tgindex
എഴുത്ത്കുത്ത്

എഴുത്ത്കുത്ത്

Статистика

ചില psyco പ്രാന്തമാർ വിചിത്ര ചിന്തകൾ എഴുത്തു രൂപമാക്കി നിങ്ങൾ മുന്നിൽ അവതരിപ്പിക്കുന്ന പുതിയ നാടകം എഴുതുകുത്തുകൾ

Последний пост
1 июл.
Последнее чтение
15 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
15 авг.
Подписчики
1 499
−1 за 2 дн.
Сутки
−1
−0,07%
Неделя
 
Месяц
 
Просмотров на пост
2 089
19 постов
Вовлечённость
139,4%
к подписчикам
Постов в день
0,0
всего 20
Упоминаний
1
каналов
Охват размещения
оценка
1/24сутки в ленте
1/48двое суток
1/72трое суток

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • https://t.me/+kJwtm9oWLjZmNTY0

  • എഴുത്ത്കുത്ത് pinned «https://t.me/+kJwtm9oWLjZmNTY0»

  • https://t.me/+kJwtm9oWLjZmNTY0

  • 24 дек.2 43215

    ഹൈ

  • ഡീ ഉം ... ഡീ പെണ്ണേ എന്തോ തണുക്കുന്നുണ്ടോ ഡി ... ഡീ ... നിന്നോടാണ് ചോദിച്ചത് .. ഇത് നല്ല കൂത്ത് ... പിന്നെ തണുക്കാതെ ... ഈ പാതിരാത്രിക്ക് മഴചാറ്റലും കൊണ്ടു ബൈക്കിൽ പോവുമ്പോൾ തണുക്കുന്നുണ്ടോ എന്നൊരു ചോദ്യം ഇങ്ങേക്ക് വട്ടുണ്ടോ മനുഷ്യ... അതല്ലെടി .. പിന്നെ ഏത് ... നിന്നേയും ചേർത്തുപിടിച്ചു വിജനമായ റോഡിലൂടെ മഴനനഞ്ഞു ചീറിപ്പാഞ്ഞു പോവാനൊരു പൂതി ... ഇതാ ഞാൻ പറഞ്ഞത് ഇങ്ങക്ക് വട്ടാണ് എന്ന് .. എന്നിട്ടിപ്പൊ ഞാൻ നിങ്ങളെയല്ലേ ചേർത്തു പിടിക്കുന്നത് ... അതേടി ..... നീയിങ്ങിനെ പുറകിൽ ചേർന്നിരിക്കുമ്പോൾ നിന്റെ ഉടൽചൂടിൽ ഞാനീ തണുപ്പൊക്കെ മറക്കുന്നുണ്ട് .. പിന്നേ .... മറന്നിട്ട് പിന്നെന്താ ഓർക്കുന്നത് .. അത് ... പിന്നെ .. പറയ് .... ഇപ്പോ ങ്ങളെ മനസ്സിലെന്താ .. എന്റെ മനസ്സിലോ ... ഉം .... മടുത്തുപോവാത്തൊരു പ്രണയം ചുമന്നു മരണം വരെ നിന്നേയും ചേർത്തു പിടിച്ചു ദാ .. ഇങ്ങിനെ കറങ്ങണം .. ആ ബെസ്റ്റ്. വല്ലാത്ത പൂതിയാണല്ലോ നിനക്കില്ലെടി പൂതികൾ ... ഉണ്ടല്ലോ ... പിടിച്ചുവാങ്ങിയ ഈ പ്രണയം കൊഴിഞ്ഞു പോവരുതേ എന്നും ... ങ്ങളെ സാമീപ്യത്തിൽ എന്നും പൂത്തുലഞ്ഞൊരു പെണ്ണായി ജീവിക്കണം എന്നതും .. ആഹാ ... യാത്ര സെന്റി ആയല്ലോടി കുരുപ്പേ .. പോ ഇക്കാ ങ്ങളല്ലേ തുടങ്ങിയത് .. ന്നാ നിർത്തി .. ആ ... അല്ല ഇക്കാ ... ഇതെങ്ങോട്ടാ ഈ പോക്ക് ഭൂമിയുടെ അറ്റത്തേക്ക് നിനക്ക് പേടിയുണ്ടോ ഇല്ല പൊന്നേ എവിടേക്ക് വേണമെങ്കിലും പോവാം ഇങ്ങളെല്ലേ കൂടെ .. അതാണ് ന്നാലെ എന്തേ ഒന്നൂടെ ചേർന്നിരുന്നു ഇറുക്കി പിടിച്ചേ ... പിന്നേയും ആ ഇരുട്ടിനേയും മഴയേയും കീറിമുറിച്ചു അവർ അവരുടെ കിന്നാരങ്ങളുമായി ബൈക്കോടിച്ചു പോയി ... ഇക്കാ. ..മഴ ഒന്നൂടെ കൂടിയല്ലോ അത് സാരമില്ലെടി ... പെട്ടെന്ന് റോഡരുകിലേക്ക് ചേർത്തു അവൻ ബൈക്ക് നിർത്തി .. ന്താ നിർത്തിയത് .. അത് ... പിന്നെ ... നല്ല തണുപ്പ് അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു ... അതിന് .... അത്. .. നല്ല മഴ. നല്ല തണുപ്പ് .. രാത്രിയിരുട്ട് എന്നും പറഞ്ഞു അവൻ അവളുടെ മുഖത്തിന് നേരെ കൈ നീട്ടിയപ്പോൾ .. ഇക്കാ. വേണ്ടാട്ടാ ... എന്ത് വേണ്ട ഇത് റോഡാണ് ... ഡീ നിന്റെ മുഖത്തേക്ക് ഒലിച്ചിറങ്ങുന്ന വെള്ളം തുടക്കാൻ കൈ നീട്ടിയതാണ് ഞാൻ .. പോ ഇക്കാ എനിക്കറിയില്ലേ നിങ്ങളെ അവളുടെ കണ്ണിലൊരു മിന്നിതിളക്കം ചുണ്ടിലൊരു കള്ള ചിരിയും .. ന്നാലെ ... ഈ മഴയത്ത്. ഈ തണുപ്പത്ത് നമുക്ക് ഒന്ന് .. എന്ത് .. അതന്നെ എന്നും പറഞ്ഞു അവളുടെ കണ്ണുകളിലേക്ക് കള്ള നോട്ടം നോക്കിയ അവനെ .. പ്ളീസ് ഇക്കാ. വേണ്ട .. അത് പറയുമ്പോൾ അവളുടെ അധരം വിറക്കുന്നുണ്ടായിരുന്നു .. എന്ത് വേണ്ട അത് ... അത് ... വേണ്ടേ ... വേണ്ട .... അതല്ലെടി പെണ്ണേ ... പിന്നെ ഏതാ ... അങ്ങോട്ട് നോക്ക് എങ്ങോട്ട്. ദാ ... അങ്ങോട്ട് .... ഒരു ചായ മാക്കാനി കണ്ടോ ... ഈ തണുപ്പത്ത് ചൂട് ചായ കിട്ടിയാൽ പൊളിക്കില്ലേ .... ദുഷ്ടൻ എന്നും പറഞ്ഞു അവളവനെ അടിക്കാൻ ഓങ്ങി ... അവൻ പെട്ടെന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്തു ആ ചായമാക്കാനി ലക്ഷ്യമാക്കി ഓടിച്ചു പോയി .. മുല്ല

  • 💙പൂക്കട്ടെ കാവടി 💙 @pookkatte_kaavadi ഗ്രൂപ്പ്  കഥയെഴുത്ത് മത്സരം. ✍️നിങ്ങൾക്കിഷ്ടപ്പെട്ട വിഷയത്തിൽ കഥയെഴുതി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യൂ.(restricted 18+ story) ⛈തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച കഥയ്ക്ക് 200 രൂപ ക്യാഷ് പ്രൈസ് നൽകുന്നതാണ്. ⛈കഥകൾ അയക്കേണ്ട അവസാന തീയതി: വ്യാഴാഴ്ച (11/09/25) ⛈Language - ENG / MAL ⛈Post your story with the hashtag #story നിങ്ങളുടെ മികച്ച കഥകൾ പെട്ടെന്ന് തന്നെ അയക്കൂ! CHATGPT കഥകൾ സ്വീകരിക്കുന്നത് അല്ല മറ്റു മത്സരങ്ങൾ ഗ്രൂപ്പിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. ❤️‍🔥

  • പ്രിയമോടെഞാനെന്നും സ്നേഹിച്ചിടാം ഹൃദയത്തിൻ കനിയായി നുകർന്നീടാം മധുരിക്കും മധുവോടെ നുണഞ്ഞീടാം എന്റെ സിരയിലെ ഭ്രാന്തായി ചുമന്നീടാം.. ഞാൻ കോർക്കും വരികളിൽ ചേർത്തീടാം.. എന്റെ മൊഴികളിലെന്നും പറഞ്ഞിടാം കവിതക്ക് ചന്തമായി ചാർത്തീടാം എന്റെ ഖൽബിലെ ഹൂറിയായി വാഴ്ത്തീടാം കണ്ണാടി പോലെ ഞാൻ കാത്തീടാം കണ്ണിമവെട്ടാതെ നോക്കീടാം കനവിലും നിനവിലും മിണ്ടീടാം നിന്നെയോർത്തു ചിരിച്ചീടാം.. നിഴലായി കൂടെ ഞാൻ നടന്നീടാം മിഴികൾ നിറയാതെ കാത്തീടാം ഹുബ്ബ്‌ നിറച്ചും തന്നീടാം ഇഷ്‌കിന്റെ ഇശലുകൾ പാടീടാം... ജന്നാത്തിൽ വെച്ചന്ന് കണ്ടീടാം അതുവരെ റൂഹിൽഞാൻ ചുമന്നീടാം മറവിക്ക് നൽകാതെ തെളിച്ചീടാം മൗത്തിലും ഞാൻനിന്നെ ഓർത്തീടാം. ------- മുല്ല ---===

  • മുറിപ്പാടുകൾ എന്നോ കൊഴിഞ്ഞുപോയ തൂവലുകളിൽ നിന്നൊരു കഷ്ണം ഇന്നും ഇടക്കൊക്കെ പാറിവന്നോർമ്മകളെ തൊട്ടുണർത്തി പോവുന്നുണ്ട് .. തീണ്ടിപോയ വിഷപല്ലുകളുടെ മുറിവുകളെ പിന്നേയും പഴുപ്പിച്ചെടുത്തുകൊണ്ട് ഒളിപ്പിച്ചുവെച്ച നോവുകളുടെ അവശിഷ്ടങ്ങളെ ചികഞ്ഞിട്ടുകൊണ്ട് ഇപ്പോഴുമാ കുന്നിൻച്ചെരുവിൽ മാഞ്ഞുപോവാത്തൊരു എങ്ങലടി കാതോർത്താൽ തിരഞ്ഞെടുക്കാനാവും ഇനിയുമാ വയൽവരമ്പിലൂടെ നടന്നുനോക്കിയൽ ഇടറിപോയ കാലടികളെ തൊട്ടുകൂട്ടാനാവും .. മരിച്ചിട്ടല്ല എന്നിട്ടും മരണം മണക്കുന്നുണ്ട് ആ ഇടവഴികളിൽ എത്രയെത്ര സാബ്രാണിതിരികൾ കൊളുത്തിവെച്ചിട്ടും ദുർഗന്ധം മാറാത്തൊരു പാതകമേ മടുത്തുപോവുന്നുണ്ട് എനിക്കീ വഴിയോരങ്ങൾ .... ജീവിച്ചിരിക്കുന്നുണ്ടെന്നൊരു അടയാളം മാത്രമേ ബാക്കിയുള്ളൂ എന്നോ മരിപ്പിച്ചെടുത്തതാണ് എന്നെ .. _ മുല്ല __

  • എന്നെ മറന്നുവെച്ച ഇടവഴികളിലൂടെയാണ് ഞാനിപ്പോൾ നടന്നുനോക്കുന്നത് .. എന്നെ തിരിച്ചറിയുന്ന മുഖങ്ങളോ ഗന്ധങ്ങളോ പാടുകളോ ഉണ്ടെന്നുനോക്കി .. കാലത്തിന്റെ മാറ്റവും മണവും ആകെപടർന്നുപിടിച്ചിട്ടുണ്ട് പുതിയ വഴിയോരക്കാഴ്ചകൾക്ക് എന്നെ തിരിച്ചറിഞ്ഞിട്ടില്ല ശോഷിച്ചുപോയ പാടവരമ്പുകളും എന്നെ മായ്ച്ചുകളഞ്ഞിട്ടുണ്ട് .. തോട്ടിലെ പരൽമീനുകളും ഉരുളൻ കല്ലുകളും എന്നെ തുറിച്ചു നോക്കുന്നുണ്ട് എന്നിട്ടും ആ വഴിയോരത്തുള്ള മൈലാഞ്ചി ചെടികൾ മാത്രമേന്തോ എന്നെ മറന്നിട്ടില്ല .. കാറ്റിനോടൊപ്പം ചാഞ്ഞുവന്നെന്നേ തലോടുന്നുണ്ട് .. എങ്ങിനെ മറക്കും ഞങ്ങൾക്ക് സാക്ഷിനിന്നത് ഈ മൈലാഞ്ചി ചെടികളായിരുന്നല്ലോ .. _ മുല്ല _

  • അവർ എപ്പോഴാണ് രണ്ടു ഭൂമികളായത് ആകാശം എത്തിപിടിച്ചപ്പോൾ സ്വയമൊരു സഞ്ചര പാത തേടിയപ്പോൾ നക്ഷത്രങ്ങളോട് ചിരിച്ചപ്പോൾ സ്വയം അച്ചുതണ്ടിൽ കറങ്ങാൻ തുടങ്ങിയപ്പോൾ ഉപഗ്രഹങ്ങളെ ജനിപ്പിച്ചപ്പോൾ സൗരയൂഥത്തിലൊരു അംഗത്വ ചീട്ട് ചോദിച്ചപ്പോൾ കുടിയേറ്റക്കാർ വന്നു തുടങ്ങിയപ്പോൾ ഒരു ലോകം പണിതു തുടങ്ങിയപ്പോൾ സ്വയമൊന്ന് ചിരിക്കാൻ തുടങ്ങിയപ്പോൾ __ മുല്ല _

  • കർക്കിടക വാവിലെ ഒസ്യത്ത് .. എന്റെ വിലാപയാത്രയുടെ അരികിലൂടെ നിങ്ങൾ സമം ചേർന്നു നടക്കുന്നുണ്ടെങ്കിൽ ഓർമ്മപ്പെടുത്തിവെക്കട്ടെ ഒരിക്കൽ പോലും നിങ്ങളെനിക്കായ് മഹത്വവത്കരിക്കാൻ തുനിയരുത് ... തലക്കരികിൽ വന്നെന്റെ മുഖം കാണാൻ വെള്ള മാറ്റുമ്പോഴൊരിക്കലും കണ്ണീർ തൂവരുത് ... നിവൃത്തികേടുകൊണ്ടാ മുറ്റത്തെ മരത്തണലിൽ അക്ഷമയോടെ നിൽക്കുമ്പോഴൊരിക്കലും പരിശുദ്ധിയുടെ പൂമാല ചാർത്തിവെക്കരുത് .. എന്നെക്കുറിച്ചു പറയുന്ന വാക്കുകളിലോ കേൾക്കുന്ന വാക്കുകളിലോ സുഗന്ധം പൂശരുത് ... ആ കുഴിമാടത്തിന്നരികിൽ വന്നു വാതോരാതെ എനിക്കായ് മന്ത്രങ്ങളുച്ചരിക്കരുത് .. ദിവസങ്ങളുടെ കണക്ക് പറഞ്ഞു കർമ്മങ്ങളോ വാഗ്ദാനങ്ങളോ ധർമ്മങ്ങളോ ചെയ്യരുത് .. എനിക്കായ് രണ്ടിറ്റു കണ്ണീർ പോലും ചിലവഴിക്കരുത് .. കാരണം ഞാനിവിടെ ജീവിച്ചിരുന്നു നിങ്ങൾ ജീവിച്ച കാലത്ത് തന്നെ .. _മുല്ല__

  • #ഞങ്ങളിടം ഞാനവളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴൊക്കെ അവളൊരു ഒറ്റവരി പായയായി മാറിയിരിക്കും .. ആനയിച്ചിരുത്താൻ മെത്തകുടഞ്ഞൊരുക്കി വെക്കും .. തലയിണകൾ ചേർത്തുവെച്ചു അതിൽ കൈകുത്തി ഒരുവശം ചെരിഞ്ഞു കിടക്കും .. നിലാവിന്റെ കള്ളനോട്ടം വന്നെത്താതിരിക്കാൻ ജാലകങ്ങൾ കൊട്ടിയടക്കും വിളിയൊച്ചകൾ കൊണ്ടു രസച്ചരട് മുറിയാതിരിക്കാൻ വാതിൽപാളികൾ അമർത്തിയടക്കും ഇടയലൊരു വിരുന്നുകാരില്ലാതിരിക്കാൻ ഇടംകോലിടുന്ന ഫോണും മറ്റുള്ളവയും മറച്ചു വെക്കും .. പിന്നെ എനിക്കായ് മാത്രം നിറച്ചുവെക്കുന്ന പുഞ്ചിരിയെ തുറന്നു വെക്കും ... കണ്ണുകളിൽ വശ്യതയുടെ മന്ത്രം എഴുതിവെക്കും നാസികത്തുമ്പിൽ ഒരുതുണ്ട് വിയർപ്പ് തുള്ളിയെ മൊട്ടിട്ടു വെക്കും എന്നിലെ ഉന്മാദങ്ങളെ തൊട്ടുണർത്താൻ ഉടലിലാകെ ഊതിന്റെ മണം തേച്ചു വെക്കും .. കൊതിയുടെ കളിവഞ്ചിയെ കെട്ടഴിച്ചു വിടും .. പിന്നെ .... പിന്നെ ... ഋതുക്കളുടെ മാറ്റങ്ങൾ മറന്നുപോയരണ്ടുടലുകൾ വിചാരങ്ങളിൽ വിരാചിക്കുന്ന വികാരത്തിന്റെ കൊടുമുടിയിലേക്ക് വലിഞ്ഞു കയറും .... അപ്പോഴേക്കും ആരോ തട്ടിവിളിക്കും .... ഒരു ഞെട്ടലോടെ പാതിയിലാ സ്വപനം പടികടക്കും ... __മുല്ല__

  • ഇരുണ്ട മുറികളെ ഇഷ്ടപ്പെട്ടുതുടങ്ങുന്ന മനസ്സിനെന്തിന് വെളിച്ചം .. തെളിച്ചുവെച്ചതൊക്കെ ഊതിക്കെടുത്തി സ്വയം തേടിയതാണീ ഇരുട്ട് ... ഒരു മെഴുകുതിരി പോലും കൊളുത്തിവെക്കാൻ നിങ്ങളാവശ്യപ്പെടരുത് ... ഉരികിത്തീരുന്ന നൊമ്പരം പമ്പരം കണക്കെ കുത്തി തിരിയുന്നുണ്ട് .. ഇന്നും ഓർമ്മകളിൽ വെളിച്ചം നൽകിയ വർണ്ണങ്ങളെല്ലാം ആരോ വരച്ചുചേർക്കുന്ന ചിത്രങ്ങളായിരുന്നില്ലേ ... ഇവിടെ ഒരേ നിറം ഒരുപോലുള്ള ചിത്രങ്ങൾ ഇരുട്ട് എന്ന ഛായ കൂട്ട് മാത്രം ... __മുല്ല_;

  • "അയ്യേ എന്റെ രാജകുമാരൻ കരയാണോ ? ഇതെന്റെ രാജകുമാരനാണ് ...എന്റെ പാവം പാവം രാജകുമാരൻ". "ഉം...ഈ ഞാൻ രാജകുമാരനെങ്കിൽ നീയെന്റെ രാജകുമാരി. അല്ല രാജകുമാരി നമുക്ക് കൊട്ടാരം വേണ്ടേ .?" " ഉം വേണം. പക്ഷെ ഞാൻ പറയണമാതിരിയുള്ള കൊട്ടാരം വേണം. സമ്മതിച്ചോ? " "നീ പറയ് രാജകുമാരി....നമുക്ക് നോക്കാം കഴിയുമോന്ന്." അവളവന്റെ കണ്ണുകളിലേക്ക് നോക്കി ഒരു കുസൃതി ചിരിയോടെ പറഞ്ഞു തുടങ്ങി.                       ..."നമ്മുടെ കൊട്ടാരം ഒരുപാട് കുന്നുകളും പുഴകളും ഒക്കെ ഉള്ള ഒരിടത്തായിരിക്കണം . ഇടയ്ക്കിടെ മഴ തുള്ളികളായി പെയ്യുന്ന എപ്പോഴും വസന്തകാലം മാത്രമായിരിക്കുന്ന ഒരു നാട്. അവിടെ നമ്മുടെ കൊട്ടാരം.   എങ്ങിനെയുള്ളതാണെന്നറിയോ? ഓട് പാകിയ മേൽക്കൂര , നടുമുറ്റം അവിടെ എപ്പോഴും സുഗന്ധം പരത്തി നിറയെ പൂത്തു നിൽക്കുന്ന മുല്ലപ്പടർപ്പ്. മുറ്റത്ത് ഒരോരത്തായി പവിഴമല്ലിയും പനിനീർപൂക്കളും ചെമ്പകവും നിറഞ്ഞ ഒരു പൂന്തോട്ടം. അതിനരികിലായി ഒരാമ്പൽകുളം . അതിലേക്കിറങ്ങുവാനായി കൽപ്പടവുകൾ. പൂന്തോട്ടത്തിന് നടുവിലായി ഒരു വള്ളിക്കുടിൽ.  ഇതാണ് നമ്മുടെ കൊട്ടാരം. പിന്നെ മഴപെയ്യുന്ന സായാഹ്നങ്ങളിൽ നടുമുറ്റത്തെ വരാന്തയിൽ തോളോട് തോൾ ചേർന്നിരുന്ന് കാലുകൾ മഴയിലേക്ക് നീട്ടി വെള്ളത്തുള്ളികളെ കൈകുമ്പിളിൽ നിറച്ച് മുഖത്തേയ്ക് തളിച്ച് കുസൃതികൾ കാട്ടി മഴയെ ആസ്വദിക്കണം. നമ്മുടെ കൊട്ടാരത്തിലെ എന്റെ സാമ്രാജ്യത്തിൽ മുഴുവൻ മൺപാത്രങ്ങളും വിറകടുപ്പും മതി. അരകല്ല് വേണം. എന്തിനാന്നറിയൊ ഞാൻ അരച്ചുകൊണ്ടിരിക്കുമ്പോൾ പിന്നിലൂടെ വന്ന് എന്റെ രാജകുമാരന് അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് മുത്തം നൽകാൻ. ......പിന്നെ.." "പിന്നെ.....പിന്നെ എന്താ രാജകുമാരി? പറയ്" അവനവളുടെ കൺകളിലേക്ക് ഉറ്റുനോക്കി.          "പിന്നെ കുളക്കടവിലെ കൽപ്പടവിൽ രാജകുമാരന്റെ മടിത്തട്ടിൽ തലചായ്ച്ച് കിടക്കണം. കുളത്തിലേക്കിറങ്ങി നടുവിലേക്ക് നീന്തിചെന്ന് ആമ്പലുകൾ പറിക്കണം. വെള്ളത്തിലെ തണുപ്പിൽ വിറയ്ക്കുമ്പോൾ ഇറുകെ പുണർന്നു നിൽക്കണം. പിന്നെ പുലർകാലെ വള്ളികുടിലിലേക്ക് പോയി സൂര്യോദയവും പൂവിതളുകൾ വിടരുന്നതും കളകൂജനവും ആസ്വദിക്കണം. അപ്പോൾ എന്റെ രാജകുമാരൻ എന്നോട് ചേർന്നിരുന്ന് കാതോരം കിന്നാരം ചൊല്ലണം . അപ്പോൾ എന്റെ തൂലികയിൽ വിസ്മയങ്ങൾ വിടരും..." " ഏയ്...ഇക്കൂ ഒന്നു നിർത്തിക്കേ....ഇത് നമ്മുടെ കഥയല്ലേ??" "മിടുക്കി കണ്ടു പിടിച്ചല്ലോ.....ഒന്നു പോടി..നീ രാജകുമാരിയോ ?? അവന് അവളെ കിട്ടിയത് അവന്റെ ഭാഗ്യമാണ്....നിന്നെ എനിക്ക് കിട്ടിയത് എന്റെ കഷ്ടകാല സമയത്താടി വായാടി." "😡😡😡😡ഇക്കൂ....പോ . ഇനിയെന്നോട് മിണ്ടണ്ട ഞാൻ ഇങ്ങക്ക് കഷ്ടകാലാല്ലേ .....ദുഷ്ടൻ " അവളവനുടെ നെഞ്ചിൽ നിന്നും എഴുന്നേറ്റു പിണങ്ങി മാറി. " അള്ളോ....മ്മള് ഒരു തമാശ പറഞ്ഞതല്ലേ പൂവേ.....ഇജ്ജ് പിണങ്ങുന്നത് കാണാൻ വേണ്ടി. പിണങ്ങുമ്പോൾ ന്റെ വാവേനെ കാണാൻ എന്താ ചന്തം. കുത്തികേറുന്ന നോട്ടവും ആ മൂക്കിന്റെ വിറയലും ചുണ്ടുകൾ ഒരു വശത്തേയ്ക്ക് ചരിച്ചുള്ള ആ ഭാവവും കണ്ടാ....ന്റെ വാവേ ന്റെ കണ്ട്രോൾ പോവും." " ഉം...പിന്നെ . ഒന്നുമല്ല ഇങ്ങള് കാര്യായിട്ട് തന്നെയാ പറഞ്ഞത്. വേണ്ട പോ....ന്നോട് മിണ്ടണ്ട. " പിണങ്ങി വാതിൽക്കലേക്കെത്തിയ അവളെ അവൻ പിന്നിൽ നിന്നും തന്നിലേക്ക് ചേർത്തണച്ചു.. "ഉംഹും..വേണ്ട ..വിട്." പരിഭവത്തോടെ അവൾ കുതറിമാറാൻ ശ്രമിച്ചു. പക്ഷേ അവനവളെ തന്നിലേക്ക് കൂടുതൽ ചേർത്ത് പിടിക്കാണ് ചെയ്തത്. മെല്ലെയവൻ അവളുടെ മുടിയിഴകൾ മാടിയൊതിക്കി ആ കാതുകളിലേക്ക് ചുണ്ടുകൾ ചേർത്തു. " വാവേ.....നീയെന്റെ രാജകുമാരിയല്ലേ...ഇക്കൂന്റെ സ്വന്തം രാജകുമാരി. നിന്റെയീ പിണക്കങ്ങളും ഇണക്കങ്ങളും സ്നേഹവും കുറുമ്പും ഒക്കെയല്ലേ ഇക്കൂന്റെ ഏറ്റവും വലിയ സമ്പാദ്യം.. ന്റെ വാവയല്ലേ ഇക്കൂന്റെ ലോകം..... ഇക്കൂന് ഒരു കഥയല്ലേ അറിയൂ വാവേ. ഇക്കൂന്റെ പ്രിയപ്പെട്ട രാജകുമാരിയുടേം ആവളുടെ മാത്രം രാജകുമാരന്റെയും പിന്നെ അവരുടെ കൊച്ചു കൊച്ചു സ്വപ്നങ്ങളുടേയും. " അവൾ നിശ്ചലയായി അവന്റെ കരവലയത്തിൽ ഒതുങ്ങി നിന്നു. അവൻ പതുക്കെ അവളുടെ പിൻകഴുത്തിൽ ചുണ്ടുകളാൽ ചിത്രം വരച്ചു. ഒരു കുറുകലോടെ അവൾ അവനിലേക്ക് ചേർന്നു. " വാവേ" "ഉം..എന്തേ ഇക്കൂ" "ഞാനെന്റെ വാവേനെ ഒന്നു സ്നേഹിക്കട്ടെ " നാണത്താൽ അവൾ മുഖം കുനിച്ചു. അവൻ അ മുഖം മെല്ലെ മുകളിലേക്കുയർത്തി. അവളുടെ കവിളുകൾ  ചുവന്നു തുടുത്തിരുന്നു..അവനാ മിഴികളിലേക്ക് നോട്ടമെറിഞ്ഞു. നാണത്താൽ വിടർന്ന ആ മിഴികൾ കൂമ്പി... അവൻ അവളെ കൈകളിൽ കോരിയെടുത്ത് മെല്ലെ അകത്തേയ്ക്ക് നടന്നു...... ആ രാജകുമാരന്റെയും രാജകുമാരിയുടേയും പ്രണയം കണ്ട് ജനലഴിയിലൂടെ ഒളികണ്ണെറിഞ്ഞ നിലാവ്  ഒരു നിമിഷം നാണംപൂണ്ടു. " ഇക്കൂ ......" "എന്താ വാവേ ? " "ദേ അവരു ഇങ്ങോട്ടേക്ക് നോക്കണൂ.....എനിക്ക് നാണാവണൂ " " ഏയ്....നിങ്ങളെന്താ ഈ നോക്കണേ.....പോയികിടന്നുറങ്ങിയേ..ഞാനെന്റെ വാവേനെ ഒന്നു സ്നേഹിച്ചോട്ടെ..അത് കഴിഞ്ഞു അവൾക്ക് കഥയെഴുതാനുള്ളതാ." "എല്ലാവരും പോയി വാവേ ഇനി നമുക്കു സ്നേഹിച്ചാലോ ?" "ഉം....സ്നേഹിക്കാം." നോക്കണ്ട ഇനിയൊന്നൂല്ല .........ശുഭം. _മുല്ല_...

  • ഇനിയില്ല ഒരു പുഞ്ചിരി ഭ്രാന്തമാം ചിന്തയിൽ നീറിപ്പുകയുന്ന ശിഷ്ടമാം കാലത്തിൽ നീ കൂടെ ചേരല്ലേ.. ഇല്ലാ ഇനിയൊരു ഭാഗവെപ്പിന്ന് നെഞ്ചിൽ മുറിവുകളേറെയാണ് .. ഒരു ചുടലക്കാടിൻ്റെ നടുവിലാണിന്നുഞാനെൻ്റെ പൊട്ടിച്ചിരികൾ കെട്ടഴിക്കുന്നത് ... ഇരുട്ടിൻ്റെ മറച്ചേർന്നു ഞാനെന്നെയൊളിപ്പിച്ചു തന്നു പോവുന്ന ചിരിക്കളിൽനിന്ന് .. കൊട്ടിപ്പറയുന്ന വാക്കുകൾ കേട്ട് പൊട്ടിത്തകർന്ന നെഞ്ചിൻകൂടുമായി ... ഇല്ല എനിക്കിനി പകലുകൾ വേണ്ട നിറം ചേർത്ത പുഞ്ചിരിയും മധുരമുള്ള വാക്കുകളും .. ആറടിമണ്ണിൽ ഇടംതേടുന്നുണ്ടെൻ്റെ തല്ലികെടുത്തിയ മോഹങ്ങളുമായി ... ആ പള്ളിപ്പറമ്പിലെ മൈലാഞ്ചി കൊമ്പുകളിൽ കള്ളമില്ലെന്ന സത്യമോടെ ..... __മുല്ല __

  • #യുദ്ധമേ നോവുന്നുണ്ടെനിക്കും ഭയം നിഴലിക്കുന്ന ചിന്തകളേറുന്നു .... ഇരുൾ മൂടി കാഴ്ച്ച മറക്കുന്നു പുകചുരുളാൽ ഹൃദയം കറുക്കുന്നു ആകാശത്തിലാകെ ആർത്തട്ടഹാസങ്ങൾ ഒളിയിടം തേടികൊണ്ടേയിരിക്കുന്നു .. പകലിനെ ഓടിത്തീർക്കുന്നു രാത്രികൾ ചെവികൊട്ടിയടച്ചു ഇഴയുന്നു .. നിലവിളികൾ, ചോരപ്പാടുകൾ, ഇങ്കിലാബുകൾ , ശവമഞ്ചലുകൾ , ചിറകടിക്കുന്ന ശവം തീനികൾ .. യുദ്ധമേ നീ നേടിക്കൊടുത്തതെന്താണ് യുദ്ധമേ നീ നട്ടു നനച്ചതോ വളർത്തിയെടുത്തതോ കെട്ടിപ്പടുത്തതോ ആയ ഒരടയാളമെങ്കിലും കാണിച്ചു തരിക നിലവിളികൾ കേൾക്കാത്ത ശവക്കൂനകൾ കാണാത്ത ഭരണ വർഗ്ഗമേ നിങ്ങളേത് സ്വർഗ്ഗരാജ്യമാണ് പണിയുന്നത് ? നിങ്ങളേത് ദൈവത്തെയാണ് തൃപ്തിപ്പെടുത്തുന്നത് .? __ മുല്ല __

  • പ്രിയപ്പെട്ടവളോട് പ്രിയപ്പെട്ടവളെ അത്രമേൽ എന്നെനീ പ്രണയിക്കുന്നുവെങ്കിൽ ഇത്തിരിമുല്ലപ്പൂക്കൾ കോർത്തു ഒരു മാലകെട്ടുക . നിനക്കായ് ഞാനെഴുതിയ വരികളിലേതെങ്കിലും നീ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിൽ എന്റെ മരണശേഷം അവയിൽ ചാർത്തുക .. വെള്ളപുതച്ചയെന്നെത്തേടി വരാതിരിക്കുക .. ആർത്തുകരയുന്ന നിന്റെ ഹൃദയത്തിന്റെ പരിചയക്കാരാരും അവിടെയുണ്ടാവില്ല ... നിറഞ്ഞ കണ്ണുകളെയോ വിതുമ്പുന്ന ചുണ്ടുകളെയോ ആരും തിരിച്ചറിയണമെന്നില്ല .. ഒരുമാത്ര നീ അടിതെറ്റിവീണാൽ ചോദ്യങ്ങളുടെ ശരമെയ്യാൻ അപരിചിതർക്കും ഉന്നം പിഴക്കില്ല ... വഴിയാത്രയിൽ പോലും അവരെന്റെയും നിന്റേയും ചോരവറ്റിയ പച്ചമാംസം ചവച്ചരച്ചുകൊണ്ടേയിരിക്കും ... നീയാ പള്ളിപറമ്പിന്റെ ചുറ്റുമതിലിന്നരികിലൂടെ എപ്പോഴെങ്കിലും നടന്നുപോവുന്നുണ്ടെങ്കിൽ ഒരു സലാം പറയുക .. അവിടെയും നീ അപരിചിതയാണ് .. __മുല്ല__

  • പ്രണയത്തിന്റെ ലഹരിയും ചുമന്നു പറക്കാൻ തുടിക്കുന്ന ചിറകുകൾക്ക് വിരുന്നൊരുക്കിയ ആകാശമേ നിന്റെ ഹൃദയത്തിലെന്റെ ആത്മാവിനെ കുടിയിരുത്തുക .. എത്ര ദൂരെയാണെങ്കിലും എത്രതന്നെ മുറിച്ചാലും മറകെട്ടിയാലും നിന്റെ ഉൾത്തുടിപ്പിലെന്റെ നാമം ഉച്ചരിച്ചു ത്തുടങ്ങുമ്പോൾ തന്നെ ഒരായിരം സന്തോഷത്തൂവലുകള്‍ തുന്നിയ ചിറകുകള്‍ കുടഞ്ഞ് ഞാനുണരും എവിടെ പോയാലും ഏതാഴത്തിൽ പുതഞ്ഞുപോയാലും ഒരു വിളിയുടെ ഞൊടിയിൽ നിന്നിലേക്ക് ഞാൻ പറന്നെത്തും നിനക്കു വേണ്ടി നിനക്കു വേണ്ടി നിനക്കു വേണ്ടിമാത്രം ഞാനീ പ്രപഞ്ചവും, പ്രാണനും പ്രകൃതിയുമുപേക്ഷിക്കാം നിന്നോടുള്ള എന്റെ കരകാണാപ്രണയത്തിന്റെ ആധിയും നീറ്റലും മിടിപ്പുമെല്ലാം പൊതിഞ്ഞു വയ്ക്കുന്നൊരു ശംഖാവാം ഞാൻ _മുല്ല__

  • ഓടിക്കിതച്ച പകലുകൾ മറവികൊണ്ടു മൂടുപടം നൽകുമ്പോഴും..... ഓർമ്മകളുടെ കുത്തൊഴുക്കുകൾക്ക് രാത്രികൾ വഴിയൊരുക്കും ..... ഉറങ്ങാന്‍ കൊതിക്കുന്ന നേരത്തിൽ മാത്രമായിരിക്കും ഉറക്കം കെടുത്തുന്ന ഓര്‍മ്മകള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുക.... നിശബ്ദതപൂണ്ട രാത്രിയെ അവ തകര്‍ത്തെറിഞ്ഞേക്കാം... പുഞ്ചിരിതൂകി നമ്മിലേക്കൊഴുകുന്ന നിലാവിന്റെ പുഞ്ചിരിയെ പോലും അവ മായ്ച്ചു കളഞ്ഞേക്കാം ... അവ ഇളം തെന്നലിന്റെ മൃദുലതയെ വൃകൃതമാക്കിയേക്കാം. ... അതിനാല്‍ ഉറങ്ങുന്നതിനു മുമ്പ് ഒന്ന് ചിരിക്കാന്‍ ശ്രമിക്കണം. ചിരിക്കാൻ മറന്നുപോയെങ്കിലും .... മറക്കാന്‍ കഴിയാത്തതിനെ മരണത്തോട് ചേര്‍ത്തുവെക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ... മുല്ല

  • പ്രിയപ്പെട്ടവളോട് പ്രിയപ്പെട്ടവളെ അത്രമേൽ എന്നെനീ പ്രണയിക്കുന്നുവെങ്കിൽ ഇത്തിരിമുല്ലപ്പൂക്കൾ കോർത്തു ഒരു മാലകെട്ടുക . നിനക്കായ് ഞാനെഴുതിയ വരികളിലേതെങ്കിലും നീ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കിൽ എന്റെ മരണശേഷം അവയിൽ ചാർത്തുക .. വെള്ളപുതച്ചയെന്നെത്തേടി വരാതിരിക്കുക .. ആർത്തുകരയുന്ന നിന്റെ ഹൃദയത്തിന്റെ പരിചയക്കാരാരും അവിടെയുണ്ടാവില്ല ... നിറഞ്ഞ കണ്ണുകളെയോ വിതുമ്പുന്ന ചുണ്ടുകളെയോ ആരും തിരിച്ചറിയണമെന്നില്ല .. ഒരുമാത്ര നീ അടിതെറ്റിവീണാൽ ചോദ്യങ്ങളുടെ ശരമെയ്യാൻ അപരിചിതർക്കും ഉന്നം പിഴക്കില്ല ... വഴിയാത്രയിൽ പോലും അവരെന്റെയും നിന്റേയും ചോരവറ്റിയ പച്ചമാംസം ചവച്ചരച്ചുകൊണ്ടേയിരിക്കും ... നീയാ പള്ളിപറമ്പിന്റെ ചുറ്റുമതിലിന്നരികിലൂടെ എപ്പോഴെങ്കിലും നടന്നുപോവുന്നുണ്ടെങ്കിൽ ഒരു സലാം പറയുക .. അവിടെയും നീ അപരിചിതയാണ് .. __മുല്ല__