tgindex
Последний пост
14 авг.
Последнее чтение
13 авг.
Постов за неделю
3
Всего постов
21
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
944
+1 за 1 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
114
21 постов
Вовлечённость
12,1%
к подписчикам
Постов в день
0,4
всего 21
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
43
1/48двое суток
49
1/72трое суток
53

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • без подписи

  • 🌿 നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ മഹാ അക്രമകാരിയും വളരെ നന്ദികെട്ടവനും തന്നെ. Qur'an 14 : 34 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/SGlkSKyCtDI?si=mihGMxa2I0K3pEvL

  • 🌿 തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍.അവരതില്‍ നിത്യവാസികളായിരിക്കും. അതില്‍ നിന്ന് വിട്ടുമാറാന്‍ അവര്‍ ആഗ്രഹിക്കുകയില്ല. ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/shorts/dKZ7sL3UsFc?si=1tlED4BzgsorU3Pj

  • 🌿 താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.അപ്പോൾ മുഴുവന്‍ കാര്യങ്ങളുടെയും ആധിപത്യം ആരുടെ കയ്യിലാണോ, നിങ്ങള്‍ മടക്കപ്പെടുന്നത് ആരുടെ അടുത്തേക്കാണോ അവന്‍ എത്ര പരിശുദ്ധന്‍! Qur'an 36 : 82-83 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/uB2YYDwboXQ?si=CtYCmed3EjTgv2Zr

  • 🌿 അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും (തെറ്റും ശരിയും തൂക്കിനോക്കാനുള്ള) തുലാസും ഇറക്കിത്തന്നവന്‍. നിനക്ക് എന്തറിയാം. ആ അന്ത്യസമയം അടുത്ത് തന്നെ ആയിരിക്കാം.അതില്‍ (അന്ത്യസമയത്തില്‍) വിശ്വസിക്കാത്തവര്‍ അതിന്‍റെ കാര്യത്തില്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു. വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി ഭയവിഹ്വലരാകുന്നു. അവര്‍ക്കറിയാം അത് സത്യമാണെന്ന്‌. ശ്രദ്ധിക്കുക: തീര്‍ച്ചയായും അന്ത്യസമയത്തിന്‍റെ കാര്യത്തില്‍ തര്‍ക്കം നടത്തുന്നവര്‍ വിദൂരമായ പിഴവില്‍ തന്നെയാകുന്നു. Qur'an 42 : 17-18 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/de-tQll1aIc?si=Lj1YXvNnayivEbgt

  • 🌿 അല്ലാഹു എങ്ങനെ സൃഷ്ടി ആരംഭിക്കുകയും, പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു എന്ന് അവര്‍ ചിന്തിച്ചുനോക്കിയില്ലേ? തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതത്രെപറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് അവന്‍ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്ന് നോക്കൂ. പിന്നീട് അല്ലാഹു അവസാനം മറ്റൊരിക്കല്‍കൂടി സൃഷ്ടിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ. Qur'an 29 : 19-20 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/shorts/uxzKGOHoY_I?si=IaIk8TU5ee9KJboc

  • 🌿 അപ്പോള്‍ മലക്കുകള്‍ എല്ലാവരും ഒന്നടങ്കം സുജൂദ് ചെയ്തു; ഇബ്ലീസ് ഒഴികെ. അവന്‍ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു. Qur'an 38 : 71-88 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/ejPDvF5IDh8?si=o_TdFa2-zbYEWPeP

  • 🌿 ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം.ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്‍ത്ത് ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം.അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌. Qur'an 14 : 48-50 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/a7xw7_knOpw?si=T6FsedMlF7zWd4mi

  • 🌿 അതെ, അവന്‍ നിങ്ങളെ വിളിക്കുകയും, അവനെ സ്തുതിച്ച് കൊണ്ട് നിങ്ങള്‍ ഉത്തരം നല്‍കുകയും ചെയ്യുന്ന ദിവസം. (അതിന്നിടക്ക്‌) വളരെ കുറച്ച് മാത്രമേ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്ന് നിങ്ങള്‍ വിചാരിക്കുകയും ചെയ്യും.നീ എന്‍റെ ദാസന്‍മാരോട് പറയുക; അവര്‍ പറയുന്നത് ഏറ്റവും നല്ല വാക്കായിരിക്കണമെന്ന്‌. തീര്‍ച്ചയായും ശൈത്വാൻ അവര്‍ക്കിടയില്‍ (കുഴപ്പം) ഇളക്കിവിടുന്നു. തീര്‍ച്ചയായും ശൈത്വാൻ മനുഷ്യന്ന് പ്രത്യക്ഷ ശത്രുവാകുന്നു. Qur'an 17 : 52-53 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/KQAD6X6wc8E?si=YKQizgeVLUYDNb91

  • 🌿 നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവരും, ഇഹലോകജീവിതം കൊണ്ട് തൃപ്തിപ്പെടുകയും, അതില്‍ സമാധാനമടയുകയും ചെയ്തവരും, നമ്മുടെ തെളിവുകളെപ്പറ്റി അശ്രദ്ധരായി കഴിയുന്നവരും ആരോഅവരുടെ സങ്കേതം നരകം തന്നെയാകുന്നു. അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്‍റെ ഫലമായിട്ടത്രെ അത്‌. Qur'an 10 : 7-8 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/0O19KY9DJnc?si=3oZjr50XMV3svtEw

  • 🌿 തീര്‍ച്ചയായും തങ്ങളുടെ റബ്ബിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരും,തങ്ങളുടെ റബ്ബിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും,തങ്ങളുടെ റബ്ബിനോട് പങ്കുചേര്‍ക്കാത്തവരും,റബ്ബിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് ഹൃദയങ്ങളിൽ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ.അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും. Qur'an 23 : 57-61 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/wfE_ZtESLmA?si=tVDDfeGFbI7AxXPA

  • 🌿 സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക് വേണ്ടി എന്തൊരു മുന്നൊരുക്കമാണ് ചെയ്തു വെച്ചിട്ടുള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു. Qur'an 59 : 18 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/rDr2aX8AL1M?si=H2_NA-RXxGyZZ55h

  • 🌿 തീര്‍ച്ചയായും അദ്ദേഹത്തിന്റെ കക്ഷികളില്‍ പെട്ട ആള്‍ തന്നെയാകുന്നു ഇബ്രാഹീം. നിഷ്കളങ്കമായ ഹൃദയത്തോടു കൂടി അദ്ദേഹം തന്റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) തന്റെ പിതാവിനോടും ജനതയോടും അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്തൊന്നിനെയാണ് നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവിന്നു പുറമെ വ്യാജമായി നിങ്ങള്‍ മറ്റു ആരാധ്യരെ ആഗ്രഹിക്കുകയാണോ? അപ്പോള്‍ ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ വിചാരമെന്താണ്‌? Qur'an 37: 83-87 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/WqricN6eg_M?si=Ad3EMK7gZmfyFBPv

  • 🌿 ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ,രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് നിസ്കരിക്കുക.അതിന്‍റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു അല്‍പം കുറച്ചു കൊള്ളുക.അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ദ്ധിപ്പിച്ചു കൊള്ളുക. Qur'an 73 : 1-6 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/-GVeh-k4Mec?si=uEnpGqXgDUmvdstv

  • 🌿 അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മ്മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്‍റെ അടുത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌. അപ്പോള്‍ (അല്ലാഹു) അവന്ന് അവന്‍റെ കണക്ക് തീര്‍ത്തു കൊടുക്കുന്നതാണ്‌. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ. Qur'an 24 : 39 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/MSmosQ56Ldw?si=d7cgnw0fTFnut9SN

  • 🌿 സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക.എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരികയും, നിങ്ങളുടെ പാപങ്ങള്‍ നിങ്ങൾക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുവെയും അവന്‍റെ ദൂതനെയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു. Qur'an 33 : 70-71 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/ABcJkKwrCQU?si=E_sOW5KdsBoraKNb

  • 🌿 ആയതിനാല്‍ ഇവര്‍ പറയുന്നതിനെപ്പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിന് മുമ്പും നിന്‍റെ റബ്ബിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില നാഴികകളിലും, പകലിന്‍റെ ചില ഭാഗങ്ങളിലും നീ അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്ക് സംതൃപ്തി കൈവന്നേക്കാം. Qur'an 20 : 130 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/e4Jin9Qqkzc?si=x9OHqnB-UAFYS4hO

  • 🌿 നിങ്ങളുടെ കാതോ നിങ്ങളുടെ കണ്ണുകളോ നിങ്ങളുടെ തൊലികളോ നിങ്ങള്‍ക്ക് എതിരില്‍ സാക്ഷ്യം വഹിക്കുമെന്ന് കരുതി നിങ്ങള്‍ (അവയില്‍ നിന്നും) ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ലല്ലോ. എന്നാല്‍ നിങ്ങള്‍ വിചാരിച്ചത് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ മിക്കതും അല്ലാഹു അറിയില്ലെന്നാണ്‌. അതത്രെ നിങ്ങളുടെ റബ്ബിനെപ്പറ്റി നിങ്ങള്‍ ധരിച്ചുവെച്ച ധാരണ: അത് നിങ്ങള്‍ക്ക് നാശം വരുത്തി. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരില്‍പ്പെട്ടവരായിത്തീര്‍ന്നു. ⌲ Join Telegram https://t.me/Rabee_ulquloob  ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ join youtube https://youtube.com/shorts/PAQkm1kwEtw?si=5rCIyJOI7AR2HpQZ

  • 🌿 എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്‌. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍?നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു;തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു.അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്‌. Qur'an 56 : 63-67 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/xPvQI8dfcBQ?si=XbhDGfHmgLuzBNgo

  • 22 июл.182из Rabee_ulquloob

    🌿 അവനാകുന്നു തന്‍റെ ദാസന്‍മാരില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുകയും ദുഷ്കൃത്യങ്ങള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവൻ. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അവന്‍ അറിയുകയും ചെയ്യുന്നു.വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവന്‍ (പ്രാര്‍ത്ഥനയ്ക്ക്‌) ഉത്തരം നല്‍കുകയും, തന്‍റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ക്ക് കൂടുതല്‍ നല്‍കുകയും ചെയ്യും. സത്യനിഷേധികളാവട്ടെ കഠിനമായ ശിക്ഷയാണവര്‍ക്കുള്ളത്‌. Qur'an 42 : 25-26 ⌲ Join Telegram https://t.me/Rabee_ulquloob ✆ Join Whatsapp https://whatsapp.com/channel/0029VaALioF8aKvNtrL4Kv3x ☛ Join YouTube https://youtube.com/shorts/F1pz6qbyS8g?si=4WFFaqdlZ1Bg1jqX