ᴛᴀᴅʜᴋɪʀᴀ | തദ്കിറ | التذكرة
Статистика﷽ 📖 ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ 📖 {മലയാളത്തിൽ}
- Последний пост
- 7 авг.
- Последнее чтение
- 14 авг.
- Постов за неделю
- 0
- Всего постов
- 142
- Тип
- открытый
- Язык
- ml
- В каталоге с
- 13 авг.
- 1/24сутки в ленте
- 759
- 1/48двое суток
- 869
- 1/72трое суток
- 938
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
﷽ ‼️ ഇരട്ട മുഖക്കാർ ⏳ 47 : 46 📆 24 സ്വഫർ 1448 #Audios ⏰⏰⏰⏰⏰⏰⏰⏰ 🎙അബൂ റയ്യാൻ അബ്ദുല്ലാഹ് - غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ - 🖥 https://t.me/Altadhkira/1013
#Posters@Altadhkira
﷽ ▶️ തെറ്റുകൾക്ക് ക്ഷമ ചോദിക്കുന്നതിലൂടെ നിന്റെ വേവലാധികൾ ഇല്ലാതായേക്കാം #Videos@Altadhkira 🖥 https://t.me/Altadhkira/1011
﷽ 📸 നേരെ എഴുതപ്പെട്ട ഒരു വരി ചോദ്യവും, അതേ വരി തിരിച്ച് എഴുതപ്പെടുമ്പോൾ വെളിപ്പെടുന്ന അതിന്റെ ഉത്തരവും: ❝ (ഒരുവൻ) നന്മ പ്രാപിക്കുന്നതിന് കാരണമാകുന്ന രഹസ്യം, (അവൻ തന്റെ) രഹസ്യം നന്നാക്കുക എന്നതാണ് ❞ #Reality@Altadhkira https://t.me/Altadhkira/1010
﷽ ▶️ ഒരു സ്ത്രീയും തന്റെ ഭർത്താവിനോട് പങ്കിടരുതാത്ത ഒന്ന്⛔ #Videos@Altadhkira 🖥 https://t.me/Altadhkira/1009
#Reality@Altadhkira 🖥 https://t.me/Altadhkira/1008
﷽ ▶️ പരലോകത്ത് മെസ്സിയുടെയും റൊണാൾഡോയുടെയും ഒപ്പമാകാൻ നീ ആഗ്രഹിക്കുന്നുവോ?! #Videos@Altadhkira 🖥 https://t.me/Altadhkira/1006
﷽ ▶️ പരലോകത്ത് മെസ്സിയുടെയും റൊണാൾഡോയുടെയും ഒപ്പമാകാൻ നീ ആഗ്രഹിക്കുന്നുവോ?! #Videos@Altadhkira 🖥 https://t.me/Altadhkira/1006
﷽ 🎁 രസകരമായ ചില അറിവുകൾ 5️⃣ "ഫാത്വിമ" എന്ന അതേ പേരുള്ള മാതാവും ഭാര്യയുമുള്ള ഒരു സ്വഹാബിയായിരുന്നു അലി رَضِيَ اللَّــہُ عَنْــہُ. [ 🎧 ശെയ്ഖ് ബാജമ്മാലിന്റെ ചില ദർസുകളിൽ നിന്ന് ] 💬💬┈┈┈┈┈┈┈┈┈┈┈💬💬 ✏️ അബൂ റയ്യാൻ അബ്ദുല്ലാഹ് غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ 🖥 https://t.me/Altadhkira/1005 💬💬┈┈┈┈┈┈┈┈┈┈┈💬💬
﷽ 💎 ശെയ്ഖ് അബൂ അബ്ദില്ലാഹ് മുഹമ്മദ് ബാ ജമ്മാൽ حَفِظَهُ اللّـہُ യുടെ ദർസുകളിൽ നിന്നുള്ള ചില ഗുണപ്രദമായ അറിവുകൾ 💎 🔠 🏠 അലി ബ്നു അബി ത്വാലിബ് رَضِيَ اللَّــہُ عَنْــہُ വിന്റെ മാതാപിതാക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ചിലത് 📊 അദ്ദേഹത്തിന്റെ പിതാവിന്റെ നാമം അബ്ദു മനാഫ് എന്നായിരുന്നു, അബൂ ത്വാലിബ് എന്ന കുൻയത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. സ്വഹീഹു മുസ്‌ലിമിൽ അബൂ ഹുറൈറ رَضِيَ اللَّــہُ عَنْــہُ നിവേദനം ചെയ്ത ഹദീസുകൾ പ്രകാരം; അദ്ദേഹം ഇസ്‌ലാം സ്വീകരിക്കാതെ മുശ്രിക് ആയി ആണ് അന്തരിച്ചത്. ⭐️ അദ്ദേഹത്തിന്റെ മാതാവിന്റെ പേര് ഫാത്വിമ ബിൻത് അസദ് എന്നാണ്. ഹാഷിമി വംശജയായ ഇവർ ഇസ്‌ലാം സ്വീകരിക്കുകയും മാതൃകാപരമായ രീതിയിൽ ജീവിക്കുകയും ചെയ്തു. അവർ ഹിജ്‌റയ്ക്ക് മുമ്പാണ് അന്തരിച്ചതെന്ന് ചിലർ പറയുന്നുണ്ടെങ്കിലും, അവർ മദീനയിലേക്ക് ഹിജ്‌റ പോയി, അവിടെ വെച്ചാണ് അന്തരിച്ചതെന്ന് ഹാഫിള് ഇബ്നു ഹജർ തന്റെ 'അൽ-ഇസ്വാബ' എന്ന ഗ്രന്ഥത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അവർ സദ്‌വൃത്തയായ ഒരു സ്ത്രീയായിരുന്നു. 🛝 അബൂ ത്വാലിബിനും ഫാത്തിമ ബിൻത് അസദിനും ജനിച്ച മക്കൾ കീഴ്‌പ്പറയുന്നവരാണ്: 🩵അലി, 🩵ജഅ്‌ഫർ, 🩵അഖീൽ, 🩵ത്വാലിബ്, 🌷ഉമ്മു ഹാനി, 🌷ജുമാന, 🌷റയ്ത്വ رَضِيَ اللَّــہُ عَنْـهُم #BenefitsfromSheikhBajammal@Altadhkira 💬💬┈┈┈┈┈┈┈┈┈┈┈💬💬 ✏️ അബൂ റയ്യാൻ അബ്ദുല്ലാഹ് غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ 🖥 https://t.me/Altadhkira/1003 💬💬┈┈┈┈┈┈┈┈┈┈┈💬💬
﷽ 🌺 യൂസുഫ് 📿 ഇന്റെ പ്രാർത്ഥന أَنتَ وَلِیِّۦ فِی ٱلدُّنۡیَا وَٱلۡـَٔاخِرَةِۖ تَوَفَّنِی مُسۡلِمࣰا وَأَلۡحِقۡنِی بِٱلصَّـٰلِحِینَ (യൂസുഫ് عليه السلام പ്രാര്‍ത്ഥിച്ചു:) നീ ഇഹത്തിലും പരത്തിലും എന്‍റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ. [സൂറത്തു യൂസുഫ്: 101] ഇമാം ഇബ്നുൽ ഖയ്യിം رَحِمَـﮧُ اللَّـﮧُ പറഞ്ഞു: ⭐ ഈ പ്രാർത്ഥനയിൽ (മഹത്തായ പലതും) അടങ്ങിയിരിക്കുന്നു: 📋 തൗഹീദിനെ അംഗീകരിക്കലും, റബ്ബിന് പൂർണ്ണമായി കീഴ്പ്പെടലും. 📋 അല്ലാഹുവിലേക്കുള്ള തന്റെ ആവശ്യകത വെളിപ്പെടുത്തലും അവനല്ലാത്ത മറ്റാരെയും രക്ഷകനായി സ്വീകരിക്കുന്നതിൽ നിന്നു പൂർണ്ണമായും വിട്ടുനിൽക്കലും. 📋 ഇസ്‌ലാമിൽ ആയിക്കൊണ്ട് മരിക്കുക എന്നത് ഒരു സത്യവിശ്വാസിയുടെ ഏറ്റവും വലിയ ലക്ഷ്യമാണെന്നും, അത് അല്ലാഹുവിന്റെ കൈകളിലാണെന്നും ഉള്ള ബോധ്യം. 📋 പരലോകത്തെക്കുറിച്ചുള്ള തിരിച്ചറിവും സ്വർഗ്ഗത്തിൽ സ്വാലിഹീങ്ങളോടൊപ്പം ഒത്തുചേരാനുള്ള ആഗ്രഹവും. [📚 الفوائد (1/201) ] 💬💬┈┈┈┈┈┈┈┈┈┈┈💬💬 ✏️ അബൂ റയ്യാൻ അബ്ദുല്ലാഹ് غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ 🖥 https://t.me/Altadhkira/1002 💬💬┈┈┈┈┈┈┈┈┈┈┈💬💬
#Posters@Altadhkira
﷽ 🛡 മാതാപിതാക്കൾ തമ്മിൽ തർക്കിക്കുമ്പോൾ മക്കൾ സ്വീകരിക്കേണ്ട നിലപാട് ശെയ്ഖ് മുഹമ്മദ് അൽ-'അൻസി حَفِظَهُ اللّـہُ പറഞ്ഞു: ✅ മാതാപിതാക്കൾകിടയിൽ തർക്കങ്ങൾ ഉണ്ടായാൽ, മക്കൾ അവർക്കിടയിൽ സമാധാനം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. 🕶 അല്ലാതെ, വെറുതെ കാഴ്ചക്കാരായി നിൽക്കുകയോ, അടിയുണ്ടാകുമ്പോൾ അതിൽ പങ്കുകാരാകുകയോ ചെയ്യരുത്. ഉദാഹരണത്തിന്; പിതാവ് ഉപദ്രവിക്കുമ്പോൾ മക്കൾ ഇടയിൽ കയറി തടുക്കുകയോ, പിതാവിനെ തിരിച്ച് അടിക്കുകയോ ചെയ്യുക, ഇതൊന്നും ശെരിയല്ല.❌ 🛑ഒന്നെങ്കിൽ പിതാവിൻ്റെ പക്ഷത്തോ അല്ലെങ്കിൽ മാതാവിൻ്റെ പക്ഷത്തോ മാത്രം ചേർന്നു നിൽക്കുക എന്നതും അനുവദനീയമല്ല. അല്ലാഹു ﷻ പറഞ്ഞു: وَبِٱلۡوَ ٰلِدَیۡنِ إِحۡسَانࣰا മാതാപിതാക്കളോട് നന്മ ചെയ്യുക 💎 നന്മ ചെയ്യുക എന്നത് മാതാവിനോടും പിതാവിനോടും ബാധകമാണ്. രണ്ട് പേരോടും മോശമായി പെരുമാറുന്നത് നിഷിദ്ധവുമാണ്. അതിനാൽ നീ മാതാവിനോട് മാത്രം പക്ഷം ചേരുമ്പോൾ അത് പിതാവിനോടുള്ള അനാദരവിന് ആയേക്കാം, അതുപോലെ നേരെ തിരിച്ചും. അതിനാൽ ആർക്കും ദ്രോഹമുണ്ടാക്കുന്ന രീതിയിൽ നീ പെരുമാറരുത്. 🌷 പകരം, നീ സമാധാനവും രഞ്ജിപ്പും ഉണ്ടാക്കാൻ ശ്രമിക്കുക, നല്ല വാക്കുകളിലൂടെ പിതാവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും മാതാവിനെ അനുനയിപ്പിക്കുകയും ചെയ്യുക. 🥊 പ്രശ്നം എന്തുമായിക്കൊള്ളട്ടെ, ചിലപ്പോൾ നിന്റെ മാതാവ് പിതാവിനോട് എതിരായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുകയും, തുടർന്ന് പിതാവ് കോപിച്ചുകൊണ്ട് അവരെ ഉപദ്രവിക്കാൻ മുതിരുകയോ ചെയ്തേക്കാം, അതുമല്ലെങ്കിൽ യാതൊരു കാരണവുമില്ലാതെ അവരെ തല്ലാൻ ഒരുങ്ങിയേക്കാം, എന്നാൽ നീ ഏതെങ്കിലും ഒരു പക്ഷം പിടിക്കാതെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക. 📞 പ്രശ്നം മക്കൾക്ക് പരിഹരിക്കാൻ കഴിയാത്തതാണെങ്കിൽ, മാതാവിന് വീട്ടുകാരുണ്ടല്ലോ, അവരുടെ പിതാവ്, സഹോദരൻ അല്ലെങ്കിൽ അമ്മാവൻ എന്ന് തുടങ്ങിയവർ. നിർബന്ധമായി തോന്നിയാൽ ഇങ്ങനെയുള്ള രക്ഷാകർത്താക്കളെ അതിൽ ഇടപെടുത്തുക. കാരണം അല്ലാഹു ﷻ പറഞ്ഞു: وَإِنۡ خِفۡتُمۡ شِقَاقَ بَیۡنِهِمَا فَٱبۡعَثُوا۟ حَكَمࣰا مِّنۡ أَهۡلِهِۦ وَحَكَمࣰا مِّنۡ أَهۡلِهَاۤ إِن یُرِیدَاۤ إِصۡلَـٰحࣰا یُوَفِّقِ ٱللَّهُ بَیۡنَهُمَاۤۗ ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്‍റെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. അല്ലാഹു ﷻ പറഞ്ഞു: فَلَا جُنَاحَ عَلَیۡهِمَاۤ أَن یُصۡلِحَا بَیۡنَهُمَا صُلۡحࣰاۚ وَٱلصُّلۡحُ خَیۡرࣱۗ അവര്‍ പരസ്പരം വല്ല ഒത്തുതീര്‍പ്പും ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. ഒത്തുതീര്‍പ്പില്‍ എത്തുന്നതാണ് കൂടുതല്‍ നല്ലത്. ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• ✏️ അബൂ റയ്യാൻ അബ്ദുല്ലാഹ് غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ 🖥 https://t.me/Altadhkira/1000 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ 🎁രസകരമായ ചില അറിവുകൾ 4️⃣ ഹാഫിള് ഇബ്നു ഹജർ رَحِمَـﮧُ اللَّـﮧُ പറഞ്ഞു: വിവാഹബന്ധങ്ങളിൽ വെച്ച് കൗതുകകരമായ ഒന്നാണ്; ത്വൽഹ ബ്‌നു ഉബൈദില്ലാഹ് رَضِيَ اللَّــہُ عَنْــہُ വിന്റെ നാല് വിവാഹങ്ങൾ. അദ്ദേഹത്തിന്റെ നാല് ഭാര്യമാരും നബി ﷺ യുടെ ഭാര്യമാരുടെ സഹോദരിമാരായിരുന്നു: 1️⃣ അദ്ദേഹം അബൂ ബക്ർ അസ്സ്വിദ്ദീഖിന്റെ മകൾ ഉമ്മു കുൽഥൂമിനെ വിവാഹം കഴിച്ചു. ഇവർ അസ്സ്വിദ്ദീഖയായ ആ'ഇഷയുടെ സഹോദരിയാണ്. 2️⃣ അദ്ദേഹം ഹംന ബിൻത് ജഹ്ശിനെ വിവാഹം കഴിച്ചു. ഇവർ സൈനബ് ബിൻത് ജഹ്ശിന്റെ സഹോദരിയാണ്. 3️⃣ അദ്ദേഹം ഫാരിഅ ബിൻത് അബീ സുഫ്യാനെ വിവാഹം കഴിച്ചു. ഇവർ ഉമ്മു ഹബീബ ബിൻത് അബീ സുഫ്യാന്റെ സഹോദരിയാണ്. 4️⃣ അദ്ദേഹം റുഖയ്യ ബിൻത് അബീ ഉമയ്യയെ വിവാഹം കഴിച്ചു. ഇവർ ഉമ്മു സലമ ഹിന്ദ് ബിൻത് അബീ ഉമയ്യയുടെ സഹോദരിയാണ്. അവരുടെ എല്ലാവരുടെയും മേൽ അല്ലാഹുവിന്റെ തൃപ്തി ഉണ്ടായിരിക്കട്ടെ. [ 📚 الإصابة (5/422) ] ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈•••••• ✏️ അബൂ റയ്യാൻ അബ്ദുല്ലാഹ് غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ 🖥 https://t.me/Altadhkira/998 ••••••┈┈┈┈┈┈┈┈┈┈┈┈┈┈┈••••••
﷽ ▶️ പോകുന്നിടത്തെല്ലാം പാതാളം? #Videos@Altadhkira 🖥 https://t.me/Altadhkira/997
#Posters@Altadhkira #Hadeeth@Altadhkira #Fasting@Altadhkira #Muharram@Altadhkira
﷽ 💐 മനുഷ്യന്റെ സന്തോഷത്തിന് ആധാരമായ 6️⃣ കാര്യങ്ങൾ ഇമാം ഇബ്നുൽ ഖയ്യിം رَحِمَـﮧُ اللَّـﮧُ പറഞ്ഞു: ❝ വിജ്ഞാനപരമായും ലക്ഷ്യപരമായും ഒരാൾ അതീവ ശ്രദ്ധ നൽകേണ്ട കാര്യങ്ങളുണ്ട്. ഓരോ മനുഷ്യനും, എന്തിനേറെ ഓരോ ജീവിയും തനിക്ക് ആനന്ദവും, ജീവിത സൗഖ്യവും നൽകുന്ന കാര്യങ്ങൾക്കായാണ് പരിശ്രമിക്കുന്നത്. ഇതിൽ വിജയിക്കുന്നതിനായി താഴെ പറയുന്ന ആറ് കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്: 1️⃣ തനിക്ക് ഉപകാരപ്രദമായതും, ഏത് ലഭിച്ചാലാണോ സന്തോഷവും സമാധാനവും ലഭിക്കുന്നത് ആ കാര്യത്തെ തിരിച്ചറിയുക, അതിനെ കുറിച്ച് അറിവുണ്ടായിരിക്കുക. 2️⃣ ആ ലക്ഷ്യത്തിലേക്ക് എത്തിക്കുന്ന ശരിയായ മാർഗ്ഗത്തെക്കുറിച്ച് ബോധവാനായിരിക്കുക. 3️⃣ആ വഴി തിരഞ്ഞെടുത്ത്, അതിലൂടെ സഞ്ചരിക്കുക. 4️⃣ ജീവിതം ദുസ്സഹമാക്കുന്നതും തനിക്ക് ദോഷം ചെയ്യുന്നതുമായ കാര്യങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കുക. 5️⃣ദോഷകരമായ കാര്യങ്ങളിലേക്ക് നയിക്കുന്ന വഴികൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കുക. 6️⃣ ആ അപകടകരമായ വഴികളിലൂടെ സഞ്ചരിക്കാതെ അവയിൽ നിന്ന് വിട്ടുനിൽക്കുക. ✍️ ഈ ആറ് കാര്യങ്ങളും പൂർണ്ണമായാൽ മാത്രമേ ഒരാളുടെ ജീവിതത്തിൽ യഥാർത്ഥ സന്തോഷവും സമാധാനവും കൈവരുകയുള്ളൂ. ഇതിൽ എന്തെങ്കിലും കുറവ് സംഭവിക്കുന്നത് ജീവിതം പ്രയാസകരമാക്കും. മിക്ക ആളുകൾക്കും ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പിഴവ് സംഭവിക്കുന്നത് ഒന്നുകിൽ ശരിയായ ലക്ഷ്യത്തെ തിരിച്ചറിയാത്തത് കൊണ്ടോ, അല്ലെങ്കിൽ അതിലേക്കുള്ള വഴി അറിയാത്തത് കൊണ്ടോ ആണ്. അറിവില്ലായ്മ മൂലമുണ്ടാകുന്ന ഈ തെറ്റുകൾ ശരിയായ വിജ്ഞാനം നേടുന്നതിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കൂ. [ رسالة ابن القيم إلى أحد إخوانه (25-26) ] 💬💬┈┈┈┈┈┈┈┈┈┈┈💬💬 ✏️ അബൂ റയ്യാൻ അബ്ദുല്ലാഹ് غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ 🖥 https://t.me/Altadhkira/993
#Posters@Altadhkira
❓(ചോദ്യത്തിന്റെ രണ്ടാം ഭാഗത്തെ സംബന്ധിച്ചേടത്തോളം) 📌 ഖിലാഫത്ത് (ഭരണം) ഒരു കാര്യവും, ഇൽമ് (വിജ്ഞാനം) മറ്റൊരു കാര്യവുമാണ്. അറിവുള്ളവർക്ക് അർഹമായ സ്ഥാനം നൽകുന്നതിൽ യാതൊരു വീഴ്ചയും പാടില്ല. 📌 മേൽ പറയപ്പെട്ട ഉമർ رَضِيَ اللَّــہُ عَنْــہُ അറിവിനെയും അതിന്റെ വാഹകരെ ആദരിക്കുകയും പണ്ഡിതന്മാരെ പ്രശംസിക്കുകയും അവർക്ക് വലിയ സ്ഥാനം നൽകുകയും ചെയ്തിരുന്നു. 📌 അതുകൊണ്ടാണ് അദ്ദേഹം പ്രായം കുറവാണെങ്കിലും അബ്‍ദുല്ലാഹ് ഇബ്നു അബ്ബാസ് رَضِيَ اللَّــہُ عَنْـهما യെ തന്റെ പ്രധാന സമിതിയിൽ ഉൾപ്പെടുത്തിയത്. എന്തിന്, അതിനും മുൻപ് തന്റെ സ്വന്തം മകനായ അബ്ദുല്ലാഹ് ബ്നു ഉമറിനെ അദ്ദേഹത്തിന്റെ വിജ്ഞാനം കണ്ടിട്ട്, അഭിപ്രായങ്ങളും ഉപദേശങ്ങളും കൈമാറാനായി സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. 📌 ഇബ്നു അബ്ബാസിനെ ഖുറൈശിലെ വലിയ വലിയ ശെയ്ഖ്മാരോടൊപ്പം സദസ്സിൽ പ്രവേശിപ്പിക്കുകയും, അതും വലിയ പ്രാധാന്യമുള്ള കാര്യങ്ങളിലും ചർച്ചകളിലും ഉൾപ്പെടുത്തുകയും ചെയ്‌തു. എത്രത്തോളമെന്നാൽ അവർ ചോദിക്കാൻ തുടങ്ങി " നമുക്ക് ഇവന്റെ പ്രായത്തിലുള്ള മക്കളുണ്ടായിരിക്കെ ഇവനെന്താ ഇത്തരം ഒരു സദസ്സിൽ കാര്യം?!" എന്ന്. അപ്പോൾ ഉമർ رَضِيَ اللَّــہُ عَنْــہُ അവരോട് { إِذَا جَاۤءَ نَصۡرُ ٱللَّهِ وَٱلۡفَتۡحُ } എന്ന സൂറത്തിനെക്കുറിച്ച് ചോദിക്കുകയും, അദ്ദേഹത്തിന്റെ ഉത്തരം കേട്ട് എല്ലാവരും അദ്ദേഹത്തിന്റെ യോഗ്യത മനസ്സിലാക്കുകയും ചെയ്തു. അതിനാൽ, ജനങ്ങളുടെ ചില ആരോപണങ്ങളെ ഭയന്നുകൊണ്ടാണ് സ്ഥാനങ്ങൾ നൽകിയിരുന്നതെങ്കിൽ എന്തായാലും അദ്ദേഹം അങ്ങനെ ചെയ്യിലായിരുന്നു. ഇതിൽനിന്നെല്ലാം നമുക്ക് ബോധ്യമാകും; അറിവുള്ളവരെ അദ്ദേഹം പരിഗണിക്കുകയും അവർക്ക് ഓരോരുത്തർക്കും അർഹിക്കുന്ന സ്ഥാനങ്ങൾ നൽകുകയും ചെയ്യുമായിരുന്നു എന്ന്. 📌 നിർബന്ധമായും ആളുകളെ അവരുടെ പദവികൾക്ക് അനുസരിച്ച് ഇറക്കിവയ്ക്കുകയും, അവർ അർഹിക്കുന്ന സ്ഥാനങ്ങൾ അവർക്ക് നൽകുകയും വേണം. ഇതിലേക്ക് തെളിയിക്കുന്ന തെളിവുകളിൽ ഒന്നാണ് നബി ﷺ കീഴ്‌പ്പറയുന്ന വാചകം: "അല്ലാഹുവിന്റെ ഗ്രന്ഥം കൂടുതൽ അറിയുന്നവൻ ജനങ്ങളെ നയിച്ചുകൊള്ളട്ടെ". 📌 അതിനാൽ അറിവ് നിർബന്ധമായും അതിന്റെ വാഹകരിലേക്ക് മടക്കപ്പടണം. ജനങ്ങൾ അറിവുള്ളരിലേക്ക് നയിക്കപ്പെടണം. 📌 മുആദ് ബ്നു ജബൽ رَضِيَ اللَّــہُ عَنْــہُ വിനോട് തന്റെ മരണസമയത്ത് "ആരിലേക്കാണ് ജനങ്ങൾ മടങ്ങേണ്ടത്?" എന്ന് ചോദിക്കപ്പെട്ടപ്പോൾ ചില ഓർമ്മപ്പെടുത്തലുകളോടൊപ്പം അദ്ദേഹം സൽമാൻ അൽ-ഫാരിസി, അബ്ദുല്ലാഹ് ബ്നു സലാം, അബൂ ദർദാഅ് എന്ന് തുടങ്ങിയ പണ്ഡിതന്മാരെ ജനങ്ങൾക്ക് നിർദ്ദേശിച്ചു നൽകുകയുണ്ടായി. ✍️ പണ്ഡിതന്മാർക്കും അറിവുള്ളവർക്കും അർഹമായ സ്ഥാനം നൽകേണ്ടത് നിർബന്ധമാണെന്നും, അങ്ങനെ ചെയ്തില്ലെങ്കിൽ അത് ഏറ്റവും വലിയ അനീതിയാണെന്ന് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ സൂചിപ്പിച്ചിട്ടുണ്ട്. (അദ്ദേഹത്തിന്റെ മജ്‌മൂ'ഉൽ ഫതാവായിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത് പോലെ) 📌 എന്തിന്, രണ്ട് പേരെ കുറിച്ച് ചോദിക്കപ്പെടുകയും, അതിൽ ഒരാൾ മറ്റൊരാളെക്കാൾ അറിവുള്ളവനാണെങ്കിൽ അത് തുറന്നു പറയപ്പെടണം, അവർ ഒരുപോലെയാണെന്ന് പറയുന്നതും അനീതിയാണ്. 📝 അതിനാൽ നേതൃത്വവും അറിവും രണ്ടും രണ്ടാണ്. നേതൃത്വത്തിനായി നിയോഗിക്കുന്ന വിഷയത്തിൽ മറ്റൊരു ഉദാഹരണമാണ് അബൂബക്കറും ഉമറും സൈന്യത്തിലുണ്ടായിരുന്നിട്ടും നബി ﷺ ഉസാമ ബ്‌നു സൈദിനെ നേതാവാക്കിയെന്നത്. 🗓 28 ദുൽ ഹിജ്ജ 1447 💬💬┈┈┈┈┈┈┈┈┈┈┈💬💬 ✏️ അബൂ റയ്യാൻ അബ്ദുല്ലാഹ് غَفَرَ اللَّـﮧُ لَـﮧُ وَهَدَى وَالِدَيْـﮧِ 🖥 https://t.me/Altadhkira/990
﷽ സ'ഈദ് ബ്നു സൈദ് رَضِيَ اللَّــہُ عَنْــہُ വിനെ 'ഉമർ رَضِيَ اللَّــہُ عَنْــہُ ശൂറാ സമിതിയിൽ ഉൾപ്പെടുത്താത്ത ചരിത്രവും അതുമായി ബന്ധപ്പെട്ടൊരു ചോദ്യവും നമ്മുടെ ശെയ്ഖ് സ്വാലിഹ് അർറദാ'ഈ حَفِظَهُ اللّـہُ യോട് ചോദിക്കപ്പെട്ടു: ❓ ചോദ്യം: അടുത്ത ഖലീഫയെ തിരഞ്ഞെടുക്കുന്നതിനായുള്ള ശൂറാ കമ്മിറ്റിയിൽ നിന്നും ഉമർ رَضِيَ اللَّــہُ عَنْــہُ, സ'ഈദ് ബ്നു സൈദ് رَضِيَ اللَّــہُ عَنْــہُ വിനെ ഒഴിവാക്കിയത്, "തന്റെ ബന്ധുവായതുകൊണ്ടാണ്, ഉമർ അദ്ദേഹത്തെ തിരഞ്ഞെടുത്ത്" എന്ന് ആളുകൾ പറയാതിരിക്കാനാണെന്ന പരാമർശം സ്ഥിരപ്പെട്ടിട്ടുണ്ടോ❓ ഇത് സ്ഥിരപ്പെട്ടിട്ടുണ്ടെങ്കിൽ, ഇതിനോട് സാമ്യപ്പെടുത്തിക്കൊണ്ട്, അറിവുള്ളവനും, മറ്റുള്ളവർക്ക് ഉപകാര പകർന്നു കൊടുക്കാൻ കഴിവുള്ളവനുമായ തന്റെ പിതാവിനെക്കുറിച്ചോ, സഹോദരനെക്കുറിച്ചോ, മകനെക്കുറിച്ചോ ഒരാൾ: " അവരിൽ നിന്ന് അറിവ് നേടാനോ ഗുണമെടുക്കാനോ ഞാൻ ആളുകളെ പ്രേരിപ്പിക്കില്ല, കാരണം അവർ പറയും ബന്ധുത്വത്തിന്റെ പേരിലാണ് ഞാൻ ഇത് ചെയ്യുന്നതെന്ന് " എന്ന് പറഞ്ഞാൽ, ഇത്തരമൊരു നിഗമനവും ധാരണയും ശെരിയാണോ❓ 📮 ഉത്തരത്തിന്റെ ഉള്ളടക്കം: 📌 സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്തുപേരിൽ ആറുപേരെ ഉമർ رَضِيَ اللَّــہُ عَنْــہُ ശൂറയിലെ അംഗങ്ങളായി നിശ്ചയിച്ചു എന്നും, എന്നാൽ സ'ഈദ് ബ്‌നു സൈദിനെ അതിൽ ഉൾപ്പെടുത്തിയില്ല എന്നതും സ്വഹീഹുൽ ബുഖാരിയിൽ സ്ഥിരപ്പെട്ടതാണ്. 📌 സഈദ് ബ്നു സൈദ് رَضِيَ اللَّــہُ عَنْــہُ മഹാനായ സ്വഹാബിയും സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടവനും, പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നവനുമാണ്. അദ്ദേഹം ഉമർ رَضِيَ اللَّــہُ عَنْــہُ വിന്റെ ഗോത്രക്കാരനും ബന്ധുവുമാണ്. 📌 കൂടാതെ, തന്റെ മകൻ അബ്ദുല്ലാഹ് ബ്നു ഉമർ رَضِيَ اللَّــہُ عَنْــہُ വിനെ ഇത്തരമൊരു കൂട്ടത്തിൽ സാക്ഷി മാത്രമാക്കിക്കൊണ്ട് ഉമർ رَضِيَ اللَّــہُ عَنْــہُ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: "അദ്ദേഹത്തിന് (അബ്ദുല്ലാഹ്യ്ക്ക്) ഭരണകാര്യങ്ങളിൽ യാതൊരു പങ്കുമില്ല". 📌 ചരിത്രത്തിന്റെ ഗ്രന്ഥങ്ങളിൽ പറയപ്പെടുന്നത് പോലെ, "തന്റെ മകനെയോ കുടുംബക്കാരെയോ അധികാരത്തിൽ കൊണ്ടുവന്നു" എന്ന് ആരും പറയാതിരിക്കാനാണ് ഉമർ رَضِيَ اللَّــہُ عَنْــہُ ഇപ്രകാരം ചെയ്തത് എന്നതിലേക്ക് അടയാളം നൽകുന്ന ചില തെളിവുകൾ ആണിവ. 📌 പക്ഷെ, ഇമാം ദഹബിയും, മറ്റു ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ള ഈ വിഷയം, അതുമല്ലെങ്കിൽ ശീ'ആക്കൾ ആക്ഷേപിക്കാതിരിക്കാനാണ് അദ്ദേഹം സ'ഈദ് ഇബ്നു സൈദിനെ ഒഴിവാക്കിയത് എന്ന് തുടങ്ങിയവ, ചരിത്രത്തിന്റെ ഗ്രന്ഥങ്ങളിലൂടെ അറിയപ്പെട്ട ചിലത് മാത്രമാണ്, അല്ലാതെ, അതിനെ ബലപ്പെടുത്തുന്ന, സ്ഥിരപ്പെട്ട ഹദീസ് പരമ്പര യാതൊന്നുമില്ല. 📌 സ്വഹാബികളുടെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നവർക്കും, അത് പരിശോദിക്കുന്നവർക്കും മനസ്സിലാകുന്ന ഒന്നാണ്; അവർ ആരും തങ്ങളുടെ ബന്ധങ്ങളിലുള്ള അടുപ്പമോ അകൽച്ചയോ നോക്കിയിട്ടല്ല, എന്നാൽ ഓരോ വ്യക്‌തികളുടെയും യോഗ്യത നോക്കിയിട്ടും, ആ വിഷയത്തിലുള്ള ജനങ്ങളുടെ യോജിപ്പുമെല്ലാം അടിസ്ഥാനമാക്കിക്കൊണ്ടുമാണ് ഇത്തരം വിഷയങ്ങളെ സമീപിച്ചിരുന്നതും, അവർക്ക് സ്ഥാനങ്ങൾ നിശ്ചയിച്ചിരുന്നതുമെന്ന്. 📌 ഉഥ്‌മാൻ رَضِيَ اللَّــہُ عَنْــہُ നബി ﷺ യോട് അടുത്ത ബന്ധമുള്ള (അദ്ദേഹത്തിന്റെ രണ്ട് പുത്രിമാരെ വിവാഹം കഴിച്ചയാൾ) ആയിരുന്നു . എന്നാൽ സ്വഹാബികൾ അദ്ദേഹത്തെ തിരഞ്ഞെടുത്തത് ആ കുടുംബബന്ധം കൊണ്ടല്ല, മറിച്ച് ഉമർ رَضِيَ اللَّــہُ عَنْــہُ വിന് ശേഷം ഏറ്റവും ശ്രേഷ്ഠനും, ആ സ്ഥാനത്തിന് യോഗ്യനുമായതിനാലാണ്. അതുകൊണ്ടാണ് അബ്ദുറഹ്മാൻ ബിൻ ഔഫ് رَضِيَ اللَّــہُ عَنْــہُ ജനങ്ങളോട് കൂടിയാലോചിച്ചപ്പോൾ ഉസ്മാൻ رَضِيَ اللَّــہُ عَنْــہُ വിനെ അല്ലാതെ മറ്റൊരാളെയും അവർ അഭിപ്രായപ്പെടാതിരുന്നത്. ഇനി ബന്ധുത്വത്തിനായിരുന്നു മുൻഗണനയെങ്കിൽ ഉഥ്മാനേക്കാൾ കൂടുതൽ അലി رَضِيَ اللَّــہُ عَنْــہُ വിനായിരുന്നല്ലോ മുൻഗണന ലഭിക്കേണ്ടിയിരുന്നത്, കാരണം അദ്ദേഹം നബി ﷺ യുടെ മകൾ ഫാത്തിമയുടെ ഭർത്താവും പിതൃവ്യപുത്രനുമാണ്, അദ്ദേഹത്തിന്റെ മക്കളായ ഹസനും ഹുസൈനും നബി ﷺ യ്ക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു. ✍️ അതിനാൽ സ്വഹാബികൾ യോഗ്യതയെയും പദവിയെയുമാണ് നോക്കിയിരുന്നത്, അല്ലാതെ കുടുംബത്തെയോ പാരമ്പര്യത്തെയോ അനന്തരാവകാശത്തെയോ അല്ല. 📝 ഇനി ഒരുപക്ഷെ, ഉമർ رَضِيَ اللَّــہُ عَنْــہُ മേൽ പറയപ്പെട്ട കാരണത്താലോ, അത് കൂടാതെയുള്ള മറ്റു ചില കാരണങ്ങളാലോ ആകാം സ'ഈദിനെ ഒഴിവാക്കിയത്. അലി رَضِيَ اللَّــہُ عَنْــہُ ആയാലും തന്റെ മകനായ ഹസനെ ഭരണാധികാരിയായി നിശ്ചയിക്കാതെ, ആ തീരുമാനം കൂടിയാലോചനയ്ക്ക് വിടുകയാണ് ചെയ്തത്. ഒരുപക്ഷെ സഹാബത്തിൽ ചിലർ അവരുടെ ഇജ്തിഹാദ് (ഗവേഷണത്തിന്റെ) അടിസ്ഥാനത്തിൽ അപ്രകാരം ചിലത് അഭിപ്രായപ്പെട്ടിട്ടുമുണ്ടാകാം.