- Последний пост
- 14 авг.
- Последнее чтение
- 15 авг.
- Постов за неделю
- 89
- Всего постов
- 99
- Тип
- открытый
- Язык
- ml
- Категория
- Новости и СМИ (по похожим)
- В каталоге с
- 13 авг.
- 1/24сутки в ленте
- 8
- 1/48двое суток
- 9
- 1/72трое суток
- 9
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
റിഷബ് പന്ത് ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമാണ്; മുന്‍ ശ്രീലങ്കന്‍ താരം https://www.doolnews.com/farveez-maharoof-praises-rishabh-pant-65-141.html ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്‌സ് ഫാക്ടറാണ് റിഷബ് പന്തെന്ന് മുന്‍ ശ്രീലങ്കന്‍ താരം ഫര്‍വീസ് മഹറൂഫ്. പന്ത് തന്റെ ഗെയിം പ്ലാനില്‍ മാറ്റം വരുത്തുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും താന്‍ ശ്രീലങ്കന്‍ ഡ്രസ്സിങ് റൂമിലുണ്ടായിരുന്നെങ്കില്‍ പന്തിനെ തീര്‍ച്ചയായും ആശങ്കപ്പെടുമായിരുന്നുവെന്നും മഹറൂഫ് പറഞ്ഞു. കളിയുടെ ഗതി പൂര്‍ണമായി മാറ്റിമറിക്കാന്‍ കഴിയുന്ന താരമാണ് റിഷബ് പന്തെന്നും അദ്ദേഹം പറഞ്ഞു. ‘റിഷബ് പന്തിനെക്കുറിച്ച് ഒരുപാട് ചര്‍ച്ചകളാണ് നടക്കുന്നത്, അദ്ദേഹം എങ്ങനെയായിരിക്കും കളിക്കുക? തന്റെ ഗെയിം പ്ലാനില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടിവരുമോ […]
ധാർഷ്ട്യവും അഴിമതിയും സ്ഥാനാർത്ഥി നിർണയവും കേരളത്തിൽ വില്ലനായി; സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയുടെ അവലോകനത്തിന്റെ പൂർണരൂപം https://www.doolnews.com/cpim-review-of-assembly-election-results-61-114.html കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനം (2026 ജൂലൈ 11–13 തീയതികളിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ അംഗീകരിച്ചത്) 1. 2026 ഏപ്രിലില്‍ അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രാഥമിക അവലോകനം 2026 മെയ് 22-24 തീയതികളില്‍ നടന്ന കേന്ദ്ര കമ്മിറ്റിയില്‍ (സി.സി) നടന്നു. തെരഞ്ഞെടുപ്പ് ഫലങ്ങളുടെ രണ്ട് പ്രധാന സവിശേഷതകള്‍ കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എല്‍.ഡി.എഫ്) […]
ജോ സിഗരറ്റ് വലിക്കുന്ന സീനുണ്ടെന്ന് കേട്ടപ്പോള്‍ ആന്റണി ചേട്ടന്റെ വൈഫിന് ടെന്‍ഷനായി, ഷോട്ട് കണ്ടശേഷം ചേച്ചി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു: ബോബി കുര്യന്‍ https://www.doolnews.com/bobby-kurien-shares-the-shooting-experience-with-aashish-joe-antony-64-144.html റിലീസ് ചെയ്ത് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രകടനമാണ് തുടക്കം കാഴ്ചവെക്കുന്നത്. വിസ്മയ മോഹന്‍ലാല്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ ചിത്രം വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. വിസ്മയക്കൊപ്പം പലരും എടുത്തുപറയുന്ന പ്രകടനമാണ് വില്ലനായി വേഷമിട്ട ആശിഷ് ജോ ആന്റണിയുടേതും. എമ്പുരാനിലൂടെ ക്യാമറക്ക് മുന്നില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ആശിഷിന്റെ ആദ്യ വില്ലന്‍ വേഷം ഗംഭീര പ്രതികരണമാണ് സ്വന്തമാക്കുന്നത്. ഡയലോഗൊന്നുമില്ലാതെ നോട്ടത്തിലൂടെ ക്രൂരത കാണിക്കുന്ന വില്ലന്‍ കഥാപാത്രം ആശിഷില്‍ ഭദ്രമായിരുന്നു. ചിത്രത്തില്‍ ആശിഷിനൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച […]
മികച്ച എട്ടാം നമ്പര്‍ ബാറ്ററായി മാറാന്‍ അവന് സാധിക്കും; യുവ താരത്തെക്കുറിച്ച് ശുഭ്മന്‍ ഗില്‍ https://www.doolnews.com/shubhman-gill-talking-about-indian-bowling-allrounder-manav-suthar-65-141.html ഇന്ത്യന്‍ യുവ താരം മാനവ് സുതറിനെക്കുറിച്ച് സംസാരിച്ച് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണ് മാനവെന്നും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ താരത്തിന് അവസരം ലഭിക്കുമെന്നും ഗില്‍ പറഞ്ഞു. മാത്രമല്ല ഇന്ത്യയുടെ മികച്ച എട്ടാം നമ്പര്‍ താരമാകാന്‍ മാനവിന് സാധിക്കുമെന്നും ഗില്‍ ചൂണ്ടിക്കാട്ടി. ‘ബാറ്റിങ്ങിലും അവന് (മാനവ് സുതര്‍) കഴിവുണ്ട്. തീര്‍ച്ചയായും അവന് കുറച്ച് അനുഭവവും ആത്മവിശ്വാസവും ആവശ്യമാണ്. എന്നാല്‍ അത് ലഭിക്കുന്നത് കളത്തിലിറങ്ങി മത്സരിച്ച് റണ്‍സ് നേടുമ്പോഴാണ്. ഈ പരമ്പരയില്‍ അവന് അത് ചെയ്യാന്‍ കഴിയുമെന്ന് […]
വിശ്വനാഥന്റെ വാരിസുകള്‍ ഒട്ടും മോശമല്ല | VISHWANATH & SONS | FILM REVIEW | https://www.doolnews.com/viswanath-and-sons-movie-personal-opinion-94-144.html സൂര്യ- മമിത റൊമാന്‍സ് എങ്ങനെ അവതരിപ്പിക്കുമെന്നായിരുന്നു ഏറ്റവും വലിയ ടെന്‍ഷന്‍. പ്രായക്കൂടുതലുള്ള നായകനോട് നായികക്ക് പ്രണയം തോന്നാനുള്ള കാരണവും പിന്നീട് നായികയുടെ റൊമാന്‍സും വെങ്കി കൈയടക്കത്തോടെ അവതരിപ്പിച്ചു. സിനിമയുടെ അവസാനം ഈ റൊമാന്‍സ് കണ്‍ക്ലൂഡ് ചെയ്ത വിധവും മികച്ചതായിരുന്നു. Content Highlight: Viswanath And Sons movie Personal Opinion
ക്യൂട്ട്‌നെസ്സ് മെഴുകലായിരിക്കുമെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി, സൂര്യക്കൊപ്പം കൈയടി നേടി പെര്‍ഫോമര്‍ മമിത https://www.doolnews.com/mamitha-baiju-s-performance-in-viswanath-and-sons-64-144.html തമിഴ് സിനിമാലോകം കുറച്ചുകാലമായി മിസ് ചെയ്ത പഴയ ചാമിങ് സൂര്യയെ തിരിച്ച് നല്‍കിയിരിക്കുകയാണ് വെങ്കി അട്‌ലൂരി. കറുപ്പിന്റെ വന്‍ വിജയത്തിന് ശേഷം സൂര്യ നായകനായെത്തിയ വിശ്വനാഥ് ആന്‍ഡ് സണ്‍സിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടൈനറായൊരുക്കിയ ചിത്രം ആരാധകര്‍ക്ക് മികച്ച ട്രീറ്റാണ്. സിനിമ കണ്ടിറങ്ങിയ പലരും ഒരുപോലെ പ്രശംസിക്കുന്നത് നായികയായ മമിതയെയാണ്. പ്രേമലുവിന് ശേഷം സൗത്ത് ഇന്ത്യന്‍ റീച്ച് നേടിയ മമിത സൂര്യയുടെ നായികയാകുന്നു എന്ന് കേട്ടപ്പോള്‍ പലരും സംശയിച്ചിരുന്നു. ഇരുവരുടെയും പ്രായവ്യത്യാസവും ടീസറിലും […]
ക്യാമ്പസില്‍ അമ്പലം പണിയണം; അങ്ങനെ കുറേ പണം കിട്ടും; ജെ.എന്‍.യു വി.സിയുടെ ‘മുട്ടന്‍’ ഐഡിയ https://www.doolnews.com/jnu-vc-suggest-to-build-temple-at-campus-to-attract-funds-62-173.html ന്യൂദല്‍ഹി: ജെ.എന്‍.യുവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഒരു ‘ മുട്ടന്‍’ ഐഡിയ ഉപദേശിച്ച് സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സതിശ്രീ ധുലിപുടി പണ്ഡിറ്റ്. ജെ.എന്‍.യു കാമ്പസിനകത്ത് അമ്പലം നിര്‍മിക്കണമെന്നും അതിലൂടെ സര്‍വകലാശാലക്ക് വരുമാനമുണ്ടാക്കാമെന്നും വി.സി പറഞ്ഞു. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ മാതൃക പിന്തുടര്‍ന്ന് വെങ്കടേശ്വര ക്ഷേത്രം ക്യാമ്പസില്‍ നിര്‍മിക്കണമെന്നാണ് വി.സി. പറയുന്നത്. ആ ക്ഷേത്രത്തില്‍ നിന്ന് സംഭാവനകള്‍ നേടിയെടുക്കാമെന്നും വി.സി. പറയുന്നു. ഈ പ്രക്രിയയില്‍ ജെ.എന്‍.യു യാചകരാണെന്നും വി.സി അഭിപ്രായപ്പെട്ടു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഒരു ത്രിദിന അന്ത്രാരാഷ്ട്ര […]
സ്‌റ്റേജില്‍ കയറുന്നതിന് തൊട്ടുമുമ്പ് അയാളെന്നെ സ്ലട്ട് ഷെയിം ചെയ്തു, പ്രസ് മീറ്റില്‍ അത്രയും ആളുകളുടെ മുന്നില്‍ വെച്ച് കരയേണ്ടിവന്നു: അനുപമ പരമേശ്വരന്‍ https://www.doolnews.com/anupama-parameswaran-shares-the-bad-experience-during-her-relationship-64-144.html ടോക്‌സിക്കായിട്ടുള്ള റിലേഷന്‍ഷിപ്പില്‍ നിന്ന് പുറത്തുകടന്ന ശേഷം തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അനുപമ പരമേശ്വരന്‍. ഒരുപാട് സമയമെടുത്താണ് താന്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്നും വലിയ പ്രയാസമാണ് ഇക്കാലയളവില്‍ നേരിട്ടതെന്നും അനുപമ പറഞ്ഞു. നാര്‍സിസ്റ്റിക് അബ്യൂസിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോയതെന്നും താരം പറയുന്നു. പറദ എന്ന സിനിമയുടെ പ്രൊമോഷന്റെ സമയത്ത് തന്റെ അവസ്ഥ ഏറ്റവും ഭീകരമായെന്നും അതെല്ലാം താന്‍ അതിജീവിച്ചത് എങ്ങനെയാണെന്ന് അറിയില്ലെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. ആ പറദയുടെ പ്രൊമോഷന്‍ സമയത്ത് താന്‍ ഒരു ചോദ്യത്തിനിടയില്‍ കരഞ്ഞത് […]
അവന് പറയാനുള്ളത് കേട്ടുകൂടെ, ചെറിയ പയ്യനല്ലേ… ധ്രുവിനെ പിന്തുണച്ചുകൊണ്ടുള്ള ആണ്‍ ആകുലതകള്‍ https://www.doolnews.com/some-posts-that-supporting-dhruv-vikram-viral-on-anupama-parameswaran-in-social-media-64-144.html ജീവിതത്തില്‍ താന്‍ ഒരിക്കലും ഓര്‍ക്കാനാഗ്രഹിക്കാത്ത ഇരുണ്ട കാലമാണ് തന്റെ റിലേഷന്‍ഷിപ്പെന്ന് അനുപമ പരമേശ്വരന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. അങ്ങേയറ്റം ടോക്‌സിക്കായിട്ടുള്ള ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതും പിന്നീട് അതിനെ അതിജീവിച്ചതുമെല്ലാം വളരെ പ്രയാസമായിരുന്നെന്ന് അനുപമ പറയുന്ന വീഡിയോ ഇതിനോടകം വൈറലായി. ആരാണെന്ന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും അനുപമ ഉദ്ദേശിച്ചയാള്‍ തമിഴ് താരം ധ്രുവ് വിക്രമാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി. ഇരുവരും റിലേഷനിലായിരുന്നെന് പറയുന്ന പോസ്റ്റുകള്‍ നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ഒരുപോലുള്ള പോസ്റ്റുകളും സ്‌റ്റോറിക്ക് നല്‍കുന്ന ക്യാപ്ഷനുകളുമായിരുന്നു […]
ദേശീയഗാനം മതി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേ മാതരം ആലപിക്കേണ്ട https://www.doolnews.com/no-vande-mataram-at-independence-day-function-in-kerala-schools-61-173.html തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സ്‌കൂളുകളില്‍ വന്ദേ മാതരം ആലപിക്കേണ്ട. രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വന്ദേമാതരം ആലപിക്കാന്‍ പറയുന്നില്ലെന്ന് മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗം ഇറക്കിയ സര്‍ക്കുലര്‍ പ്രകാരമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ മുഖ്യാതിഥികളാകുന്ന ചടങ്ങുകളിലും വന്ദേമാതരം ആലപിക്കില്ലെന്നാണ് വിവരം. […]
ഷമിക്കും ഭുവനേശ്വറിനും ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണം; തുറന്ന് പറഞ്ഞ് മുന്‍ രാജസ്ഥാന്‍ താരം https://www.doolnews.com/former-rajasthan-pacer-navdeep-saini-talking-about-muhammad-shami-and-bhuvaneshwar-kumar-65-141.html ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് നടത്തുന്നതെന്നും താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണമെന്നും മുന്‍ രാജസ്ഥാന്‍ താരം നവ്ദീപ് സൈനി. രഞ്ജി ട്രോഫി കളിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അതിന് വളരെയധികം അധ്വാനം ആവശ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടി.വിയിലെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ‘ഷമിയും ഭുവനേശ്വറും ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ട് അവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണം. […]
ഒരൊറ്റ പടം കൊണ്ട് അവളുടെ ലൈഫ് സെറ്റായി എന്ന് വിചാരിക്കും, പക്ഷേ സത്യം പറഞ്ഞാല്‍ പേടിയാണ്: മമിത ബൈജു https://www.doolnews.com/mamitha-baiju-talks-about-pressure-she-faces-with-success-and-fame-64-159.html 2017ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. പിന്നീട് ഹണിബീ 2, വരത്തന്‍, ഡാകിനി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരം ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് മമിതയുടെ സ്റ്റാര്‍ഡം ഉയര്‍ത്തിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി തന്നെ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ […]
ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്; 15 ഓഫീസുകള്‍ പൂട്ടി, സംയുക്ത സംരംഭങ്ങളും അവസാനിപ്പിച്ചെന്ന് റിപ്പോര്‍ട്ട് https://www.doolnews.com/microsoft-reportedly-retreats-in-china-63-173.html ബെയ്ജിങ്: ചൈനയില്‍ നിന്ന് മൈക്രോസോഫ്റ്റ് അവരുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പിന്‍വാങ്ങാനൊരുങ്ങിയേക്കുമെന്ന് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൈക്രോസോഫ്റ്റ് ചൈനയിലുള്ള 15ലധികം ബ്രാഞ്ച് ഓഫീസുകളും സംയുക്ത സംരംഭങ്ങളും അവസാനിപ്പിട്ടുണ്ട്. ചൈനയില്‍ തങ്ങളുടെ സാന്നിദ്ധ്യം കുറച്ചുകൊണ്ടുവരാനുള്ള മൈക്രോസോഫ്റ്റിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നും ഈ വര്‍ഷം ഈ നീക്കങ്ങളുട വേഗം മൈക്രോസോഫ്റ്റ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചൈന വിടാനുള്ള പദ്ധതി ഇപ്പോള്‍ മൈക്രോസോഫ്റ്റിനില്ല എന്ന് കമ്പനിയുടെ ഒരു വക്താവ് തങ്ങളോട് പറഞ്ഞതായും റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് […]
ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ ബാറ്റര്‍ പുറത്ത്! https://www.doolnews.com/jamima-rodrigues-ruled-out-from-womens-asia-cup-and-asian-games-65-141.html ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് വമ്പന്‍ തിരിച്ചടി. സ്റ്റാര്‍ ബാറ്റര്‍ ജെമീമ റോഡ്രിഗസ് പരിക്കിനെ തുടര്‍ന്ന് വരാനിരിക്കുന്ന വനിതാ ഏഷ്യാ കപ്പില്‍ നിന്നും ഏഷ്യന്‍ ഗെയിംസിലും നിന്നും പുറത്തായിരിക്കുകയാണ്. ഓഗസ്റ്റ് മൂന്നിന് ഇംഗ്ലണ്ടില്‍ നടന്ന ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ കളിക്കുന്നതിനിടെ ജെമിമയ്ക്ക് പരിക്കേറ്റിരുന്നു. ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ബി.സി.സി.ഐ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ഹൈ-ഗ്രേഡ് ഹാംസ്ട്രിങ് ടിയര്‍ സ്ഥിരീകരിച്ചതോടെയാണ് താരത്തെ രണ്ട് ടൂര്‍ണമെന്റുകളില്‍ നിന്നും ഒഴിവാക്കിയത്. 🚨 𝗡𝗘𝗪𝗦 🚨 Jemimah Rodrigues ruled […]
ജാതിവിവേചനം നേരിട്ട വിദ്യാര്‍ത്ഥിനിയെ പിന്തുണച്ചതിന് നോട്ടീസ്; മലയാളം സര്‍വകലാശാലയില്‍ മറ്റ് വിദ്യാര്‍ത്ഥികളും വിവേചനം നേരിട്ടതായി ഗവേഷക വിദ്യാര്‍ത്ഥി https://www.doolnews.com/show-cause-notice-to-riyas-who-shared-social-media-post-of-anakha-sasi-saying-caste-and-discrimination-from-malayalam-university-63-173.html തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ അനഖ ശശിക്ക് പുറമെ മറ്റ് വിദ്യാര്‍ത്ഥികളും അക്കാദമിക് വിവേചനങ്ങള്‍ നേരിട്ടിരുന്നതായി ഗവേഷക വിദ്യാര്‍ത്ഥി ഒ.കെ മുഹമ്മദ് റിയാസ്. മലയാള സര്‍വകലാശാലയില്‍ നിന്ന് തനിക്കെതിരെ അക്കാദമികവും ജാതീയവുമായ വിവേചനങ്ങള്‍ നേരിട്ടതായി ഗവേഷക വിദ്യാര്‍ത്ഥിനിയായി അനഖ ശശി അടുത്തിടെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചതിന് റിയാസിന് സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ആദ്യം മുതല്‍ തന്നെ അനഖ ശശിയെ താന്‍ പിന്തുണച്ചിരുന്നതായി റിയാസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. […]
അവര്‍ മൊഴി മാറ്റാന്‍ ഇടപെട്ടു, ഭീഷണിപ്പെടുത്തി: മലയാള സര്‍വകലാശാലയിലെ ജാതി വിവേചനം വെളിപ്പെടുത്തിയ തനിക്കെതിരെ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നതായി ഗവേഷക വിദ്യാര്‍ത്ഥിനി https://www.doolnews.com/research-student-anakha-sasi-says-caste-and-academic-discrimination-faced-in-malayalam-university-61-173.html മലയാളം സര്‍വകലാശാലയില്‍ താന്‍ നേരിട്ട വിവേചനങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തുറന്നു പറഞ്ഞ ശേഷം സര്‍വകലാശാല അധികൃതര്‍ തനിക്കെതിരെ കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ഗവേഷക വിദ്യാര്‍ത്ഥിനി അനഖ ശശി. തനിക്കെതിരെ സര്‍വകലാശാലയില്‍ നിന്ന് അക്കാദമികവും ജാതീയവുമായ വിവേചനങ്ങള്‍ നേരിട്ടതായി അനഖ ശശി കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിരുന്നു. വെളിപ്പെടുത്തലിന് ശേഷം സര്‍വകലാശാല രജിസ്ട്രാര്‍ തനിക്കെതിരെ കള്ളങ്ങള്‍ പ്രചരിപ്പിച്ചെന്ന് അനഖ ഡൂള്‍ന്യൂസിനോട് പറഞ്ഞു. താന്‍ ഗവേഷണത്തിന്റെ സിനോപ്‌സിസ് സമര്‍പ്പിച്ചതാണെന്നും എന്നാല്‍ അത് സമര്‍പ്പിച്ചില്ല എന്ന് രജിസ്ട്രാര്‍ കള്ളം പറഞ്ഞെന്നും അനഖ […]
വാലന്റൈന്‍സ് ഡേ വിഷ് ചെയ്യാന്‍ എന്നെയും കൊണ്ട് പോയി, അതുപോലൊരു ഫാമിലിയെ ഞാന്‍ കണ്ടിട്ടില്ല; അനുഭവം പങ്കുവെച്ച് പേഴ്‌സണല്‍ ട്രെയിനര്‍ https://www.doolnews.com/personal-trainer-of-kunchako-boban-shares-his-experience-with-actor-64-159.html രണ്ടായിരങ്ങളുടെ ആരംഭത്തില്‍ മലയാള സിനിമയില്‍ ചോക്ലേറ്റ് ബോയ് എന്ന പേരിന് ഉടമയായ നായകനടനാണ് കുഞ്ചാക്കോ ബോബന്‍. 1981ല്‍ പുറത്തിറങ്ങിയ ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കുഞ്ചാക്കോ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും നായകനായുള്ള താരത്തിന്റെ ആദ്യ ചിത്രം ഫാസില്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവാണ്. ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടിന് കേരളത്തില്‍ വലിയ ആരാധക പിന്തുണ ലഭിക്കുകയും ചിത്രം കേരളത്തിലെ ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്യുകയായിരുന്നു. സമീപകാലത്തായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ പൊട്ടന്‍ഷ്യല്‍ […]
സ്ലോ മോഷന്‍ മാറ്റിവെച്ചാല്‍ 40 മിനിറ്റ് ഷോര്‍ട്ട് ഫിലിം, ആനകളെ ബ്രോയിലര്‍ കോഴിയെപ്പോലെ വളര്‍ത്തുന്ന കാട്… ഒ.ടി.ടിയിലെത്തിയ കാട്ടാളന്‍ എയറില്‍ https://www.doolnews.com/kattalan-getting-negative-response-after-ott-release-64-144.html ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമയെന്ന് പലരും വിശേഷിപ്പിച്ച ചിത്രമാണ് കാട്ടാളന്‍. ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രം തിയേറ്ററില്‍ വന്‍ പരാജയമായി മാറിയിരുന്നു. 40 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം നാല് കോടി പോലും നേടാതെയാണ് തിയേറ്റര്‍ വിട്ടത്. കഴിഞ്ഞദിവസം കാട്ടാളന്‍ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്‌സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്റര്‍ റിലീസ് സമയത്ത് കേട്ട അതേ അഭിപ്രായമാണ് ഒ.ടി.ടിയിലും കാട്ടാളന് […]
സെൻസസ് 2027: ജാതിയുൾപ്പടെ 40 ചോദ്യങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു https://www.doolnews.com/census-2027-central-government-notifies-40-questions-including-cast-62-172.html ന്യൂദല്‍ഹി: 2027ൽ നടക്കാനിരിക്കുന്ന ദേശീയ ജനസംഖ്യാ സെൻസസിനായി തയ്യാറാക്കിയ 40 ചോദ്യങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇതാദ്യമായി ഇത്തവണ സെൻസസിൽ പൗരന്മാരുടെ ജാതി വിവരങ്ങൾ കൂടി ശേഖരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് കമ്മിറ്റി ഓൺ പൊളിറ്റിക്കൽ അഫയേഴ്‌സ് (CCPA) ആണ് സെൻസസിൽ ജാതി വിവരങ്ങൾ ഉൾപ്പെടുത്താൻ തീരുമാനമെടുത്തത്. പൂർണമായും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് ഘട്ടംഘട്ടമായാണ് […]
ആളുകള്‍ ശ്രദ്ധിക്കാത്ത മറ്റൊരു കാര്യമുണ്ട്; ഗംഭീറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം https://www.doolnews.com/manvinder-bisla-supports-gautam-gambhir-65-141.html ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിന് പിന്തുണയുമായ മുന്‍ ഇന്ത്യന്‍ താരം മന്‍വിന്ദര്‍ ബിസ്‌ല. ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ കുറേകാലമായി ഇന്ത്യയ്ക്ക് മികച്ച വിജയങ്ങള്‍ നേടാന്‍ സാധിക്കാത്തതില്‍ ഗൗതം ഗംഭീറിനെ കുറ്റം പറയാനാകില്ലെന്നും താരങ്ങള്‍ മികച്ച പ്രകടനം നടത്താത്തത് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഒരു വര്‍ഷത്തിനിടെ ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും ടി-20 ലോകകപ്പും ഗംഭീറിന്റെ കീഴില്‍ ഇന്ത്യ നേടിയെന്ന വസ്തുതയും ഓര്‍ക്കണമെന്ന് ബിസ്‌ല ചൂണ്ടിക്കാട്ടി. ‘ഇനി ആളുകള്‍ ശ്രദ്ധിക്കാത്ത മറ്റൊരു കാര്യമുണ്ട്. […]