Islamonweb
СтатистикаOfficial Telegram Channel of Islamonweb.net, contents in English, Malayalam, Urdu, Telugu, Bangla and Kannada
- Последний пост
- 30 июл.
- Последнее чтение
- 15 авг.
- Постов за неделю
- 0
- Всего постов
- 20
- Тип
- открытый
- Язык
- ml
- Категория
- Языки
- В каталоге с
- 13 авг.
- 1/24сутки в ленте
- 74
- 1/48двое суток
- 84
- 1/72трое суток
- 91
Оценка по просмотрам недавних постов: пост набирает почти всё за первые сутки.
Посты
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും, കേരളത്തിലെ ഇസ്‌ലാമിക മതപണ്ഡിത സമൂഹത്തിന്റെ നെടുംതൂണുമായിരുന്ന ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, അറിവിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു. ആ മഹദ് ജീവിതം പരിചയപ്പെടാം. ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ https://islamonweb.net/ml/Shaikhul-Jamia-Prof.-K.-Alikutty-Musliyar
അടുത്തകാലത്തായി ഓൺലൈൻ മജ്‌ലിസുകളിലൂടെയും വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും ദീനിന്റെ പേരിൽ നടക്കുന്ന ആത്മീയ ചൂഷണങ്ങൾ ആശങ്കാജനകമായി വർധിച്ചുവരികയാണ്. ഇതേ കുറിച്ച് സമൂഹം ബോധവാന്മാരായേ തീരൂ. ഇതേ കുറിച്ച് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള് നടത്തിയ പ്രഭാഷണം വായിക്കാം. ദീനിന്റെ പേരിലെ ചൂഷണത്തിനെതിരെ ജാഗ്രത വേണം സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ https://islamonweb.net/ml/We-must-be-vigilant-against-exploitation-in-the-name-of-religion
പാശ്ചാത്യ രാജ്യങ്ങളിൽ ഇസ്‌ലാം വളരുന്നു എന്നത് ഒരു യാഥാർഥ്യമാണ്. കുടിയേറ്റം, ജനസംഖ്യാപരമായ ഘടന, ചരിത്രപരമായ ബന്ധങ്ങൾ, ആഗോള രാഷ്ട്രീയ സംഭവവികാസങ്ങൾ എന്നിവയെല്ലാം ഈ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വശത്ത് ആഘോഷവും മറുവശത്ത് ആശങ്കകളും വിതക്കുന്ന ഈ വിഷയത്തെ കുറിച്ചുള്ള പ്രത്യേക പഠനം വായിക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ വളർന്നുകൊണ്ടിരിക്കുന്ന ഇസ്‍ലാം മുഹമ്മദ് റിഷാം കൂട്ടിലങ്ങാടി https://islamonweb.net/ml/The-growing-presence-of-Islam-in-Western-countries
തെക്കൻ യമനിലെ ഇസ്‍ലാമിക പ്രസ്ഥാനങ്ങളുടെ നായകനാണ് ശൈഖ് അല്‍ബൈഹാനി. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഇസ്‍ലാമിക പണ്ഡിതരിലൊരാളായ അദ്ദേഹം, ഗ്രന്ഥരചന, പ്രബോധന പ്രവർത്തനം, സാമൂഹ്യപരിഷ്കരണങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമ്മാണം എന്നിവയിലൂടെ യമനിലെ മത–സാംസ്കാരിക നവീകരണത്തിന് മഹത്തായ സംഭാവനകൾ നൽകി. ആ മഹദ് ജീവിതം പരിചയപ്പെടാം. ശൈഖ് അൽബൈഹാനി: യമനിലെ ഇസ്‍ലാമിക നവോത്ഥാനത്തിന്റെ മുഖം നുസ്റ മർയം സഹ്റാവിയ്യ https://islamonweb.net/ml/Sheikh-Al-Bayhani-The-Face-of-the-Islamic-Renaissance-in-Yemen
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും അനേകം മഹല്ലുകളുടെ ഖാളിയും കേരളത്തിലെ ഇസ്‌ലാമിക മതപണ്ഡിത സമൂഹത്തിന്റെ നെടുംതൂണുമായിരുന്ന ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു. വാര്‍ത്ത വായിക്കാം https://islamonweb.net/ml/Professor-K-Alikutty-Musliyar-has-passed-away
ഇസ്‍ലാമിക നവോത്ഥാന ചിന്തകൾക്ക് പുതിയ അധ്യായങ്ങൾ തുറന്നുനൽകിയ അൽജീരിയൻ ദാർശനികനും എഴുത്തുകാരനുമാണ് മലിക് ബെന്നബി. നാഗരികതകളുടെ ഉത്ഥാന-പതനങ്ങളെക്കുറിച്ച ഗവേഷണങ്ങളിലൂടെ ശ്രദ്ധേയനായ ബെന്നബി ഉത്തരാഫ്രിക്കൻ അപകോളനീകരണ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്നു. ആ മഹദ് ജീവിതം പരിചയപ്പെടാം. മാലിക് ബെന്നെബി: അവഗണിക്കപ്പെട്ട മുസ്‍ലിം തത്വ ചിന്തകൻ അഹ്മദ് ജാസിര്‍ https://islamonweb.net/ml/Malik-Bennabi-An-Overlooked-Muslim-Philosopher
സ്വര്‍ഗ്ഗാവകാശികളായ ജീവികളില്‍ പെട്ടതാണ് സുലൈമാന്‍ നബി(അ)ന്റെ ചരിത്രത്തില്‍ കടന്നുവരുന്ന ഉറുമ്പ്. വാദിന്നംല് (ഉറുമ്പുകളുടെ താഴ്‍വര)യിലൂടെ സുലൈമാന്‍ നബിയും സൈന്യവും കടന്നുപോയതും അവരുടെ വരവ് കണ്ട് കൂട്ടത്തിലെ നേതാവായ ഉറുമ്പ് മറ്റുള്ളവരോട് നിര്‍ദ്ദേശം നല്കിയതുമെല്ലാം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ആ ഉറുമ്പിനെ കുറിച്ച് കൂടുതലറിയാം. സ്വര്‍ഗ്ഗാവകാശികളായ ജീവികള്‍ 4: സുലൈമാൻ നബി (അ) ൻ്റെ ഉറുമ്പ് അബ്ദുറഹ്മാൻ ടി.പി https://islamonweb.net/ml/Creatures-Destined-for-Paradise-4-Prophet-Sulaiman-ASs-Ant
ഖത്തര്‍ ഫാദര്‍ അമീര്‍ ശൈഖ് ഹമദ് അൽഥാനി മരണപ്പെട്ടു. പീഢിതരെയും വിശിഷ്യാ ഫലസ്തീന്‍ ജനതയെയും നെഞ്ചേറ്റിയ അറബ് നേതാവായിരുന്നു അദ്ദേഹം. വാര്‍ത്ത വായിക്കാം https://islamonweb.net/ml/Qatar-Father-Amir-Sheikh-Hamad-Al-Thani-has-passed-away
സ്വര്‍ഗ്ഗാവകാശികളായ ജീവികളില്‍ പെട്ടതാണ് സുലൈമാന്‍ നബി(അ)ന്റെ ഹുദ്ഹുദ്. ബഹുദൈവാരാധനയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ കണ്ടതും അതിന് സഹിക്കാനായില്ല. നേരെ സുലൈമാന്‍ നബിയുടെ സമീപം വന്ന് അക്കാര്യം അറിയിക്കുകയും അവരെ സന്മാര്‍ഗ്ഗത്തിലേക്ക് കൊണ്ട് വരാന്‍ കാരണമാവുകയും ചെയ്ത പക്ഷിയാണ് അത്. ആ പക്ഷിയെ കുറിച്ച് കൂടുതലറിയാം. സ്വര്‍ഗ്ഗാവകാശികളായ ജീവികള്‍ 3: സുലൈമാൻ നബിയുടെ ഹുദ്ഹുദ് അബ്ദുറഹ്മാൻ ടി.പി https://islamonweb.net/ml/Creatures-Destined-for-Paradise-3-Prophet-Sulaimans-Hoopoe
വിജ്ഞാനം പ്രവാചകന്മാരുടെ അനന്തര സ്വത്താണ്. യാദൃഛികമാണെങ്കിലും, അനന്തരസ്വത്ത് എന്ന സംജ്ഞയോട് നീതി പുലര്‍ത്തി, വിജ്ഞാനവും പണ്ഡിത സ്ഥാനവും അനന്തരമായി കൈമാറി വന്നിരുന്ന പണ്ഡിത കുടുംബങ്ങൾ മുസ്‍ലിം ലോകത്ത് അനേകം കാണാം. അസ്ഖലാനി, സുബ്കി, ബാഊനി, ബിഖാഈ തുടങ്ങി ആ പട്ടിക വലുതാണ്. ഇത്തരത്തില്‍ ചരിത്രത്തില്‍ ഇടം നേടിയ പ്രധാന കുടുംബങ്ങളെ പരിചയപ്പെടാം. പണ്ഡിത കുടുംബങ്ങൾ: വിജ്ഞാനം അനന്തരം നൽകിയ സാമൂഹിക കേന്ദ്രങ്ങൾ മുഹമ്മദ് ഇയാസ് ആക്കോട് https://islamonweb.net/ml/Scholarly-Families-Social-Hubs-that-Transmitted-Knowledge-Across-Generations
ഇസ്‍ലാമിക ചരിത്രത്തിനും മധ്യപൂർവേഷ്യൻ പഠനങ്ങള്‍ക്കും പാശ്ചാത്യ അക്കാദമിക ലോകത്ത് ഏറെ സ്വാധീനമുണ്ടാക്കിയ ചരിത്രകാരനാണ് ബെർണാഡ് ലൂയിസ്. പൗരസ്ത്യ ലോകത്തെയും പാശ്ചാത്യ നാഗരികതയെയും ചരിത്രത്തിന്റെ കണ്ണാടിയിലൂടെ നോക്കിക്കാണാൻ ലോകത്തെ പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. ആ ധൈഷണികനെ പരിചയപ്പെടാം. ബെർണാഡ് ലൂയിസ്: പൗരസ്ത്യ-പാശ്ചാത്യ ചരിത്രത്തിന്റെ ധൈഷണികൻ മുഹമ്മദ് ശനീദ് https://islamonweb.net/ml/Bernard-Lewis-An-Intellectual-of-East-West-History
ഇസ്‌ലാമിക ചരിത്രത്തിലെ വിദ്യാലയങ്ങൾ വിശ്വാസ സമൂഹത്തിന്റെ ആത്മീയ ചൈതന്യത്തെയും പൈതൃകത്തെയും തനിമയോടെ സംരക്ഷിക്കുന്ന സാംസ്കാരിക ഗോപുരങ്ങളാണ്. ദക്ഷിണേഷ്യൻ മുസ്‌ലിം ചരിത്രത്തിന്റെ ഗതിനിർണ്ണയിച്ച അത്തരമൊരു യുഗശില്പമാണ് ബറേലിയിലെ 'ജാമിഅ റസ്‌വിയ മൻസറേ ഇസ്‌ലാം'. കോലചിതമായി സമൂഹത്തില്‍ ഇടപെട്ട് ദിശ നിര്‍ണ്ണയിച്ച ആ വിജ്ഞാന ഗോപുരത്തെ പരിചയപ്പെടാം. മൻസറേ ഇസ്‌ലാം: നവോത്ഥാനത്തിന്റെ പ്രഭവകേന്ദ്രം മുഹമ്മദ് മാടക്കാൽ https://islamonweb.net/ml/Mansare-Islam-The-Epicenter-of-the-Renaissance
അധിനിവേശ ശക്തികള്‍ക്ക് എന്നും ഇസ്‍ലാമിലെ സ്ത്രീയും അവയുടെ സ്വാതന്ത്ര്യവും അവകാശങ്ങളുമെല്ലാം വില്‍പനച്ചരക്കുകളായിരുന്നു. അഫ്ഗാനിലെ സ്ത്രീകളുടെ മോചനത്തിനായി അവിടേക്ക് പട നയിച്ച് അവസാനം പരാജയം ഏറ്റ് വാങ്ങി പിന്മാറേണ്ടിവന്ന അമേരിക്ക, ഇപ്പോള്‍ അതേ ദൗത്യമാണ് ഇറാനില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. പക്ഷേ, അവിടെയും പരാജയം തന്നെയായിരുന്നു ഫലം. മാനുഷിക മൂല്യങ്ങളില്‍ പോലും വിശ്വസിക്കാത്ത ഈ കാപട്യം തുറന്ന് കാട്ടുന്ന പ്രത്യേക വിശകലനം വായിക്കാം. വിശ്വാസിനി,സ്വത്വം , ഹിജാബ്: നവകൊളോണിയലിസത്തെ വായിക്കുമ്പോൾ മുഹമ്മദ് തഖിയുദ്ദീൻ എൽ_ https://islamonweb.net/ml/Faith-Self-and-Hijab-Reading-Neocolonialism
നാളെ പരലോകത്ത്, അല്ലാഹുവിന്റെ കല്പന പ്രകാരം എല്ലാ ജന്തുജാലങ്ങളും മണ്ണായി മാറുമ്പോള്‍, ഏതാനും ചില ജീവികള്‍ സച്ചരിതരായ മനുഷ്യരെ പോലെ സ്വര്‍ഗ്ഗപ്രവേശം സിദ്ധിക്കുന്നവയാണ്. അവയില്‍ ഒന്നാണ് സ്വാലിഹ് നബി(അ)ന്റെ ഒട്ടകം. ഭാഗ്യം ചെയ്ത ആ ജീവിയെ പരിചയപ്പെടാം. സ്വര്‍ഗ്ഗാവകാശികളായ ജീവികള്‍ 02: സ്വാലിഹ് നബിയുടെ ഒട്ടകം അബ്ദുറഹ്മാന്‍ ടി പി https://islamonweb.net/ml/Creatures-that-are-in-Paradise-02-The-camel-of-Prophet-Salih
അറബികളിലെ തന്ത്രജ്ഞന്‍ എന്നാണ് അംറുബ്നുല്‍ആസ്(റ) ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഇസ്‍ലാമിലെത്തുന്നതിന് മുമ്പ് തന്നെ മക്കയിലെ അധികാരസ്ഥാനത്തിരുന്ന അദ്ദേഹം, ഇസ്‍ലാമിലും ഏറെ ഉന്നതമായ അനേകം സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു. സംഭവബഹുലമായ ആ ജീവിതം പരിചയപ്പെടാം അംറ് ബിൻ ആസ്വ്(റ): അറബികളിലെ തന്ത്രജ്ഞന്‍ ഹാദി മുഹമ്മദ് എ.പി https://islamonweb.net/ml/Amr-bin-AlAsw-RA-The-strategist-of-the-Arabs
ഇന്ത്യയിലെ പ്രമുഖ സമകാലിക ഇസ്‌ലാമിക പണ്ഡിതനായ മൗലാനാ സൽമാൻ ഹുസൈനി നദ്‌വി അന്തരിച്ചു. ഇസ്‌ലാമിക വിജ്ഞാനീയം, അറബി സാഹിത്യം, ദഅ്‌വ, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിലെ അഞ്ച് പതിറ്റാണ്ടിലധികം നീണ്ട സേവനത്തിനാണ് ഇതോടെ വിരാമമായത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദേശീയ-അന്തര്‍ദേശീയ തലത്തിലെ പല പ്രമുഖരും അനുശോചനമറിയിച്ചു. വാര്‍ത്ത വായിക്കാം https://islamonweb.net/ml/Maulana-Salman-Hussaini-Nadvi-passes-away
ഭൂമിക്ക് പുറത്തുള്ള ഇതരഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യമുണ്ടോ എന്നതും അവിടങ്ങളിലെവിടെയെങ്കിലും മനുഷ്യരെപ്പോലെ പുരോഗതി കൈവരിച്ച സൃഷ്ടികളുണ്ടോ എന്നതും കഴിഞ്ഞ നൂറ്റാണ്ട് മുതല്‍ ശാസ്ത്രലോകത്ത് സജീവമായ ചര്‍ച്ചകളാണ്. അവ്വിഷയകമായി ഇസ്‍ലാമിക പ്രമാണങ്ങളില്‍ വല്ല സൂചനയുമുണ്ടോ എന്ന് പരിശോധിക്കാം. അന്യഗ്രഹ ജീവൻ: ഇസ്‌ലാമിക ജ്ഞാനശാസ്ത്രം എന്ത് പറയുന്നു അഹ്മദ് സ്വബാഹ് https://islamonweb.net/ml/Extraterrestrial-life-What-does-Islamic-epistemology-say
ഇതരരുടെ ജീവിതവും നേട്ടങ്ങളും സൗകര്യങ്ങളുമായി സ്വന്തം ജീവിതം താരതമ്യം ചെയ്യുന്നത് പണ്ട് മുതലേ മനുഷ്യന്റെ സ്വഭാവമാണ്. വേണ്ടതും വേണ്ടാത്തതുമെല്ലാം നമ്മുടെ മുന്നിലെത്തുന്ന ഈ സോഷ്യല്‍ മീഡിയാ കാലത്ത്, ഈ പ്രവണത വര്‍ദ്ധിച്ചിരിക്കുകയാണ്. ഫോമോ (FOMO) എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന് പരിഹാരമെന്താണെന്ന് നോക്കാം. FOMO: മറ്റുള്ളവരുടെ ജീവിതം നോക്കി സ്വന്തം ജീവിതം അളക്കുമ്പോൾ.. അജ്മല്‍ നെല്ലിപ്പറമ്പ് https://islamonweb.net/ml/FOMO-When-you-measure-your-own-life-by-looking-at-the-lives-of-others
എന്തെങ്കിലും സൂക്ഷിക്കാന്‍ അല്ലാഹുവിനെ ഏല്‍പിച്ചാല്‍ അവന്‍ അത് സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന അനേകം ഹദീസുകള്‍ കാണാം. ആ തിരുവചനം അക്ഷരം പ്രതി പുലര്‍ന്നതാണ്, ഇബ്നുല്‍ജൗസി ഉദ്ധരിക്കുന്ന ഈ സംഭവം വ്യക്തമാക്കുന്നത്. ചരിത്രസംഭവം വായിക്കാം. മരണശേഷം പ്രസവിച്ച സ്ത്രീ ബിന്‍ അഹ്മദ് വാളക്കുളം https://islamonweb.net/ml/A-woman-who-gave-birth-after-death
ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി വേദിയാവുകയാണ്. സ്വാഭാവിക രീതിയില്‍ കഴിഞ്ഞ ലോകകപ്പിനേക്കാള്‍ എത്രയോ കെങ്കേമമാവേണ്ടതിന് പകരം, ദേശീയവും വംശീയവും മതപരവുമായ വകതിരിവുകളുടെ വേദിയായി നിറം കെട്ടിരിക്കുകയാണ് ഇത്തവണത്തെ കളി. എത്രവലിയ ആധുനികരെന്ന് സ്വയം മേനി നടിക്കുമ്പോഴും അമേരിക്കയുടെയും പാശ്ചാത്യരുടെയും തനിനിറം അറിയാതെ പുറത്ത് ചാടിക്കൊണ്ടേയിരിക്കും എന്നാണ് ഇത് വീണ്ടും വീണ്ടും തെളിയിക്കുന്നത്. പ്രത്യേക അവലോകനം വായിക്കാം പാശ്ചാത്യ മണ്ണിലെ ലോകകപ്പ്: വിവേചനങ്ങളുടെ കളിമുറ്റമോ? ഷാമിൽ എഴുത്തുംതൊടി https://islamonweb.net/ml/The-World-Cup-on-Western-soil-A-playground-of-discrimination