tgindex
✍.......മനസ്സ്✨🍁

✍.......മനസ്സ്✨🍁

Статистика

മനസ്സിൽ വിരിഞ്ഞ പനിനീർമൊട്ടുകൾ വിടരാൻ കാത്തു നിന്നു . വിടർന്നപ്പോൾ കൊഴിയല്ലേ എന്ന് ചിന്തിക്കാൻ മനസ്സിനെ പാകപ്പെടുത്തി. എല്ലാം നശ്വരമാണ് എന്ന് ഞാൻ വിസ്മരിച്ചു പോയി. ആ ദളങ്ങളും വീഴാൻ തുടങ്ങി. അവ വാക്കുകളിലെ അക്ഷരങ്ങളായി എന്നിലെ കവിതയായി ......... ✍️

Последний пост
14 авг.
Последнее чтение
13 авг.
Постов за неделю
5
Всего постов
26
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
2 645
−6 за 4 дн.
Сутки
−4
−0,15%
Неделя
 
Месяц
 
Просмотров на пост
496
26 постов
Вовлечённость
18,8%
к подписчикам
Постов в день
0,7
всего 26
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
258
1/48двое суток
295
1/72трое суток
318

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • без подписи

  • ഹിമ _himam വാക്കേറ്റത്തിനൊടുവിൽ എന്നെങ്കിലും  ചേർന്നിരിക്കാമെന്ന് നിരൂപിച്ചതാണേറ്റവും വലിയ മണ്ടൻ ചിന്ത! തുടങ്ങിയാൽ തീരാത്ത നമ്മുടെ ന്യായം മാത്രം നിരക്കുന്ന നിത്യയുദ്ധമാണിത്. ഒരിക്കലും അവസാനിപ്പിക്കാനാക്കാത്ത, മാനുഷീക മൂല്യങ്ങൾക്ക് ഒരയവുമില്ലാതെ ഒന്ന്. വാസ്തവമേതു തന്നെയെങ്കിലും ദിനങ്ങളെ താണ്ടുന്തോറും കൂടുതൽ കലുഷിതമാകുന്നൊരു ഘോരയുദ്ധമാണിതെന്ന് പാടെ മറന്നുപോയി ഞാൻ... നേരം തെറ്റിയ തിരിച്ചറിവിൻ്റെ നടുവിൽ ഹൃദയവേദനകൊണ്ടലയുകയല്ലാതെ മറ്റെന്തുമാർഗ്ഗം...! സ്നേഹപ്പകർച്ചക്കിടയിൽ ഇരുൾ കുത്തി നിറച്ച ഭിത്തികൾ തീർക്കുന്നതിൽ ഈ ഭൂവിൽ വിദഗ്ദ്ധസിദ്ധി കൈവരിച്ചവരാണേറെയും എന്ന് ഞാനിതെന്തേ മറന്നുപോയി...? തളർന്ന പ്രണയിനി.

  • ഓർമ്മകൾക്ക് മരണമുണ്ടായിരുന്നെങ്കിൽ കണ്ണീരിന്റെ ഉറവിടങ്ങൾ എപ്പോഴേ വറ്റി പോയേനെ.....✨ നന്ദു

  • ഒരു ബന്ധങ്ങളും അവസാനിക്കുന്നില്ല അവ ഓർമ്മകളായി മാറി നമ്മോടൊപ്പം നിശബ്ദമായി എപ്പോഴും ഉണ്ട് നല്ലതിനെ നമ്മൾ ഓർത്തെടുക്കുന്നു ചീത്തയായവ മറക്കാൻ ശ്രമിക്കുന്നു മറിയ

  • без подписи

  • നമ്മൾ ആഗ്രഹിക്കാറുണ്ട് നമ്മെ നമ്മളായി സ്നേഹിക്കാനും മനസിലാക്കാനും കഴിയുന്നവർ അടുത്ത് ഉണ്ടായിരുന്നു എങ്കിൽ..... എന്നാൽ അങ്ങനെ ഉള്ളവരെ കിട്ടുക അത്ര എളുപ്പമല്ല.. അങ്ങനെ വരുന്നവരെ വിട്ടുകളയാതെ ചേർത്തുനിർത്തുക... അവർക്കു മാത്രമേ നമ്മുടെ ഹൃദയതാളം തിരിച്ചറിയാൻ കഴിയൂ... അവർ എപ്പോഴും കൂടെയുള്ളത് നമ്മുടെ സന്തോഷത്തിനു കാരണം ആകുന്നു.. അവർ മാത്രം മതി ജീവിതം ധന്യമാകാൻ...... വിട്ടുകൊടുക്കാതിരിക്കുക നമ്മുടെ സന്തോഷം ആകുന്നവരെ വേർപിരിയാതിരിക്കുക.....   നന്ദു

  • без подписи

  • 9 авг.461112

    ബന്ധങ്ങൾ… ജീവിത ബന്ധങ്ങളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ അവയുടെ വലിപ്പത്തിൽ മാത്രം കാണാൻ നമുക്ക് കഴിയണം. അവയെ അനാവശ്യമായി വലുതാക്കി ചർച്ച ചെയ്യുമ്പോൾ പലപ്പോഴും പരിഹാരത്തിലേക്കല്ല, അതിലും വലിയ പ്രശ്നങ്ങളിലേക്കാണ് നമ്മൾ എത്തിച്ചേരുന്നത്. മാനുഷികമായ തെറ്റുകളും ബലഹീനതകളും ഏതൊരു ബന്ധത്തിലും ഉണ്ടാകാം. അതിനെ മനസ്സിലാക്കാനും ക്ഷമിക്കാനും ഉൾക്കൊള്ളാനും കഴിയുന്നതിലാണ് ജീവിത വിജയം. ഞാൻ

  • ചിന്ത _നിമിഷം സുന്ദരമായൊരു  നിദ്രയില്‍ ആകാശ ചെരുവിലൂടെ  മഴമേഘപാളികളില്‍ കുരുങ്ങി ദിക്കുകളില്‍  തട്ടി തകര്‍ന്നു ചിതറുമ്പോൾ  എൻ്റെ ഹൃദയത്തിലൊരു നിറ പൗർണ്ണമി വിടരും..... പ്രിയനേ നീ മറന്നു വച്ച  പ്രണയാക്ഷരങ്ങളില്‍ നിന്ന് ഒന്നെടുത്ത് നിന്റെ പവിഴ ചിരിിയിൽ പൊതിഞ്ഞ് എന്‍റെ ഹൃദയത്തിൽ നിക്ഷേപികൂക. കാറ്റേ കലിതുള്ളി ചിരിച്ച് നേര്‍ത്ത അഹങ്കാരത്തോടെ ഈ തിരകള്‍ക്കു മേല്‍ നിന്റെ കാമനകളിലാറാടൂ.... ഇനി ഞാനെന്റെ പ്രണയ ശലഭത്തെ ഉമിനീര്‍ ചൂടിനാൽ പൊള്ളിച്ചു പൊള്ളിച്ചു ഒരു ഹര്‍ഷരോമ കുപ്പായം പുതപ്പിക്കട്ടെ ..... ഞാൻ എന്നെ മറക്കട്ടെ. നീയായി മാറട്ടെ.... കല്ല്യാണി

  • നിൻ കാതിലായ് എൻ മൂകമാം പ്രണയകാവ്യം മൂളുമെന്ന്  ഞാൻ നിനച്ചിരുന്നെപ്പഴോ  കനവിൽ...... മഴപെയ്ത് തോർന്ന രാവിൽ നീയെൻ ചാരെ വന്നണയുമാ വേള  എന്നും ഞാൻ കനവിൽ സൂക്ഷിച്ചിരുന്നു..... എൻ്റെ നിലാവ് നിറഞ്ഞ സന്ധ്യകളെ വീണ്ടും ശോഭിതമാക്കാൻ എന്നോടൊപ്പം നീ ഉള്ളത് ഞാൻ സ്വപ്നം കണ്ടിരുന്നു.... വർഷമേഘങ്ങളിൽ നിന്നും അടർന്നു വീണ  മഴത്തുള്ളികളുടെ പൊട്ടിച്ചിരികളിൽ നിന്നുടെ മുഖവും കണ്ണുകളും മാത്രമായിരുന്നു...... എന്നുടെ കനവിൽ പൂത്ത വാക മരചുവട്ടിൽ കൊഴിഞ്ഞുവീണ് പൂക്കളുടെ ചുവന്ന പരവതാനിയിൽ നമ്മുടെ കനവുകൾ പൂക്കുന്നതും തളിർക്കുന്നതും ഞാൻ സ്വപ്നം കണ്ടു..... നിൻ ചൊടികളിൽ വിരിയുന്ന മന്ദഹാസത്തിൽ എന്നെത്തന്നെ മറക്കാൻ ഞാൻ നീ അണയുന്നതും കാത്തിരുന്നു...... കനവിലെ നിന്നെ ഒരു നോക്ക് കാണാൻ കൊതിച്ചിരുന്നു. .....എന്നും. ഇന്നെന്നരികിൽ നീയണഞ്ഞപ്പോൾ  വാക്കുകൾക്ക് ജീവനായി അവ കവിതയായി........ ഞാൻ തീർത്ത കുഞ്ഞു കവിത.❤️ പിക്കു✨🥰

  • ✍🏻 _മുല്ല _ ചേർത്തുവക്കാം പെണ്ണേ നിന്നെ കാലമെത്ര കഴിഞ്ഞാലും ഓർത്തുവെക്കും നിന്റെ പുഞ്ചിരി നെഞ്ചിനുള്ളിൽ ഹൃദയതംബുരു മീട്ടിടുന്നു നിന്റെ പ്രണയ ഗീതങ്ങൾ എന്റെ സിരയിൽ പൂത്തുനിൽക്കും ആ കഴിഞ്ഞ ഇന്നലെകൾ എന്റെ ചുണ്ടിൽ പതിച്ചുതന്ന നിന്റെ ചുംബന മധുരങ്ങൾ മാഞ്ഞുപോകാതിരിക്കുന്നുണ്ട് എന്റെ ഹൃദയഭിത്തിയിൽ .. നീ പറഞ്ഞ വാക്കുകളൊക്കെ ഞാൻ കൊതിച്ച സ്വപ്നമല്ലേ .. എന്നും നിന്നോടൊപ്പമായിരുന്നു.

  • നാം നമ്മിലേക്ക് തിരിയു. എല്ലാം അവിടെ കാണും✨💕

  • ഹിമ മറ്റൊരാളുടെ വിശപ്പ് മാറ്റുമ്പോൾ സ്വയം വിശപ്പു മാറിക്കിട്ടിയ അനുഭവങ്ങൾ നിങ്ങൾക്കുണ്ടായിട്ടുണ്ടോ? മനുഷ്യൻ മനുഷ്യനായി ചിന്തിക്കുമ്പോൾ ഇതെല്ലാം നടക്കും. അതിനാദ്യം മത്സരം ഉപേക്ഷിക്കണം. See  ourself in others . In their pains and hunger. നന്മ കാണാൻ പഠിക്കണം. Happy day 👍

  • മഴത്തുള്ളികൾക്കും കഥ പറയാനുണ്ടായിരുന്നു..... ഓരോ ചൂടിനെയും തണുപ്പിക്കാൻ വെമ്പൽ കൊണ്ട് ഉറങ്ങിയ ദിവസങ്ങൾ.... പെയ്തൊഴിഞ്ഞ സന്തോഷത്തിൽ മതിമറന്ന് നൃത്തമാടിയപ്പോൾ തകർന്നുവീണത് ആ ചൂടുള്ള ഹൃദയങ്ങൾ തന്നെയായിരുന്നു.... ശുഭസായാഹ്നം ✨✨

  • പിണങ്ങിയകലുന്ന കാലത്ത് ആദ്യമാദ്യമൊക്കെ സ്വന്തം ഭാഗം അനേകായിരം ന്യായം നിരത്തി ഞാൻ തന്നെ ന്യായീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്... പിന്നീടത് ലോപിച്ച് ഇല്ലാതെയായി. കാലത്തിൻറെ ഒഴുക്കിൽ എനിക്ക് മനസ്സിലാകാൻ തുടങ്ങിയിരുന്നു  ആ സത്യം. സ്വയം ന്യായീക്കരിക്കുന്നതിനേക്കാൾ നല്ലത്...... നിശബ്ദതയുടെ കൂട്ടാണെന്ന്. "എന്നെങ്കിലും മനസ്സിലാക്കും എന്നൊരു പ്രതീക്ഷയുടെ വെളിച്ചം അതിലുണ്ടല്ലോ ? " നന്ദു

  • без подписи

  • നമുക്ക് എല്ലാം ഉണ്ടാകും ഒരു പ്രിയപ്പെട്ട കൂട്ട്.  നാം ആദ്യം രാവിലെ കാണുന്ന അല്ലെങ്കിൽ ആശംസ പറയുന്ന ഒരു ആൾ. രാത്രി ഉറങ്ങാൻ പോകുമ്പോൾ മനസ്സിൽ നിന്നും മായാത്ത രൂപം. ഓരോ പ്രവൃത്തിയിലും ഒരു നിമിഷം എങ്കിലും അറിയാതെ ഓർത്തു പോകുന്ന ഒരാൾ.  സ്ഥാനം എവിടെ ആണ് ഈ ഒരാളുടെ എന്ന്  നമുക്ക് പറയാൻ പറ്റില്ല പലപ്പോഴും. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുന്ന വിഷമങ്ങൾ പങ്കു വയ്ക്കുന്ന ഒരേ ഒരു കൂട്ട്. ഒറ്റവാക്കിൽ എന്നല്ല ഒരു പ്രബന്ധം നിറയെ പരാതികളും പരിഭവങ്ങളും ഉണ്ടായാലും ഈ ഒരാളുടെ തെറ്റുകൾക്ക് പോലും കരുതലും സ്നേഹവും ഉണ്ടാകും ഉള്ളിൽ പലപ്പോഴും ......😍 ഈ ബന്ധത്തിന് നിർവചനം പലപ്പോഴും പറയുക വിഷമം. സ്ഥാനം നിർണ്ണയിക്കുക പ്രയാസം. കൂടെ നിൽക്കുമ്പോൾ അറിയില്ല ആരാണ് എന്ന്. എന്നാൽ ഒന്ന് മാറിയാൽ അറിയും ഉള്ളിലെ നീറൽ. ചിലപ്പോ. ഉള്ളപ്പോൾ വില ഇല്ലാത്ത ഒന്നിന് ഇത്രയും മൂല്യം!  അത് മനസ്സും ശരീരവും അറിയും. അടർത്തി എറിയാൻ എളുപ്പം ആണ്. അതിൻ്റെ വേദന കടൽത്തിര പോലെ ആണ്. മാഞ്ഞു പോയി എന്ന് വിചാരിക്കും പക്ഷെ വന്നു കൊണ്ടിരിക്കും ചെറുതായും ചിലപ്പോ വലുതും. ജീവിതം മുഴുവൻ 😢 ബന്ധങ്ങളെ ചേർത്ത് നിർത്തുക .അന്ധരായി പോകാതിരിക്കാൻ മനസ്സിൽ.                     പിക്കു✨

  • പ്രതീക്ഷയുടെ ചക്രങ്ങൾക്ക് വേഗത കൂടി. അയാൾക്ക് മനസ്സിലെ കനലുകൾ നനച്ചിടാൻ കണ്ണുനീർ വേണ്ടിവന്നില്ല. എല്ലാം മറന്നു ചേർത്തു പിടിക്കാൻ അവൾ ഒരു പ്രതീക്ഷയായി അവനിൽ ഉയർന്നുവന്നു. അവർ ഒന്നായി . പിക്കു✨

  • ആത്മാർത്ഥമായിട്ട് സ്നേഹിച്ചു പോയി........👍 അത് ഒരിക്കലും ഒരു തെറ്റല്ല...... ആത്മാർത്ഥത കാണിച്ച് സ്നേഹിപ്പിച്ചു പോയി....... അതാണ് തെറ്റ്.🥹 ചെറിയ അവഗണനകൾ പോലും വേദനകൾ ആണ്..... സ്നേഹിച്ച എല്ലാവർക്കും....... മറ്റുള്ളവരുടെ മനസ്സിനെ സ്നേഹം കൊടുത്ത് കയ്യിലെടുത്ത് അമ്മാനമാടാൻ പാടില്ല ഒരിക്കലും....... കാലം നമുക്കായി കരുതി വച്ചിരിക്കുന്നത് ഇതേ അവഗണനകൾ തന്നെയായിരിക്കും...... ചിലപ്പോൾ നമുക്കത് താങ്ങാൻ തന്നെ വയ്യാതെ വരും...... ആ സ്ഥാനം മറ്റാർക്കും കൊടുക്കാനും പറ്റാതെ വരും....... ഉരുകുന്ന ഈ അവസ്ഥ , ആർക്കും സമ്മാനിക്കാതിരിക്കുക....... സ്വയം ഈ അവസ്ഥ ക്ഷണിച്ച് വരുത്താതിരിക്കുക..... പിക്കു ✨

  • കിട്ടും അർഹതപ്പെട്ടത് മാത്രം👍 നന്ദു❤️