tgindex
Последний пост
9 авг.
Последнее чтение
13 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
В каталоге с
13 авг.
Подписчики
4 064
−3 за 4 дн.
Сутки
−2
−0,05%
Неделя
 
Месяц
 
Просмотров на пост
1 074
20 постов
Вовлечённость
26,4%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
314
1/48двое суток
359
1/72трое суток
388

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • നമ്മൾ കച്ചവടമാണ് സംസാരിക്കുന്നതെങ്കിൽ അവർ അത് സംസാരിക്കും. രാഷ്ട്രീയമാണെങ്കിൽ അവർ അത് സംസാരിക്കും സ്പോർട്സ് ആണെങ്കിൽ അത് ഫുഡ് ആണെങ്കിൽ അവർ അത് സംസാരിക്കും. എന്നാൽ നമ്മൾ അവരുടെ മുൻപിൽ അറിവ് നേടുന്നതിനെ കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നതെങ്കിൽ അതായിരിക്കും അവർ സംസാരിക്കുക. നമ്മൾ ഒരു പുസ്തകം എടുത്ത് വായിക്കാനിരുന്നാൽ അവരും ഇരിക്കും നമ്മൾ ഫോണിൽ നോക്കിയിരുന്നാൽ അവരും നമ്മുടെ കൂടെ ഫോൺ നോക്കിയിരിക്കും. വീട്ടിലുള്ള മാതാപിതാക്കളുടെ ജീവിത രീതി അവരിൽ വളരെ വലിയ സ്വാധീനം ചെലുത്തും എന്ന് ചുരുക്കം. അവസാനമായി ഒന്നുകൂടി പറയട്ടെ. അല്ലാഹുവിനോട് ധാരാളമായി ദുആ ചെയ്യുക. നമ്മുടെ രഹസ്യവും പരസ്യവുമായ ജീവിതം നന്നാക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. തിരയടങ്ങിയിട്ട് തോണിയിറക്കാം എന്ന് വിചാരിച്ചാൽ നടക്കുകയില്ല. ഞാൻ ഒരു എല്ലാം തികഞ്ഞ ഒരാളായ ശേഷം മാത്രം അതൊക്കെ ചെയ്യാം എന്ന് ചിന്തിക്കരുത്. നമ്മളും ഒരു യാത്രയിലാണ്... തെറ്റുകൾ തിരുത്തിയും, പഠിച്ചും, ജീവിതം നന്നാക്കിക്കൊണ്ടുമുള്ള ഒരു യാത്ര. അബദ്ധങ്ങൾ ധാരാളം സംഭവിക്കുന്ന മനുഷ്യർ തന്നെ നമ്മളെല്ലാം. അല്ലാഹു നമ്മുടെ മക്കളെ നമുക്ക് കൺകുളിർമ്മയുള്ളവരാക്കി തീർക്കട്ടെ. നമ്മെയും അവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ. (മുകളിൽ എഴുതിയത് എന്റെ ജീവിത അനുഭവങ്ങളാണ്, തെറ്റുകൾ അല്ലാഹു പൊറുത്തു തരട്ടെ ) ✍️ സ്വാദിഖ് മുഹമ്മദ്

  • നമ്മുടെ കുട്ടികളെ എങ്ങനെ ഹിഫ്ദ് പഠനം പൂർത്തിയാക്കുന്നതിലേക്ക് നയിക്കാം بسم الله الرحمن الرحيم [പലരും ചോദിച്ചതിനാൽ നമ്മുടെ സഹോദരങ്ങൾക്ക് എല്ലാവർക്കും ഉപകരിക്കട്ടെ എന്ന ഉദ്ദേശ്യത്തിൽ എഴുതുന്നതാണ് ] ഒന്നാമതായി: തൗഫീഖ് അല്ലാഹുവിൽ നിന്നാണ്. അല്ലാഹു എളുപ്പമാക്കിയാൽ എളുപ്പമാകാത്ത ഒന്നുമില്ല അല്ലാഹു എളുപ്പമാക്കിയില്ലെങ്കിൽ അത് എളുപ്പമാക്കാൻ മറ്റാരുമില്ല എന്ന് മനസിലാക്കുക. അതിനാൽ നമ്മുടെ മക്കൾ ഖുർആൻ ഹിഫ്ദ് പൂർത്തിയാക്കണം എന്ന ആത്മാർത്ഥമായ നിയ്യത്ത് ഉണ്ടെങ്കിൽ അല്ലാഹുവിന്റെ സഹായം നമ്മൾ വിചാരിക്കാത്ത രൂപത്തിൽ ലഭിക്കും തീർച്ച. റബ്ബിനോട് ധാരാളമായി ദുആ ചെയ്യുക. ഒരു കുട്ടിയെ ആദ്യം ഖുർആൻ നോക്കി ഓതുന്ന രൂപത്തിൽ എത്തിക്കണം. അങ്ങനെ ആയാൽ പിന്നീട് അവർ സ്വയം ഖുർആൻ നോക്കി ഓതി ഹിഫ്ദ് ചെയ്തോളും ഖുർആൻ പഠന മാർഗത്തിലുള്ള സ്ഥിരത നമ്മൾ സ്ഥിരമായി ദിവസവും കുട്ടികൾ ഖുർആൻ ഒരു ഭാഗം പഠിച്ചു എന്ന് ഉറപ്പു വരുത്തുക. ഉദാഹരണം : തുടക്കത്തിൽ എല്ലാവരും ആദ്യം ഫാത്തിഹ പഠിപ്പിക്കും ശേഷം അവസാന ഭാഗം മുതൽ ആണ് മുകളിലോട്ട് തുടങ്ങുക. അതായത് സൂറത്തുൽ ഇഖ്‌ലാസ് , ഫലഖ് , നാസ്. ഇവിടെ ശ്രദ്ധിച്ചാൽ മനസ്സിലാകും ഒരു പേജിന്റെ മൂന്നിൽ ഒന്നാണ് തുടക്കത്തിൽ അവർ പഠിക്കുന്നത്. അങ്ങിനെ ഒന്നോ രണ്ടോ ജുസ്അ് ഹിഫ്ദ് തീരുമ്പോൾ മെല്ലെ അവർക്ക് ഒരു പേജിന്റെ പകുതി എന്ന നിലയിലേക്ക് ഒരു ദിവസം പഠിക്കാൻ സാധിക്കും. അങ്ങനെ 5 ജുസ്അ് ഹിഫ്ദ് കഴിയുമ്പോൾ അവർക്ക് ഒരു ദിവസം ഒരു പേജ് പഠിക്കാനുള്ള കഴിവുണ്ടാകും. 10 ജുസ്അ് ഹിഫ്ദ് കഴിയുമ്പോൾ ഒന്നര പേജോ രണ്ടു പേജോ ഹിഫ്ദ് ചെയ്യാൻ സാധിക്കുന്ന നിലയിലേക്ക് അവരെത്തിച്ചേരും. (ചിലർക്ക് ഇത് കൂടുതലോ കുറവോ ആയേക്കാം. പക്ഷെ തുടർച്ചയായി മുന്നോട്ട് പോയാൽ അല്ലാഹു നല്ല റിസൽട്ട് നമുക്ക് ഉണ്ടാക്കിത്തരും ) ആഴ്ചയിൽ രണ്ടു ദിവസം ഒഴിവു കൊടുത്താലും ഈ രൂപത്തിൽ തുടർന്നാൽ അല്ലാഹുവിന്റെ സഹായത്താൽ മൂന്നോ നാലോ അഞ്ചോ വർഷം കൊണ്ട് ഹിഫ്ദ് പൂർത്തിയാക്കാം. ആ രണ്ടു ദിവസം അവർക്ക് റിവിഷൻ കൊടുക്കാം, ശ്രദ്ധിക്കുക: അവർക്ക് കടുപ്പം ഉണ്ടാക്കരുത്. ഖുർആൻ വെറുത്ത് പഠിക്കുന്ന ഒരു കുട്ടി ആയി മക്കൾ മാറരുത്. നമ്മുടെ പരുക്കൻ രീതികൾ കാരണത്താൽ മക്കൾ ഇസ്‌ലാമിനെ തന്നെ വെറുക്കുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ലല്ലോ?! അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ! അതിനാൽ സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നൽകി അവർക്ക് ഇഷ്ടം ഉണ്ടാക്കിയെടുത്ത് വേണം ഇതെല്ലാം ചെയ്യാൻ. ഇത് നമ്മൾ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങളാണ് ഇതോടൊപ്പം വളരെ പ്രധാനപ്പെട്ട ഒന്നാണ് അവരെ ഒരു ടീച്ചറുടെ അടുത്തേക്ക് അയക്കുക ഈ ഹിഫ്ദ് ആക്കുന്ന ഭാഗവും അതിന്റെ തെറ്റുകൾ തിരുത്തലും അവർക്കുള്ള കൃത്യമായ റിവിഷനും ഒക്കെ അവർ നൽകും ഇത് രണ്ടും ഒരുമിക്കുമ്പോൾ അല്ലാഹുവിന്റെ സഹായത്താൽ കാര്യങ്ങൾ എളുപ്പമാകുന്നു കൂടാതെ കഴിയാവുന്ന മത്സരങ്ങളിലൊക്കെ കുട്ടികളെ പങ്കെടുപ്പിക്കുക. കാരണം അത് അവർ ഒന്ന് കൂടി റിവിഷൻ ചെയ്യാനും ഹിഫ്ദ് കൂടുതൽ ശക്തമാക്കാനും സഹായിക്കും ഖുർആൻ ഹിഫ്‌ദിനെ സഹായിക്കുന്ന എന്തൊക്കെയുണ്ടോ അതിലൊക്കെ അവരെ പങ്കെടുപ്പിക്കുക അറബി ഭാഷ ചെറുപ്പം മുതലേ പഠിപ്പിക്കുക ഖുർആൻ ഹിഫ്‌ദിനോടൊപ്പം അറബി ഭാഷ കൂടി അവർക്ക് കൊടുക്കുക വെറും ഖുർആനും അറബി ഭാഷയും ഒക്കെ മാത്രമായാൽ നാളെ അവർക്ക് എങ്ങനെ നല്ലൊരു ജോലി കിട്ടും, അവരുടെ ജീവിതം അവതാളത്തിലാകുമോ എന്നതൊക്കെ ശൈത്താൻ ഇട്ടു തരുന്ന വെറും ഭയപ്പെടുത്തലുകൾ മാത്രമാണ്. നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല! ഖുർആൻ ഹിഫ്ദായാൽ മറ്റെന്തും വളരെ എളുപ്പമാണ്. ഇംഗ്ലീഷ് എഴുതാനും വായിക്കാനും എഴുതാനും സംസാരിക്കാനും മറ്റുള്ള ഭൗതിക വിഷയങ്ങൾ മനസ്സിലാക്കാനും ഖുർആൻ പഠിച്ച മക്കൾക്ക് എളുപ്പത്തിൽ സാധിക്കും. കുട്ടികൾക്ക് 7 ഭാഷകൾ ചെറിയ പ്രായത്തിൽ തന്നെ പഠിച്ചെടുക്കാൻ സാധിക്കും എന്ന് ഒരു പണ്ഡിതൻ പറഞ്ഞത് ഈ സന്ദർഭത്തിൽ ഓർക്കുന്നു. അതിനാൽ ആദ്യം ഖുർആൻ പഠനവും അറബി ഭാഷയും (reading , writing , listening ) കൊടുത്തതിന് ശേഷം മറ്റു ഭാഷകൾ അവരെ പഠിപ്പിച്ചു നോക്കൂ; നല്ല റിസൾട്ട് നിങ്ങൾക്ക് കാണാം. വീഡിയോ ഗെയിമുകൾ പോലുള്ളവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുക. ശാരീരികമായി ഗുണമുള്ള കളികളിൽ താല്പര്യമുണ്ടാക്കാൻ ശ്രമിക്കുക. വീഡിയോ ഗെയിമുകൾ അവരുടെ മനസ്സിനെ ചിതറിച്ചു കളയും. അവർക്ക് പഠിക്കാനുള്ള എല്ലാ താല്പര്യവും ഇല്ലാതെയാവും. (ഇതെല്ലാം അനുഭവമാണ്) ദീനി മജ്ലിസുകളിൽ അവരെ പങ്കെടുപ്പിക്കുക ദീനി മജ്ലിസുകളിൽ അവർ കേൾക്കുന്ന കാര്യങ്ങൾ അവരെ നന്നായി സ്വാധീനിക്കും. പിന്നീട് അവിടെ പറഞ്ഞ വിഷയങ്ങൾ നമ്മൾ ഒന്നുകൂടി അവർക്ക് പറഞ്ഞു കൊടുക്കുക. പ്രത്യേകിച്ച് പണ്ഡിതന്മാരുടെ മജ്ലിസുകളിൽ… ശ്രദ്ധിക്കുക: മാതാപിതാക്കളാണ് കുട്ടികളുടെ മാതൃക അതിനാൽ നമ്മൾ അവരുടെ മുൻപിൽ കാണിക്കുന്ന എന്തും അവരെ സ്വാധീനിക്കും മൊബൈലും സോഷ്യൽ മീഡിയയും അമിതമായി ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ ഒരിക്കലും അവർക്ക് മുൻപിൽ വെച്ച് അത് ചെയ്യാതിരിക്കുക നമ്മൾ അവരുടെ മുൻപിൽ വെച്ച് കൂടുതൽ സംസാരിക്കുന്നത് എന്താണോ അതായിരിക്കും നാളെ അവർ.

  • ഖുർആൻ പഠനത്തിന് ഒരു അനുകരണീയ മാതൃക റിയാദിലെ പ്രിയ സുഹൃത്ത് സ്വാദിഖ് മുഹമ്മദ് (കണ്ണൂർ - ഇരിക്കൂർ) എഴുതിയ ഒരു കുറിപ്പാണ് താഴെ കൊടുക്കുന്നത്. പ്രിയ സഹോദരൻ്റെ മകൻ അബ്ദുല്ല ചെറിയ പ്രായത്തിൽ തന്നെ പരിശുദ്ധ ഖുർആൻ പരിപൂർണ്ണമായി മനഃപാഠമാക്കി. ഏതാനും ദിവസങ്ങൾക്കു മുൻപ് മദീനയിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ അബ്ദുല്ലക്ക് ഉപഹാരം നൽകിയത് മസ്ജിദുൽ ഹറാമിലെ ഖത്വീബും ഇമാമുമായ ശൈഖ് യാസിർ ദൗസരി (حفظه الله) യാണ്. അല്ലാഹു ആ ഇളം ഹൃദയത്തിൽ ഖുർആൻ നിറച്ച അബ്ദുല്ലയെ ഇരുലോകത്തും വിജയിപ്പിക്കുകയും ഇനിയും ദീനി വിജ്ഞാനത്തിന്റെ ഉയരങ്ങളിൽ എത്തിക്കുകയും ചെയ്യുമാറാകട്ടെ. ഖുർആനിൻ്റെയും തിരുസുന്നത്തിന്റെയും യഥാർത്ഥ വാഹകനാകാൻ അവനെ അല്ലാഹു സഹായിക്കുമാറാകട്ടെ. അതോടൊപ്പം ഈ വലിയ നന്മയിലേക്ക് കുട്ടിയെ നയിച്ച മാതാപിതാക്കൾക്കും പഠിപ്പിച്ച ഉസ്താദുമാർക്കും അല്ലാഹു വലിയ പ്രതിഫലം നൽകട്ടെ. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഖുർആൻ പഠനത്തിന് സഹായകരമാകുന്ന നല്ല ചില നിർദ്ദേശങ്ങളാണ് സഹോദരൻ സ്വാദിഖ് മുഹമ്മദ് എഴുതിയ ഈ കുറിപ്പിലുള്ളത്. വായിക്കുക, പ്രചരിപ്പിക്കുക ✍️ നിയാഫ് ബിൻ ഖാലിദ് https://t.me/niyafbinkhalid

  • മുദബ്ബിറുൽ ആലം വിവാദം; പേരോടിനും സമസ്തക്കും കൈ കഴുകാൻ ആകുമോ? https://youtu.be/SmvHgibttpA സിഎം മടവൂരിനെ പോലെയുള്ളവരാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞ് നൗഷാദ് അഹ്സനിയും കൂട്ടരും പ്രത്യക്ഷപ്പെട്ടപ്പോൾ അതിനെ തങ്ങൾ എതിർക്കുന്നു എന്നാണ് സമസ്തയും അതിൻ്റെ നേതാക്കന്മാരും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ നൗഷാദിനെ പോലെയുള്ളവർക്ക് ഇത്തരം വാദങ്ങൾ ഉന്നയിക്കാൻ വഴിമരുന്നിട്ട് കൊടുത്തത് സമസ്തയുടെ തലപ്പത്തുള്ള പേരോടിനെ പോലെയുള്ളവരുടെ വാദങ്ങൾ തന്നെയാണ്. ഇന്നേവരെ അത്തരം വാദങ്ങൾ തിരുത്തുകയോ ഈ ഉമ്മത്തിനോട് മാപ്പ് പറയുകയോ ഇവർ ചെയ്തിട്ടില്ല കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Telegram Channel: https://t.me/niyafbinkhalid

  • അല്ലാഹുവിന്റേയും അവന്റെ റസൂലിന്റേയും ശാപമേറ്റവരിൽ ഉൾപ്പെടാതിരിക്കാൻ നാമേവരും അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരം നാല് വിഭാഗം ആളുകളെക്കുറിച്ച് വന്നിട്ടുള്ള അലി (رضي الله عنه) ഉദ്ധരിക്കുന്ന ഒരു ഹദീഥിൻ്റെ വിശദീകരണമാണ് ഈ ഖുതുബയിൽ. https://youtu.be/TIBvfBGPXQQ Join Telegram Channel: https://t.me/niyafbinkhalid

  • 26 июн.1 26025

    വിവാഹം വേഗമാകട്ടെ! ജുമുഅ ഖുത്വ്‌ബ വിവാഹവും ദാമ്പത്യ ജീവിതവും അല്ലാഹുവിൻ്റെ ശ്രേഷ്ഠമായ അനുഗ്രഹങ്ങളാണ്. വിവാഹം വിശുദ്ധി നിറഞ്ഞ ഒരു ജീവിതം നയിക്കാൻ സഹായിക്കുന്നു. എന്നാൽ വിവാഹ ജീവിതത്തെക്കുറിച്ച് വികലമായ സങ്കല്പങ്ങളാണ് ഇക്കാലത്ത് പലരും -പ്രത്യേകിച്ച് പെൺകുട്ടികൾ- കൊണ്ടുനടക്കുന്നത്. അത് ജീവിതത്തിൻ്റെ പുരോഗതിക്ക് തടസ്സം നിൽക്കുന്ന കാര്യമാണ് എന്ന് അവർ ധരിച്ചു വെച്ചിരിക്കുന്നു. ഇത്തരം പ്രചാരണത്തിന് പിന്നിൽ ആസൂത്രിതമായ പല നീക്കങ്ങളുമുണ്ട്. വിവാഹത്തിൻ്റെ നന്മകളും അവിവാഹിതർ ഒരു സമൂഹത്തിൽ വർദ്ധിച്ചാലുള്ള അപകടങ്ങളും നാം നിർബന്ധമായും മനസ്സിലാക്കണം. പ്രായപൂർത്തിയായ കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ ഖുത്വ്‌ബ കേൾക്കാതെ പോകരുത്... https://youtu.be/pZEWZ3dHGbE കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Telegram Channel: https://t.me/niyafbinkhalid

  • 30 мая1 6151

    റബ്ബിന്റെ വിശേഷണങ്ങളിൽ ചിലത് മൻഹജുൽ ഹഖ് എന്ന ശൈഖ് സഅ്ദിയുടെ കവിതയുടെ വിശദീകരണത്തിന്റെ രണ്ടാം ഭാഗം. https://youtu.be/-3cDwYD9CnA കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Telegram Channel: https://t.me/niyafbinkhalid

  • 29 мая1 30311

    അല്ലാഹു അക്ബർ! ഈദുൽ അദ്ഹാ ഖുത്വ്‌ബ 1447 (28/05/2026) കണ്ണൂർ സിറ്റി സലഫി മസ്ജിദ് https://youtu.be/KNJJFr297dA കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Telegram Channel: https://t.me/niyafbinkhalid

  • 28 мая1 047121

    لَا تَحۡزَنۡ إِنَّ ٱللَّهَ مَعَنَاۖ [سُورَةُ التَّوۡبَةِ: ٤٠] "ദുഃഖിക്കരുത്; അല്ലാഹു നമ്മുടെ കൂടെയുണ്ട്" എന്ന ആയത്തിന്റെ താൽപര്യമായി പണ്ഡിതന്മാർ പഠിപ്പിച്ച ഒരു കാര്യമുണ്ട്: അല്ലാഹു കൂടെയുണ്ടെങ്കിൽ ദുഃഖിക്കേണ്ടതില്ല എങ്കിൽ അതിൻ്റെ മറുവശം റബ്ബ് കൂടെയുണ്ടെന്ന് ഓർത്തു സന്തോഷിക്കുക എന്നതാണ്. നമ്മുടെ പെരുന്നാൾ എത്ര മനോഹരമാണ്! സന്തോഷിക്കാനും അത് പ്രകടിപ്പിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനുമുള്ളതാണ് ഈദ്. ഈ ദിനത്തിൽ അല്ലാഹുവിൻ്റെ തൃപ്തി ലഭിക്കുന്ന കാര്യമാണത്. തക്ബീറുകൾ മുഴങ്ങുന്നു... ഇബ്‌റാഹീം നബി (عليه السلام) യുടെ ഓർമ്മകൾക്കൊപ്പം അവിടുന്ന് ഉയർത്തിപ്പിടിച്ച തൗഹീദിന്റെ പാഠങ്ങൾ മനസിൽ നിറയുന്നു... ഹാജറിനെയും ഇസ്മാഈലിന്റെയും ത്യാഗ സ്മരണകൾക്കൊപ്പം നാം എവിടെ നിൽക്കുന്നു എന്ന ആത്മവിചാരണയും ഹൃദയത്തെ മഥിക്കുന്നു. എത്ര മനോഹരമാണ് ഇസ്‌ലാം! ഇതിലേക്ക് നയിച്ച റബ്ബിനെ എത്ര സ്തുതിച്ചാലാണ് മതിയാവുക! അല്ലാഹുവേ! മുസ്‌ലിമായി മരിപ്പിക്കുകയും സ്വാലിഹീങ്ങളുടെ കൂടെ ചേർത്തു തരികയും ചെയ്യേണമേ... എല്ലാ പ്രിയ സഹോദരങ്ങൾക്കും ഹൃദയം നിറയെ ഈദ് ആശംസകൾ ✍️ നിയാഫ് ബിൻ ഖാലിദ്

  • Masjid Location: https://g.co/kgs/o3oj9i

  • 24 мая1 0353

    സ്വഭാവ സംസ്കരണം; നാല് ഹദീഥുകളിലൂടെ എല്ലാ ശ്രേഷ്ഠമായ സ്വഭാവങ്ങളുടെയും പൂർത്തീകരണത്തിനാണ് മുഹമ്മദ് ﷺ നിയോഗിക്കപ്പെട്ടത്. നബിﷺയുടെ നാല് ഹദീഥുകളിൽ സൽസ്വഭാവത്തിന്റെ ആകെത്തുക കാണാം. ആ ശ്രേഷ്ഠമായ നാല് പ്രവാചക വചനങ്ങളിലൂടെ... മജ്‌ലിസുൽ ഇൽമ് 17/05/2026 ഞായർ തലശ്ശേരി മസ്ജിദുൽ മുജാഹിദീൻ https://youtu.be/SwZTXbp3omo കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Telegram Channel: https://t.me/niyafbinkhalid

  • 23 мая1 0692

    "എല്ലാ ആസ്വാദനങ്ങളെയും മുറിച്ചു കളയുന്ന മരണത്തെ ധാരാളമായി നിങ്ങൾ ഓർക്കുക" ജുമുഅ ഖുതുബ 15/05/2026 കണ്ണൂർ സിറ്റി സലഫി മസ്ജിദ് https://youtu.be/H1iusbJ_R38 കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: https://t.me/niyafbinkhalid

  • 22 мая1 0401

    ഇന്ന് إن شاء الله ലൈവ് കേൾക്കാൻ ജോയിൻ ചെയ്യുക: https://t.me/niyafbinkhalid

  • 19 мая1 1376

    ഇമാം സഅ്ദിയുടെ ചരിത്രവും ഗുണപാഠങ്ങളും മൻഹജുൽ ഹഖ് എന്ന ശൈഖ് സഅ്ദിയുടെ കവിതയുടെ വിശദീകരണത്തിന്റെ ഒന്നാം ഭാഗം. https://youtu.be/aagmeYKf-H8 കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Telegram: https://t.me/niyafbinkhalid

  • 17 мая1 30133

    ഇന്ന് إن شاء الله ലൈവ് കേൾക്കാൻ ജോയിൻ ചെയ്യുക: https://t.me/niyafbinkhalid

  • 15 мая1 38231

    ഇന്ന് إن شاء الله ലൈവ് കേൾക്കാൻ ജോയിൻ ചെയ്യുക: https://t.me/niyafbinkhalid

  • 10 мая1 55731

    ഉമ്മു സലമ(رضي الله عنها)യുടെ കഥ ജുമുഅ ഖുത്വ്‌ബ ഇസ്‌ലാമിനു വേണ്ടി തുല്യതയില്ലാത്ത ത്യാഗങ്ങൾ സഹിച്ച ചരിത്രങ്ങളിലൊന്നാണ് ഉമ്മു സലമ(رضي الله عنها)യുടേത്. കണ്ണീരിൽ കുതിർന്ന ആ കഥയും ഗുണപാഠങ്ങളുമാണ് ഈ ഖുത്വ്‌ബയിൽ... 1447, ദുൽ ഖഅ്ദ, 20 (08/05/2026) കണ്ണൂർ സിറ്റി സലഫി മസ്ജിദ് https://youtu.be/Wbu7b4OpWHQ കൂടുതൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾക്കും ലേഖനങ്ങൾക്കുമായി ജോയിൻ ചെയ്യുക: Telegram: https://t.me/niyafbinkhalid

  • 8 мая1 43762

    👆മൻഹജുൽ ഹഖ് കവിത ഡൗൺലോഡ് ചെയ്യാം. ക്ലാസിൽ വരുന്നവരും ഓൺലൈൻ ആയി കേൾക്കുന്നവരും ഒരു പ്രിൻറ് കയ്യിൽ കരുതുക

  • 8 мая1 50773

    без подписи

  • 7 мая1 7444

    നാളെ إن شاء الله ലൈവ് കേൾക്കാൻ ജോയിൻ ചെയ്യുക: https://t.me/niyafbinkhalid