طلب العلم
Статистикаبسم الله الرحمن الرحيم കക്ഷിത്വങ്ങളിൽ നിന്ന് മുക്തമായി ഖുർആനും സുന്നത്തും സ്വഹാബത്ത് മനസ്സിലാക്കിയതു പ്രകാരം മനസ്സിലാക്കാൻ ഒരു ചെറിയ സംരംഭം
- Последний пост
- 14 авг.
- Последнее чтение
- 14 авг.
- Постов за неделю
- 21
- Всего постов
- 120
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- 11
- 1/48двое суток
- 12
- 1/72трое суток
- 13
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
*ആഘോഷം; മുസ്‌ലിമിന് പാടുള്ളതും പാടില്ലാത്തതും* 🎙️നിയാഫ് ബിൻ ഖാലിദ് و فقه الله *⌚ 3.20 min* ദർസ്സ് മുഴുവൻ കേൾക്കാൻ *t.me/kithabutTawheed/132* #eid #festival #Nationalday •┈┈┈┈•✿❁✿•┈┈┈┈• *✆ WhatsApp community group:* https://chat.whatsapp.com/JfeqRdO04hd4dYRiZx3JqJ *⌲ Telegram Channel:* https://t.me/tholobulilm https://t.me/quranmalayalamfm •┈┈┈┈•✿❁✿•┈┈┈┈•
без подписи
*മുഖം മറക്കുന്നവരെ ആക്ഷേപിച്ച നികാഹ് ഖുത്ബക്ക് മറുപടി* ഇസ്ലാമിൽ സ്ത്രീകൾ മുഖം മറക്കുക എന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ് എന്നതിൽ തർക്കമില്ല. എന്നാൽ ചിലർ തെളിവുകളേക്കാൾ അവരുടെ യുക്തിക്ക് പ്രാധാന്യം നൽകിയപ്പോൾ ദീനിലെ നിയമങ്ങളിൽ ചിലത് അവർക്ക് ഉൾക്കൊള്ളാൻ പറ്റാത്തതായി. അവർ അത് ചെയ്യുന്നില്ല എന്ന് മാത്രമല്ല ചെയ്യുന്നവരെ പരിഹസിക്കുകയും ആക്ഷേപിക്കുകയും എന്തിനധികം അവർ തീവ്ര വിഭാഗക്കാരാണ് എന്ന് വരെ പൊതു സമൂഹത്തിൽ എഴുതാനും പ്രസംഗിക്കാനും തുടങ്ങി. തങ്ങൾ സലഫികളാണ് എന്ന് അവകാശപ്പെടുന്നവരിൽ നിന്ന് തന്നെ ഉണ്ടാകുന്ന ഇത്തരം നീച പ്രവർത്തികൾക്ക് മറുപടി നൽകേണ്ടതുണ്ട് എന്ന് മനസ്സിലാക്കിയതിനാൽ ഗുണകാംശയോടെ ചെറിയൊരു മറുപടി നൽകുകയാണ്. കാര്യങ്ങൾ മനസ്സിലാക്കാൻ അല്ലാഹു سُبْحَانَهُ وَتَعَالَى സഹായിക്കട്ടെ. https://youtu.be/XSXeo5ESYUc
*സലഫി ഇണയെ തേടുന്നവർക്കുള്ള വിവാഹ ഗ്രൂപ്പ്* *ജോയിൻ ചെയ്യുക* Group 2 https://chat.whatsapp.com/EnZxcGSz2ogLh8I9phU71b Group 1 https://chat.whatsapp.com/EtMDm2G73Cg7tBMcQE3R75
*അല്ലാമ-അൽബാനി ( رحمه الله) :* "കാര്യം ആരാധനയുടെ വർദ്ധനവിലല്ല; മറിച്ച് അത് സുന്നത്തിന് അനുസൃതമായിരിക്കുന്നതിലും ബിദ്അത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലുമാണ്. ഇബ്‌നു മസ്ഊദ് (റളിയല്ലാഹു അൻഹു) തന്റെ ഈ വാക്കിലൂടെ ചൂണ്ടിക്കാണിച്ചതും അതുതന്നെയാണ് *സുന്നത്തിൻ്റെ വഴിയിൽ മിതത്വം പാലിക്കുന്നതാണ് ബിദ്അത്തിൽ പരമാവധി അധ്വാനിക്കുന്നതിനേക്കാൾ ഉത്തമം."* 📚 അൽ-സിൽസിലത്തു സ്വഹീഹ - അൽബാനി (5/14) ❐ قال العلامة الألباني رحمه الله : أن العبرة ليست بكثرة العبادة ، وإنما بكونها على السنة ، بعيدة عن البدعة ، وقد أشار إلى هذا ابن مسعود رضي الله عنه بقوله :« اقتصاد في السنة ، خير من اجتهاد في البدعة». 📚السلسلة الصحيحة للألباني : (14/5) •┈┈┈┈•✿❁✿•┈┈┈┈• *✆ WhatsApp community :* https://chat.whatsapp.com/GebNbgE6FYo9vyBC0v4aqV *✆ WhatsApp channel* https://whatsapp.com/channel/0029Va4WHKZAzNc0EmS5Ft2G *⌲ Telegram Channel:* https://t.me/tholobulilm https://t.me/quranmalayalamfm ⌲ ꜱʜᴀʀᴇ
*മരണം, വിചാരണ, ഹൃദയമാറ്റം* *_ഇബ്‌നുൽ ജൗസി (رحمه الله) പറഞ്ഞു:_* മരണത്തെക്കുറിച്ച് ഉറപ്പുള്ളവൻ എങ്ങനെ സന്തോഷിക്കും? വിചാരണയുടെ സമയം അടുത്തുവെന്നറിയുന്നവൻ എങ്ങനെ അശ്രദ്ധനായി വിനോദങ്ങളിൽ ഏർപ്പെടും? ഹൃദയങ്ങളുടെ മനോഭാവങ്ങൾ മാറിമറിയുമെന്ന് മനസ്സിലാക്കിയവൻ എങ്ങനെ ഭയമില്ലാതെ സുരക്ഷിതനായിരിക്കും? അൽ-മുദ്ഹിഷ് (പേജ്: 500) •┈┈┈┈•✿❁✿•┈┈┈┈• *✆ WhatsApp community :* https://chat.whatsapp.com/GebNbgE6FYo9vyBC0v4aqV *✆ WhatsApp channel* https://whatsapp.com/channel/0029Va4WHKZAzNc0EmS5Ft2G *⌲ Telegram Channel:* https://t.me/tholobulilm https://t.me/quranmalayalamfm ⌲ ꜱʜᴀʀᴇ
*🌟"ദേശീയ ആഘോഷങ്ങൾ (National Days) വിധി* https://chat.whatsapp.com/GebNbgE6FYo9vyBC0v4aqV *ശൈഖ് സ്വാലിഹ് അൽ-ഫൗസാൻ حفظه الله:* *ചോദ്യം:* ദേശീയ ആഘോഷങ്ങളെ / നാഷണൽ ഡേകളെ 'ദേശീയ ദിനം' എന്ന് പേരു മാറ്റി വിളിച്ചാൽ അത് നിഷിദ്ധമായ കാര്യത്തിൽ (വിരോധിക്കപ്പെട്ടതിൽ) നിന്ന് മാറി അനുവദനീയമാകുമോ? *ശൈഖ് സ്വാലിഹ് അൽ-ഫൗസാൻ നൽകിയ മറുപടി:* "ഈദ് (ആഘോഷം) എന്നാൽ എന്താണെന്ന് നിങ്ങൾക്കറിയാമല്ലോ; അത് വീണ്ടും വീണ്ടും ആവർത്തിച്ചു വന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. നിങ്ങൾ അതിനെ 'ദേശീയ ദിനം' എന്ന് വിളിച്ചാലും, ഭരണമേറ്റെടുത്ത ദിനമെന്നോ , ജന്മദിനമെന്നോ മറ്റെന്തെങ്കിലും പേരിൽ വിളിച്ചാലും ശരി, പ്രധാനം അത് എല്ലാ വർഷവും ആവർത്തിച്ചു വരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ അത് 'ഈദ്' (ആഘോഷം) തന്നെയാണ്. ഇസ്ലാമിൽ അനുവദിക്കപ്പെട്ട ആഘോഷങ്ങൾക്ക് പുറമെയുള്ള ഇത്തരം ആഘോഷങ്ങൾ — ഞാൻ മുൻപ് പറഞ്ഞതുപോലെ — ഒന്നുകിൽ അത് 'ആരാധന'യായിട്ടാണ് കരുതുന്നതെങ്കിൽ അത് ബിദ്അത്ത് ആണ്. (ഉദാഹരണത്തിന്, പ്രവാചകനോടുള്ള സ്നേഹപ്രകടനവും ആരാധനയുമായി കണ്ട് ആഘോഷിക്കുന്ന മീലാദ് ആഘോഷം പോലെ; അതൊരു ബിദ്അത്താണ്). ഇനി അതൊരു ആരാധനയല്ലെങ്കിൽ, അത് സത്യനിഷേധികളുടെ (അവിശ്വാസികളുടെ) രാജ്യങ്ങളെ അനുകരിക്കലാണ്. ഇസ്ലാമിൽ അത്തരം അനുകരണം അനുവദനീയമല്ല. അതിനാൽ, ഏത് രീതിയിലായാലും ഇത് അനുവദനീയമല്ല. കാരണം, ഇത് ഒന്നുകിൽ ബിദ്അത്തോ അല്ലെങ്കിൽ അനുകരണമോ ആയിരിക്കും." *(വീഡിയോ ലിങ്ക്:* http://www.youtube.com/watch?v=0G_dedroKxQ) #Nationalday
без подписи
без подписи
*ആയുസ്സിലെ ഓരോ നിമിഷവും വിലപ്പെട്ടതാണ്* _*ഇബ്‌നുൽ ജൗസി (رحمه الله) പറഞ്ഞു:*_ "മനുഷ്യൻ തന്റെ കാലത്തിന്റെ മഹത്വവും സമയത്തിന്റെ മൂല്യവും തിരിച്ചറിയേണ്ടതുണ്ട്; അതിനാൽ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന (പുണ്യ) കാര്യങ്ങളിലല്ലാതെ തൻ്റെ സമയത്തിൽ നിന്ന് ഒരു നിമിഷം പോലും അവൻ പാഴാക്കരുത്. വാക്കുകളിലും പ്രവൃത്തികളിലും ഏതാണ് ഏറ്റവും ഉത്തമമായത് അതിന് മുൻഗണന നൽകണം. ശരീരത്തിന് താങ്ങാൻ കഴിയുന്ന നന്മകളിൽ തളർച്ച കൂടാതെ സ്ഥിരമായി നിലകൊള്ളാൻ അവൻ്റെ നിയ്യത്ത് (ഉദ്ദേശം) എപ്പോഴും സജ്ജമായിരിക്കണം; ഹദീസിൽ വന്നതുപോലെ: 'സത്യവിശ്വാസിയുടെ നിയ്യത്ത് (ഉദ്ദേശം) അവൻ്റെ പ്രവർത്തനത്തേക്കാൾ ഉത്തമമാണ്.' " 📚 സ്വയ്ദുൽ ഖാത്വിർ > قال ابن الجوزي رحمه الله ينبغي للإنسان أن يعرف شرف زمانه، وقدر وقته، فلا يضيع منه لحظة في غير قربة. ويقدم الأفضل فالأفضل من القول والعمل. ولتكن نيته في الخير قائمة، من غير فتور بما لا يعجز عنه البدن من العمل، كما جاء في الحديث: " نية المؤمن خير من عمله " . [صيد_الخاطر] •┈┈┈┈•✿❁✿•┈┈┈┈• *✆ WhatsApp community :* https://chat.whatsapp.com/GebNbgE6FYo9vyBC0v4aqV *✆ WhatsApp channel* https://whatsapp.com/channel/0029Va4WHKZAzNc0EmS5Ft2G *⌲ Telegram Channel:* https://t.me/tholobulilm https://t.me/quranmalayalamfm ⌲ ꜱʜᴀʀᴇ
*കണ്ണ്: ഹൃദയത്തിന്റെ കണ്ണാടി* _*ഇമാം ഇബ്‌നുൽ ഖയ്യിം (رحمه الله) പറഞ്ഞു:*_ "അല്ലാഹു സുബ്ഹാനഹു വതആല കണ്ണിനെ ഹൃദയത്തിന്റെ കണ്ണാടിയായാണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ ഒരു അടിമ തന്റെ കാഴ്ചയെ നിയന്ത്രിക്കുമ്പോൾ (താഴ്ത്തുമ്പോൾ), ഹൃദയം അതിന്റെ വികാരങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രിക്കുന്നു. എന്നാൽ അവൻ കാഴ്ചയെ അഴിച്ചുവിടുമ്പോൾ, ഹൃദയവും അതിന്റെ വികാരങ്ങളെ അഴിച്ചുവിടുന്നു." 📚 ഇഗാഥതുൽ ലഹ്ഫാൻ (1/ 47) > قال_الإمام_ابن_القيم رحمه الله تعالى- : " جعل الله سبحانه العينَ مرآةَ القلب؛ فإذا غضَّ العبدُ بصَرَه غضَّ القلبُ شهوتَه وإرادتَه، وإذا أطلقَ بصرَه أطلقَ القلبُ شهوتـه ". 📚 إغــاثة_اللــهفان ( ٤٧/١ ). •┈┈┈┈•✿❁✿•┈┈┈┈• *✆ WhatsApp community :* https://chat.whatsapp.com/GebNbgE6FYo9vyBC0v4aqV *✆ WhatsApp channel* https://whatsapp.com/channel/0029Va4WHKZAzNc0EmS5Ft2G *⌲ Telegram Channel:* https://t.me/tholobulilm https://t.me/quranmalayalamfm ⌲ ꜱʜᴀʀᴇ
*പരിശുദ്ധ ഹൃദയം; തുറക്കപ്പെടുന്ന വാതിലുകൾ* *ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ (رحمه الله) പറഞ്ഞു:* "തീർച്ചയായും തന്റെ ഭയഭക്തരായ ഔലിയാക്കളുടെയും (മിത്രങ്ങൾ) സ്വാലിഹീങ്ങളായ ദാസന്മാരുടെയും ഹൃദയങ്ങളുടെ പരിശുദ്ധി കാരണം, മറ്റുള്ളവർക്ക് തുറന്നു കൊടുക്കാത്ത (ജ്ഞാനങ്ങളും തിരിച്ചറിവുകളും) അല്ലാഹു അവർക്ക് തുറന്നു നൽകും എന്നതിൽ യാതൊരു സംശയവുമില്ല." 📚 മജ്മൂഉൽ ഫതാവാ (13/ 245) > قال_شيخ_الإسلام_ابن_تيميةرحمه الله ☝️"لاريب أن الله *يفتح* على قلوب *أوليائه* المتقين وعباده الصالحين بسبب *طهارة قلوبهم* ، مالايفتح به على غيرهم". 📚مجموع الفتاوى 13/245 •┈┈┈┈•✿❁✿•┈┈┈┈• *✆ WhatsApp community :* https://chat.whatsapp.com/GebNbgE6FYo9vyBC0v4aqV *✆ WhatsApp channel* https://whatsapp.com/channel/0029Va4WHKZAzNc0EmS5Ft2G *⌲ Telegram Channel:* https://t.me/tholobulilm https://t.me/quranmalayalamfm ⌲ ꜱʜᴀʀᴇ
•┈┈•✿ *قصص وعبر* ✿•┈┈• *സംഗീതം വഴികേടാണ്* ❐ ഒരിക്കൽ ഇബ്നു അബ്ബാസ് -رضي الله عنه- വിൻ്റെ അടുക്കൽ ഒരാൾ വന്ന് കൊണ്ട് ചോദിച്ചു: *‘അല്ലയോ ഇബ്നു അബ്ബാസ്, സംഗീതത്തെ കുറിച്ച് നിങ്ങളെനിക്ക് പറഞ്ഞു തന്നാലും, അത് ഹറാമാണോ ഹലാലാണോ?’* അപ്പോൾ ഇബ്നു അബ്ബാസ് -رضي الله عنه- തിരിച്ച് ചോദിച്ചു: *‘ഹഖും ബാത്വിലും ഖിയാമത്ത് നാളിൽ വന്നാൽ എവിടെയായിരിക്കും സംഗീതത്തിൻ്റെ സ്ഥാനം?’* ആഗതൻ മറുപടി പറഞ്ഞു: *‘ബാത്വിലിൻ്റെ കൂടെയായിരിക്കും.’* അപ്പോൾ ഇബ്നു അബ്ബാസ് -رضي الله عنه- പറഞ്ഞു: *‘ഹഖിന് പുറമെ വഴികേടല്ലാതെ പിന്നെ മറ്റെന്താണുള്ളത്?!. നീ പൊയ്ക്കോളൂ, നിനക്ക് വേണ്ട ഫത്‌വ നീ തന്നെ കണ്ടെത്തിയിരിക്കുന്നു.’* 📚 إغاثة اللهفان【١/٤٣٠】 •┈┈┈┈•✿❁✿•┈┈┈┈• *✆ WhatsApp community :* https://chat.whatsapp.com/GebNbgE6FYo9vyBC0v4aqV *✆ WhatsApp channel* https://whatsapp.com/channel/0029Va4WHKZAzNc0EmS5Ft2G *⌲ Telegram Channel:* https://t.me/tholobulilm https://t.me/quranmalayalamfm ⌲ ꜱʜᴀʀᴇ
без подписи
🎙دروس الأخ ابوسلمان (وفقه الله) നമ്മുടെ സഹോദരൻ അബു സൽമാൻ (وفقه الله) പൂർത്തീകരിച്ച അഖീദത്തു അത്ത്വഹാവിയ, അഖീദത്തുൽ വാസിത്വീയ ദർസുകൾ എടുത്തുകൊണ്ടിരിക്കുന്ന നബിﷺ യുടെ ജീവ ചരിത്രം ദർസ്സുകൾ ഈ ലിങ്കിൽ ലഭിക്കും ان شاء الله https://t.me/Abu_salman_0/129 *Live* https://t.me/markazimamahmed
без подписи
*അനുഗ്രഹത്തിന് നന്ദി കാണിച്ചില്ലെങ്കിൽ...* _*❐ ഷെയ്ഖ് ഇബ്നു ഉഥൈമീൻ (رحمه الله) പറഞ്ഞു:*_ അല്ലാഹു നിനക്ക് നൽകിയ ഓരോ അനുഗ്രഹത്തിനും പകരം അത് നൽകിയവന് നന്ദി കാണിക്കുക (ശുക്ർ ചെയ്യുക) എന്നൊരു ബാധ്യത നിനക്കുണ്ട്. അതായത്, ആ അനുഗ്രഹം നൽകിയവനെ (അല്ലാഹുവിനെ) അനുസരിച്ചുകൊണ്ട് ജീവിക്കുക എന്നത്. അനുഗ്രഹങ്ങൾ ധാരാളമായി ലഭിച്ചിട്ടും നീ അത് നിർവ്വഹിക്കുന്നില്ലെങ്കിൽ, അറിഞ്ഞുകൊള്ളുക, അത് അല്ലാഹുവിൻ്റെ തന്ത്രത്തിൽ (മക്ർ) പെട്ടതാണ്. (അൽഖൗലുൽ മുഫീദ് അലാ കിതാബിത്തൗഹീദ് - വാല്യം: 2 / പേജ്: 102) •┈┈┈┈•✿❁✿•┈┈┈┈• *✆ WhatsApp community :* https://chat.whatsapp.com/GebNbgE6FYo9vyBC0v4aqV *✆ WhatsApp channel* https://whatsapp.com/channel/0029Va4WHKZAzNc0EmS5Ft2G *⌲ Telegram Channel:* https://t.me/tholobulilm https://t.me/quranmalayalamfm ⌲ ꜱʜᴀʀᴇ
•┈┈•✿ *درر الأعلام* ✿•┈┈• *സിഹ്‌റിന് യാഥാർത്ഥ്യമില്ലെന്നത് അഹ്‌ലുസ്സുന്നയുടെ വാദമല്ല* ❐ ഇബ്നു തൈമിയ്യ رحمه الله പറയുന്നു: *من أنكر خوارقَ أهلِ السحر وأتباع الشياطين فهو من أهل البدع الضالين* “മാരണക്കാരിലൂടെയും പിശാചിൻ്റെ അനുയായികളിലൂടെയും അസാധാരണമായ കാര്യങ്ങൾ സംഭവിക്കുമെന്നതിനെ ആരെങ്കിലും നിഷേധിച്ചാൽ അവർ പിഴച്ച ബിദ്അത്തുകാരാണ്.” 📚 جامع المسائل لابن تيمية - تحقيق عزير شمس (1/96) •┈┈┈┈•✿❁✿•┈┈┈┈• *✆ WhatsApp community :* https://chat.whatsapp.com/GebNbgE6FYo9vyBC0v4aqV *✆ WhatsApp channel* https://whatsapp.com/channel/0029Va4WHKZAzNc0EmS5Ft2G *⌲ Telegram Channel:* https://t.me/tholobulilm https://t.me/quranmalayalamfm ⌲ ꜱʜᴀʀᴇ
без подписи
*നിന്റെ എല്ലാ പ്രവൃത്തികളും അല്ലാഹുവിന് വേണ്ടി മാത്രമാക്കുക* _*അല്ലാമ ഇബ്നു ഉഥൈമീൻ ( رحمه الله) പറഞ്ഞു:*_ "തൗഹീദിലോ, ഫിഖ്ഹിലോ, തഫ്സീറിലോ, ഹദീസിലോ വിജ്ഞാനം (ഇൽമ്) തേടുന്ന രണ്ടു വ്യക്തികളെ നിങ്ങൾക്ക് കാണാൻ സാധിക്കും. രണ്ടുപേരും ഒരേ പുസ്തകവും ഒരേ അധ്യാപകന്റെ അടുക്കലുമാണ് പഠിക്കുന്നത്. എന്നാൽ, അവരിൽ ഒരാൾ സ്വർഗത്തിൽ നിന്ന് വളരെ വിദൂരത്തിലും, രണ്ടാമത്തെയാൾ സ്വർഗത്തിന് വളരെ അടുത്തുമ ആയിരിക്കും. അതിൽ ഒരാൾ ഫിഖ്ഹ് പഠിച്ചത് ഒരു ന്യായാധിപൻ (ഖാളി) ആകാൻ വേണ്ടിയാണ്. ന്യായാധിപന് ഉയർന്ന ശമ്പളവും വലിയ പദവിയുമുണ്ട്. എന്നാൽ രണ്ടാമത്തെയാൾ ഫിഖ്ഹ് പഠിച്ചത് ഒരു പണ്ഡിതനാകാനും, മുഹമ്മദ് നബി (സല്ലല്ലാഹു അലൈഹി വസല്ലം) യുടെ സമുദായത്തിന് അത് പഠിപ്പിച്ചു കൊടുക്കുന്ന അധ്യാപകനാകാനും വേണ്ടിയാണ്. അതിനാൽ, ഇവർ രണ്ടുപേർക്കുമിടയിൽ വളരെ വലിയ വ്യത്യാസമുണ്ട്." പ്രവാചകൻ (സല്ലല്ലാഹു അലൈഹി വസല്ലം) അരുളി: "അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ച് പഠിക്കേണ്ടതായ ഒരു വിജ്ഞാനം, ഐഹികമായ വല്ല നേട്ടങ്ങളും കൈവരിക്കാൻ വേണ്ടി മാത്രം ഒരാൾ പഠിക്കുകയാണെങ്കിൽ, അന്ത്യദിനത്തിൽ അവന് സ്വർഗത്തിന്റെ സുഗന്ധം പോലും ലഭിക്കുകയില്ല." (അൽബാനി സ്വഹീഹുൽ ജാമിഇൽ സ്വഹീഹാക്കിയത്: 6159) (ശറഹുൽ അർബഈനന്നവവിയ്യ - പേജ്: 24) •┈┈┈┈•✿❁✿•┈┈┈┈• *✆ WhatsApp community :* https://chat.whatsapp.com/GebNbgE6FYo9vyBC0v4aqV *✆ WhatsApp channel* https://whatsapp.com/channel/0029Va4WHKZAzNc0EmS5Ft2G *⌲ Telegram Channel:* https://t.me/tholobulilm https://t.me/quranmalayalamfm ⌲ ꜱʜᴀʀᴇ