tgindex
CPIM Kerala

Official Channel of the Communist Party of India (Marxist) Kerala State Committee

Последний пост
15 авг.
Последнее чтение
15 авг.
Постов за неделю
73
Всего постов
81
Тип
открытый
Язык
ml
Категория
Новости и СМИ (по похожим)
В каталоге с
13 авг.
Подписчики
7 773
−8 за 3 дн.
Сутки
−5
−0,06%
Неделя
 
Месяц
 
Просмотров на пост
40
40 постов
Вовлечённость
0,5%
к подписчикам
Постов в день
10,4
всего 81
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
33
1/48двое суток
37
1/72трое суток
40

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • സ്വാതന്ത്ര്യദിനാശംസകൾ

  • https://www.facebook.com/share/v/1TAWKTDNtJ/ ആഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ദേശീയ പതാക ഉയർത്തുന്നു

  • ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി.

  • видео или голосовое, без подписи

  • എൺപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ പിണറായി കൺവെൻഷൻ സെന്ററിലെ എംഎൽഎ ഓഫീസിനു മുന്നിൽ ദേശീയ പതാക ഉയർത്തി.

  • സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് നമ്മുടെ രാജ്യം സ്വതന്ത്രമായി ഇന്ന് 79 വർഷം പൂർത്തിയാകുന്നു. എൺപതാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്ന ഈ വേളയെ കേവലം ഒരാഘോഷമായി ചുരുക്കരുത്. മറിച്ച്, സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹികാവസ്ഥകളെ കുറിച്ചുള്ള ഗൗരവപൂർണ്ണമായ ഒരു ആത്മപരിശോധനക്ക് കൂടി ഈ സന്ദർഭത്തിൽ നാം തയ്യാറാകണം. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും ഇന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണ്. 'നാനാത്വത്തിൽ ഏകത്വം' നൽകുന്ന കരുത്തിനെ ദുർബലപ്പെടുത്താനും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നുണ്ട്. വർഗീയതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ലെന്നും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ കൈവിടാതെ കാത്തുകൊള്ളുമെന്നും ഈ ദിനം നമ്മൾ ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, വർദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ചൂഷണങ്ങൾക്ക് അറുതി വരുത്തുന്നതിനും ഒന്നിച്ചു നിൽക്കാൻ സ്വാതന്ത്ര്യത്തിനായി നാം നടത്തിയ പോരാട്ടങ്ങളുടെ സ്മരണകൾ കരുത്ത് പകരും. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ടത് ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ഇന്ത്യയല്ല; മറിച്ച് എല്ലാ പൗരന്മാർക്കും തുല്യനീതിയും സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യമാണ്. ഭരണഘടനാ ബാഹ്യ ഇടപെടലുകളിൽ നിന്ന് ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കുക എന്നത് ഈ കാലഘട്ടം നമ്മളോട് ആവശ്യപ്പെടുന്ന ഏറ്റവും വലിയ കടമയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മതിലുകൾ പൊളിച്ചെറിഞ്ഞ്, മാനവികതയും സാഹോദര്യവും നിറഞ്ഞ ഇന്ത്യയെ കെട്ടിപ്പടുക്കാൻ നമുക്ക് ഒരുമിക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ സ. പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

  • видео или голосовое, без подписи

  • രാജ്യം സ്വാതന്ത്ര്യലബ്‌ധിയുടെ 80-ാം വാർഷിക വേളയിലാണ്. പൊരുതിനേടിയ സ്വാതന്ത്ര്യം മതവർഗീയ ശക്തികൾക്കും കോർപ്പറേറ്റ് ചൂഷണങ്ങൾക്കും അടിയറവെക്കേണ്ടിവരുന്ന ഭീതിതമായ വർത്തമാനകാല വിപത്തിനെ ചെറുക്കേണ്ടത് അനിവാര്യമാണ്. സമ്പന്നർക്കുവേണ്ടി മാത്രം ചലിക്കുന്ന ഭരണസംവിധാനത്തിൽ വിശ്വാസം നഷ്‌ടപ്പെട്ട ഒരു തലമുറ തെരുവിലിറങ്ങിയപ്പോൾ മുട്ടുമടക്കേണ്ടിവന്ന അധികാരക്കോട്ടകളുടെ പതർച്ച പ്രതീക്ഷാനിർഭരമാണ്. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‌ എതിരായി നടന്ന ദീർഘമായ സ്വാതന്ത്ര്യസമരത്തിന്റെ സംഭാവനയായ മതനിരപേക്ഷ ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ജനങ്ങളിൽ ഭൂരിപക്ഷവും നേരിടുന്ന വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, ദാരിദ്ര്യം, പെരുകുന്ന തൊഴിലില്ലായ്‌മ, വർധിച്ചുവരുന്ന സമ്പത്തിക അന്തരം എന്നിവയെല്ലാം സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളികളാണ്. ലോകം കണ്ട ഇതിഹാസ സമാനമായ കോളനിവിരുദ്ധ പോരാട്ടമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരം. നിരവധി ധീര ദേശാഭിമാനികളുടെ രക്തവും ജീവനും നൽകി നേടിയതാണ്‌ സ്വാതന്ത്ര്യം. ദാരിദ്ര്യമില്ലാത്ത, നിരക്ഷരതയില്ലാത്ത, എല്ലാവർക്കും വിദ്യാഭ്യാസവും ആരോഗ്യസേവനവും ഉറപ്പുവരുത്തുന്ന പുരോഗമന ജനാധിപത്യ ഇന്ത്യ എന്ന സ്വപ്‌നത്തിലേക്ക് നമുക്ക് ഇനിയും മുന്നേറാനുണ്ട്. ഈ സ്വാതന്ത്ര്യ ദിനം അതിന് നമുക്ക് കരുത്തുപകരും. ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ. സ. എം വി ഗോവിന്ദൻ മാസ്റ്റർ സിപിഐ എം സംസ്ഥാന സെക്രട്ടറി

  • видео или голосовое, без подписи

  • കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ, 2026 ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്ത്വങ്ങളെ പൂർണ്ണമായും കാറ്റിൽപ്പറത്തുന്നതാണ്. ഖനന അവകാശങ്ങളിലും ധാതുവിഭവങ്ങളടങ്ങിയ ഭൂമിയിലും അധിക നികുതിയോ സെസ്സോ ഈടാക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ അവകാശത്തെ തടയുന്നത് സംസ്ഥാനങ്ങളുടെ താല്പര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം ഭൂമിയും അതിലെ വിഭവങ്ങളും (സംസ്ഥാന ലിസ്റ്റിലെ ഇനം 18) സംസ്ഥാനങ്ങളുടെ പരിധിയിൽ വരുന്ന വിഷയങ്ങളാണ്. ഇതിൽ കേന്ദ്ര നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഭേദഗതി വ്യവസ്ഥകൾ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമായതിനാൽ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ യുഡിഎഫ് സർക്കാർ തയാറാകണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്. ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കാനായി കേന്ദ്ര സർക്കാരിനെതിരെ നിലപാടെടുക്കാൻ കേരളത്തിലെ സർക്കാർ തയ്യാറാവുമോ എന്നതാണ് ചോദ്യം. രാജ്യത്തിന്റെ അമൂല്യമായ ധാതുസമ്പത്ത് പൂർണ്ണമായും സ്വകാര്യ കുത്തകകൾക്ക് അടിയറവ് വെക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢനീക്കം കൂടിയാണ് പുതിയ ഭേദഗതി ബില്ലിലൂടെ പുറത്തുവന്നിരിക്കുന്നത്. തന്ത്രപ്രധാനമായ അപൂർവ്വ ധാതുക്കളുടെ ഖനനം ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനാണ് ഈ നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതുമേഖലയെ തകർത്ത് കോർപ്പറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കുക എന്നതുമാത്രമാണ് ഇതിനു പിന്നിലെ വ്യക്തമായ ഉദ്ദേശം. ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്. ​കേന്ദ്ര സർക്കാരിന്റെ ഈ സ്വകാര്യവൽക്കരണ നയങ്ങൾക്ക് കുടപിടിക്കുന്ന സമീപനം തന്നെയാണ് കേരളത്തിലെ യുഡിഎഫ് സർക്കാരിനുമുള്ളത്. സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലും പുതുക്കി അവതരിപ്പിച്ച ബജറ്റിലും കരിമണൽ ഖനനം പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു എന്നതു മറന്നുകൂടാ. 'റെയർ എർത്ത് ഇടനാഴി' എന്ന പേരിൽ കേരളത്തിന്റെ തീരത്തെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനാണ് യുഡിഎഫ് സർക്കാരിന്റെയും ശ്രമം. ഇത്തരം സ്വകാര്യവൽക്കരണ അജണ്ടകളുടെ ഭാഗമായി വേണം കേരളത്തിന്റെ അഭിമാനമായ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിനെ തകർക്കാൻ നടക്കുന്ന ഗൂഢനീക്കങ്ങളെയും കാണാൻ. ഇതുസംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസം മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചവറയിലെ പൊതുമേഖലയിലുള്ള കരിമണൽ ഖനനം നിർത്തിവെപ്പിച്ച് ഏറ്റവും ലാഭത്തിൽ പ്രവർത്തിക്കുന്ന കെഎംഎംഎല്ലിന്റെ പ്രവർത്തനം പൂർണ്ണമായും പ്രതിസന്ധിയിലാക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. സ്വന്തമായി ഖനനം ചെയ്ത് ലാഭകരമായി പ്രവർത്തിക്കാൻ കഴിയുന്ന ഒരു സ്ഥാപനത്തെ വരിഞ്ഞുമുറുക്കി, സ്വകാര്യ കുത്തകകൾക്ക് കൊള്ളലാഭമുണ്ടാക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ. കമ്പനിക്ക് പ്രതിമാസം ആവശ്യമായതിന്റെ ഇരട്ടിയിലധികം അസംസ്കൃത വസ്തുക്കൾ സ്വകാര്യ കമ്പനികളിൽ നിന്നും ഉയർന്ന വിലയ്ക്ക് വാങ്ങാൻ നിർബന്ധിക്കുന്നത് ദുരൂഹമാണ്. ​നമ്മുടെ നാടിന്റെ സമ്പത്തായ കെഎംഎംഎല്ലിനെ ക്രമേണ പൂട്ടിക്കാനും ആ സ്ഥാനത്തേക്ക് സ്വകാര്യ ലോബികളെ പ്രതിഷ്ഠിക്കാനുമുള്ള ഈ ആസൂത്രിത നീക്കവും ചെറുക്കപ്പെടേണ്ടതുണ്ട്. സ. പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

  • видео или голосовое, без подписи

  • സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഡിസ്കിന്റെ പ്രവർത്തനങ്ങളിൽ നിന്നും കുടുംബശ്രീയെ ഒഴിവാക്കിയ യുഡിഎഫ് സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സംസ്ഥാനത്തിന്റെ പൊതുസ്വത്താണ് കുടുംബശ്രീ. കെ ഡിസ്ക് ആകട്ടെ ലക്ഷക്കണക്കിന് യുവാക്കൾക്കും തൊഴിലന്വേഷകർക്കും തൊഴിൽ ലഭിക്കുന്നതിനുൾപ്പെടെ സഹായകരമാകുന്ന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന ഏജൻസിയും. കെ ഡിസ്കിന്റെ വീടുവീടാന്തരമുള്ള സർവേയും മറ്റു പ്രവർത്തനങ്ങളും ഏറ്റവും സുതാര്യമായും പിഴവില്ലാതെയും നടന്നുവരുന്നത് കുടുംബശ്രീ യുമായുള്ള സഹകരണത്തിലൂടെയാണ്. കുടുംബശ്രീയിൽ അംഗങ്ങളായുള്ള പതിനായിരക്കണക്കിന് സ്ത്രീകൾക്ക് ഇതിലൂടെ പ്രതിഫലവും ലഭിക്കുന്നുണ്ട്. കുറ്റമറ്റതും കാര്യക്ഷമതയുള്ളതുമായ ഈ സംവിധാനത്തെ തകർക്കുന്നത് എന്തിനു വേണ്ടിയാണ് എന്ന് യുഡിഎഫ് വ്യക്തമാക്കണം. പരാക്രമം കുടുംബശ്രീയോടല്ല വേണ്ടൂ.. എന്നു മാത്രമേ പറയാനുള്ളൂ. സ. കെ എൻ ബാലഗോപാൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

  • ചൈനയിൽ നിന്നുള്ള ടൈറ്റാനിയം ഡയോക്സൈഡ് ഇറക്കുമതിക്ക് ആന്റി-ഡംപിംഗ് ഡ്യൂട്ടി (Anti-Dumping Duty) ഏർപ്പെടുത്താനുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസിന്റെ (DGTR) ശുപാർശ ഉടനടി കസ്റ്റംസ് വിജ്ഞാപനമായി പുറപ്പെടുവിക്കണമെന്ന ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഉറപ്പുനൽകി. ഇന്ന് കർത്തവ്യഭവനിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത് കൽക്കട്ട ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വിഷയം വീണ്ടും പരിശോധിച്ച ഡി.ജി.ടി.ആർ, ചൈനയിൽ നിന്നുള്ള ടൈറ്റാനിയം ഡയോക്സൈഡ് വൻതോതിൽ ഇന്ത്യയിലേക്ക് കൃത്രിമമായി വിലകുറച്ച് എത്തിക്കുന്നുണ്ടെന്നും ഇത് നമ്മുടെ ആഭ്യന്തര വ്യവസായത്തിന് കടുത്ത ആഘാതമുണ്ടാക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 5 വർഷത്തേക്ക് ആന്റി-ഡംപിംഗ് ഡ്യൂട്ടി ഏർപ്പെടുത്താനാണ് ഓഗസ്റ്റ് 3-ന് സമർപ്പിച്ച റിപ്പോർട്ടിൽ ഡി.ജി.ടി.ആർ ശുപാർശ ചെയ്തിരിക്കുന്നത്. നികുതി ഏർപ്പെടുത്തുന്നത് നീണ്ടുപോകുന്നത് കാരണം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളായ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡ് (TTPL), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (KMML) എന്നിവ വലിയ പ്രതിസന്ധിയിലാണ്.TTPL-ന് 2026 ജൂൺ മുതൽ ഉൽപ്പാദനം പൂർണ്ണമായി നിർത്തിവെക്കേണ്ട അവസ്ഥ വരെയുണ്ടായി. ചൈനീസ് ഇറക്കുമതി വിഹിതം ഇന്ത്യൻ വിപണിയിൽ 57% ആയി ഉയർന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. ധനമന്ത്രാലയം കസ്റ്റംസ് വിജ്ഞാപനം ഇറക്കുന്നതോടെ മാത്രമേ ഈ നികുതി പ്രാബല്യത്തിൽ വരികയുള്ളൂ. അതിനാൽ നടപടിക്രമങ്ങൾ ഒട്ടും വൈകാതെ പൂർത്തിയാക്കി വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. സ. ജോൺ ബ്രിട്ടാസ് എംപി

  • видео или голосовое, без подписи

  • видео или голосовое, без подписи

  • https://www.facebook.com/share/v/1BeEBffCAC/ "ലൈഫ് ഭവന പദ്ധതിയുടെ പുതിയ ഉത്തരവ് സാമ്പത്തികമായും രാഷ്ട്രീയമായും ഞെട്ടിക്കുന്നതാണ്. യുഡിഎഫ് സർക്കാർ കേരളത്തിലെ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ്. എല്ലാ മേഖലക്കുമുള്ള പണം വെട്ടിക്കുറച്ച് ജനങ്ങളെ വഞ്ചിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. യുഡിഎഫിന് വോട്ട് ചെയ്തവർ പറ്റിയ അപകടം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്"

  • "കേരളം"

  • ദശലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ പോലും കൃത്യമായ മറുപടികൾ നൽകുന്നില്ല എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ ഞാൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര തൊഴിൽ മന്ത്രാലയം നൽകിയ മറുപടി. ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതിന് പകരം, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും നിയമപരമായ വകുപ്പുകൾ വെറുതെ ഉദ്ധരിക്കാനുമാണ് മന്ത്രാലയം പ്രധാനമായും ശ്രമിച്ചിട്ടുള്ളത്. ഇ.പി.എഫ്.ഒ (EPFO), ഇ.എസ്.ഐ.സി (ESIC) എന്നിവയിലെയും ലഭ്യമായ മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സ്ഥിരം കരാർ തൊഴിലാളികളുടെ സംസ്ഥാനാടിസ്ഥാനത്തിലും വർഷാടിസ്ഥാനത്തിലുമുള്ള കണക്കുകളാണ് പ്രധാനമായും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇപിഎഫ്ഒയും ഇഎസ്ഐസിയും തൊഴിലാളികളെ സ്ഥിരം ജീവനക്കാരെന്നോ കരാർ ജീവനക്കാരെന്നോ തരംതിരിക്കുന്നില്ല എന്നായിരുന്നു സർക്കാറിന്റെ മറുപടി. കേന്ദ്ര ഡാറ്റാബേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആകെ തൊഴിലാളികളുടെ എണ്ണം നൽകാൻ പോലും സർക്കാർ തയ്യാറായില്ല. ഉന്നയിച്ച ചോദ്യം കേവലം തൊഴിലാളികളുടെ തരംതിരിക്കലിൽ മാത്രം ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ഇത്തരത്തിൽ ഭാഗികമായി മറുപടി നൽകുന്നതിലൂടെ രാജ്യത്തെ തൊഴിൽ സുരക്ഷയുടെ യഥാർത്ഥ ചിത്രം മറച്ചുവെക്കാനാണ് മന്ത്രാലയം ശ്രമിച്ചത്.. പിരിച്ചുവിടലുകൾ, സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ, തൊഴിൽ നിഷേധം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കാര്യത്തിലും ഈ ഒഴിഞ്ഞുമാറൽ കൂടുതൽ വ്യക്തമാണ്. ബാധിക്കപ്പെട്ട സ്ഥാപനങ്ങളുടെയോ ദുരിതത്തിലായ തൊഴിലാളികളുടെയോ മേഖല തിരിച്ചുള്ള കണക്കുകൾ നൽകുന്നതിന് പകരം, സ്വകാര്യ മേഖലയിലെ വിവരങ്ങൾ സംസ്ഥാന സർക്കാരുകളാണ് സൂക്ഷിക്കുന്നതെന്ന് പറഞ്ഞ് കേന്ദ്രം കൈകഴുകുകയാണ്. ഒപ്പം വ്യവസായ കോഡിലെ (Industrial Relations Code) വകുപ്പുകൾ ആവർത്തിക്കുകയുമാണ് മന്ത്രാലയം ചെയ്തത്. ഒരു വശത്ത് തൊഴിൽ നിയമ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും തൊഴിൽ അന്തരീക്ഷം മെച്ചപ്പെട്ടെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോൾ തന്നെ, മറുവശത്ത് ദേശീയ തൊഴിൽ സ്ഥിതിവിവരക്കണക്കുകളുടെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേൽ ചാരി ഒളിച്ചോടാൻ കേന്ദ്ര സർക്കാറിന് കഴിയില്ല. സ. ജോൺ ബ്രിട്ടാസ് എംപി

  • видео или голосовое, без подписи

  • видео или голосовое, без подписи

CPIM Kerala — tgindex