അല്‍-ഇഹ്സാൻ
Статистикаകിതാബും സുന്നത്തും സലഫുകളുടെ പാതയിൽ . അഡ്മിനുമായി ബന്ധപ്പെടാൻ (യാസിർ ബിൻ അയ്യൂബ് عفا الله عنه) : https://wa.me/qr/MPKPISLPFQQPP1
- Последний пост
- 2 июл.
- Последнее чтение
- 15 авг.
- Постов за неделю
- 0
- Всего постов
- 59
- Тип
- открытый
- Язык
- ml
- Категория
- Книги (по похожим)
- В каталоге с
- 13 авг.
- 1/24сутки в ленте
- —
- 1/48двое суток
- —
- 1/72трое суток
- —
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
https://t.me/hilyathuthalibililm
﷽ ═════════════════════ ഷെയ്ഖ് സഅ്ദ് അൽ-ഷിസ്രീ حفظه الله പറഞ്ഞു : ഏതൊരുവൻ ദീൻ അനുശാസിക്കുന്ന മര്യാദകൾ ഇല്ലാതെ അറിവ് സമ്പാദിച്ചുവോ അവന്റെ അറിവിൽ ബറക്കത്ത് നല്കപ്പെടില്ല. ആളുകൾ അവനിൽ നിന്ന് ഓടിയകലും. ഓടി അകലുന്ന ആളുകൾ ഇൽമിൽ നിന്നാണ് ഓടി അകലുന്നതെന്ന് മറ്റുള്ളവർ കരുതും. യഥാർത്ഥത്തിൽ ഓടി അകലാനുഉള്ള കാരണം ഈ വിദ്യാർത്ഥിയിൽ ഉള്ള മോശം സ്വഭാവവും, ഇസ്ലാമിന്റെ നല്ല സ്വഭാവഗുണങ്ങൾ അവനിൽ ഇല്ലാത്തതുമാണ്, ഈ അവസ്ഥയിൽ ഒരു വിദ്യാർത്ഥി ജനങ്ങളെ പഠിപ്പിച്ചു കഴിഞ്ഞാൽ ഉണ്ടായേക്കാകുന്ന ഗുണങ്ങളെക്കാൾ കൂടുതൽ ദോഷം ആയിരിക്കും ഉണ്ടാവുക. അതിനാലാണ് പണ്ഡിതന്മാർ ആദ്യകാലം മുതൽ തന്നെ മര്യാദകൾ പഠിക്കുന്ന വിഷയത്തിൽ ഗ്രന്ഥങ്ങൾ രചിച്ചു തുടങ്ങിയത്. إن شاء الله ശൈഖ് ബക്ർ ബിൻ അബ്ദില്ലാഹ് അബൂ സൈദ് (റഹിമഹുല്ലാഹ്) രചിച്ച പ്രശസ്തമായ "ഹിൽയതു താലിബിൽ ഇൽമ്" (حلية طالب العلم) എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ ദർസ് ആരംഭിക്കുകയാണ്. ഇൽമ് (അറിവ്) തേടുന്നവർ അറിഞ്ഞിരിക്കേണ്ട ഉന്നതമായ മര്യാദകളും സ്വഭാവഗുണങ്ങളും പഠിപ്പിക്കുന്ന ഒരു മഹത്തായ ഗ്രന്ഥമാണിത്. കൂടുതൽ വിവരങ്ങൾക്കും ദർസുകൾക്കുമായി ഈ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക: 🌐 https://t.me/hilyathuthalibililm نسأل الله التوفيق والسداد ولاحول ولاقوة إلا بالله 🎙️ ദർസ്സ് എടുക്കുന്നത് : യാസിർ ബിൻ അയ്യൂബ് عفا الله عنه وعن والديه. ═══════════════════ https://t.me/ihsaanchnl #darss@hilyathuthalibililm
без подписи
#poster@ihsaanchnl t.me/ihsaanchnl/135
﷽ കളിക്കാരുടെ പേര് എഴുതപ്പെട്ട വസ്ത്രങ്ങൾ ധരിക്കുന്നതിന്റെ വിധി ═════════════════════ ഷെയ്ഖ് യഹ്‌യാ അൽ-ഹജൂരി حفظه الله ചോദിക്കപ്പെട്ടു: ചില ഫുട്‌ബോൾ കളിക്കാരുടെ പേര് എഴുതപ്പെട്ട വസ്ത്രങ്ങൾ ധരിക്കുന്നതിന്റെ വിധി എന്താണ്? ഷെയ്ഖിന്റെ മറുപടി : അവരുടെ പേര് മായ്ക്കപ്പെടണം , ഒരു താലിബുൽ ഇൽമിനോ ഒരു പ്രബോധകനോ പോരാത്തതിന് ഒരു സാധാരണകാരൻ ആയ മുസ്ലിമിന് പോലും യോജിക്കുന്നതല്ല ആ കളിക്കാരന്റെ പേര് തന്റെ വസ്ത്രത്തിന്മേൽ എഴുതപ്പെടുക എന്നത് , ചില കളിക്കാർക്കുള്ള പരസ്യം ആയ ഇത്തരം വസ്ത്രങ്ങൾ വാങ്ങുന്നതിൽ നിന്നും അകലം പാലിക്കാൻ മുസ്ലിമീങ്ങളോട് നാം നസീഹത്ത് ചെയ്യുന്നു. شذرات من أوائل دروس فضيلة الشيخ يحيى بن علي الحجوري حفظه الله تعالى 📝 യാസിർ ബിൻ അയ്യൂബ് عفا الله عنه ════════════════════ https://t.me/ihsaanchnl #football@ihsaanchnl
﷽ ═════════════════════ യാത്രയിൽ ഒരു യാത്രക്കാരനു നിസ്കാരത്തിൽ, അല്ലാഹു سبحانه وتعالى നൽകിയിട്ടുള്ള ഇളവുകളും അതുമായി ബന്ധപ്പെട്ട മസാഇലുകളും ഉൾകൊള്ളിച്ചുള്ള ദുറൂസുകൾ അല്ലാഹുവിന്റെ സഹായത്താൽ പൂർത്തിയാക്കിയ ശേഷം ഒരുരോഗിയോ അല്ലെങ്കിൽ നിന്നു കൊണ്ട് നിസ്കരിക്കാൻ സാധിക്കാത്ത വ്യക്തി ഇരുന്നു കൊണ്ട് നിസ്കരിമ്പോൾ ശ്രദ്ധിക്കേണ്ട മസ്അലകൾ ചർച്ച ചെയ്യുന്ന ദുറൂസുകൾ ആയിരിക്കും ഇനി മുതൽ ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുക إن شاء الله https://t.me/niskarathinteroopam ഷെയ്ഖുനാ അബൂ ഹംസ ഹസൻ ബാഷുഐബ് حفظه الله രചിച്ച ഈ വിഷയത്തിൽ ഉള്ള രിസാല ആയിരിക്കും ഇതിനു വേണ്ടി ആശ്രയിക്കുക نسأل الله التوفيق والسداد ولا حول ولا قوة إلا بالله 🎙️ ദർസ്സ് എടുക്കുന്നത് : യാസിർ ബിൻ അയ്യൂബ് عفا الله عنه وعن والديه. ════════════════════ https://t.me/ihsaanchnl #darss
﷽ സലഫുകളുടെ ജീവിതത്തിൽ നിന്നും 𝟜𝟞 സലഫുകൾ രാത്രി നിസ്കാരത്തേക്കാളും പ്രാധാന്യം ഉമ്മാക്ക് ഖിദ്മത്ത് ചെയ്യുന്നതിൽ നൽകിയിരുന്നു. ═════════════════════ ഇബ്നുൽ മുൻകദിർ رَحِمَـﮧُ اللَّـﮧُ പറഞ്ഞു : "എന്റെ സഹോദരൻ ഉമർ നിസ്കരിച്ച് കൊണ്ട് രാത്രി കഴിച്ച് കൂട്ടി, ഞാൻ എന്റെ ഉമ്മയുടെ കാൽ ഞെക്കികൊടുത്തുകൊണ്ട് എന്റെ രാത്രി ചിലവഴിച്ചു. എന്റെ രാത്രിക്ക് പകരം അവന്റെ രാത്രിയെ ഞാൻ ഇഷ്ടപ്പെടുന്നില്ല." (വിവ : ഇബ്നുൽ മുൻകദിർ رَحِمَـﮧُ اللَّـﮧُ ഉദ്ദേശിച്ചത് : എന്റെ രാത്രിയുടെ പ്രതിഫലത്തിന് പകരം അവന്റെ രാത്രിയുടെ പ്രതിഫലം എനിക്ക് നല്കപ്പെടുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല കാരണം അവനേക്കാൾ അധികം പ്രതിഫലം കരസ്തമാക്കിയത് ഞാനാണ്)സലഫുകൾ രാത്രി നിസ്കാരത്തേക്കാളും പ്രാധാന്യം ഉമ്മാക്ക് ഖിദ്മത്ത് ചെയ്യുന്നതിൽ നൽകിയിരുന്നു. 📝 യാസിർ ബിൻ അയ്യൂബ് عفا الله عنه ════════════════════ https://t.me/ihsaanchnl #maslak@ihsaanchnl #salafukalude_jeevitham@ihsaanchnl
﷽ 💎 ബാങ്കിൻ്റെയും ഇഖാമത്തിൻ്റെയും ഇടയിൽ ദുആ ചെയ്യുന്ന ഏറ്റവും നല്ല രൂപം 🎙️ യാസിർ ബിൻ അയ്യൂബ് عفا الله عنه 🔗 Telegram Channel: t.me/ihsaanchnl/451 🔗 WhatsApp Channel: shm.to/Ihsaanchnl #short_clips@ihsaanchnl #audios@ihsaanchnl
без подписи
*Kannur Eid-Adha Meet and Salafi gathering 1447*🌙✨ 1447 ദുൽ ഹിജ്ജ 12 📍 ദാറുൽ ആഥാർ അസ്സലഫിയ്യ -കണ്ണൂർ 🎙️അബൂ സൈദ് യാസിർ ഇബ്നു അയൂബ് وفقه الله 🔊 ഖുർആനിലെ അറവിന്റെ ദിനങ്ങളും, ചില നസീഹത്തുകളും. 📖💡 38 min ⏳ 🎙️Abu ഖൻസ ഉമർ وفقه الله 🔊 ഇബാദത്തിൽ മുന്നേറുക 🕋 19 min ⏳ 🔗 https://t.me/darulaathar/483 WhatsApp channel https://whatsapp.com/channel/0029Vb6SXVY59PwXuOR54w1c
﷽ അറഫാ ദിനത്തിൽ ദുആ'ഇൽ മുഴുകുമ്പോൾ ഓർക്കാൻ ശ്രമിക്കുക... ═════════════════════ അനസ് رضي الله عنه നിവേദനം: റസൂൽ ﷺ ഏറ്റവും അധികം ദുആ ചെയ്യാറുണ്ടായിരുന്നത്: ﺭﺑﻨﺎ ﺁﺗﻨﺎ ﻓﻲ اﻟﺪﻧﻴﺎ ﺣﺴﻨﺔ، ﻭﻓﻲ اﻵﺧﺮﺓ ﺣﺴﻨﺔ، ﻭﻗﻨﺎ ﻋﺬاﺏ اﻟﻨﺎﺭ ('ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ') എന്നായിരുന്നു. 📚 ബുഖാരി (5/2347), മുസ്ലിം (2690). ഈ ദുആ ഒരുപാട് അധികരിപ്പിക്കാൻ പ്രിയപ്പെട്ട ഷെയ്ഖ് യഹ്‌യ حفظه الله നമ്മെ ഉണർത്താറുണ്ടായിരുന്നു. നിസ്കാരത്തിലും, സുജൂദിലും, നിസ്കാരത്തിന്റെ പുറത്തും എന്നിങ്ങനെ എല്ലാ സന്ദർഭങ്ങളിൽ ഈ ദുആ നിലനിർത്താൻ, എന്നിട്ട് പറയുമായിരുന്നു: "കാരണം ഈ ദുആക്ക് ഒരു തവണയെങ്കിലും അല്ലാഹു നിനക്ക് ഉത്തരം നൽകുകയാണെങ്കിൽ നീ ദുനിയാവിലും ആഖിറത്തിലും രക്ഷപ്പെട്ടു !" 📝 യാസിർ ബിൻ അയ്യൂബ് عفا الله عنه ════════════════════ https://t.me/ihsaanchnl #dhul_hijja@ihsaanchnl #maslak@ihsaanchnl #naseeha@ihsaanchnl
﷽ ദുൽ ഹിജ്ജയിലെ ഈ ശ്രേഷ്ഠ ദിവസങ്ങളിൽ അല്ലാഹുവിന്റെ ദിക്ർ ഏറ്റവും ശ്രേഷ്ഠമായ ഇബാദത്തുകളിൽ ഒന്നാണെന്ന് ഓർക്കുക, അനാവശ്യ സംസാരങ്ങൾക്ക് പകരം ദിക്ർ ചൊല്ലിക്കൊണ്ട് നാവിനെ തിരക്കിലാക്കുക. ═════════════════════ അബൂ ദർദാ رَضِيَ اللَّــہُ عَنْــہُ നിവേദനം, റസൂൽ ﷺ പറഞ്ഞു: "നിങ്ങളുടെ സൽപ്രവർത്തനങ്ങളിൽ ഏറ്റവും ഉത്തമമായതിനെ കുറിച്ചും, നിങ്ങളുടെ യജമാനനായ (അല്ലാഹുവിന്റെ) അടുക്കൽ ഏറ്റവും പരിശുദ്ധമായതും, നിങ്ങളുടെ സ്വർഗ്ഗ പദവികളിൽ ഏറ്റവും ഉയർന്നതും, സ്വർണ്ണവും വെള്ളിയും ധാനധർമ്മം നൽകുന്നതിനേക്കാൾ നിങ്ങൾക്ക് ഉത്തമമായതും, നിങ്ങളുടെ ശത്രുക്കളെ കണ്ടുമുട്ടുകയും അവരുടെ കഴുത്തുകൾ നിങ്ങൾ വെട്ടുകയും അവർ നിങ്ങളുടെ കഴുത്തുകൾ വെട്ടുകയും ചെയ്യുന്നതിനേക്കാളുമെല്ലാം ഉത്തമമായ ഒരു പ്രവർത്തിയെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ച് തരട്ടെയോ ?" സഹാബാക്കൾ പറഞ്ഞു: "തീർച്ചയായും". റസൂൽ ﷺ പറഞ്ഞു: "അല്ലാഹുവിനെ സ്മരിക്കൽ (ദിക്ർ ചൊല്ലൽ)". ഇമാം തിർമിദി رَحِمَـﮧُ اللَّـﮧُ (3377) ഉദ്ധരിച്ചത്. ഇമാം അൽബാനി സഹീഹ് ആയി വിധി കല്പിച്ചത്. (صحيح الترغيب والترهيب 1493) 📝 യാസിർ ബിൻ അയ്യൂബ് عفا الله عنه ════════════════════ https://t.me/ihsaanchnl #dhul_hijja@ihsaanchnl #maslak@ihsaanchnl #naseeha@ihsaanchnl
﷽ ⚠️ മുസ്‌ലിം സഹോദരിമാർ ശ്രദ്ധിക്കുക 🎙️ യാസിർ ബിൻ അയ്യൂബ് عفا الله عنه 🔗 Telegram Channel https://t.me/ihsaanchnl/445 🔗 WhatsApp Channel https://whatsapp.com/channel/0029VbBgG9S1SWtAIqPHqV1E #short_clips@ihsaanchnl #audios@ihsaanchnl
﷽ 💭 ഖാതിറ (خاطرة) ═════════════════════ ഇബ്നുൽ ഖയ്യും رَحِمَـﮧُ اللَّـﮧُ തന്റെ മനോഹരമായ الداء والدواء എന്ന കൃതിയിൽ, പാപങ്ങളുടെ അനന്തരഫലങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ പറഞ്ഞ ഒരു അനന്തരഫലമാണ് : പാപങ്ങൾ ഒരുവന്റെ ഹൃദയത്തിന്റെ അല്ലാഹുവിലേക്കുള്ള യാത്രയിൽ നിന്ന് തടഞ്ഞു കളയും എന്നത്. (الداء والدواء ٩٥) ഒരുപാട് ചിന്തിപ്പിച്ച ഒരു വചനമായിരുന്നു അത് : നമ്മുടെ ജീവിതത്തിൽ നാം ഇത് എത്ര അനുഭവിക്കുന്നു, മറ്റുള്ളവരുടെ ജീവിതത്തിൽ നാം ഇതെത്ര കാണുന്നു, നല്ല രീതിയിൽ ഇബാദത്തുകളുമായി ജീവിച്ചു പോരുന്ന ആളുകളിൽ എത്ര പേരാണ് രഹസ്യമായ തിന്മകൾ കാരണം തെമ്മാടിക്കൂട്ടങ്ങളിൽ എത്തിച്ചേരുന്നത്. അഹ്ലുസ്സുന്നത്തിന്റെ മാർഗ്ഗത്തിൽ നിന്നിരുന്ന എത്ര പേരാണ് പാപങ്ങൾ കാരണം സുന്നത്തിന്റെ മാർഗ്ഗത്തിൽ നിന്നും തെറ്റിപ്പോയത്. സ്വർഗ്ഗത്തിലേക്കുള്ള എളുപ്പവഴിയായ ത്വലബുൽ ഇല്മിൽ നിന്നും എത്ര പേരാണ് പാപങ്ങൾ കാരണം സാധാരണക്കാരനായി ജീവിക്കാൻ വിധിക്കപ്പെട്ടത്. ത്വലബുൽ ഇല്മിൽ ലക്ഷ്യസ്ഥാനത്തേക്ക് അവനെ എത്തിക്കുംവിധം നല്ല രീതിയിൽ മുന്നോട്ടു പോയിക്കൊണ്ടിരുന്ന എത്ര വിദ്യാർത്ഥികളെയാണ് പാപങ്ങൾ അവൻ ചെയ്തിരുന്ന പ്രയത്നത്തിൽ നിന്ന് അവനെ ഇരുത്തി കളഞ്ഞത്. പാപങ്ങൾ കാരണം വർഷങ്ങളോളം ത്വലബുൽ ഇല്മിൽ നിലകൊണ്ടിട്ടും സ്വന്തത്തിനും മറ്റുള്ളവർക്കും ഉപകാരം ചെയ്യാത്ത ഒരുവനായി മരണം വരെ നിലകൊണ്ട് എത്ര മത വിദ്യാർത്ഥികൾ ആണുള്ളത്. അല്ലാഹുവിനോടത്രേ നാം സുരക്ഷിതത്വം കേഴുന്നു. 📝 യാസിർ ബിൻ അയ്യൂബ് عفا الله عنه ════════════════════ https://t.me/ihsaanchnl #khawathir@ihsaanchnl #ibnul_qayyim@ihsaanchnl
﷽ മഖ്ഹൂൽ അൽ-ഹുദലി رَحِمَـﮧُ اللَّـﮧُ പറഞ്ഞു: ഒരു വ്യക്തി തന്റെ നിസ്കാരത്തിൽ കരയുന്നതായി ഞാൻ കണ്ടപ്പോൾ അദ്ദേഹത്തെ രിയാഅ് ഇനാൽ ഞാൻ ആരോപിച്ചു, അതിനാൽ ഒരു വർഷം ഞാൻ കരയുന്നതിൽ നിന്ന് തടയപ്പെട്ടു. (അഥവാ, കരയാനുള്ള തൗഫീഖ് അല്ലാഹു തആല അദ്ദേഹത്തിന് നൽകിയില്ല). 📚 العقوبات لابن أبي الدنيا 📝 യാസിർ ബിൻ അയ്യൂബ് عفا الله عنه ════════════════════════ t.me/ihsaanchnl #maslak@ihsaanchnl
﷽ ഇമാം സഅ്‌ദി رَحِمَـﮧُ اللَّـﮧُ പറഞ്ഞു: ഉപകാരപ്രദമായ കാര്യങ്ങളിൽ പെട്ടതാണ്: നിനക്കെതിരെയുള്ള ജനങ്ങളുടെ ഉപദ്രവം പ്രത്യേകിച്ച് മോശം വാക്കുകളാൽ ഉള്ളവ നിനക്ക് ദോഷം ചെയ്യുകയില്ല പകരം അവരെയാണ് അത് ദോഷം ചെയ്യുക എന്ന് നീ അറിഞ്ഞിരിക്കൽ. 📚الوسائل المفيدة (٣٠) 📝 യാസിർ ബിൻ അയ്യൂബ് عفا الله عنه ════════════════════════ t.me/ihsaanchnl #maslak@ihsaanchnl #naseeha@ihsaanchnl
﷽ 🗞️ ഷെയ്ഖ് ബാജമ്മാലിനെ കുറിച്ച് ചിലതും, മറ്റു ചില ഫാഇദകളും 📌 റമദാനിൽ ഖിയാമിന് മറ്റൊരു ഇമാമിന്റെയും സഹായം തെടാതെ ഇത്രയും ദൈർഘ്യം ഷെയ്ഖ് തനിച്ച് ഇമാം നിന്ന് നിസ്കരിക്കുന്നതിന്റെ പുറകിലുള്ള കാരണം. 📌 ഷെയ്ഖിന്റെ ഖുർആൻ മനഃപാഠത്തിന്റെ ബലം. ഷെയ്ഖിന്റെ മുറാജഅയുടെ രീതി 📌 ഭാര്യമാരെ പഠിപ്പിക്കുന്നതിനെ കുറിച്ച് ഷൈഖിന്റെ രസകരമായ അനുഭവവും, നസീഹത്തും. 📌 ഷെയ്ഖിന്റെ റമദാനിലെ രാത്രി നിസ്കാരത്തെ കുറിച്ച് 📌ഷെയ്ഖിന്റെ ദഅവത്തിൽ ഉള്ള സ്വബ്ർ. 📌 10 ദിവസത്തിൽ ഷെയ്ഖിൽ നിന്നും നമ്മൾ കണ്ട ചില മനോഹരമായ കാര്യങ്ങൾ. 🎙️യാസിർ ബിൻ അയ്യൂബ് عفا الله عنه ═══════════════════ https://t.me/ihsaanchnl/439 #audios@ihsaanchnl
﷽ 🗞️ ഷെയ്ഖ് ബാജമ്മാലിന്റെ ചില ഫത്വകൾ 📌 മക്കളെ കൂടെ പണിയെടുപ്പിക്കുന്ന ബാപ്പമാർക്ക് ഒരു നസീഹത്ത് 📌 ഒരു ദർസിൽ വിദ്യാർത്ഥിക്ക് എന്തെങ്കിലും ചോദിക്കണം എന്നുണ്ടെങ്കിൽ ദർസിനിടയിൽ ആണോ ചോദിക്കേണ്ടത് അല്ലെങ്കിൽ ദർസ് കഴിഞ്ഞതിനുശേഷം ആണോ ചോദിക്കേണ്ടത്? 📌 റുഹൈലിയുടെ അവസ്ഥയെപ്പറ്റി ചോദിക്കപ്പെട്ടു 📌 ഈദുൽ ഫിത്റിൻ്റെ തക്ബീർ എപ്പോഴാണ് ചൊല്ലി തുടങ്ങേണ്ടത് 🎙️യാസിർ ബിൻ അയ്യൂബ് عفا الله عنه ═══════════════════ https://t.me/ihsaanchnl/438 #audios@ihsaanchnl
﷽ 🗞️ ഷെയ്ഖ് ബാജമ്മാലിന്റെ ചില ഫത്വകൾ 📌 സക്കാത്തുൽ ഫിത്ർ കുടുംബക്കാർക്ക് കൊടുക്കണോ മതവിദ്യാർത്ഥികൾക്ക് കൊടുക്കണോ? 📌 കാറിലോ ബൈക്കിലോ ലിഫ്റ്റ് ചോദിക്കുന്നത് നിരോധിക്കപ്പെട്ട ചോദ്യത്തിൽ പെടുമോ? 📌 വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യൽ സുന്നത്താണോ? 📌 ഉദ്ർ ബിൽ ജഹ്ൽ. 📌 ഇരുന്നു നിസ്കരിക്കുന്നയാൾ എങ്ങനെയാണ് റുകൂഅ് ചെയ്യേണ്ടത്? 🎙️യാസിർ ബിൻ അയ്യൂബ് عفا الله عنه ═══════════════════ https://t.me/ihsaanchnl/437 #audios@ihsaanchnl
﷽ 🗞️ ഷെയ്ഖ് ബാജമ്മാലിന്റെ ചില ഫത്വകൾ 📌 സക്കാത്തുൽ ഫിത്റിന്റെ അളവ്. 📌 നിസ്കരിക്കുന്ന സ്ത്രീയുടെ മുന്നിലൂടെ മറ്റൊരു സ്ത്രീ നടന്നു പോയാൽ നിസ്കാരം മുറിഞ്ഞു പോകുമോ? 📌 ഇഅ്തികാഫ് ഇരിക്കുന്ന പള്ളിയിൽ ചെറുതായിട്ട് ആണ് തറാവീഹ് നിസ്കരിക്കുന്നതെങ്കിൽ രാത്രി ദൈർഘിപ്പിച്ചുകൊണ്ട് തനിച്ച് നിസ്കരിക്കാൻ വേണ്ടി മസ്ജിദിലെ തറാവീഹ് ജമാഅത്ത് ഒരാൾക്ക് ഉപേക്ഷിക്കാമോ? 📌 പെരുന്നാൾ ഖുതുബ പറയുന്ന ഖത്തീബ് ബിദ്അത്ത്കാരൻ ആണെങ്കിൽ എന്ത് ചെയ്യണം? 📌 സ്ത്രീകൾക്ക് വേണ്ടി മറയില്ലാതെ മുഹാദറ/വഅ്ദുകൾ സംഘടിപ്പിക്കാമോ? ( പെരുന്നാൾ ദിവസം റസൂൽ ﷺ സ്ത്രീകളിലേക്ക് ബിലാലിനെയും കൂട്ടി ഇറങ്ങിച്ചെന്ന സംഭവം ഉത്തരത്തിൽ പരാമർശിക്കുന്നുണ്ട്). 🎙️യാസിർ ബിൻ അയ്യൂബ് عفا الله عنه ═══════════════════ https://t.me/ihsaanchnl/436 #audios@ihsaanchnl