tgindex
തൂവൽ

ഇത് നമ്മുടെ ലോകം 🌙 സ്വയം ഒരു ഓർമപ്പെടുത്തൽ....

Последний пост
5 авг.
Последнее чтение
13 авг.
Постов за неделю
0
Всего постов
21
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
1 139
0 за 4 дн.
Сутки
−1
−0,09%
Неделя
 
Месяц
 
Просмотров на пост
663
21 постов
Вовлечённость
58,2%
к подписчикам
Постов в день
0,0
всего 21
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
322
1/48двое суток
369
1/72трое суток
397

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • ✍️ ∎ എന്തിനാണ് നമ്മൾ ചോദ്യങ്ങൾ ചോദിക്കുന്നത്...? മനുഷ്യൻ തന്റെ അറിവന്വേഷണത്തിന്റെ പാതയിൽ ചോദിക്കുന്ന ഓരോ ചോദ്യത്തിന് പിന്നിലും അവന്റെ ഹൃദയത്തിലെ നിയ്യത്തിന്റെ പ്രതിഫലനമുണ്ട്. ഒരു ചോദ്യത്തിന്റെ ശൈലിയും സ്വഭാവവും നോക്കി ചോദിക്കുന്നയാളുടെ ഉള്ളിൽ സത്യസന്ധമായി കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹമാണോ അതോ ദുർവാശിയും തന്നിഷ്ടവുമാണോ ഉള്ളതെന്ന് തിരിച്ചറിയാൻ സാധിക്കും. ദീൻ പഠിക്കാനും, സ്വന്തം കർമ്മങ്ങൾ നന്നാക്കാനും, റബ്ബിനെ കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാനും സ്വഹാബികൾ നബി ﷺ യോട് ചോദിച്ചിരുന്ന ചോദ്യങ്ങൾ തികച്ചും വിനയപൂർവ്വമായിരുന്നു. സ്വർഗ്ഗം നേടാൻ താൻ എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിച്ച് നബി ﷺ യുടെ അടുക്കൽ വന്ന ഗ്രാമീണന്റെ ചോദ്യത്തിൽ കാണുന്നത് അമൽ ചെയ്യാനുള്ള ആത്മാർത്ഥമായ ആഗ്രഹമാണ്; അല്ലാതെ അനാവശ്യ തർക്കങ്ങളല്ല. എന്നാൽ ഇതിന് വിപരീതമായി, അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് തർക്കങ്ങൾ ഉണ്ടാക്കാനും പുത്തൻ ആശയങ്ങൾ പടർത്താനും വേണ്ടി ചോദ്യങ്ങൾ ഉന്നയിക്കുന്ന ഒരു വിഭാഗമുണ്ട്. ഇമാം മാലിക് رحمه الله യുടെ സദസ്സിൽ വന്ന്, അല്ലാഹു അർശിലേക്ക് 'ഇസ്തവാ' ചെയ്തത് എങ്ങനെയാണെന്ന് കുരുക്കുകളുള്ള ചോദ്യം ചോദിച്ച വ്യക്തിയോട് കോപത്താൽ തല താഴ്ത്തി പിടിച്ച ഇമാം മാലിക് നൽകിയ മറുപടി - അല്ലാഹു ഇസ്തവാ ചെയ്തുവെന്നത് വ്യക്തമായ കാര്യമാണ്, അത് എങ്ങനെ എന്നന്വേഷിക്കൽ നമ്മുടെ ബുദ്ധിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമുള്ളതും അതിൽ ചോദ്യങ്ങൾ ചോദിക്കൽ ദീനിൽ പുതിയ കാര്യം ഉണ്ടാക്കലുമാണ് എന്ന് വ്യക്തമാക്കി ആ വ്യക്തിയെ സദസ്സിൽ നിന്ന് പുറത്താക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതിലും കടുത്തതാണ് സത്യത്തെ അംഗീകരിക്കാൻ മനസ്സില്ലാതെ അതിലേക്ക് ക്ഷണിക്കുന്നവരെ പരിഹസിക്കാൻ വേണ്ടി മാത്രം ചോദിക്കുന്ന ചോദ്യങ്ങൾ. അതിനുദാഹരണമായി ഖുർആനിൽ നമുക്ക് കാണാം ഉയിർത്തെഴുന്നേൽപ്പിനെയും അന്ത്യനാളിനെയും പരിഹസിച്ചുകൊണ്ട് അവർ ചോദിക്കുന്നു : { ഞങ്ങൾ അസ്ഥികളും ദ്രവിച്ച മണ്ണുമായിക്കഴിഞ്ഞാൽ പോലും പുതിയൊരു സൃഷ്ടിയായി ഞങ്ങൾ വീണ്ടും ഉയർത്തപ്പടുമെന്നോ?!} (സൂറത്തുൽ ഇസ്‌റാഅ്: 49). ഇതിനേക്കാളൊക്കെ ഇന്ന് വ്യാപകമായി കണ്ടുവരുന്നത്, ഒരാളോട് തെറ്റായതും ഹറാമായതുമായ കാര്യങ്ങൾ വിലക്കുകയും നല്ല കാര്യങ്ങളിലേക്ക് ക്ഷണിക്കുകയും ചെയ്യുമ്പോൾ അതിൽ നിന്ന് തടിയൂരാനായി സ്വന്തം തന്നിഷ്ടം മുൻനിർത്തി ചോദിക്കുന്ന യുക്തിപരമായ ചോദ്യങ്ങളാണ്. അനാവശ്യമായ ഇത്തരം ആഴത്തിലുള്ള ചോദ്യങ്ങളെയും കൽപനകളിലെ വിയോജിപ്പുകളെയും നബി ﷺ കണിശമായി തടഞ്ഞിട്ടുണ്ട്. അബൂഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: "ഞാൻ നിങ്ങൾക്ക് വിട്ടുതന്ന കാര്യങ്ങളിൽ എന്നെ വെറുതെ വിടുക. നിങ്ങൾക്ക് മുമ്പുള്ള ജനവിഭാഗങ്ങൾ നശിച്ചുപോയത് തങ്ങളുടെ പ്രവാചകന്മാരോട് അനാവശ്യമായ ചോദ്യങ്ങൾ വർദ്ധിപ്പിച്ചത് കൊണ്ടും അവരോട് വിയോജിച്ചത് കൊണ്ടുമാണ്. അതിനാൽ ഒരു കാര്യത്തിൽ നിന്ന് ഞാൻ നിങ്ങളെ വിലക്കിയാൽ അതിൽ നിന്ന് നിങ്ങൾ പൂർണ്ണമായും വിട്ടുനിൽക്കുക. ഒരു കാര്യം ചെയ്യാൻ ഞാൻ നിങ്ങളോട് കൽപ്പിച്ചാൽ നിങ്ങൾക്ക് സാധ്യമാകുന്നത്ര അത് ചെയ്യുക" (സ്വഹീഹ് ബുഖാരി, സ്വഹീഹ് മുസ്‌ലിം). ​​ഇങ്ങനെ മനുഷ്യർ പലവിധത്തിലുള്ള ഉദ്ദേശ്യങ്ങളോടെ ചോദ്യങ്ങൾ ചോദിക്കുന്ന വ്യത്യസ്ത ശൈലികളും രീതികളും നമുക്ക് ചുറ്റും കാണാൻ സാധിക്കും. ഒരു കാര്യം എങ്ങനെയെന്ന് കൂടുതൽ മനസ്സിലാക്കാനുള്ള ജിജ്ഞാസ കൊണ്ടോ കാര്യങ്ങൾ വ്യക്തമായി പഠിക്കാനുള്ള ആഗ്രഹം കൊണ്ടോ ചോദിക്കുന്ന ചോദ്യങ്ങൾ ദുരുദ്ദേശമില്ലാത്തതാണെങ്കിൽ ഒരിക്കലും വെറുക്കപ്പെട്ടതല്ല. അനാവശ്യമായി കുരുക്കുകളുണ്ടാക്കാനോ തർക്കിക്കാനോ പരിഹസിക്കാനോ അല്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾ ഉത്തമവും അറിവ് വർദ്ധിപ്പിക്കുന്നതുമാണ്. അതുകൊണ്ട്, തർക്കബുദ്ധിയും ദുരുദ്ദേശങ്ങളും മാറ്റിവെച്ച്, വിനയത്തോടെയും കാര്യങ്ങൾ ശരിയായി ഗ്രഹിക്കാനുള്ള നല്ല മനസ്സാടെയും ചോദ്യങ്ങൾ ചോദിക്കുക. അഹംഭാവത്തോടെയുള്ള ചോദ്യങ്ങൾ മനുഷ്യനെ സംശയത്തിലേക്ക് തള്ളിവിടുമ്പോൾ, നിഷ്കളങ്കമായ അന്വേഷണങ്ങൾ നേരായ പാതയിലേക്ക് നയിക്കും. സൽബുദ്ധിയോടെ അറിവ് തേടാനും കേൾക്കുന്ന നല്ല കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തി അല്ലാഹുവിന്റെ തൃപ്തി നേടാനും അവൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲 @thoowal 🪶 https://t.me/Thoowal https://whatsapp.com/channel/0029VaAYdexBvvsaywJPd83 Q

  • ✍️ ∎ ​കൺമുന്നിലെ പ്രലോഭനങ്ങളും തഖ്‌വയുടെ പരീക്ഷണവും ​നമ്മുടെ വിരൽത്തുമ്പിലെ ചെറിയൊരു സ്ക്രോളിംഗിൽ, സോഷ്യൽ മീഡിയ തുറക്കുമ്പോഴെല്ലാം ഹറാമായ കാഴ്ചകളും പ്രലോഭനങ്ങളും കൺമുന്നിൽ വന്ന് നിറയുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കണ്ണിനും മനസ്സിലും വികാരങ്ങൾ ഉണർത്തുന്ന ഇത്തരം കാഴ്ചകൾ അല്ലാഹുവിനെ രഹസ്യത്തിൽ ഭയക്കുന്നുണ്ടോ എന്ന് അറിയാനുള്ള വലിയൊരു പരീക്ഷണമാണ്. ചരിത്രത്തിൽ അല്ലാഹു തന്റെ അടിമകളെ ഇത്തരത്തിൽ കൺമുന്നിൽ പ്രലോഭനങ്ങൾ നൽകി പരീക്ഷിച്ചിട്ടുണ്ട്. ​ഹുദൈബിയ്യയുടെ സമയത്ത് ഇഹ്‌റാമിന്റെ അവസ്ഥയിൽ വേട്ടമൃഗങ്ങളെ കൈയെത്തും ദൂരത്ത് നൽകിക്കൊണ്ട് അല്ലാഹു സ്വഹാബികളെ പരീക്ഷിച്ചു. അല്ലാഹുവിനെ അദൃശ്യമായി ഭയപ്പെടുന്നവർ ആരാണെന്ന് വേർതിരിച്ചറിയാനായിരുന്നു അത്: ​يَا أَيُّهَا الَّذِينَ آمَنُوا لَيَبْلُوَنَّكُمُ اللَّهُ بِشَيْءٍ مِّنَ الصَّيْدِ تَنَالُهُ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ اللَّهُ مَن يَخَافُهُ بِالْغَيْبِ ​"സത്യവിശ്വാസികളേ, നിങ്ങളുടെ കൈകളും കുന്തങ്ങളും ചെന്നെത്താവുന്ന വന്യമൃഗങ്ങളെക്കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും. അദൃശ്യനായ നിലയിൽ അവനെ ഭയപ്പെടുന്നവർ ആരെന്ന് അല്ലാഹുവിന് തിരിച്ചറിയാൻ വേണ്ടിയാണിത്..." (സൂറത്തുൽ മാഇദ: 94) ​അതുപോലെ ശനിയാഴ്ചകളിൽ മീൻപിടുത്തം വിലക്കപ്പെട്ട 'അസ്ഹാബുസ്സബ്ത്' (ശനിയാഴ്ചക്കാരായ ഇസ്രാഈല്യർ) ന് കൺമുന്നിൽ കൂട്ടത്തോടെ തുപ്പിവരുന്ന മത്സ്യങ്ങളെ കാട്ടിയാണ് അല്ലാഹു പരീക്ഷിച്ചത്. എന്നാൽ തന്ത്രങ്ങൾ മെനഞ്ഞ് ആ വിലക്ക് ലംഘിച്ചപ്പോൾ റബ്ബിന്റെ കഠിനമായ ശിക്ഷയ്ക്ക് അവർ ഇരയായി: {​إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَيَوْمَ لَا يَسْبِتُونَ ۙ لَا تَأْتِيهِمْ ۚ كَذَٰلِكَ نَبْلُوهُم بِمَا كَانُوا يَفْسُقُونَ} ​"...അതായത് സബത് ദിനത്തിൽ (ശനിയാഴ്ച) അവരെ പരീക്ഷിച്ചുകൊണ്ട് മത്സ്യങ്ങൾ വെള്ളത്തിന് മീതെ ഉയർന്നുവരികയും,സബ്ത് ആചരിക്കാനില്ലാത്ത (ശനിയാഴ്ചയല്ലാത്ത) ദിവസങ്ങളിൽ വരാതിരിക്കുകയും ചെയ്ത സന്ദർഭം. അവർ ധിക്കാരം.കാണിച്ചിരുന്നതിനാലാണ് നാം അവരെ ഇപ്രകാരം പരീക്ഷിച്ചിരുന്നത്." (സൂറത്തുൽ അഅ്റാഫ്: 163) ​അന്ന് സ്വഹാബികൾ കൈയെത്തും ദൂരത്തുണ്ടായിരുന്ന വേട്ടമൃഗങ്ങളെ തൊടാതെ റബ്ബിന്റെ ഭയം മൂലം വിജയിച്ചപ്പോൾ, ഇസ്രാഈല്യർ കൺമുന്നിലെ പ്രലോഭനത്തിൽ വീണ് നശിച്ചുപോയി. ​ഇന്ന് നമ്മളിലേക്ക് വരുമ്പോൾ, നമ്മുടെ സ്ക്രീനുകളിൽ പ്രത്യക്ഷപ്പെടുന്ന ഹറാമായ ദൃശ്യങ്ങൾ നമ്മുടെ കൈയെത്തും ദൂരത്തുള്ള വേട്ടമൃഗങ്ങളും മത്സ്യങ്ങളുമാണ്'. ആരും കാണാനില്ലാത്ത മുറികളിൽ, സോഷ്യൽ മീഡിയയിൽ കണ്ണ് തെറ്റുമ്പോൾ നാമും പരീക്ഷിക്കപ്പെടുകയാണ്. നാളെ പരലോകത്ത് അല്ലാഹുവിനെ കാണേണ്ട, അല്ലാഹു തന്ന ദൃഷ്ടികളെ റബ്ബ് കോപിക്കുന്ന കാര്യങ്ങളിലേക്ക് തുറന്നുവെക്കുന്നത് വലിയ ആപത്താണ്. ​നോട്ടങ്ങളെ സൂക്ഷിക്കാൻ വിശുദ്ധ ഖുർആൻ നമ്മോട് കൽപ്പിക്കുന്നത് കാണുക: { ​قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ } ​"സത്യവിശ്വാസികളോട് അവർ തങ്ങളുടെ ദൃഷ്ടികൾ താഴ്ത്താനും ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കാനും പറയുക. അതാണ് അവർക്ക് ഏറ്റവും പരിശുദ്ധമായത്..." (സൂറത്തുന്നൂർ: 30) ​അനാവശ്യ കാഴ്ചകളിലേക്ക് കണ്ണ് പോകുമ്പോൾ നബി ﷺ നൽകിയ താക്കീത് നാം ഓർക്കുക: ​« فَزِنَى الْعَيْنَيْنِ النَّظَرُ » ​കണ്ണുകളുടെ വ്യഭിചാരം എന്നത് (ഹറാമായതിലേക്ക്) നോക്കലാണ്. (സ്വഹീഹ് മുസ്‌ലിം: 2657) ​അന്ന് ഇസ്രാഈല്യരുടെ പരാജയം നമുക്കൊരു താക്കീതാണ്; സ്വഹാബികളുടെ ക്ഷമ നമുക്കൊരു മാതൃകയുമാണ്. സ്ക്രീനുകളിലെ മിഥ്യാസുഖങ്ങളിൽ വീണുപോകാതെ, അദൃശ്യനായ റബ്ബിനെ ഭയന്ന് കൺമുന്നിലെ പ്രലോഭനങ്ങളിൽ നിന്ന് ദൃഷ്ടികൾ തിരിക്കാൻ നമുക്ക് സാധിക്കണം. അല്ലാഹു നമ്മുടെ കണ്ണുകളെയും ഹൃദയങ്ങളെയും പരിശുദ്ധമായി കാത്തുസൂക്ഷിക്കട്ടെ. @thoowal 🪶 https://t.me/Thoowal https://whatsapp.com/channel/0029VaAYdexBvvsaywJPd83Q

  • ﴿وَاللَّهُ يُرِيدُ أَنْ يَتُوبَ عَلَيْكُمْ وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَنْ تَمِيلُوا مَيْلًا عَظِيمًا﴾

  • ✍️ ​ഈ കാലത്ത് നമ്മുടെ സമൂഹത്തിന് ഏറ്റവും ആവശ്യം ഹഖിൽ നിലകൊള്ളുന്ന സ്ത്രീകളും അതിലുള്ള അവരുടെ സ്ഥിരതയുമാണ്. ​ഹഖിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീ അനീതികൾക്കും തിന്മകൾക്കും നൽകുന്ന പ്രഹരം ആയിരം പുരുഷന്മാർ നൽകുന്നതിനേക്കാൾ വലുതാണ്." ​എന്നാൽ ഒരു സ്ത്രീക്ക് വഴിപിഴച്ചാൽ ഉണ്ടാകുന്ന കേടുപാടുകൾ തീർക്കാൻ ആയിരം പുരുഷന്മാർ വിചാരിച്ചാലും കഴിയില്ല. ​അതിനാൽ, ഒരു സ്ത്രീയും സ്വയം നിസ്സാരയായി കാണരുത്. വരും തലമുറകളെ ശരിയായ രീതിയിൽ വളർത്തിയെടുക്കുന്നതും അവരെ ശക്തരായ മനുഷ്യരാക്കി മാറ്റുന്നത് സഹോദരിമാരെ നിങ്ങളാണ്. https://t.me/Thoowal 🪶 https://whatsapp.com/channel/0029VaAYdexBvvsaywJPd83Q

  • без подписи

  • ✍️ നിന്റെ ദിനേനയുള്ള ഖുർആൻ പാരായണം മുടങ്ങിപ്പോവുകയാണെങ്കിൽ, നിന്റെ ഹൃദയത്തെത്തന്നെ ഒന്നു പരിശോധിക്കുക. കാരണം, ഒരു അടിമ തന്റെ റബ്ബിന്റെ കിതാബിൽ നിന്ന് അകന്നുപോകുന്നത് ഇവയിലൊന്ന് കൊണ്ടല്ലാതെ സംഭവിക്കില്ല: ഹൃദയത്തിൽ ഇരുട്ട് വീഴ്ത്തിയ ഏതെങ്കിലുമൊരു പാപം, അല്ലെങ്കിൽ അശ്രദ്ധ, അതുമല്ലെങ്കിൽ ദുനിയാവിന്റെ തിരക്കുകൾ. ​അതിനാൽ നിഷ്കളങ്കമായ മനസ്സോടെ റബ്ബിലേക്ക് മടങ്ങുക; കാരണം ആ മടക്കം, ഒരു അകൽച്ചയ്ക്ക് ശേഷമുള്ള ഇണക്കവും പൊരുത്തപ്പെടലുമാണ്. https://t.me/Thoowal https://whatsapp.com/channel/0029VaAYdexBvvsaywJPd83Q

  • ✍️ മുപ്പത്താറ് തവണ വ്യഭിചാരം ചെയ്യുന്നതിനേക്കാൾ ഭീകരമാണ് ഒരു ദിർഹം പലിശ തിന്നുന്നത്. സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതിന് തുല്യമാണ് പലിശയുടെ ഏറ്റവും ചെറിയ പാപവഴി. ലഹരിക്ക് അടിമപ്പെടുന്നവന് സ്വർഗ്ഗം ഹറാമാണെന്ന് വരെ ഇസ്‌ലാം താക്കീത് നൽകിയിട്ടുണ്ട്. പലിശയും വ്യഭിചാരവും ലഹരിയുമൊക്കെ വലിയ പാപങ്ങളായി കണ്ട് മാറിനിൽക്കുന്ന പലരും, വളരെ നിസ്സാരമായി തള്ളി കളയുന്ന മറ്റൊരു വൻപാപമുണ്ട്; മാതാപിതാക്കളുടെ അവകാശങ്ങൾ ലംഘിക്കുക (عُقُوقُ الْوَالِدَيْنِ) എന്നത്! അല്ലാഹുവിന്റെ റസൂൽ ﷺ വൻപാപങ്ങളെ എടുത്തുപറഞ്ഞ കൂട്ടത്തിൽ ഏറ്റവും ആദ്യമായി പറഞ്ഞത് അല്ലാഹുവോട് പങ്കുചേർക്കലും തൊട്ടടുത്തതായി മാതാപിതാക്കളെ ദ്രോഹിക്കലുമാണ് (സ്വഹീഹുൽ ബുഖാരി: 5976). ഇമാം ബുഖാരി തന്റെ അദബുൽ മുഫ്രദിൽ ഹദീസ് നമ്പർ: 31 രേഖപ്പെടുത്തുന്നു: "മാതാപിതാക്കളെ കരയിപ്പിക്കുന്നത് വലിയ വൻപാപങ്ങളിൽ പെട്ടതാണ്." ​പലരും വിചാരിക്കുന്നത് മാതാപിതാക്കളെ അടിക്കുന്നതും ചീത്തവിളിക്കുന്നതും മാത്രമാണ് ഉഖൂഖ് എന്നാണ്. എന്നാൽ ഓർക്കുക, പ്രായത്തിന്റെ അവശതകളിൽ അവർ പറയുന്ന ചില കാര്യങ്ങളോട് നീ മുഖം തിരിക്കുമ്പോൾ, നിന്റെ ഒച്ചയൊന്ന് ഉയരുമ്പോൾ, നിന്റെ ഒരു നോട്ടം കൊണ്ട് അവരുടെ മനസ്സ് ഇടറുമ്പോൾ, പുറത്തേക്ക് കരയാനാവാതെ അവരുടെ ഉള്ളം തകർന്ന് നിശബ്ദമായി കരയുമ്പോൾ... അവിടെ നീ അല്ലാഹുവിന്റെ കഠിനമായ കോപത്തെയാണ് ക്ഷണിച്ചുവരുത്തുന്നത്. നമ്മൾ കാരണം അവരുടെ കണ്ണിൽ നിന്നും വീഴുന്ന ഒരൊറ്റ തുള്ളി കണ്ണീർ മതി നമ്മുടെ ഇബാദത്തുകളെല്ലാം ചാമ്പലാകാൻ! "അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുത്, മാതാപിതാക്കൾക്ക് നന്മ ചെയ്യണം" (വിശുദ്ധ ഖുർആൻ 17:23) എന്ന് അല്ലാഹു കൽപ്പിച്ച ആ മാതാപിതാക്കളുടെ മനസ്സ് നോവിക്കുന്ന ഒരു പ്രവർത്തിയോ വാക്കോ നോട്ടമോ പോലും നമ്മിൽ നിന്ന് ഉണ്ടാകാതിരിക്കാൻ നമ്മൾ സൂക്ഷിച്ചേ തീരൂ. വൻപാപങ്ങളുടെ ഈ ഭീകരത തിരിച്ചറിയാനും മാതാപിതാക്കളുടെ ഹൃദയം തകർക്കുന്ന അനാദരവിൽ നിന്നും അവരുടെ നിശബ്ദമായ കണ്ണീരിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. @thoowal🪶

  • سورة إبراهيم || إدريس أبكر

  • без подписи

  • ✍️ നമ്മുടെ മനസിന് താങ്ങാൻ കഴിയില്ല എന്ന് തോന്നുമാറുള്ള വലിയ ടെൻഷൻസും സങ്കടങ്ങളുമാണ് പലപ്പോഴും ജീവിതത്തിൽ നമുക്ക് നേരിടേണ്ടി വരാറ്.. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ, മാനസികമായ തകർച്ചകൾ, ഭയം തുടങ്ങി എല്ലാ ഭാരങ്ങളും നമ്മൾ ഒറ്റയ്ക്ക് ചുമക്കാൻ ശ്രമിക്കുമ്പോഴാണ് ജീവിതം വഴിമുട്ടിപ്പോകുന്നത്. എന്നാൽ ഒരു മുഅ്മിനിന്റെ ഏറ്റവും വലിയ ആയുധം അവൻ റബ്ബിന് മുന്നിൽ ചെയ്യുന്ന ദുആ ആണ്... അത് സുജൂദിലായിക്കൊണ്ട് ചെയ്യുമ്പോഴുള്ള ആശ്വാസം ഒന്നു വേറെ തന്നെയാണ്! ​നമ്മുടെ തലച്ചോറിലെ സകല ചിന്തകളെയും ഭാരങ്ങളെയും ഭൂമിയിലേക്ക് വെച്ച്, റബ്ബിന്റെ മുന്നിൽ തലകുനിക്കുമ്പോൾ ആത്മാവിന് ലഭിക്കുന്ന ഒരു ലഘുത്വമുണ്ട്. നമ്മളെക്കാൾ മികച്ച രീതിയിൽ നമ്മുടെ കാര്യങ്ങൾ നിയന്ത്രിക്കാൻ അല്ലാഹുവിന് കഴിയുമെന്ന പൂർണ്ണമായ ബോധ്യത്തോടെ വേണം സുജൂദിലേക്ക് വീഴാൻ. നമ്മൾ അല്ലാഹുവെ ഭരമേൽപ്പിക്കുന്ന കാര്യങ്ങൾ അവൻ ഒരിക്കലും കൈവിടില്ല. ​ഒരു വിശ്വാസി തന്റെ റബ്ബിലേക്ക് ഏറ്റവും കൂടുതൽ അടുക്കുന്നത് അവൻ സുജൂദ്ലായിരിക്കുമ്പോഴാണ്. നബി ﷺ പഠിപ്പിക്കുന്നു: ​ ​"ഒരു അടിമ തന്റെ റബ്ബിലേക്ക് ഏറ്റവും കൂടുതൽ അടുക്കുന്നത് അവൻ സുജൂദിലായിരിക്കുമ്പോഴാണ്. അതിനാൽ നിങ്ങൾ അതിൽ ദുആകൾ വർദ്ധിപ്പിക്കുക." (സ്വഹീഹ് മുസ്‌ലിം: 482) ​വിശുദ്ധ ഖുർആൻ ഓർമ്മിപ്പിക്കുന്നത് പോലെ, അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവന് മറ്റൊന്നിന്റെയും ആവശ്യമില്ല: {​وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ } ​"...ആര് അല്ലാഹുവിൽ ഭരമേൽപിക്കുന്നുവോ അവൻ അവന് മതിയായവനാണ്." (സൂറത്തുത്തലാഖ്: 3) ​ജീവിതം ഭാരമേറിയതായി തോന്നുമ്പോൾ ഒറ്റയ്ക്ക് കരഞ്ഞു തീർക്കാതെ, ആ ഭാരങ്ങളെല്ലാം റബ്ബിന്റെ മുന്നിൽ ഇറക്കിവെക്കാൻ നമുക്ക് സാധിക്കട്ടെ. @thoowal 🪶

  • ✍️ ഉസ്മാൻ رضي الله عنه വിന്റെ ഉപരോധകാലത്ത്, ഭക്ഷണവുമായിപ്പോയ മഹതി സ്വഫിയ്യ رضي الله عنها യെ, അവരുടെ കഴുതയെ അടിച്ചുകൊണ്ട് അക്രമികൾ അകറ്റാൻ ശ്രമിച്ചപ്പോൾ അവർ പറഞ്ഞ വാക്കുകളാണത്: *​'എന്റെ മറ നീക്കി അവരെന്നെ അപമാനിക്കാതിരിക്കട്ടെ...'* ​ചരിത്രത്തിന്റെ താളുകളിൽ സ്വഫിയ്യ رضي الله عنها കുറിച്ചിട്ട ഈ വാക്കുകളിലുണ്ട്, ഒരു മുസ്ലിം സ്ത്രീക്ക് തന്റെ ഹിജാബ് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്. പ്രതിസന്ധികളിലും ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ അവർ കാത്തുസൂക്ഷിച്ച ആ പവിത്രതയാണ് നമ്മുടെ ഏറ്റവും വലിയ മാതൃക. 🌸 ✍️ ഉസ്മാൻ رضي الله عنه വിന്റെ അവസാന നിമിഷളെ കുറിച്ച് മുഴുവനും വായിക്കാം... 👇 https://t.me/al_ilmunnafie/5719

  • سورة لقمان || ياسر الدوسري

  • ✍️ മനുഷ്യശരീരത്തിലെ ഏറ്റവും വിചിത്രമായൊരു പ്രതിഭാസമാണ് ഹൃദയം. ബാഹ്യമായി അത് ശാന്തമായിരിക്കുമ്പോൾ പോലും, ആന്തരികമായി അത് എപ്പോഴും എങ്ങോട്ടോ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നാം എന്തിനെയാണോ കൂടുതൽ പ്രണയിക്കുന്നത്, എന്തിനെക്കുറിച്ചാണോ എപ്പോഴും ചിന്തിക്കുന്നത്, അതിലേക്ക് നമ്മുടെ ഹൃദയം നിരന്തരം പ്രയാണം ചെയ്തുകൊണ്ടേയിരിക്കും. ഹൃദയങ്ങളുടെ ഈ നിശ്ശബ്ദ സഞ്ചാരങ്ങളെക്കുറിച്ച് സലഫുകൾ നൽകിയ മനോഹരമായ ഒരു നിരീക്ഷണമുണ്ട്. ​«إِنَّ هَذِهِ الْقُلُوبَ جَوَّالَةٌ، فَمِنْهَا مَا يَجُولُ حَوْلَ الْعَرْشِ، وَمِنْهَا مَا يَجُولُ حَوْلَ الْحُشِّ» ​ ❝ തീർച്ചയായും ഈ ഹൃദയങ്ങൾ എപ്പോഴും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നവയാണ് (സഞ്ചാരികളാണ്). അവയിൽ ചില ഹൃദയങ്ങൾ അല്ലാഹുവിന്റെ അർശിന് ചുറ്റും പ്രയാണം ചെയ്യുമ്പോൾ, മറ്റു ചില ഹൃദയങ്ങൾ കാഷ്ഠക്കൂമ്പാരത്തിന് (അഴുക്കുചാലുകൾക്ക്) ചുറ്റുമാണ് വട്ടമിട്ടു പറക്കുന്നത്! ❞ ∎ ഇബ്നുൽ ഖയ്യിം - അദ്ദായു വദ്ദവാഅ്: പേജ് 275) ​അല്ലാഹുവെക്കുറിച്ചുള്ള ചിന്തകളിലും പരലോകത്തെക്കുറിച്ചുള്ള ഓർമ്മകളിലും മുഴുകിയിരിക്കുന്ന ഒരു ഹൃദയം അർശിന് താഴെയുള്ള വിശുദ്ധിയിലാണ് ജീവിക്കുന്നത്. എന്നാൽ, കേവലം ഐഹിക സുഖങ്ങളിലും തിന്മകളിലും അസൂയ-അഹങ്കാരങ്ങളിലും മുഴുകിയിരിക്കുന്ന ഹൃദയം ഈ ഭൂമിയിലെ ഏറ്റവും മലിനമായ ഇടങ്ങളിലാണ് അലഞ്ഞുതിരിയുന്നത്. നമ്മുടെ ശരീരങ്ങൾ എവിടെയായിരുന്നാലും, നമ്മുടെ ഹൃദയങ്ങൾ എവിടെയാണ് വട്ടമിട്ടു പറക്കുന്നത് എന്ന് നാമൊന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ​നമ്മുടെ ഹൃദയങ്ങളെ മാലിന്യങ്ങളിൽ നിന്ന് ശുദ്ധകരിക്കാനും, അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഉന്നതമായ ചിന്തകളിലേക്ക് അതിനെ നയിക്കാനും നാം നിരന്തരം പ്രാർത്ഥിക്കേണ്ടതുണ്ട്. ഹൃദയങ്ങളെ നേർവഴിയിലാക്കാൻ നബി ﷺ പഠിപ്പിച്ച മനോഹരമായ ഒരു പ്രാർത്ഥനയുണ്ട് : ​اللَّهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ > ഹൃദയങ്ങളെ തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നവനായ അല്ലാഹുവേ, ഞങ്ങളുടെ ഹൃദയങ്ങളെ നിന്റെ അനുസരണത്തിലേക്ക് നീ തിരിച്ചുവിടേണമേ... ആമീൻ. https://t.me/Thoowal 🪶 https://whatsapp.com/channel/0029VaAYdexBvvsaywJPd83Q

  • #arabic_poetry

  • ✍️ വിമർശനങ്ങളുടെ തീച്ചൂളകൾക്കും അവഗണനയുടെ നോവുകൾക്കുമിടയിൽ, അള്ളാഹു കൂടെയുണ്ടെന്ന ബോധ്യം നിനക്കീ കനൽവഴികളിൽ മുന്നോട്ട് നടക്കാനുള്ള കരുത്തേകട്ടെ... ഓർക്കുക എല്ലാ സഹനങ്ങൾക്കും റബ്ബ് പ്രതിഫലം നൽകുന്ന ഒരു ദിവസമുണ്ട്. സകലതും തൂക്കപ്പെടുന്ന അന്ന്, ഇവിടെ പരിഗണിക്കപ്പെടാത്ത നിന്റെ നെടുവീർപ്പുകളും കണ്ണീരും തൂക്കപ്പെടും... അള്ളാഹു എല്ലാം അറിയുന്നുണ്ട്... 🤝🏻 #Soliloquy #thoowal

  • 6 июн.1 0161

    ✍️ വേരറ്റ സങ്കടങ്ങളുടെ മണ്ണിലും നീ തനിച്ചൊരു കാടാവുക... ​ഉള്ളിലൊളിപ്പിച്ച നോവുകൾക്കിടയിലും, നാളെയുടെ വസന്തത്തിനായി കാത്തുവെച്ച ആ ഒരൊറ്റ പച്ചിലപോലെ നിന്റെ പ്രതീക്ഷകളും വാടാതിരിക്കട്ടെ... ​അല്ലാഹു കൂടെയുണ്ട്..! #Soliloquy @thoowal

  • ✍️ ഓ നഫ്സ്. നീ പശ്ചാത്തപിക്കുക തീർച്ചയായും മരണം അടുത്തുപോയിരിക്കുന്നു... മോഹങ്ങളെ നീ എതിർക്കുക, കാരണം അത് എപ്പോഴും മനുഷ്യനെ വഞ്ചിക്കുന്നു... മരണം നമ്മെ ഓരോരു - ത്തരായി എങ്ങനെയാണ് പിടികൂടുന്നതെന്ന് നീ കാണുന്നില്ലേ...? അത് നമ്മിൽ അവശേഷിക്കുന്നവരെ, മുൻപേ കടന്നു പോയവരുമായി ചേർത്തു കൊണ്ടിരിക്കുന്നു. #Arabic_poetry @thoowal🪶

  • ✍️ ചുറ്റും ഒരുപാടുപേർ ഉണ്ടായിരിക്കുമ്പോഴും, ഉള്ളിലെ സങ്കടം തിരിച്ചറിയാൻ ആരുമില്ലാതെ പോകുന്നത് വലിയൊരു ഒറ്റപ്പെടലാണ്. നമ്മുടെ വേദനകൾ തുറന്നുപറയാൻ ആഗ്രഹിക്കുമ്പോഴും, അത് ഉൾക്കൊള്ളാനോ കേൾക്കാനോ ഒരാൾപ്പോലും ഇല്ലാതാവുന്ന അവസ്ഥ ഉള്ളിൽ നിന്നും നമ്മെ തളർത്തിക്കളയും. അങ്ങനെ വരുമ്പോഴാണ് പലരും പുഞ്ചിരിയുടെ മുഖംമൂടിക്ക് പിന്നിൽ കണ്ണീരിനെ ഒളിപ്പിച്ച് നിശ്ശബ്ദമായി ഉരുകിത്തീരുന്നത്. എന്നാൽ മനുഷ്യർ കൈവിട്ടാലും, ഹൃദയങ്ങളുടെ വിങ്ങലുകൾ ശബ്ദമില്ലാതെ കേൾക്കുന്ന റബ്ബ് ഉണ്ടെന്ന തിരിച്ചറിവാണ് ഇത്തരം നിമിഷങ്ങളിൽ ഒരു വിശ്വാസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആശ്വാസം. 💦

  • ✍️ വിധിയിലുള്ള വിശ്വാസവും നഷ്ടങ്ങളിലെ ആശ്വാസവും... ‼️ ​നിനക്ക് നഷ്ടമായത് എന്തോ, അത് ഒരിക്കലും നിനക്കുള്ളതായിരുന്നില്ല. നമ്മൾ ഏറെ കൊതിച്ച ചില കാര്യങ്ങൾ നമുക്ക് ലഭിക്കാതെ പോകുമ്പോൾ അല്ലെങ്കിൽ ഒരുപാട് ഇഷ്ടപ്പെട്ട കാര്യങ്ങൾ നമുക്ക് നഷ്ടപ്പെടുമ്പോൾ സങ്കടവും വേദനയും തോന്നും... എന്നാൽ അതിലടങ്ങിയിരിക്കുന്ന ദോഷങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ, വദൂദായ അല്ലാഹു അത് നമ്മിൽ നിന്ന് അകറ്റിയതാണെന്ന യഖീനാണ് നമുക്ക് വേണ്ടത്. നമ്മുക്ക് വന്ന് ഭവിക്കുന്ന എല്ലാ നഷ്ടങ്ങളുടെയും പിന്നിൽ അല്ലാഹുവിന്റെ വലിയൊരു ഹിക്മത്ത് ഉണ്ട്. അത് അവന് നമ്മോടുള്ള കാരുണ്യമോ നീതിയോ ആകാം. ​നമുക്ക് ഉണ്ടാകുന്ന നഷ്ടങ്ങളിൽ വിഷമിക്കാതിരിക്കാൻ ഖുർആൻ നമ്മെ പഠിപ്പിക്കുന്ന വലിയൊരു പാഠമുണ്ട്: {നിങ്ങൾക്ക് നഷ്ടപ്പെട്ടതിന്റെ പേരിൽ നിങ്ങൾ ദുഃഖിക്കാതിരിക്കാനും, അല്ലാഹു നിങ്ങൾക്ക് നൽകിയതിന്റെ പേരിൽ നിങ്ങൾ അഹങ്കരിക്കാതിരിക്കാനും വേണ്ടിയാണത്...} (സൂറത്തുൽ ഹദീദ്: 23) ​നമുക്ക് നിശ്ചയിക്കപ്പെട്ട ഒരു കാര്യവും നമ്മെ മറികടന്നു പോകില്ലെന്നും, നമ്മെ വിട്ടുപോയതൊന്നും നമുക്ക് ലഭിക്കാൻ ഉള്ളതായിരുന്നില്ലെന്നും നബി ﷺ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസ് رضي الله عنه നിവേദനം ചെയ്ത ഒരു ഹദീസിൽ കാണാം: ​[...നിനക്ക് സംഭവിച്ച ഒരു കാര്യവും നിന്നെ തെറ്റിപ്പോകാനുള്ളതായിരുന്നില്ല എന്നും, നിന്നെ തെറ്റിപ്പോയതൊന്നും നിനക്ക് സംഭവിക്കാനുള്ളതായിരുന്നില്ല എന്നും നീ അറിഞ്ഞിരിക്കുക...] (സുനൻ അബീദാവൂദ്: 4699) ​ചില വാതിലുകൾ അല്ലാഹു അടയ്ക്കുന്നത് അതിനേക്കാൾ മികച്ച മറ്റൊന്ന് നമുക്ക് നൽകാൻ വേണ്ടിയാവാം... അല്ലാഹുവിന്റെ വിധിയിൽ വിശ്വസിക്കുന്ന ഒരു വിശ്വാസിക്ക് ജീവിതത്തിൽ ഒന്നിന്റെ പേരിലും നിരാശപ്പെടേണ്ടി വരില്ല..🤝 https://t.me/Thoowal 🪶 https://whatsapp.com/channel/0029VaAYdexBvvsaywJPd83Q

  • ✍️ ആത്മവിമർശനം ​ സ്വന്തം ന്യൂനതകൾ തിരിച്ചറിയുന്നത് വരെ നമുക്കൊരിക്കലും നല്ലൊരു മനുഷ്യനാകുവാൻ സാധിക്കുകയില്ല. മറ്റുള്ളവരുടെ അഴുക്കുകൾ നോക്കി നടക്കുന്നവൻ സ്വന്തം കണ്ണിൽ വീണ കരട് കാണാതെ പോകുന്ന ഒരുവനെപ്പോലെയാണ്.സ്വന്തം കണ്ണിലെ കരട് മാറ്റിയാൽ മാത്രമേ അയാൾക്ക് തന്നിലെ അഴുക്കുകൾ കൃത്യമായി കാണാൻ സാധിക്കൂ. ഇതുപോലെ, സ്വന്തം തെറ്റുകളും കുറവുകളും കാണാൻ കണ്ണില്ലാത്തവർക്ക് ഒരിക്കലും വ്യക്തിത്വത്തിലോ ഈമാനിലോ ഉന്നതിയിലേക്ക് ഉയരാൻ കഴിയില്ല. വിജയത്തിന്റെ ഒന്നാമത്തെ പടി എന്നത് മറ്റുള്ളവരെ വിലയിരുത്തലല്ല, മറിച്ച് സ്വന്തം ആത്മാവിനെ വിചാരണ ചെയ്യലാണ്. ​സ്വന്തം ന്യൂനതകൾ തിരിച്ചറിഞ്ഞ് സ്വയം തിരുത്തുന്നവർക്കാണ് അല്ലാഹുവിന്റെ അടുക്കൽ വലിയ സ്ഥാനമുള്ളത്. മഹാനായ ഉമർ ബിൻ ഖത്താബ് رضي الله عنه പറഞ്ഞത് പോലെ ​❝ നിങ്ങൾ വിചാരണ ചെയ്യപ്പെടുന്നതിന് മുൻപായി നിങ്ങൾ തന്നെ നിങ്ങളുടെ നഫ്സുകളെ വിചാരണ ചെയ്യുക. നിങ്ങളുടെ കർമ്മങ്ങൾ തൂക്കപ്പെടും മുൻപ് നിങ്ങൾ തന്നെ അത് തൂക്കിനോക്കുക... ❞ ​മറ്റുള്ളവരുടെ കുറ്റങ്ങൾ തേടി നടക്കുന്നത് ഒരു വിശ്വാസിയുടെ സ്വഭാവമല്ല. അത് ഹൃദയത്തെ കൂടുതൽ ഇരുട്ടിലാക്കുകയേ ഉള്ളൂ. നബി ﷺ പഠിപ്പിച്ചു: ​"ഒരു മനുഷ്യൻ തന്റെ സഹോദരന്റെ കണ്ണിലെ ചെറിയ കരട് കാണുകയും, എന്നാൽ സ്വന്തം കണ്ണിലെ വലിയ മരത്തടി മറന്നുപോവുകയും ചെയ്യുന്നു!" صحيح الجامع : 8013 ​യഥാർത്ഥ പക്വതയും ഒരാൾക്ക് ഉണ്ടാവുന്നത് എനിക്ക് തെറ്റുകൾ സംഭവിക്കാം എന്ന എളിമയിൽ നിന്നും അത് തിരുത്താനുള്ള മനസ്സിൽ നിന്നുമാണ്. ആത്മാവിനെ ശുദ്ധീകരിക്കാൻ നിരന്തരം ശ്രമിക്കുന്നവർ മാത്രമാണ് യഥാർത്ഥ വിജയികൾ. വിശുദ്ധ ഖുർആൻ ഓർമ്മിപ്പിക്കുന്നു: ​"തീർച്ചയായും തന്റെ മനസ്സിനെ പരിശുദ്ധമാക്കിയവൻ വിജയം വരിച്ചു." (സൂറത്തുശ്ശംസ്: 9) അല്ലാഹുവേ, എന്റെ അദൃശ്യമായ അവസ്ഥയെ എന്റെ പ്രകടനപരമായ അവസ്ഥയേക്കാൾ നീ ഉത്തമമാക്കേണമേ.. എന്റെ പ്രകടനപരമായ അവസ്ഥയെ നീ സ്വാലിഹായതുമാക്കേണമേ... ആമീൻ https://t.me/Thoowal 🪶 https://whatsapp.com/channel/0029VaAYdexBvvsaywJPd83Q