tgindex
العلم نور 📚📖

العلم نور 📚📖

Статистика

https://www.facebook.com/profile.php?id=61570009610410&mibextid=ZbWKwL Join our FB account⬆️

Последний пост
7 авг.
Последнее чтение
14 авг.
Постов за неделю
0
Всего постов
22
Тип
открытый
Язык
ml
В каталоге с
14 авг.
Подписчики
540
0 за 1 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
132
22 постов
Вовлечённость
24,4%
к подписчикам
Постов в день
0,0
всего 22
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
44
1/48двое суток
50
1/72трое суток
54

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • 🌹 *അദ്ദേഹം (പിതാവ്‌) പറഞ്ഞു: അല്ല, നിങ്ങളുടെ മനസ്സുകള്‍ നിങ്ങള്‍ക്ക് എന്തോകാര്യം ഭംഗിയായി തോന്നിച്ചിരിക്കുന്നു. അതിനാല്‍ നന്നായി ക്ഷമിക്കുക തന്നെ. അവരെല്ലാവരെയും അല്ലാഹു എന്‍റെ അടുത്ത് കൊണ്ടുവന്നു തന്നേക്കാവുന്നതാണ്‌. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.* SURAH YUSUF : 83 ℙ𝕝𝕖𝕒𝕤𝕖 𝕛𝕠𝕚𝕟 𝕗𝕠𝕣 𝕞𝕠𝕣𝕖 𝕣𝕖𝕞𝕚𝕟𝕕𝕖𝕣 𝕧𝕚𝕕𝕖𝕠𝕤 : 🅃🄴🄻🄴🄶🅁🄰🄼 🄲🄷🄰🄽🄽🄴🄻 ⬇️ https://t.me/al_ilmunnoor 🅆🄷🄰🅃🅂🄰🄿🄿 🄲🄷🄰🄽🄽🄴🄻⬇️ https://whatsapp.com/channel/0029VafdpwV1Hspslm4dYV3u 🄸🄽🅂🅃🄰🄶🅁🄰🄼⬇️ https://www.instagram.com/ilmunoorvirtualacademy?igsh=MW1xcXczcW9hZDl3YQ== 🅐︎🅛︎ 🅘︎🅛︎🅜︎🅤︎ 🅝︎🅞︎🅞︎🅡︎ 🅐︎🅒︎🅐︎🅓︎🅔︎🅜︎🅨︎

  • 🌿 അറഫാ നോമ്പ് ❐ നബി ﷺ പറഞ്ഞതായി അബൂ ഖതാദ -رضي الله عنه- രിവായത്ത് ചെയ്യുന്നു: صِيَامُ يَوْمِ عَرَفَةَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ، وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ അറഫാ ദിവസത്തിലെ നോമ്പിൻ്റെ പ്രതിഫലമായി കഴിഞ്ഞ ഒരു വർഷത്തെ തിന്മകളും വരാനിരിക്കുന്ന ഒരു വർഷത്തെയും തിന്മകളും അല്ലാഹു പൊറുത്തു നൽകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ആശുറാ ദിനത്തിലെ നോമ്പിൻ്റെ പ്രതിഫലമായി കഴിഞ്ഞ ഒരു വർഷത്തെ തിന്മകൾ അല്ലാഹു പൊറുത്തു നൽകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. 📚 رواه مسلم【١١٦١】 • ഇബ്നു ഹജർ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: “ഈ ഹദീസിൽ നിന്ന് വ്യക്തമാകുന്നത് അറഫാ നോമ്പ് ആശുറാ നോമ്പിനേക്കാൾ മഹത്തരമാണെന്നാണ്. അതിന് പിന്നിലെ കാരണമായി പറയപ്പെട്ടത്; ആശൂറാ നോമ്പ് മൂസാ -عليه السلام- യിലേക്കും, അറഫാ നോമ്പ് തിരുനബി ﷺ യിലേക്കും ചേർത്തപ്പെട്ടത് കൊണ്ടാണ് എന്നതാണ്. അത് കൊണ്ടാണ് അറഫാ നോമ്പ് കൂടുതൽ മഹത്തരമായത്.” 📚 فتح الباري【٤/٢٣٩】 • ആയിഷ -رضي الله عنها- പറഞ്ഞു: “വർഷത്തിൽ സുന്നത്ത് നോമ്പുകൾ അനുഷ്ഠിക്കുന്ന ദിവസങ്ങളിൽ അറഫാ ദിനത്തെക്കാൾ എനിക്ക് പ്രിയങ്കരമായ മറ്റൊരു ദിനവുമില്ല.” 📚 مسند ابن الجعد【٥١٢】 • ശൈഖ് അബ്ദുല്ലാഹ് അൽബസ്സാം -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: “പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രായ പ്രകാരം, സുന്നത്ത് നോമ്പുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് അറഫ നോമ്പാണ്.” 📚 توضيح الأحكام【٣/٥٣٠】

  • 🕋 ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുല്ലാഹ് പറഞ്ഞു: "ദുൽ ഹിജ്ജയുടെ ആദ്യത്തെ പത്തിൽ നിസ്കരിക്കുന്ന രണ്ട് റകഅത് നിസ്കാരത്തിന് റമദാനിൽ നിസ്കരിക്കുന്ന രണ്ട് റകഅത്തിനെക്കാൾ പുണ്യമുണ്ട്. ഇത് സാധാരണക്കാർക്ക് തീരെ അറിയാത്ത കാര്യമാണ്. എന്നാൽ പണ്ഡിതന്മാർക്ക് അങ്ങനെയല്ല. അതിനാൽ പണ്ഡിതമാർ ഇത് ജങ്ങൾക്ക് വിശദീകരിച്ചു കൊടുക്കേണ്ടതുണ്ട്." ℙ𝕝𝕖𝕒𝕤𝕖 𝕛𝕠𝕚𝕟 𝕗𝕠𝕣 𝕞𝕠𝕣𝕖 𝕣𝕖𝕞𝕚𝕟𝕕𝕖𝕣 𝕧𝕚𝕕𝕖𝕠𝕤 : 🅃🄴🄻🄴🄶🅁🄰🄼 🄲🄷🄰🄽🄽🄴🄻 ⬇️ https://t.me/al_ilmunnoor 🅆🄷🄰🅃🅂🄰🄿🄿 🄲🄷🄰🄽🄽🄴🄻⬇️ https://whatsapp.com/channel/0029VafdpwV1Hspslm4dYV3u 🄸🄽🅂🅃🄰🄶🅁🄰🄼⬇️ https://www.instagram.com/ilmunoorvirtualacademy?igsh=MW1xcXczcW9hZDl3YQ== 🅐︎🅛︎ 🅘︎🅛︎🅜︎🅤︎ 🅝︎🅞︎🅞︎🅡︎ 🅐︎🅒︎🅐︎🅓︎🅔︎🅜︎🅨︎

  • без подписи

  • без подписи

  • ❐ അലിയ്യുബ്നുൽ ഹുസൈൻ -رَحِمَـﮧُ اللَّـﮧُ- അദ്ദേഹത്തിൻ്റെ അടുത്ത് വല്ല ദരിദ്രനോ യാചകനോ (സഹായമാവശ്യപ്പെട്ടു കൊണ്ട്) വന്നാൽ സന്തോഷിക്കുകയും ഇങ്ങനെ പറയുകയും ചെയ്യുമായിരുന്നു: “പരലോകത്തേക്കുള്ള എൻ്റെ വിഭവം ഏറ്റിക്കൊണ്ട് വന്നവന് സ്വാഗതം.” 📚 صفة الصفوة【٢/٩٥】 ❐ അടിക്കുറിപ്പ്: സുബ്ഹാനല്ലാഹ്..! സഹായം ചോദിച്ചു വന്നവരോടുള്ള നമ്മുടെ മുൻഗാമികളുടെ പ്രതികരണം നോക്കൂ.. പരലോകത്ത് ഉപകരിക്കുന്ന നന്മക്കുള്ള അവസരമായി കണ്ട് അവർ സന്തോഷിക്കുന്നു. ഇനി നമ്മുടെ അവസ്ഥ എന്താണെന്ന് ഓരോരുത്തരും സ്വയം വിലയിരുത്തുക. മുൻഗാമികളെ പോലെയാകാൻ നാം പരിശ്രമിക്കുക. നന്മകൾക്കുള്ള അവസരങ്ങൾ കഴിയും വിധം പരമാവധി ഉപയോഗപ്പെടുത്തുക. സഹായം ചോദിച്ചു വരുന്നവരെ പറ്റുന്ന രൂപത്തിൽ സഹായിക്കാൻ ശ്രമിക്കുക. ഇനി സാമ്പത്തികമായും ശാരീരികമായും സഹായിക്കാൻ കഴിവില്ലെങ്കിൽ നല്ല വാക്കുകൾ പറഞ്ഞ് അവരെ സമാധാനിപ്പിക്കുക. സഹായിക്കാൻ സാധിക്കുന്നവരുമായി അവരെ ബന്ധപ്പെടുത്തുക, അല്ലെങ്കിൽ അവർക്ക് വേണ്ടി മറ്റുള്ളവരോട് ശുപാർശ ചെയ്യുക. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.

  • ﷽ ഉമർ ബ്നുൽ ഖത്താബ് رضي الله عنه പറഞ്ഞു: “നിങ്ങൾ വിചാരണ ചെയ്യപ്പെടുന്നതിനു മുൻപായി കൊണ്ട് സ്വയം വിചാരണ ചെയ്യുക. (നിങ്ങളുടെ കർമ്മങ്ങൾ) തൂക്കപ്പെടുന്നതിനു മുൻപായി കൊണ്ട് സ്വയം തൂക്കിക്കൊളളുക.തീർച്ചയായും ഇന്ന് നിങ്ങൾ സ്യയം വിചാരണ ചെയ്യുന്നതിലൂടെ നാളത്തെ(ആഖിറത്തിലെ) വിചാരണ നിങ്ങൾക്ക് എളുപ്പമാക്കപ്പെടുന്നതാണ്, വലിയ പ്രദർശനത്തിന്റെ ദിവസത്തിനായി നിങ്ങൾ ഒരുങ്ങിക്കൊള്ളുക. {يَوْمَئِذٍ تُعْرَضُونَ لَا تَخْفَى مِنْكُمْ خَافِيَةٌ} [الحاقة: ١٨] അന്നേ ദിവസം നിങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതാണ്‌. യാതൊരു മറഞ്ഞകാര്യവും(രഹസ്യവും) നിങ്ങളില്‍ നിന്ന് മറഞ്ഞു പോകുന്നതല്ല.” 📖 محاسبة النفس لابن أبي الدنيا

  • 🌿 ❐ ഇമാം ഔസാഈ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: من أكثر ذكر الموت كفاه اليسير ومن عرف أن منطقه من عمله قل كلامه ❝ ആരെങ്കിലും മരണചിന്ത വർദ്ധിപ്പിച്ചാൽ ദുനിയാവിലെ കുറഞ്ഞ സൗകര്യങ്ങൾ തന്നെ അവന് മതിയാകുന്നതാണ്. ഒരുവൻ തൻ്റെ സംസാരം അവൻ്റെ അമലിൽ പെട്ടതാണെന്ന് മനസ്സിലാക്കിയാൽ അവൻ്റെ സംസാരം കുറയുന്നതാണ്.❞ 📚 الزهد للبيهقي【٥٩٤】 ❐ അടിക്കുറിപ്പ്: ഏത് നിമിഷവും തന്നിലേക്ക് മരണം വന്നേക്കാമെന്ന ചിന്തയുള്ളവന് ഈ ദുനിയാവിൽ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാൻ സാധിക്കും. തൻ്റെ സംസാരങ്ങൾ അല്ലാഹുവിങ്കൽ അമലായി രേഖപ്പെടുത്തുന്നുണ്ട് എന്ന കാര്യം ഒരുവൻ മനസ്സിലാക്കിയാൽ അവൻ്റെ സംസാരങ്ങൾ കുറക്കുകയും, അനാവശ്യമായതും ഉപകാരമില്ലാത്തതുമായ സംസാരങ്ങളിൽ നിന്നവൻ വിട്ടു നിൽക്കുകയും ചെയ്യും.

  • 🌿 ❐ അബൂ ഹുറൈയ്റ -رضي الله عنه- രിവായത്ത് ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു: مَنْ خَافَ أَدْلَجَ، وَمَنْ أَدْلَجَ بَلَغَ الْمَنْزِلَ، أَلَا إِنَّ سِلْعَةَ اللَّهِ غَالِيَةٌ، أَلَا إِنَّ سِلْعَةَ اللَّهِ الْجَنَّةُ ശത്രുവിന്റെ ആക്രമണം ഭയപ്പെടുന്നവൻ രാത്രിയുടെ ആദ്യത്തിൽ തന്നെ യാത്ര പുറപ്പെടും. അങ്ങനെ പുറപ്പെടുന്നവൻ ലക്ഷ്യത്തിലെത്തും. അറിയുക, അല്ലാഹു ഒരുക്കി വെച്ചിട്ടുള്ള വിഭവങ്ങൾ വില കൂടിയതാകുന്നു. അറിയുക,അല്ലാഹു ഒരുക്കി വെച്ചിട്ടുള്ള വിഭവം സ്വർഗമാകുന്നു. 📚 رواه الترمذي【٢٤٥٠】 ❐ അടിക്കുറിപ്പ്: മുഅ്മിനീങ്ങൾക്ക് എത്തിപ്പെടാനുള്ള ലക്ഷ്യം സ്വർഗമാണ്, രക്ഷപ്പെടേണ്ടത് നരകത്തിൽ നിന്നാണ്. അതിനായി നൽകേണ്ടത് തങ്ങളുടെ ശരീരവും സമ്പാദ്യവും അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുക എന്നതാണ്. • അല്ലാഹു ﷻ പറയുന്നു: إِنَّ ٱللَّهَ ٱشۡتَرَىٰ مِنَ ٱلۡمُؤۡمِنِینَ أَنفُسَهُمۡ وَأَمۡوَ ٰ⁠لَهُم بِأَنَّ لَهُمُ ٱلۡجَنَّةَ തീര്‍ച്ചയായും മുഅ്മിനീങ്ങളിൽ നിന്ന് അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കും എന്നതിന് പകരമായി അവരുടെ ദേഹങ്ങളും ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. 【سورة التوبة - ١١١】

  • 🌿 ❐ അല്ലാഹു ﷻ പറയുന്നു: وعاشروهن بالمعروف അവരോട് (ഭാര്യമാരോട്) നിങ്ങള്‍ മര്യാദയോടെ സഹവര്‍ ത്തിക്കേണ്ടതുമാണ്. 【سورة النساء - ١٩】 ❐ ഇബ്നു കസീർ رَحِمَـﮧُ اللَّـﮧُ പറയുന്നു: “അവരോട് നിങ്ങൾ നല്ല നിലക്ക് സംസാരിക്കുകയും, കഴിയും വിധം നിങ്ങളുടെ പെരുമാറ്റ രീതികളും പ്രവർത്തനങ്ങളും നന്നാക്കുകയും ചെയ്യുക. അവളിൽ നിന്ന് എങ്ങനെയുള്ള പെരുമാറ്റം ഉണ്ടാകണമെന്നാണോ നീ ആഗ്രഹിക്കുന്നത് അതുപോലെ നീയും വർത്തിക്കുക.” 📚 تفسير ابن كثير (١/٤٧٧)

  • 🌿 ❐ അല്ലാഹു ﷻ പറഞ്ഞു: یَوۡمَئذࣲ تُحَدِّثُ أَخۡبَارَهَا അന്നേ ദിവസം അത് (ഭൂമി) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌. 【سورة الزلزلة - ٤】 ❐ ഇബ്നു കസീർ -رَحِمَـﮧُ اللَّـﮧُ- പറയുന്നു: “ഭൂമിയുടെ മുകളിൽ വെച്ച് ഓരോരുത്തരും പ്രവർത്തിച്ചതിനെ കുറിച്ച് അത് സംസാരിക്കും.“ 📚 تفسير ابن كثير ❐ അല്ലാമാ സഅ്ദി -رَحِمَـﮧُ اللَّـﮧُ- പറയുന്നു: “നന്മയും തിന്മയുമായി ഭൂമിയുടെ മുകളിൽ ഓരോരുത്തരും പ്രവർത്തിച്ചതിന് അത് സാക്ഷ്യം വഹിക്കുന്നതാണ്. അടിമകളുടെ അമലുകൾക്ക് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിൽ ഒരു സാക്ഷിയാണ് ഭൂമി.” 📚 تفسير السعدي

  • 🌿 ❐ അല്ലാഹു ﷻ പറയുന്നു: مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّهِ وَمَن يُؤْمِن بِاللَّهِ يَهْدِ قَلْبَه وَاللَّهُ بِكُلِّ شَيْءٍ عَلِيم അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിക്കുന്നതല്ല. വല്ലവനും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്‍റെ ഹൃദയത്തെ അവന്‍ നേര്‍വഴിയിലാക്കുന്നതാണ്‌. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാകുന്നു. 【سورة التغابن - ١١】 ❐ ഇബ്നു കസീർ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: “ഒരാൾക്ക് വല്ല വിപത്ത് ബാധിക്കുകയും, അത് അല്ലാഹുവിൻ്റെ വിധിയാണെന്ന് മനസ്സിലാക്കി അതിൽ ക്ഷമ കൈക്കൊള്ളുകയും, പ്രതിഫലം കാംക്ഷിക്കുകയും, അല്ലാഹുവിൻ്റെ വിധിക്ക് പൂർണമായി കീഴ്പ്പെടുകയും ചെയ്താൽ അവൻ്റെ ഹൃദയത്തെ അല്ലാഹു നേര്‍വഴിയിലാക്കുന്നതാണ്‌. ദുനിയാവിൽ അവന് നഷ്ടപ്പെട്ടതിനു പകരമായി അവൻ്റെ ഹൃദയത്തിൽ സന്മാർഗവും ദൃഢവിശ്വാസവും അല്ലാഹു നൽകുന്നതാണ്. അവന് നഷ്ടപ്പെട്ടതിനേക്കാൾ ഉത്തമമായത് അവൻ പകരം നൽകുകയും ചെയ്യുന്നതാണ്.” 📚 تفسير ابن كثير

  • 🌿 ❐ റസൂൽ ﷺ പറഞ്ഞു: لَا تَسُبَّنَّ أَحَدًا ഒരാളെയും നീ ചീത്ത പറയരുത്. 📚 أخرجه أبو داود في سننه ❐ ജാബിർ ബ്നു സുലൈം -رضي الله عنه- പറയുന്നു: فَمَا سَبَبْتُ بَعْدَهُ حُرًّا وَلَا عَبْدًا وَلَا بَعِيرًا وَلَا شَاةً ❝ ഇത് കേട്ടതിന് ശേഷം അടിമയെയോ സ്വതന്ത്രനെയോ ഒട്ടകത്തെയോ ആടിനേയോ ഒന്നും തന്നെ ഞാൻ ചീത്ത പറഞ്ഞിട്ടില്ല.❞ 📚 سنن أبي داود • ശൈഖ് അബ്ദുൽ മുഹ്സിൻ അൽഅബ്ബാദ് -حفظه الله- പറയുന്നു: ❝ അല്ലാഹുവും അവന്റെ റസൂലും പഠിപ്പിക്കുന്ന കാര്യങ്ങൾക്ക് കീഴ്പ്പെടലും അനുസരിക്കലുമായിരുന്നു സ്വഹാബത്തിന്റെ നിലപാട് എന്ന് ഇത് അറിയിക്കുന്നുണ്ട്.❞ 📚 شرح سنن أبي داود للشيخ

  • 🌿 നിസ്കാരം ❐ ബക്ർ ബ്നു അബ്ദില്ലാഹ് അൽമുസനി رَحِمَـﮧُ اللَّـﮧُ പറഞ്ഞു: من مثلك يا ابن آدم خلي بينك وبين المحراب والماء كلما شئت دخلت على الله ليس بينك وبينه ترجمان മനുഷ്യാ, നിന്നെ പോലെ ഭാഗ്യവാൻ ആരുണ്ട്. ശുദ്ധി വരുത്താനുള്ള വെള്ളവും, നിസ്കരിക്കാൻ മിഹ്റാബും യാതൊരു തടസ്സവുമില്ലാതെ നിന്റെ മുമ്പിലുണ്ട്. നീ ഉദ്ദേശിക്കുമ്പോഴെല്ലാം ഒരു പരിഭാഷകനുമില്ലാതെ നിനക്ക് അല്ലാഹുവിന്റെ അടുക്കൽ പ്രവേശിക്കാം. 📚 الزهد للإمام أحمد (١٧٥٢) ❐ ശൈഖ് അബ്ദുർറസ്സാഖ് അൽബദ്ർ حفظه الله പറയുന്നു: “അല്ലാഹു തന്റെ മുഅ്മിനുകളായ അടിമകൾക്ക് നൽകിയ കാരുണ്യത്തിന്റെ സമ്മാനമാണ് നിസ്കാരം. അവന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമരായ നബി ﷺ മുഖേന നൽകിയ സമ്മാനം. അല്ലാഹുവിന്റെ ആദരവും, അവന്റെ അങ്ങേയറ്റത്തെ കരുണയും, അവന്റെ സാമീപ്യവും കരസ്ഥമാക്കാനുള്ള മാർഗം. അത് മുഅ്മിനുകളുടെ കണ്ണുകൾക്ക് കുളിർമയും, ആത്മാവിന് ആസ്വാദനവും, മനസ്സുകൾക്ക് സന്തോഷവുമാണ്.” 📚 الموقع الرسمي لفضيلة الشيخ عبد الرزاق البدر حفظه الله ✍🏻 അനസ് നദീരി

  • 🌿 ❐ അല്ലാഹു ﷻ പറയുന്നു: وَمِنۡ ءَایَـٰتِهِ أَنۡ خَلَقَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَ ٰ⁠جࣰا لِّتَسۡكُنُوۤا۟ إِلَیۡهَا وَجَعَلَ بَیۡنَكُم مَّوَدَّةࣰ وَرَحۡمَةً നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. 【سورة الروم - ٢١】 ❐ ഇബ്നു കസീർ رَحِمَـﮧُ اللَّـﮧُ പറഞ്ഞു: “ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ഇണക്കത്തേക്കാൾ മഹത്തരമായ ഒരു ഇണക്കം രണ്ടാത്മാക്കൾ തമ്മിൽ വേറെയില്ല.” 📚 تفسير ابن كثير

  • 🌿 ദുരന്തങ്ങൾ നൽകുന്ന പാഠം ❐ അല്ലാഹു ﷻ പറയുന്നു: وَمَا نُرۡسِلُ بِٱلآیَـٰتِ إِلَّا تَخۡوِیفࣰا ഭയപ്പെടുത്തുവാനായിട്ടല്ലാതെ നാം ദൃഷ്ടാന്തങ്ങളെ അയക്കുന്നില്ലതാനും. 【سورة الإسراء - ٥٩】 • ഖതാദ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: “അല്ലാഹു അവൻ്റെ ദൃഷ്ടാന്തങ്ങളിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവ കൊണ്ട് ജനങ്ങളെ ഭയപ്പെടുത്തുന്നു, അങ്ങനെയവർ ചിന്തിച്ചു മനസ്സിലാക്കുകയും ഗുണപാഠം ഉൾക്കൊള്ളുകയും അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്യുന്നതിന് വേണ്ടി.” • ഇബ്നു മസ്ഊദ് -رضي الله عنه- വിന്റെ കാലത്ത് കൂഫയിൽ ഭൂചലനമുണ്ടായപ്പോൾ അദ്ദേഹം പറഞ്ഞു: “ഓ ജനങ്ങളേ, നിങ്ങളുടെ റബ്ബ് നിങ്ങളോട് തിന്മകൾ ഉപേക്ഷിച്ച് അവനിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നു, അതിനാൽ നിങ്ങളങ്ങനെ ചെയ്യുവീൻ..” 📚 تفسير ابن كثير

  • ❐ അല്ലാഹു ﷻ പറയുന്നു: إِنَّ ٱللَّهَ لَا یَظۡلِمُ ٱلنَّاسَ شَیۡـࣰٔا وَلَـٰكِنَّ ٱلنَّاسَ أَنفُسَهُمۡ یَظۡلِمُونَ തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഒട്ടും അനീതി കാണിക്കുന്നില്ല. എന്നാൽ മനുഷ്യര്‍ അവരവരോട് തന്നെ അനീതി കാണിക്കുന്നു. 【سورة يونس - ٤٤】 ❐ ഇബ്നു തൈമിയ്യ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: അല്ലാഹു നീതിമാനും ഔദാര്യവാനുമാണെന്ന കാര്യം ഒരു അടിമയെ സംബന്ധിച്ചിടത്തോളം അവൻ അംഗീകരിക്കേണ്ടതുണ്ട്. അവൻ മനുഷ്യരോട് ഒട്ടും അനീതി കാണിക്കുകയില്ല, ഒരാളെയും അവൻ്റെ പാപം കാരണത്താലല്ലാതെ ശിക്ഷിക്കുകയുമില്ല.... അവനിൽ നിന്നുളള ശിക്ഷ മുഴുവനും അവന്റെ നീതിയുടെ ഭാഗമാണ്. അവൻ നൽകിയിട്ടുള്ള അനുഗ്രഹങ്ങളെല്ലാം അവന്റെ ഔദാര്യവുമാകുന്നു. 📚 مجموع الفتاوى【١٠/٢٤٩】

  • 🌿 മക്കൾ നന്നാവാൻ ഭാര്യ സ്വാലിഹത്താകണം. ❐ ഇബാദുർറഹ്‌മാനിന്റെ പ്രാർത്ഥനയായി അല്ലാഹു ﷻ പറയുന്നു: رَبَّنَا هَبۡ لَنَا مِنۡ أَزۡوَ ٰ⁠جِنَا وَذُرِّیَّـٰتِنَا قُرَّةَ أَعۡیُنࣲ ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നൽകേണമേ. 【سورة الفرقان - ٧٤】 ❐ ഇബ്നു അല്ലാൻ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: “ആദ്യം ഭാര്യയെ പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. കാരണം, ഭാര്യ നന്നാകുന്നതിലൂടെയാണ് മക്കൾ നന്നാകുന്നത്.” 📚 دليل الفالحين【١/٣٧٦】

  • 🌿 അനുഗ്രഹങ്ങളെ നിഷേധിക്കുന്നവർ ❐ മുശ്‌രികുകളുടെ നന്ദികേടിനെ കുറിച്ച് അല്ലാഹു പറയുന്നു: يَعْرِفُونَ نِعْمَتَ اللَّهِ ثُمَّ يُنكِرُونَهَا അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ അവര്‍ മനസ്സിലാക്കുകയും, എന്നിട്ട് അതിനെ നിഷേധിക്കുകയും ചെയ്യുന്നു. 【سورة النحل - ٨٣】 ◉ ഈ ആയത്തിന്റെ വ്യത്യസ്തമായ വ്യാഖ്യാനങ്ങൾ വിശദീകരിക്കവേ മുഫസ്സിറുകൾ പറഞ്ഞു: وقال آخرون: معنى ذلك أن الكفار إذا قيل لهم: من رزقكم؟ أقرّوا بأن الله هو الذي رزقهم، ثم يُنْكرون ذلك بقولهم: رزقنا ذلك بشفاعة آلهتنا “ആരാണ് നിങ്ങൾക്ക് ഉപജീവനം നൽകുന്നത് എന്ന് കാഫിറുകളോട് ചോദിച്ചാൽ അതെല്ലാം അല്ലാഹു നൽകിയതാണെന്ന് അവർ സമ്മതിക്കും. ശേഷം അല്ലാഹു അതെല്ലാം ഞങ്ങൾക്ക് നൽകിയത് തങ്ങളുടെ ആരാധ്യന്മാരുടെ ശുപാർശ കൊണ്ടാണെന്ന് പറഞ്ഞു കൊണ്ട് ആ അനുഗ്രഹങ്ങളെ അവർ നിഷേധിക്കുകയും ചെയ്യും.” [പ്രശസ്ത ഖുർആൻ വ്യാഖ്യാതാക്കളായ ഇമാം ത്വബരിയും ഇമാം ഖുർത്വുബിയും ഇമാം ബഗവിയുമെല്ലാം ഈ അഭിപ്രായം ഈ ആയത്തിന്റെ വ്യാഖാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.] അല്ലാഹു ചൊരിഞ്ഞ് തന്ന അനുഗ്രഹങ്ങൾ അവന്റെ ഏതെങ്കിലും സൃഷ്ടികളിലേക്ക് ചേർത്തിപ്പറയുന്നത് എത്രമാത്രം ഗുരുതരമായ നിഷേധവും നന്ദികേടുമാണ്..! അല്ലാഹുവിൽ അഭയം..!

  • 🌿 അസൂയ അല്ലാഹുവിന്റെ തീരുമാനത്തിലുള്ള അതൃപ്തിയാണ് ❐ അല്ലാഹു ﷻ പറയുന്നു: نحن قسمنا بينهم معيشتهم നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്കുവെച്ച് കൊടുത്തത്‌ (سورة الزخرف - ٣٢) ❐ ഹാതിം അൽഅസ്വമ്മ് -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: “ആളുകൾ പരസ്പരം അസൂയ കാണിക്കുന്നത് കണ്ടപ്പോൾ ഈ ആയത്ത് ഞാൻ ആലോചിച്ചു നോക്കി, അങ്ങനെ ഞാൻ അസൂയ ഉപേക്ഷിച്ചു. കാരണമത് അല്ലാഹുവിന്റെ വീതം വെപ്പിനോട് എതിർപ്പ് കാണിക്കലാണ്.” 📚 مختصر منهاج القاصدين (٢٨)