tgindex
Malayalam Quotes

Malayalam Quotes

Статистика

നിങ്ങളുടെ എല്ലാ സാഹചര്യങ്ങളിലും നിങ്ങളെ മനോഹരമായി കാണുന്ന മനസിലാക്കുന്ന വ്യക്തിയ്‌ക്കൊപ്പം നിൽക്കുക! Group T.me/MalayalamQuotesandchat

Последний пост
14 авг.
Последнее чтение
15 авг.
Постов за неделю
1
Всего постов
22
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
8 320
−16 за 4 дн.
Сутки
−8
−0,10%
Неделя
 
Месяц
 
Просмотров на пост
3 493
22 постов
Вовлечённость
42,0%
к подписчикам
Постов в день
0,1
всего 22
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
132
1/48двое суток
151
1/72трое суток
163

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • ഇപ്പോൾ അങ്ങനെ സ്വപ്നങ്ങൾ കാണാറില്ല കണ്ടാലും അവ മനസ്സിനെ സന്തോഷിപ്പിക്കുന്നതാവില്ല ഉണർന്ന ശേഷവും കൂടെയുണ്ടാകുന്ന ചില വേദനകളായിരിക്കും ആ സ്വപ്നങ്ങൾ ഒരിക്കൽ സ്വപ്നങ്ങൾ കാത്തിരുന്നത് ഒരു നല്ല പുലരിക്കുവേണ്ടിയായിരുന്നു ഇന്നത് അവസാനിക്കാത്ത രാത്രികളിൽ മറന്നുപോകാനാണ് ആഗ്രഹം ചില സ്വപ്നങ്ങൾ സുന്ദരമാകുന്നത് അവ യാഥാർഥ്യമാകുമ്പോഴല്ല അവയെ ഓർത്ത് വേദനിക്കേണ്ടി വരാത്തപ്പോഴാണ് അതുകൊണ്ടാവാം ഇപ്പോൾ സ്വപ്നങ്ങളേക്കാൾ ശാന്തമായ ഉറക്കമാണ് മനസ്സ് ആഗ്രഹിക്കുന്നത്... നിധി

  • 5 авг.1 318147

    ഞാനെന്ന അദ്ധ്യായം നിന്നിൽ അവസാനിച്ചിരിക്കുന്നു...!! മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി സ്വന്തം സന്തോഷം ബലികൊടുത്തപ്പോൾ നിർവൃതിയടഞ്ഞ മഹാമനസ്‌കത മറ്റൊരാളിലും പരീക്ഷിക്കാതിരിക്കുക...!! നന്ദി!! @luttappiz_kuthikuri

  • 5 авг.1 326102

    ചില കാത്തിരിപ്പുകൾക്ക് ഒരു അവസാനം ഉണ്ടാകില്ല... കാരണം, ചില നിശ്ശബ്ദതകൾ തന്നെ അവസാന മറുപടികളാണ്. സ്ക്രീനിൽ തെളിയാതെ പോയൊരു സന്ദേശത്തിനായി സമയം പണയം വെക്കരുത്. വരേണ്ടവർക്ക് വഴികൾ കണ്ടെത്താൻ ഒരിക്കലും ബുദ്ധിമുട്ടില്ല. ജീവിതം ഒരു നോട്ടിഫിക്കേഷന്റെ ശബ്ദത്തിൽ ഒതുങ്ങുന്നതല്ല. നമ്മളെ തേടി വരാത്ത വാക്കുകളെക്കാൾ, നമ്മളെ മുന്നോട്ട് നയിക്കുന്ന സ്വപ്നങ്ങൾക്കാണ് കൂടുതൽ വില. കാരണം, കാത്തിരിപ്പിന്റെ ഏറ്റവും മനോഹരമായ അവസാനം ഒരു സന്ദേശം ലഭിക്കുന്നതല്ല... ഇനി അതിനായി കാത്തിരിക്കേണ്ടതില്ലെന്ന് ഹൃദയം പഠിച്ചെടുക്കുന്ന നിമിഷമാണ്. 🖋️ @heyshutterbug

  • 4 авг.1 34113

    മഴയുള്ളൊരു പുലരിയിൽ എന്നിലേക്കോടിയെത്തിയ കരിമണി കൊലുസിന്റെ നാദമായിരുന്നു, പെണ്ണേ, നിന്റെ പുഞ്ചിരി. കരിമഷി ചാലിച്ച മിഴികളിൽ ഒളിപ്പിച്ചിരുന്ന വിരഹത്തിന്റെ കഥകൾ, നീ പറയാതെ തന്നെ എന്റെ ഹൃദയത്തോട് പറഞ്ഞിരുന്നു. വിറയാർന്ന നിന്റെ ചുണ്ടുകളിൽ നിന്ന് പൊഴിഞ്ഞ ഓരോ നിശ്ശബ്ദതയും ഒരിക്കലും മായാത്ത മുറിവുകളുടെ സാക്ഷ്യമായിരുന്നു. ആരും കൊതിക്കുന്ന നിന്റെ ഹൃദയവാതിൽ ആർക്കുവേണ്ടിയാണ് നീ തുറന്നുകൊടുത്തത്? ആരാണ് അതിനുള്ളിൽ പ്രണയത്തിന്റെ പേരിൽ രക്തം ചിന്തിച്ച മുറിവുകൾ കോരിവരച്ചത്? നിന്റെ കണ്ണുകളിലെ ആ മൗനവേദന കണ്ട നിമിഷം മുതൽ, നിന്നെ ചേർത്ത് പിടിച്ച് എല്ലാ കണ്ണീരും എന്റെ നെഞ്ചിലൊളിപ്പിക്കണമെന്നൊരു മോഹം മാത്രമാണ് എന്നിൽ ജീവിച്ചത്. വിരഹം എത്ര ദൂരം നമ്മളെ അകറ്റിയാലും, എന്റെ പ്രണയം നിന്റെ ഹൃദയത്തിന്റെ പടിവാതിൽക്കൽ ഇന്നും കാത്തുനിൽക്കുകയാണ്. ഒരിക്കൽ നീ തിരിഞ്ഞുനോക്കുമെന്ന് വിശ്വസിച്ച്, ഓരോ മഴത്തുള്ളിയിലും ഞാൻ ഇന്നും നിന്നെ തേടുന്നു. ഇന്നും ഉണങ്ങാത്ത നിന്റെ മുറിവുകളിൽ എന്റെ സ്നേഹം മരുന്നാകുമെങ്കിൽ, ഒരിക്കൽ കൂടി എനിക്കായി നിന്റെ ഹൃദയം സമ്മാനിക്കാമോ ഈ ജന്മം മുഴുവൻ നിന്നെ സ്നേഹിക്കാനല്ല ഞാൻ ആഗ്രഹിക്കുന്നത്… നിന്റെ വിരഹങ്ങളെയൊക്കെയും എന്റെ നെഞ്ചിലേറ്റി, നിന്റെ പുഞ്ചിരിക്ക് വീണ്ടും ജീവൻ നൽകാനാണ്. വാമിക... 🖋️

  • 2 авг.1 478105

    എന്നിൽ നിന്ന് ഇനി നീ എത്ര ദൂരെയായാലും, നിന്നെ ഒരു നോക്ക് കാണാതെ വർഷങ്ങൾ കടന്നുപോയാലും, ഒരു വാക്ക് പോലും പരസ്പരം പറയാതെ കാലം ഒഴുകിപ്പോയാലും, എന്റെ ഹൃദയത്തിന്റെ ഏറ്റവും ആഴത്തിൽ വേരൂന്നിയ നിന്റെ പ്രണയം ഒരിക്കലും മാഞ്ഞുപോകില്ല. എന്റെ ഓരോ ശ്വാസത്തിലും നിന്റെ ഓർമ്മയുണ്ട്... ഓരോ ഹൃദയമിടിപ്പിലും നിന്റെ പേരുണ്ട്... കാലം എത്ര മാറിയാലും, വിധി നമ്മളെ എത്ര അകറ്റിയാലും, എന്റെ ആത്മാവ് തേടുന്നത് നിന്നെ മാത്രമായിരിക്കും. എന്റെ അവസാന ശ്വാസം വരെ ഞാൻ കാത്തിരിക്കുക ഒരിക്കൽ കൂടി നിന്നെ കാണാൻ... ഒരിക്കൽ കൂടി നിന്നെ എന്റെ നെഞ്ചോട് ചേർത്ത് പിടിക്കാൻ... നിന്റെ നെറ്റിയിലും കവിളുകളിലും ചുണ്ടുകളിലും ചുംബനങ്ങൾ കൊണ്ട് എന്റെ സ്നേഹം പതിപ്പിക്കാൻ... കാരണം, നിന്നെ സ്നേഹിക്കുന്നത് എന്റെ ഒരു തീരുമാനമല്ല... അത് എന്റെ ഹൃദയത്തിന്റെ മിടിപ്പാണ്. അത് അവസാനിക്കുന്നത് എന്റെ അവസാന ശ്വാസത്തോടൊപ്പം മാത്രമായിരിക്കും. നിന്നെ ഞാൻ ഇനിയും... ഇനിയും... എന്റെ ജീവനോളം പ്രണയിച്ചുകൊണ്ടേയിരിക്കും... അതിനപ്പുറവും, പ്രണയത്തിന് ഒരു ലോകമുണ്ടെങ്കിൽ, അവിടെയും ഞാൻ തേടുന്നത് നിന്നെ മാത്രമായിരിക്കും. വാമിക.. 🖋️

  • 31 июл.1 759134

    "എല്ലാ വിടപറച്ചിലുകളും കണ്ണീരോടെയല്ല. ചിലത് ഒരു നിശ്ശബ്ദതയായി മാത്രം വരും. ആദ്യം അത് വലിയൊരു മാറ്റമായി തോന്നില്ല. പക്ഷേ സമയം കടന്നുപോകുമ്പോൾ, ഒരിക്കൽ ദിവസവും സംസാരിച്ചിരുന്ന ആളിന്റെ അഭാവം മനസ്സിനെ പതിയെ വേദനിപ്പിക്കാൻ തുടങ്ങും. അപ്പോഴാണ് അവർ നമുക്ക് എത്രമാത്രം പ്രിയപ്പെട്ടവരായിരുന്നു എന്നും, അവരുടെ സാന്നിധ്യം ജീവിതത്തിന് എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്നും മനസ്സിലാകുന്നത്. ചില തിരിച്ചറിവുകൾ നമ്മളിലേക്ക് വരുന്നത് അവർ അകന്നുപോയതിന് ശേഷമാണ്. പക്ഷേ അപ്പോഴേക്കും പറയാൻ ബാക്കി വെച്ച പല വാക്കുകളും കേൾക്കാൻ അവർ അടുത്തുണ്ടാകില്ല." 🍂 🖋️ @heyshutterbug

  • 26 июл.2 442111

    🇮🇳 സ്വാതന്ത്ര്യം ഒരിക്കലും വെറുതെ കിട്ടുന്നതല്ല. നമ്മുടെ സൈനികരുടെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. 🪖❤️ കാർഗിലിലെ മലനിരകളിൽ ⛰️ അവർ കാട്ടിയ വീരവും ആത്മസമർപ്പണവും ഇന്നും ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ അഭിമാനമായി നിലനിൽക്കുന്നു. 🇮🇳✨ 🕯️ അവർ അവരുടെ ഇന്നിനെ രാജ്യത്തിനായി സമർപ്പിച്ചതുകൊണ്ടാണ് നമുക്ക് നമ്മുടെ നാളെ സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ കഴിയുന്നത്. 🫡 കാർഗിലിലെ എല്ലാ ധീരജവാന്മാർക്കും ഹൃദയത്തിൽ നിന്ന് ആദരാഞ്ജലികൾ. 🌺🇮🇳 ജയ് ഹിന്ദ്! 🙏🇮🇳 🖊️ ო𝘳_§h𝖚匕匕êr‌_In_Light 💡

  • 14 июл.3 626245

    നീ, ഏത് അവസ്ഥയിൽ ഉള്ളതായാലും, ഒരാളെ പരിഗണിച്ചാൽ അതിനുശേഷം അത് നിലനിർത്താൻ കഴിയുമോ എന്ന് പലതവണ ചിന്തിച്ചു നോക്കുക. കാരണം, പരിഗണന കഴിഞ്ഞ് അവഗണിച്ചാൽ അതാണ് അയാളോട് ചെയ്യാവുന്ന ഏറ്റവും വലുതായ ദോഷം. പരിഗണിക്കുന്നതിന് മുൻപുള്ള അവസ്ഥയെക്കാൾ മോശമായ അവസ്ഥയിലേക്ക് അയാളെ എത്തിക്കുക എന്ന കർമ്മമാണ് നീ ചെയ്തത് എന്നോർത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. മാനസ

  • 29 июн.4 873176

    മറക്കാൻ... കഴിഞ്ഞിരുന്നെങ്കിൽ അവളുടെ ഓർമ്മകൾ ഇന്നും എന്നെ വേട്ടയാടില്ലായിരുന്നു..! . . . . 🖊️നീ🥀

  • 26 июн.4 922134

    സന്തോഷത്തിൽ നിന്നോ സങ്കടത്തിൽ നിന്നോ ഒരു മനുഷ്യനും അകലെയല്ല. എല്ലാവരും വഹിക്കുന്ന ഭാരങ്ങളും ആസ്വദിക്കുന്ന ആനന്ദങ്ങളും അതിൽ നിന്നുള്ള സന്തോഷവും ദുഃഖവും നിയന്ത്രിക്കുന്നത് അവരവരുടെ മനസ്സ് തന്നെയാണ്. നമ്മെ സംബന്ധിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം പരിശോധിച്ച് തിരുത്തി മുന്നോട്ടുപോയാൽ ജീവിതം നമ്മുടെ നിയന്ത്രണത്തിലായിരിക്കും. അതിനെ സാന്ദർഭികമായി സന്തോഷത്തിലേക്ക് തിരിച്ചുവിടാനും നമുക്ക് കഴിയും. മാനസ Good evening

  • Malayalam Quotes pinned «https://t.me/malayaalam_writings»

  • 11 июн.5 3895

    https://t.me/malayaalam_writings

  • 11 июн.4 9761

    https://t.me/helthylife1

  • 3 июн.5 666216

    മനുഷ്യനായിക്കണ്ട് സ്നേഹിക്കാൻ പഠിക്കുക. ആറടി മണ്ണിൽ കിടക്കുമ്പോൾ അവസാനമായി നമുക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഒരു മനുഷ്യനെയെങ്കിലും സമ്പാധിക്കുക. ജാതിയും, മതവും, നിറവും, സമ്പത്തുമൊക്കെ നോക്കി ആരെയും വിലയിരുത്താതെയിരിക്കുക. ഇവയെല്ലാം കാരണം ആർക്കും ആരെയും നഷ്ടമാവാതിരിക്കട്ടെ...🥀 @luttappiz_kuthikuri

  • 2 июн.5 408138

    പരസ്പരമുള്ള ചെറുത്തുനിർത്തലുകളും, താങ്ങാവലുകളും, ചെറിയ ചെറിയ ഇണക്കങ്ങളും, പിണക്കങ്ങളുമൊക്ക എത്ര സൂക്ഷ്മതയോടെയാണ് ഒരു ബന്ധത്തെ പൊതിഞ്ഞുപിടിക്കുന്നത്. എത്ര വലിയ പ്രശ്നങ്ങൾ ഉണ്ടായാലും ചേർത്തുപിടിച്ചു 'ഞാനില്ലേ'എന്ന് പറയാൻ കഴിയുന്നു ഒരു ബന്ധമുണ്ടെങ്കിൽ സത്യത്തിൽ 'You are Lucky'. ഇന്നത്തെ സാഹചര്യത്തിൽ പലർക്കും നഷ്ടമാവുന്നതും അതുതന്നെയല്ലേ? 'നീയെന്നൊരാൾ കൂടെയുള്ളടുത്തോളം കാലം ഞാനൊരിക്കലും തനിച്ചാകില്ല'യെന്ന് വിശ്വസിക്കുന്ന എത്ര മനുഷ്യന്മാരെ നമുക്ക് കാണാൻ സാധിക്കും? എല്ലാവരും തന്നെ സ്നേഹിക്കുന്നുണ്ടാവും എന്നാൽ, അവരെല്ലാം തിരികെ സ്നേഹിക്കപ്പെടുന്നുണ്ടാവുമോ? ആ സ്നേഹത്തിൽ അവർ ജീവിക്കുന്നുണ്ടാവുമോ? അറിയില്ല!! ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ഒരു മനുഷ്യനെ സ്നേഹിക്കുന്നത് എപ്പോഴാണ്‌? എപ്പോഴാണ് യാഥാർത്ഥ്യമായും നാം സ്നേഹിക്കപ്പെടുന്നത്? പ്രണയിക്കപ്പെടുന്നത്? അംഗീകരിക്കപ്പെടുന്നത്? ഇതുപോലെ പരസ്പരം ബന്ധമില്ലാത്ത ഓരോ പാരഗ്രാഫുകളെഴുതിയാൽ അവർ പ്രണയത്തിലാണെന്ന് ഉറപ്പിക്കാമോ? 'ഇസ്നേഹം' എന്ന പുസ്തകത്തിൽ അഞ്ചൽ ബ്രോ പറഞ്ഞുവയക്കുന്നുണ്ട് 'വ്യക്തതയില്ലായ്മയാണ് സ്നേഹത്തിന്റെ വ്യക്തതയെന്ന്'. ശരിയല്ലേ? ആരെയാണ് നമുക്ക് പൂർണ്ണമായി മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്? ഏതെങ്കിലും ഒരു കോണിൽ വച്ച് നാം മറ്റുള്ളവർക്കും, മറ്റുള്ളവർ നമുക്കും അവ്യക്തമായ അദ്ധ്യായങ്ങളായിമാറും. എന്നാൽ, ഇനിയൊരിക്കൽ കൂടെ നീ എന്ന മനുഷ്യനെ ഞാൻ കണ്ടുമുട്ടുമോയെന്ന് എനിക്ക് വ്യക്തമല്ല. നമ്മുടെ പ്രണയം അതിമനോഹരം ആയിരുന്നു. എന്നാൽ, അതിലെ ജീവന്റെ തുടിപ്പിനെ നീയായി തന്നെ എവിടെയോ നഷ്ടപ്പെടുത്തി. എനിക്ക് മാത്രമായി നിന്നെ വേണം എന്ന ചിന്ത നിന്നെ അടക്കിപ്പിടിക്കാൻ പ്രേരിപ്പിച്ചപ്പോൾ നീ എന്നിൽ നിന്നാകന്നു തുടങ്ങിയത് നിനക്കെന്നും നല്ലതിനാവട്ടെ. ഇനിയൊരു പ്രണയം എന്നിൽ അവശേഷിക്കുന്നില്ല. അതിനായി ആഗ്രഹിക്കുന്നുമില്ല. തന്ന ഓർമ്മകൾക്കും, പറഞ്ഞ ഭംഗി വാക്കുകൾക്കും നന്ദി. പ്രണയമെന്ന പുതുമഴയെ ഞാൻ അറിഞ്ഞത് നിന്നിലൂടെയാണ്. നിന്റെ ഗന്ധത്തിലൂടെ, സ്പർശനത്തിലൂടെ, ഓരോ നോട്ടങ്ങളിലൂടെ, സംസാരത്തിലൂടെയൊക്കെയാണ്. ആ മഴതീരും വരെ നനയാൻ ആയില്ലെങ്കിലും ഒരായുസ്സിലേക്കുള്ള ഓർമ്മകൾ നീ തന്നു കഴിഞ്ഞു. ഒത്തിരി നന്ദി. സ്നേഹത്തോടെ, ഒരിക്കൽ പ്രണയിച്ചവൾ. @luttappiz_kuthikuri

  • 1 июн.4 355125

    ഒരിക്കലും അകലരുതെന്ന് കരുതി ചേർത്തുവച്ച ആ കരങ്ങൾ മരണത്തിന്റെ മുന്നിൽ പോലും ജയിച്ചത്രേ... കാരണം, മരണത്തെ പുൽകിയത് പോലും അവരൊന്നിച്ചായിരുന്നത്രെ... 🍃 @luttappiz_kuthikuri

  • 31 мая4 759103

    സൗന്ദര്യം മുഴുവനും കേശഭാരത്തിലോളിപ്പിച്ച പലരേയും നാം കണ്ടിട്ടുണ്ടാവും. എന്നാൽ, ചിലനേരങ്ങളിലെ ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതിനു മുന്നോടിയായി ആ മുടിയിഴകൾ മുറിക്കുന്നവരാകും കൂടുതലും...🥀 And I'm also getting ready to cut my hairs... @luttappiz_kuthikuri

  • 25 мая5 4142410

    ​"വാക്കുകൾ കൊണ്ട് എനിക്ക് നിന്നെ വേദനിപ്പിക്കേണ്ട, അതേസമയം കള്ളം പറഞ്ഞ് നിനക്ക് പ്രതീക്ഷ നൽകാനും വയ്യ. ഈ മൗനമാണ് ഇപ്പോൾ എന്റെ ഏക അഭയം അതിനർത്ഥം സമ്മതമെന്നോ നിരസിക്കലെന്നോ അല്ല... മറിച്ച്, എന്ത് പറയണം എന്നറിയാത്ത നിസ്സഹായാവസ്ഥയാണ്...." Jesi... ✍🏻

  • 23 мая5 304155

    🍃എന്താണ് പ്രണയം?🍃 🍂പ്രണയം എന്താണെന്ന് പറയാനൊന്നും എനിക്ക് അറിയില്ല പക്ഷെ ഓരോളോട് പ്രണയംതോന്നുകയാണൽ അയ്യാൾക്ക് വേണ്ടി മാത്രം ജീവിക്കാൻ മനസ്സും ശരീരവും പ്രാപ്തമാണ് എന്ന് വിശ്വാസികൽകൂടിയാണ് ചുരുക്കി പറഞ്ഞാൽ പ്രണയം അതൊരു വിശ്വാസമാണ്!🍂 ......... 🍂amal🍂

  • 23 мая5 36394

    ​"അനാവശ്യ ആരവങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി, സ്വന്തം നിശ്ശബ്ദതയിലേക്ക് ഒന്ന് നടന്നുനോക്കിയതായിരുന്നു... 🚶‍♂️🌌 ചില കൊഴിഞ്ഞുപോക്കുകൾ നമ്മൾ അറിയാതെതന്നെ സംഭവിക്കുമെന്ന് ആ നാളുകൾ എന്നെ പഠിപ്പിച്ചു. ⏳ നമ്മളായിട്ട് ഒന്നുലയ്ക്കാതിരുന്നിട്ടും ശാഖകളിൽനിന്ന് ചില ഉണങ്ങിയ ഇലകൾ തനിയെ അടർന്നുവീഴാറില്ലേ, അതുപോലെ... 🌿🍂 ജീവിതത്തിൽ ചില വേർപെടലുകൾ തനിയെ സംഭവിക്കുമെന്ന് ഈ കുറച്ചു ദിവസങ്ങൾകൊണ്ട് ബോധ്യമായി. ആ മൗനം ഉള്ളിൽ എവിടെയോ ഒരു ചെറിയ നോവ് ബാക്കിവെക്കുന്നുണ്ടെന്നത് നേരാണ്, എങ്കിലും... 🖤 ആരോടും പരിഭവങ്ങളുടെ കനലുകളില്ല, ഓരോരുത്തരും അവരുടേതായ ലോകങ്ങളിലേക്ക് ചേക്കേറിക്കഴിഞ്ഞു. 🌍✨ പക്ഷേ, ഈ നിശ്ശബ്ദത സമ്മാനിക്കുന്ന ഒരു പ്രശാന്തതയുണ്ട്, അത് ഉള്ളിൽ നിറയ്ക്കുന്ന വെളിച്ചം ചെറുതല്ല. 🕯️🤍 ഇനി മുന്നോട്ടുള്ള വഴികളിൽ ഈ ശാന്തതയും ലക്ഷ്യബോധവും മാത്രമായിരിക്കും കൂട്ട്..." 🛤️🎯                            ✍️ Mr_§hµ††êrßµg ✨