കുന്നമ്മ ‘നടുതല പിടുങ്ങല്ലേ പാപമാണുണ്ണി’. മഴ വെള്ളത്തിൽ മൂത്രമൊഴിച്ചാലോതും ‘മരിച്ചു ചെല്ലുമ്പോൾ മൂത്രം കുടിക്കും കുഞ്ഞേ’ ഉറുമ്പിനെ ചവിട്ടുമ്പോഴമ്മ ശാസിക്കും, കുറുമ്പെന്തേ അണിമാണ്ഡവ്യനെ ഓർമ്മിക്കൂ ആറ്റുനെഞ്ചിൽ നഞ്ചെറിഞ്ഞു മീൻ പിടിക്കുമ്പോൾ നീറ്റലുള്ളിലൊളിപ്പിച്ചിട്ടമ്മ ചോദിക്കും കണ്ണനോ നീ വിഷം തുപ്പും കാളിയപ്പാമ്പോ? ഉണ്ണിയായാൽ കണ്ണനെപോലിരിക്കേയുള്ളൂ ഇഴയും പാമ്പിനെ കൊല്ലാൻ വടിയെ ടുത്താൽ ഇരു കൈയും കൂപ്പിനിന്നേ തിരക്കുന്നമ്മ കുരുത്തോലപ്പൊളി പോലെയിരിക്കുന്നുണ്ടോ? കുരിയാലപ്പടിയെത്തി മറയുന്നുണ്ടോ?’ കുലം കാക്കും നാഗമത്രേ നമസ്കരിക്കൂ, കുലദോഷം വരുത്തല്ലേയെന്നു പ്രാർത്ഥിക്കൂ ഒരച്ഛന്റെ മക്കളല്ലേ പരുന്തും പാമ്പും സുരന്മാരുമസുരരും മനുജന്മാരും? വേറെവേറെയെന്നു തോന്നിപ്പോരടിച്ചാലും വേറിടുമ്പോഴേതു വേരും വേദനിക്കില്ലേ? ഒരു വേട്ടാളന്റെ കൂടൊന്നുടച്ചാൽ ചൊല്ലും ‘അരുതേ, സന്തതിക്കും ദോഷമുണ്ടാകും’ . വറ്റുകൊത്തും കാക്കയെക്കല്ലെറിഞ്ഞാലോതും ‘പിതൃശാപം വരും കുഞ്ഞേ, ഉപദ്രവിച്ചാൽ’. പുളിമാവിന്നുയിർക്കൊമ്പിൽ കെണിയെറിഞ്ഞ് കുലമാങ്ങയടർത്തുമ്പോൾ തടയുന്നമ്മ, ‘കിളിക്കുമണ്ണാനുമുള്ളതെടുക്കുന്നെന്തേ? നമുക്കു വേണ്ടുന്നതിക്കീഴ്ക്കൊമ്പിലുണ്ടല്ലോ! തനിച്ചുണ്ണാനുള്ളതല്ലീയുലകമുണ്ണീ ചതിച്ചു നേടുവാനല്ലാ പഠിത്തമുണ്ണീ കൊതിച്ചോളൂ കുതിച്ചോളൂ മത്സരിച്ചോളൂ മദിക്കാതെ മതിയോളം രസിച്ചു കൊള്ളൂ ഒരു നേരമടിതെറ്റും വമ്പനാനയ്ക്കും ഒരിക്കലുണ്ടൊരാകാശം കുഴിയാനയ്ക്കും ഇവരെല്ലാമില്ലെങ്കിൽ തനിച്ചാവില്ലേ തനിച്ചായാൽ കുലമുണ്ടോ കുടുംബമുണ്ടോ? മധുസൂദനൻ നായർക്കു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കവിത. ശക്തമായ പരിസ്ഥിതി വീക്ഷണം മുന്നോട്ട് വെക്കുന്ന ഈ കവിത ഏവരും വയിച്ചിരിക്കേണ്ടതുണ്ട്.

  • ഹിമാലയത്തെ അറിയുകയെന്നാൽ ഈ പ്രപഞ്ചത്തിൽ മനുഷ്യൻ എന്നത് എത്രമാത്രം ചെറുതാണെന്ന തിരിച്ചറിവുണ്ടാകുക എന്നതാണ്, അതിലൂടെ ഉള്ളിലെ അഹംഭാവം ഇല്ലാതാവുക എന്നതാണ്⛰️

  • കാലത്തിന്റെ കുരുക്ക് കഴുത്തിലണിഞ്ഞവരാണ് മനുഷ്യർ. അത് പ്രതീക്ഷിക്കാത്ത പലയിടങ്ങളിലേക്ക് നമ്മെ നയിക്കുന്നു. ഒടുവിൽ കാലമൊന്നാഞ്ഞ് വലിക്കുമ്പോൾ പിടഞ്ഞ് പിടഞ്ഞ് ….. 🖤🖤 എംടി❤️

  • ഒരു സർഗ്ഗ പ്രതിഭയുടെ തൂലികക്ക് പിന്നിലെ ജീവിത കഥകൾ💚

  • പ്രണയത്തെ അക്ഷരങ്ങളിലേക്ക് പകർത്തിയത്❤️