tgindex
مركز دار الحديث السلفية الضالع للعلوم الشرعية

مركز دار الحديث السلفية الضالع للعلوم الشرعية

Статистика

الشيخ أبو عبد الرحمن رشاد الضالعي حفظه الله

Последний пост
2 авг.
Последнее чтение
15 авг.
Постов за неделю
0
Всего постов
20
Тип
открытый
Язык
ml
Категория
Книги (по похожим)
В каталоге с
13 авг.
Подписчики
656
+1 за 1 дн.
Сутки
0
0,00%
Неделя
 
Месяц
 
Просмотров на пост
210
20 постов
Вовлечённость
32,0%
к подписчикам
Постов в день
0,0
всего 20
Упоминаний
0
каналов
Охват размещения
оценка
1/24сутки в ленте
223
1/48двое суток
255
1/72трое суток
275

Оценка по просмотрам недавних постов: пост набирает почти всё за первые сутки.

Посты

  • без подписи

  • بسم الله الرحمن الرحيم അൽ അല്ലാമാ അഹ്‌മദ്‌ അന്നജ്മീ رحمه الله പറഞ്ഞു: തീർച്ചയായും നീ അറിഞ്ഞിരിക്കണം ഒരുവൻ ലാ ഇലാഹ ഇല്ലല്ലാഹ് പറയുകയും, അതോടൊപ്പം അവൻ അല്ലാഹുവിനെ കൂടാതെ മറ്റുള്ളവരോട് ദുആ ചെയ്യുന്നു,അവൻ ആഗ്രഹിക്കുന്നത് നേടിയെടുക്കാൻ സാധിക്കില്ല എന്ന അറിവുണ്ടായിട്ടും ഉപകാരപ്രദമായത്‌ നേടിയെടുക്കാനോ,ഉപദ്രവങ്ങളിൽ നിന്ന് രക്ഷ ലഭിക്കാനോ എങ്ങനെ എന്നാൽ ഈ ഉപകാരവും ,ഉപദ്രവവും അല്ലാഹുവിനെ കൊണ്ടല്ലാതെ മറ്റാരിൽ നിന്നും ലഭ്യമല്ല എന്ന അവസ്ഥയിൽ പോലും അവൻ അല്ലാഹുവിന് പുറമെ മറ്റുള്ളവരോട് ദുആ ചെയ്യുന്നു,അല്ലെങ്കിൽ അവർക്ക് വേണ്ടി അറവ് നടത്തുന്നു,അല്ലെങ്കിൽ അവർക്ക് വേണ്ടി നേർച്ച ചെയ്യുന്നു,അല്ലെങ്കിൽ അവരോട് സഹായ തേട്ടം നടത്തുന്നു,അവരോട് കാവൽ,അഭയം ചോദിക്കുന്നു.അവൻ വലിയ ശിർക്ക്‌ ചെയ്ത മുശ്രിക്കാണ്‌.കൂടാതെ അല്ലാഹുവിനെ ഏകനാക്കുന്നതിനെ കൊണ്ടും അവൻ കാഫിറായി.ഇനി അവൻ നമസ്കരിച്ചാലും,നോമ്പ് നോറ്റാലും ഞാൻ മുസ്ലിം ആണെന്ന് സ്വയം പ്രഖ്യാപിച്ചാലും,ഒരുപക്ഷെ അവൻ ദിവസവും എഴുപതിനായിരം പ്രാവശ്യം ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ആവർത്തിച്ച്‌ പറഞ്ഞാലും,അത് അവൻക്ക്‌ ഒരിക്കലും ഉപകാരപ്പെടുകയില്ല ഏതുവരെ എന്നാൽ അവൻ അല്ലാഹുവിന്‌ പുറമെ ആരാധിക്കപ്പെടുന്നതിനെയെല്ലാം നിഷേധിക്കുന്നത് വരെ. 📚 (المورد العذب الزلال ١٨٦) ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::: അതെ അല്ലഹുവിന്‌ പുറമെ നബിമാരോടും,അല്ലെങ്കിൽ മരിച്ചുപോയവരോടും,ജിന്നിനോടും...എല്ലാം ദുആ ചെയ്യുക,സഹായ തേട്ടങ്ങൾ നടത്തുക ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ ഇസ്‌ലാമിൽ നിന്നും പുറത്തുപോകുന്ന വലിയ ശിർക്കാണ് ചെയ്യുന്നത്.ഇത്തരം ആളുകൾ നമസ്കരിച്ചാലും ,നോമ്പ് നോറ്റാലും,ഹജ്ജ് ചെയ്താലും മറ്റെല്ലാ സൽകർമ്മങ്ങൾ ചെയ്താലും അവനിൽ നിന്ന് അതൊന്നും സ്വീകരിക്കുകയില്ല.അവന്റെ മേലുള്ള വിധി മറ്റുള്ള കാഫിറുകളുടെ വിധി തന്നെയാണ് ഇസ്‌ലാമിൽ.(രാമൻ,ജോസഫ് ഇവർ നമസ്കരിച്ചാലോ,ഹജ്ജ് ചെയ്താലോ സ്വീകരിക്കുകയില്ല..അതുപോലെ തന്നെയാണ് ഈ ശിർക്ക്‌ ചെയ്യുന്ന മുഹമ്മദ്,അബു ബക്കർ എന്ന് പേരിട്ടു കൊണ്ട് നടക്കുന്നവരുടെ അവസ്ഥയും) അതുകൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ അതിൽ നിന്നും കേധിച്ചു മടങ്ങി ശഹാദത് കലിമ ചൊല്ലി ഇസ്‌ലാമിലേക്ക് പ്രവേശിക്കുകയും ഇസ്‌ലാം നിർദേശിച്ചപോലെ മുസ്ലിമായി ജീവിക്കുകയും ചെയ്യുക.ഇസ്ലാമിന്റെ വേഷം ധരിച്ചു നടക്കുന്ന ജാറങ്ങളിലും മഖ്‌ബറകളിലും ജീവിതം കഴിച്ചുകൂട്ടി പാവം മനുഷ്യരെ വഞ്ചിച്ചു ജീവിക്കുന്ന കാഫിറുകളുടെ സഹായികളായ കപട മുസ്ലിയാക്കന്മാരെയും അവരുടെ മാർഗത്തെയും ഉപേക്ഷിക്കുകയും,അവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യുക. 🖌: അബു ഇദ്രീസ് നൗഫൽ وفقه الله وثبته https://t.me/darulhadeesadwalih/1397

  • തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട് വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തുവെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെടുമെന്നതിനാല്‍ ഇത് (ഖുര്‍ആന്‍) മുഖേന നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന് പുറമെ ആ ആത്മാവിന് യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും നല്‍കിയാലും ആ ആത്മാവില്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത് വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍ നിഷേധിച്ചിരുന്നതിന്‍റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ് അവര്‍ക്കുണ്ടായിരിക്കുക.(അൻആം:70) അതുപോലെ അല്ലാഹു പറഞ്ഞു: { يَٰمَعۡشَرَ ٱلۡجِنِّ وَٱلۡإِنسِ أَلَمۡ يَأۡتِكُمۡ رُسُلٞ مِّنكُمۡ يَقُصُّونَ عَلَيۡكُمۡ ءَايَٰتِي وَيُنذِرُونَكُمۡ لِقَآءَ يَوۡمِكُمۡ هَٰذَاۚ قَالُواْ شَهِدۡنَا عَلَىٰٓ أَنفُسِنَاۖ وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَا وَشَهِدُواْ عَلَىٰٓ أَنفُسِهِمۡ أَنَّهُمۡ كَانُواْ كَٰفِرِينَ } ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്‍റെ ആയത്തുകൾ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെനിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നുതന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ? അവര്‍ പറഞ്ഞു: ഞങ്ങളിതാ ഞങ്ങള്‍ക്കെതിരായിത്തന്നെ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഐഹികജീവിതം അവരെ വഞ്ചിച്ചു കളഞ്ഞു.തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് സ്വദേഹങ്ങള്‍ക്കെതിരായി തന്നെ അവര്‍ സാക്ഷ്യം വഹിച്ചു.(അൻആം:130) അല്ലാഹു പറയുന്നു: { وَنَادَىٰٓ أَصۡحَٰبُ ٱلنَّارِ أَصۡحَٰبَ ٱلۡجَنَّةِ أَنۡ أَفِيضُواْ عَلَيۡنَا مِنَ ٱلۡمَآءِ أَوۡ مِمَّا رَزَقَكُمُ ٱللَّهُۚ قَالُوٓاْ إِنَّ ٱللَّهَ حَرَّمَهُمَا عَلَى ٱلۡكَٰفِرِينَ } നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക് അല്‍പം വെള്ളമോ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപജീവനത്തില്‍ നിന്ന് അല്‍പമോ നിങ്ങള്‍ ചൊരിഞ്ഞുതരണേ! അവര്‍ പറയും: സത്യനിഷേധികള്‍ക്കു അല്ലാഹു അത് രണ്ടും തീര്‍ത്തും വിലക്കിയിരിക്കുകയാണ്‌. { ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَهۡوٗا وَلَعِبٗا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ فَٱلۡيَوۡمَ نَنسَىٰهُمۡ كَمَا نَسُواْ لِقَآءَ يَوۡمِهِمۡ هَٰذَا وَمَا كَانُواْ بِـَٔايَٰتِنَا يَجۡحَدُونَ } (അതായത്‌) തങ്ങളുടെ ദീനിനെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്‌. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു.(അൽ അഅ്‌റാഫ്‌:50,51) അല്ലാഹു വീണ്ടും പറയുന്നു: { كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ وَإِنَّمَا تُوَفَّوۡنَ أُجُورَكُمۡ يَوۡمَ ٱلۡقِيَٰمَةِۖ فَمَن زُحۡزِحَ عَنِ ٱلنَّارِ وَأُدۡخِلَ ٱلۡجَنَّةَ فَقَدۡ فَازَۗ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ } ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.(ആലു ഇമ്രാൻ:185) മുസ്ലിമേ അതുകൊണ്ട് ഇസ്‌ലാം ദീൻ അതിൽ ഉള്ളത് അമൽ ചെയ്യുകയും ആ ചെയ്യുന്ന അമലുകൾ അല്ലാഹുവിന് വേണ്ടി മാത്രമാക്കുകയും നബി صلى الله عليه وسلم യുടെ സുന്നത്തുകൾ ഉൾകൊള്ളുന്നതാക്കുകയും ചെയ്യുക ഇത്തരം ആളുകൾ നാളെ പരലോകത്ത് ദുഃഖിക്കുകയോ സങ്കടപ്പെടുകയോ ചെയ്യേണ്ടി വരില്ല. { إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَٰمُواْ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ } ഞങ്ങളുടെ റബ്ബ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. { أُوْلَٰٓئِكَ أَصۡحَٰبُ ٱلۡجَنَّةِ خَٰلِدِينَ فِيهَا جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ } അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്‌.(അഹ്ഖാഫ്:13,14) ഇത്തരം ആളുകളിൽ ഉൾപ്പെടാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ. الحمد لله والصلاة والسلام على محمد وعلى آله وأصحابه أجمعين 🖋️: അബു ഇദ്രീസ് നൗഫൽ وفقه الله وثبته https://t.me/darulhadeesadwalih/1396

  • സഹോദരാ സഹോദരീ ഇസ്ലാം ദീൻ പരിപൂർണമാണ്,ഈ ദീനിൽ ഒന്നും കൂട്ടാനോ കുറക്കാനോ ഇല്ല,നബിصلى الله عليه وسلم ഈ ദീൻ പൂർണമായും ജനങ്ങളിലേക്ക് പഠിപ്പിച്ചു കഴിഞ്ഞ ശേഷമാണ് ഈ ലോകത്തോട് വിടപറഞ്ഞത്.അല്ലാഹു അവന്റെ ഖുർആനിൽ പറഞ്ഞു: {ٱلۡيَوۡمَ أَكۡمَلۡتُ لَكُمۡ دِينَكُمۡ وَأَتۡمَمۡتُ عَلَيۡكُمۡ نِعۡمَتِي وَرَضِيتُ لَكُمُ ٱلۡإِسۡلَٰمَ دِينٗاۚ } ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. (അൽ മാഇദ:3) അതുപോലെ നബിصلى الله عليه وسلم സ്വഹാബത്തിനെ ശക്തമായ രീതിയിൽ ഉപദേശിച്ചുകൊണ്ടിരുന്നപ്പോൾ പറഞ്ഞത് ഇർബാള് ബ്നു സാരിയ رضي الله عنه വിൽ നിന്നും നബിصلى الله عليه وسلم പറഞ്ഞു:((ഞാൻ നിങ്ങളെ വളരെ വെളുത്ത തെളിഞ്ഞ ഒരു പ്രദേശത്താണ്(ഖുർആനും സുന്നത്തും)ഉപേക്ഷിക്കുന്നത്,അതിന്റെ രാത്രി പകലിനെക്കാൾ ശോഭിതമാണ് എനിക്ക് ശേഷം അതിൽ(ഖുർആനിൽ നിന്നും സുന്നത്തിൽ)നിന്നും നാശകാരിയല്ലാതെ വ്യതിചലിച്ച് പോവുകയില്ല,നിങ്ങളുടെ കൂട്ടത്തിൽ എനിക്കുശേഷം ജീവിക്കുന്നവർ ഒരുപാട് ഭിന്നതകൾ കാണാനിരിക്കുന്നു. അപ്പോൾ നിങ്ങൾ എന്റെയും എനിക്ക് ശേഷമുള്ള സച്ചരിതരും സൻമാർഗികളുമായ ഖുലഫാ റാശിദീങ്ങളുടെ(അബു ബക്കർ,ഉമർ,ഉസ്മാൻ,അലിرضي الله عنهم ) ചര്യ മുറുകെ പിടിക്കുക. നിങ്ങൾ അത് അണപ്പല്ലുപയോഗിച്ച് കടിച്ച് പിടിക്കുക. പുതുതായി വരുന്ന ആചാരങ്ങളെ നിങ്ങൾ കരുതിയിരിക്കുക. കാരണം മുഴുവൻ ബിദ്അത്തുകളും വഴികേടിലാകുന്നു)). (അബൂ ദാവൂദ്, തിർമിദി,ഇബ്നു മാജ) അതുകൊണ്ട് അല്ലാഹുവും അവന്റെ നബിصلى الله عليه وسلم യും ദീനിൽ പഠിപ്പിച്ചത് ഇഖ്ലാസോട് കൂടി അമൽ ചെയ്യുക അത്തരം അമലുകൾ റബ്ബ് സ്വീകരിക്കും അല്ലാഹു പറഞ്ഞത് പോലെ { بَلَىٰۚ مَنۡ أَسۡلَمَ وَجۡهَهُۥ لِلَّهِ وَهُوَ مُحۡسِنٞ فَلَهُۥٓ أَجۡرُهُۥ عِندَ رَبِّهِۦ وَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ } എന്നാല്‍ (കാര്യം) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മ്മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന് തൻ്റെ റബ്ബിൽനിന്ന് അതിൻ്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്‌. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല ; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(അൽ ബഖറ:112) { قُلۡ إِنَّمَآ أَنَا۠ بَشَرٞ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ فَمَن كَانَ يَرۡجُواْ لِقَآءَ رَبِّهِۦ فَلۡيَعۡمَلۡ عَمَلٗا صَٰلِحٗا وَلَا يُشۡرِكۡ بِعِبَادَةِ رَبِّهِۦٓ أَحَدَۢا } (നബിയേ,) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു.നിങ്ങളുടെ ആരാധനകൾക്കർഹൻ ഏക ആരാധ്യൻ (അല്ലാഹു) മാത്രമാണെന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ റബ്ബുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ റബ്ബിനുള്ള ഇബാദത്തുകളിൽ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.(അൽ കഹ്ഫ്:110) അതുകൊണ്ട് മുസ്ലിമേ നീ നിന്റെ ദീൻ കൃത്യമായി പഠിക്കുകയും അത് അമൽ ചെയ്യുകയും ചെയ്യുക, ദീൻ പഠിക്കാതെ കാര്യങ്ങൾ മനസ്സിലാക്കാതെ ധിക്കാരിയും തെമ്മാടിയും ദുന്യാവിന്റെ പളപളപ്പുകളും കണ്ട്‌ ഉല്ലസിച്ച്‌ ജീവിക്കുകയും അതിലെ എല്ലാ സുഖങ്ങളും നേടിയെടുക്കാൻവേണ്ടി അങ്ങോട്ടു മിങ്ങോട്ടുമുള്ള ആ ഓട്ടപാച്ചിലിൽ നിന്റെ മരണം നിന്നെ പിടികൂടുന്ന സമയം നീ ഖേദിക്കേണ്ടി വരും ആ ഖേദം ഒരിക്കലും അവസാനിക്കില്ല എന്ന് മാത്രമല്ല ശകതമായ ശിക്ഷകളിലേക്ക് നീ ചെന്നെത്തുകയും ചെയ്യും,നിന്നെ പിടികൂടാൻ വരുന്ന നിന്റെ മലക്കുൽ മൗത് നിന്റെ അടുത്തെത്തും മുമ്പ് നീ നിന്റെ ജീവിതം ശരിപ്പെടുത്തുകയും നന്നാക്കുകയും ചെയ്യുക,ഖുർആനും സുന്നത്തും ഉൾക്കൊണ്ട് ജീവിക്കുക സ്വഹീഹായ ഹദീസിൽ വന്നതുപോലെ ആ ജീവിതം നിനക്ക് പരലോകത്ത് ആരാരും കൂട്ടിനില്ലാത്ത കൂരാ കൂരിരുട്ടായ ആ ഇടുങ്ങിയ ഖബറിൽ നിനക്ക് വെളിച്ചമായും കൂട്ടായും വന്നെത്തും,അതുപോലെ നാളെ മഹ്ശറയിലും നിനക്ക് തുണയായി താങ്ങായി നിന്റെ അരികിൽ ഉണ്ടാകും. അതുകൊണ്ട് അല്ലാഹുവിന്റെ കല്പനകളും അവന്റെ നബി صلى الله عليه وسلم യുടെ സുന്നത്തുകളും അമൽ ചെയ്യുക,അതിനെ സ്വീകരിക്കാതെ അമൽ ചെയ്യാതെ കിബ്ർ കാട്ടിയും ഞാൻ തന്നെ വലിയവൻ എന്ന നിലക്ക് തെളിവുകളെ കാലുകൊണ്ട് പുറകിലേക്ക് ചവിട്ടി വിട്ടാൽ നിന്നെ പിടികൂടാൻ പോകുന്നത് എന്താവും?! അല്ലാഹുവിൽ നിന്നുള്ള ഒരു മുന്നറിയിപ്പ് മാത്രം നൽകുന്നു ചിന്തിക്കുക ജീവിതം നന്നാക്കുക... { وَذَرِ ٱلَّذِينَ ٱتَّخَذُواْ دِينَهُمۡ لَعِبٗا وَلَهۡوٗا وَغَرَّتۡهُمُ ٱلۡحَيَوٰةُ ٱلدُّنۡيَاۚ وَذَكِّرۡ بِهِۦٓ أَن تُبۡسَلَ نَفۡسُۢ بِمَا كَسَبَتۡ لَيۡسَ لَهَا مِن دُونِ ٱللَّهِ وَلِيّٞ وَلَا شَفِيعٞ وَإِن تَعۡدِلۡ كُلَّ عَدۡلٖ لَّا يُؤۡخَذۡ مِنۡهَآۗ أُوْلَٰٓئِكَ ٱلَّذِينَ أُبۡسِلُواْ بِمَا كَسَبُواْۖ لَهُمۡ شَرَابٞ مِّنۡ حَمِيمٖ وَعَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡفُرُونَ }

  • സൂര്യൻ ഉദിക്കുമ്പോൾ സൂര്യ രശ്മികൾ രക്തത്തെപോലെ ആയി ഉദിക്കുകയും,നക്ഷത്രങ്ങൾ പരസ്പരം അങ്ങോട്ട് മിങ്ങോട്ടും അടികൂടുകയും,ആകാശത്തിൽ നിന്നും രക്ത മഴ തുള്ളികൾ പെയ്യുകയും,ഇങ്ങനെ ഒരുപാട് കളവുകൾ ഈ ദിവസത്തിന്റെ പോരിഷകളായി വ്യാജനിർമിതമായി ഹദീസുകൾ കെട്ടിച്ചമച്ചിട്ടുണ്ട്. [البداية والنهاية] 10-നബി صلى الله عليه وسلمപറഞ്ഞു: ((ആശൂറാ ദിവസത്തിന്റെ രാത്രി ആരെങ്കിലും ഉറങ്ങാതിരുന്നാൽ അവൻ ആകാശത്തുള്ള മലക്കുകൾ അല്ലാഹുവിനെ ഇബാദത്ത് ചെയ്യുന്നത്പോലെയാണ്,ആരെങ്കിലും ഓരോ റക്‌അത്തിലും ഒരു തവണ ഫാതിഹയും അഞ്ചു തവണ ഖുൽ ഹുവല്ലാഹു അഹദും ഓതി നാല്‌ റക്‌അത്ത് നമസ്കരിച്ചാൽ അവന്റെ കഴിഞ്ഞുപോയതും ഇനി വരാനിരിക്കുന്നതുമായ അൻപതു വർഷത്തെ പാപങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കും)) ഇമാം അഹ്മദും,ഇമാം ഇബ്നുൽ ജൗസിയുംرحمهما الله പറഞ്ഞു:ഈ ഹദീസ് സ്വീകരിക്കാൻ പറ്റാത്തതാണ്. 11-നബിصلى الله عليه وسلم പറഞ്ഞു: ആരെങ്കിലും ആശൂറാ ദിവസം ദുഹ്റിന്റെയും അസറിന്റെയും ഇടയിൽ ഓരോ റക്‌അത്തിലും ഫാത്തിഹയും കൂടെ ആയത്തുൽ ഖുർസി പത്ത്‌ തവണയും,ഖുൽ ഹുവല്ലാഹു അഹദ് പതിനൊന്ന് തവണയും സൂറത്തുൽ ഫലഖും നാസും അഞ്ചു തവണയും ഓതി നാൽപ്പത് റക്‌അത്ത്‌ നമസ്കരിക്കുകയും സലാം വീട്ടിയതിന്‌ ശേഷം "അസ്തഗ്ഫിറുല്ലാഹ്" എന്ന് എഴുപത് പ്രാവശ്യം പറയുകയും ചെയ്‌താൽ അല്ലാഹു അവന് ജന്നാത്തുൽ ഫിർദൗസിൽ വെളുത്ത ഒരു വീടും,ആ വീടിന്റെ വിസ്താരം ഈ ദുന്യാവിന്റെ മൂന്നിരട്ടി വലിപ്പമുള്ളതും,ആ വീട്ടിൽ പ്രകാശം കൊണ്ടുള്ള ഒരു കട്ടിലും, ആ കട്ടിലിൽ സഹ്‌ഫറാൻ കൊണ്ടുള്ള ആയിരം കിടക്കകളും ഉണ്ടായിരിക്കും. ഇമാം ഇബ്നുൽ ജൗസിرحمه الله പറഞ്ഞു ഈ ഹദീസ് കെട്ടിച്ചമച്ചതാണ് . [الموضوعات:١٢٢/٢] ഇമാം ഇബ്നു കസീർ رحمه اللهപറഞ്ഞു: ശിയാക്കളും സൂഫികളും,റാഫിദീങ്ങളും, ഖബർ പൂജകരും....ഇങ്ങനെ നബി صلى الله عليه وسلم പറഞ്ഞു എന്നും പറഞ്ഞു കൊണ്ട് ഈ ദിവസത്തിൽ വ്യത്യസ്‌ത്ഥമായ ഇബാദത്തുകൾ ചെയ്യാൻ കാരണം അവർ ഹുസൈൻرضي الله عنهന്റെ കൊലപാതകത്തെ തുടർന്നുള്ള ദുഖാ:ചാരണത്തിന്റെ ഭാഗമായാണ്.അതുപോലെ ഈ ദിവസത്തിൽ അവർ,ഹുസൈൻ رضي الله عنهന്റെ വേർപാടിന്റെ പേരിൽ അട്ടഹസിച്ചു കരയുകയും,തങ്ങളുടെ വസ്ത്രങ്ങൾ സ്വയം കീറിപ്പറിക്കുകയും,അവരുടെ ശരീരങ്ങളിൽ ഇരുമ്പ് കൊണ്ടും ചെങ്ങലകൾ കൊണ്ടും ശക്തമായി അടിക്കുകയും,കത്തികൾ കൊണ്ട് ശരീരത്തിൽ കുത്തി മുറിവേല്പിക്കുകയും ചെയ്യുന്നു,അതോടൊപ്പം ഈ ദിവസത്തിൽ സ്വഹാബത്തിനെയും സുന്നത്തിന്റെ ഉലമാക്കളെയും സ്വാലിഹീങ്ങളേയും ചീത്തപറയുകയും ചെയ്യുന്നു.[البداية والنهاية] എന്നാൽ ഇവർ ഈ ചെയ്യുന്ന കാര്യങ്ങൾ അവരുടെ തെറ്റായ വിശ്വാസം ജനങ്ങളിലേക്ക് പ്രചരിപ്പിക്കുക എന്നതും ഞങ്ങളാണ് നബി കുടുംബത്തെ സ്നേഹിക്കുന്നവർ എന്നറിയാനും വേണ്ടിയാണ് ഈ ബിദ്അത്തുകൾ ചെയ്തുകൂട്ടുന്നത്. ശ്രദ്ധയിൽ പെടുത്തുന്നു: ഉലമാക്കൾ പറയാറുള്ളത് ശിയാക്കളും റാഫിദീങ്ങളും ചില സൂഫികളും لعنهم اللهഅവർ സ്വയം തങ്ങളുടെ ശരീരത്തിൽ ഇങ്ങനെ ശക്തമായി ചെങ്ങലകൾ കൊണ്ട് അടിക്കുകയും കത്തികൾ കൊണ്ട് കുത്തി മുറിവേല്പിക്കുകയും ചെയ്യുന്നത് അവർക്ക്‌ ദുനിയാവിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷയാണ്,അതോടൊപ്പം ഈ കൂട്ടരിൽ ചിലർ ഈ ശക്തമായ അടിയുടെ കാരണത്താൽ മരണപ്പെടുകയും മറ്റു ചിലർ ബുദ്ധി നഷ്ടമാവുകയും മറ്റു ചിലർക്ക് മരണം വരെ ശരീര അവയവങ്ങൾ ചലിപ്പിക്കാൻ ശേഷിയില്ലാതെ മരണം വരെ ഒരു കിടത്തം അങ്ങനെ കിടക്കുന്നു,എന്നാൽ ഈ കൂട്ടർക്ക് പരലോകത്തുള്ള ശിക്ഷ ഇതിനേക്കാൾ അതികഠിനമായതായിരിക്കുകയും ചെയ്യും,എന്തിനെന്ന് വെച്ചാൽ അവർ നമ്മുടെ ഉമ്മയായ ആയിഷ رضي الله عنهاയെ വ്യഭിചാര ആരോപണം പറഞ്ഞു നടക്കുന്നതിന്റെ പേരിൽ ദുനിയാവിലുള്ള ശിക്ഷയാണ് ഇത്. ചാരിത്രവതികളുടെ മേല്‍ വ്യഭിചാര ആരോപണം നടത്തിയാൽ ഇസ്ലാമിലുള്ള ശിക്ഷ എന്താണെന്ന് അല്ലാഹു പറയുന്നത് നോക്കൂ { وَٱلَّذِينَ يَرۡمُونَ ٱلۡمُحۡصَنَٰتِ ثُمَّ لَمۡ يَأۡتُواْ بِأَرۡبَعَةِ شُهَدَآءَ فَٱجۡلِدُوهُمۡ ثَمَٰنِينَ جَلۡدَةٗ وَلَا تَقۡبَلُواْ لَهُمۡ شَهَٰدَةً أَبَدٗاۚ وَأُوْلَٰٓئِكَ هُمُ ٱلۡفَٰسِقُونَ } ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടു വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്‌. അവര്‍ തന്നെയാകുന്നു അധര്‍മ്മകാരികള്‍. (അന്നൂർ:4) സത്യവിശ്വാസികൾ ഒരിക്കലും ഇത്തരം കാര്യങ്ങൾ ഇൽമ് കിട്ടിയതിന് ശേഷവും ആവർത്തിക്കില്ല,എന്നാൽ ഇത്തരം ദുഷിച്ച പ്രവൃത്തികൾ ആവർത്തിക്കുന്നവർ മുഅ്‌മിനീങ്ങളല്ല അവർ തീർത്തും കാഫിരീങ്ങളും മുനാഫിഖീങ്ങളുമാണ്. { يَعِظُكُمُ ٱللَّهُ أَن تَعُودُواْ لِمِثۡلِهِۦٓ أَبَدًا إِن كُنتُم مُّؤۡمِنِينَ } നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ ഇതു പോലുള്ളത് ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു.

  • بسم الله الرحمن الرحيم الحمد لله رب العالمين وأشهد أن لا إله إلا الله وحده لا شريك له،وأشهد أن محمدا عبده ورسوله.اللهم صلى على محمد وعلى آله وأصحابه أجمعين. ആശൂറാ ദിവസത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നമുക്കറിയുന്ന പോലെ ആശൂറാ ദിവസത്തിലാണ് മൂസാ നബി عليه السلام നെയും അനുയായികളെയും അല്ലാഹു ഫിർഔൻ എന്ന കാഫിറായ ധിക്കാരിയായ ഞാനാണ് റബ്ബ് എന്ന് വാദിച്ച ആ അക്രമിയായ ഭരണാധികാരിയിൽ നിന്നും അവന്റെ പട്ടാളത്തിൽ നിന്നും രക്ഷപ്പെടുത്തുകയും ഫിർഔനിനെയും അവന്റെ പട്ടാളങ്ങളെയും കടലിൽ മുക്കി കൊല്ലുകയും ചെയ്ത ദിവസം. ഈ ദിവസങ്ങളിൽ അല്ലാഹുവിനോടുള്ള നന്ദി സൂചകമായി നോമ്പ് എടുക്കുക എന്നതാണ് നമ്മോട്‌ നബിصلى الله عليه وسلمപറഞ്ഞിട്ടുള്ളതും സുന്നത്തിൽ സ്ഥിരപ്പെട്ടു വന്നിട്ടുള്ളതും. എന്നാൽ ഈ ദിവത്തിന്റെ പോരിഷകൾ പറഞ്ഞ്‌ കൊണ്ട് പല കള്ള ഹദീസുകളും കെട്ടി നിർമിക്കുകയും ജനങ്ങൾക്കിടയിൽ ഇത് പ്രചാരമാവുകയും ചെയ്തിട്ടുണ്ട്. ഇത്തരം കെട്ടിച്ചമച്ച കള്ള ഹദീസുകളിൽ ചിലത്‌ താഴെ കൊടുക്കുന്നു എന്തെന്നാൽ ആളുകൾ ഇതിന്റെ പേരിൽ വഞ്ചിതരായി അമലുകൾ ചെയ്യുകയും ആ അമലുകളുടെ പേരിൽ നരകത്തിൽ പോകാൻ കാരണമാവുകയും ചെയ്യും, അതുകൊണ്ട് ഓരോ മുസ്ലിമും ഇത്തരം കെട്ടിച്ചമച്ചതും ദീനിലില്ലാത്ത അനാചാരങ്ങളും അറിഞ്ഞിരിക്കൽ അനിവാര്യമാണ്. 1-ഇബ്നു അബ്ബാസ് رضي الله عنهماപറഞ്ഞു: ആരെങ്കിലും ആശൂറാ ദിവസം നോമ്പ് നോറ്റാൽ അല്ലാഹു അവന്റെമേൽ അറുപത് വർഷം അമൽ ചെയ്തതിനുള്ള പ്രതിഫലം രേഖപ്പെടുത്തും. ഇമാം ഇബ്നുൽ ഖയ്യിംرحمه الله പറഞ്ഞു: ഈ ഹദീസ് കെട്ടിച്ചമച്ചതാണ് ഈ ഹദീസ് പരമ്പരയിൽ ഹബീബ് ബ്നു അബി ഹബീബ് എന്ന ഒരാൾ ഉണ്ട് ഇയാൾ ഹദീസുകൾ വ്യാജമായി നിർമിക്കുന്നയാളാണ്. [المنار المنيف:٤٧] 2-നബിصلى الله عليه وسلم പറഞ്ഞു: ((ആകാശങ്ങളെയും ഭൂമികളെയും അല്ലാഹു സൃഷ്ടിച്ചത് ആശൂറാ ദിവസത്തിലാണ്)) ഇമാം ഇബ്നുൽ ഖയ്യിം رحمه اللهപറഞ്ഞു: ഈ ഹദീസ് വ്യാജമായി നിർമിച്ചതാണ്. [المنار المنيف:٥٢] 3-ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു: ആരെങ്കിലും ആശൂറാ ദിവസം സുറുമ എഴുതിയാൽ അവൻ ഒരിക്കലും കരയേണ്ടി വരികയില്ല. അതുപോലെ മറ്റൊരു റിപ്പോർട്ടിൽ കാണാം ((അവന്റെ കണ്ണുകൾക്ക് കാഴ്ച ശക്തി വർധിക്കും എന്നും)). ഇമാം അൽ ബൈഹഖിرحمه الله പറഞ്ഞു: ഈ ഹദീസിന്റെ പരമ്പരയിൽ ജുവൈബിർ എന്ന ഒരാളുണ്ട്,ഇയാൾ ഹദീസ് പരമ്പരയിൽ സ്വീകരിക്കാൻ പറ്റാത്ത ആളാണ്. [شعب الإيمان] 4-നബിصلى الله عليه وسلم പറഞ്ഞു: ((ആരെങ്കിലും ആശൂറാ ദിവസം കുളിച്ചാൽ ആ വർഷത്തിൽ ഒരിക്കലും അവൻ രോഗിയാവുകയില്ല)).ഇത് ദഹീഫ് ആണ്. 5-നബിصلى الله عليه وسلم പറഞ്ഞു: ആരെങ്കിലും ആശൂറാ ദിവസം തന്റെ കുടുംബത്തിന് വിശാലതമാക്കി കൊടുത്താൽ എല്ലാ വർഷത്തിലും അവന്റെമേൽ അല്ലാഹു വിശാലതയുണ്ടാക്കി കൊടുക്കും. ശൈഖുൽ ഇസ്ലാംرحمه الله പറഞ്ഞു:ഈ ഹദീസ് കെട്ടിച്ചമച്ചതാണ്,വ്യാജനിർമിതിയാണ്.**[مجموع الفتاوى] 6-നബിصلى الله عليه وسلم പറഞ്ഞു: ((ആശൂറാ ദിവസത്തിൽ അല്ലാഹു ആദം നബി عليه السلام ന് പൊറുത്തുകൊടുത്ത ദിവസമാണ്,ഇബ്രാഹിം عليه السلام ജനിച്ച ദിവസം,യഅ്‌ഖൂബ് നബിക്ക്عليه السلام യൂസുഫ് നബിയെعليه السلام തിരിച്ചു കിട്ടിയ ദിവസം,ഇബ്രാഹിം നബിയെعليه السلام തീയിൽ നിന്നും രക്ഷപ്പെടുത്തിയ ദിവസം,അല്ലാഹുവിനുള്ള നന്ദി സൂചകമായി നൂഹ് നബിയുംعليه السلام അദ്ദേഹത്തിന്റെ കൂടെ കപ്പലിൽ രക്ഷപെട്ടവരും നോമ്പെടുത്ത ദിവസം ..))(തബ്‌റാനി, ഈ ഹദീസ് പരമ്പരയിൽ ഉസ്മാൻ ബ്നു മതർ അശ്ശയ്ബാനി എന്ന ഒരാൾ ഉണ്ട് ഇയാൾ ഹദീസുകൾ സ്വീകരിക്കാൻ പറ്റാത്ത ആളാണ്) 7-നബി صلى الله عليه وسلمപറഞ്ഞു: ((ആരെങ്കിലും ആശൂറാ ദിവസം രണ്ട്‌ റക്അത്ത് ഇന്ന ഇന്ന സൂറത്തുകൾ ഓതി നമസ്കരിച്ചാൽ എഴുപത് നബിമാർക്കുള്ള പ്രതിഫലം അവന്റെമേൽ എഴുതപ്പെടും))(വ്യാജ നിർമിതമായ ഹദീസ്) 8-നബിصلى الله عليه وسلم പറഞ്ഞു: ((റമദാൻ മാസത്തിന് ശേഷം നീ നോമ്പ് നോൽക്കുകയാണെങ്കിൽ മുഹറം മാസത്തിൽ നോൽക്കുക, അല്ലാഹു ഒരുവന്(ആദം നബിക്ക്) പൊറുത്തു കൊടുത്ത ദിവസവും,ഒരു കൂട്ടം ആളുകൾ പൊറുക്കലിനെ ചോദിച്ച ദിവസവുമാണ് ആശൂറാ ദിവസം))(ഇമാം ഹാഫിദ്‌ ഇബ്നു ഹജർ رحمه الله പറഞ്ഞു ഈ ഹദീസ് സ്വീകരിക്കാൻ പറ്റാത്തതാണ്.) 9-നബിصلى الله عليه وسلمപറഞ്ഞു: ((ആരെങ്കിലും ദുൽഹിജ്ജ മാസത്തിലെ അവസാന ദിവസവും,മുഹറം മാസത്തിലെ ആദ്യ ദിവസവും നോമ്പ് നോറ്റാൽ, അവൻ കഴിഞ്ഞു പോയ വർഷം പൂർത്തിയാക്കുകയും വരാനിരിക്കുന്ന വർഷം തുറക്കപ്പെടുകയും അവന്റെ ഈ നോമ്പ്കൊണ്ടു അല്ലാഹു അവന്റെ അൻപതു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യുന്നു)).(ദഹീഫ് ആണ്) ശാഫിഈ മദ്ഹബിലെ മഹാനായ ഖുർആൻ തഫ്സീർ പണ്ഡിതനായ ഇമാം ഇബ്നു കസീർرحمه الله പറഞ്ഞു: ആശൂറാ ദിവസത്തിന്റെ പോരിഷകൾ പറഞ്ഞുകൊണ്ട് ശിയാക്കളും സൂഫികളും ഒരുപാട് ഹദീസുകൾ കെട്ടിച്ചമച്ചിട്ടുണ്ട്,അതിൽപെട്ട ചില ഹദീസുകളാണ്, ഈ ദിവസം( ആശൂറാ) ആകാശത്തിൽ നക്ഷത്രങ്ങൾ തിളങ്ങും വരേക്കും(രാത്രി ആകും വരേക്കും) സുര്യ ഗ്രഹണം സംഭവിച്ചു,ഏതൊരു കല്ലുകൾ ഉയർത്തപ്പെടുമ്പോഴും അതിന്റെ ചുവട്ടിൽ ശുദ്ധമായ രക്തം കണ്ടെത്തും,ആകാശത്തിനു ചുറ്റും ചുവപ്പ് നിറം പ്രത്യക്ഷമാവുകയും,ആ ദിവസം

  • قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ". "ആരെങ്കിലും ഒരു സമുദായത്തോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാണ്" അതുകൊണ്ട് നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَയുടെയും സഹാബത്തിന്റെയും رضي الله عنهمകൂടെ നാളെ മഹ്ശറയിൽ നിൽക്കാൻ ആഗ്രഹമുള്ളവർ നബിﷺ പഠിപ്പിച്ച മാർഗം ഉൾക്കൊണ്ട് ജീവിക്കുക,റബ്ബ് അതിന് നമുക്ക് തൗഫീഖ് നൽകുമാറാകട്ടേ. ✒️:അബു ഇദ്രീസ് നൗഫൽ وفقه الله وسدده https://t.me/darulhadeesadwalih/1392

  • 💠💠 മുഹറം 9,10 (താസൂആഅ്,ആശൂറാഅ്) നോമ്പിന്റെ ശ്രേഷ്ടതകൾ 💠💠 അബു ഹുറൈറ رضي الله عنه പറഞ്ഞു:നബിصلى الله عليه وسلم പറഞ്ഞു:റമദാൻ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ടമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറം മാസത്തിലെ നോമ്പ് ആണ്.വാജിബായ നമസ്കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ടമായ നമസ്കാരം രാത്രി നമസ്കാരമാണ്.(സ്വഹീഹ് മുസ്ലിം) ഇബ്നു അബ്ബാസ്رضي الله عنهما പറഞ്ഞു:ആശൂറാഅ്(മുഹറം പത്ത്)നോമ്പ് നോൽക്കുവാൻ വേണ്ടി ഉദ്ദേശിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നതുപോലെ മറ്റൊരു ശ്രേഷ്ടപെട്ട ദിവസത്തെയും നബിصلى الله عليه وسلم പ്രതീക്ഷിക്കുന്നതായി ഞാൻ കണ്ടില്ല.അതുപോലെ റമദാൻ മാസത്തെയും.(ബുഖാരി) ഇബ്‌നു അബ്ബാസ്‌ رضي الله عنهماവിൽ നിന്ന്: തീർച്ചയായും നബിصلى الله عليه وسلم ആശൂറാഅ്(മുഹറം പത്ത്)നോമ്പ് നോൽക്കുകയും അത് നോൽക്കാൻ കൽപ്പിക്കുകയും ചെയ്തിരുന്നു. (ബുഖാരി,മുസ്ലിം) 🔘🔴 മുഹറം പത്തിലെ നോമ്പിനുള്ള പ്രതിഫലം:- 🔵🔲 അബൂഖത്താദرضي الله عنه നിന്ന് : ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കല്‍ റസൂല്‍ صلى الله عليه وسلم ചോദിക്കപ്പെട്ടു. അപ്പോൾ നബി صلى الله عليه وسلم മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു കൊല്ലത്തെ (ചെറിയ) പാപങ്ങളെ അത് പൊറുക്കപ്പെടാൻ കാരണമാകും. (മുസ്ലിം) നബി صلى الله عليه وسلم പറഞ്ഞു:മുഹറം പത്തിലെ നോമ്പിന് കഴിഞ്ഞ്‌പോയ ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുവാനുള്ള പ്രതിഫലം ഞാൻ അല്ലാഹുവിൽ നിന്നും പ്രതീക്ഷിക്കുന്നു.(മുസ്ലിം) 🔶🔷 മുഹറം ഒൻപതിന് (താസൂആഅ്)നോമ്പ് നോൽക്കൽ സുന്നത്താണ്:- 🔷🔶 ഇബ്‌നു അബ്ബാസ്‌ رضي الله عنهما വിൽ നിന്ന്: നബി صلى الله عليه وسلم പറഞ്ഞു: അടുത്ത വർഷംവരെ ഞാൻ ജീവിച്ചിരിക്കുന്നപക്ഷം താസൂആഅ് നോമ്പും(മുഹറം 9)ഞാൻ നോൽക്കുന്നതാണ്. (സ്വഹീഹ് മുസ്ലിം) 🔴🔴 മുഹറം ഒൻപത് താസൂആഅ് നോമ്പ് ജൂത ക്രിസ്ത്യാനികളോട് എതിരാവൽ 🔴🔴 ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു:നബി صلى الله عليه وسلم മുഹറം പത്തിന് നോമ്പ് നോൽക്കുകയും മറ്റുള്ളവരോട് നോമ്പ് നോൽക്കുവാൻ കൽപിക്കുകയും ചെയ്തപ്പോൾ സ്വഹാബികൾ പറയുകയുണ്ടായി:അല്ലാഹുവിന്റെ റസൂലേ ഇന്നേ ദിവസത്തെ ജൂത ക്രൈസ്തവർ മഹത്വപ്പെടുത്തുന്നുണ്ടല്ലോ?അപ്പോൾ നബിصلى الله عليه وسلم പറഞ്ഞു:അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ അടുത്ത വർഷം ഒൻപതാമത്തെ ദിവസം നാം നോമ്പ് നോക്കുന്നതാണ്.ഇബ്നു അബ്ബാസ്رضي الله عنهما പറഞ്ഞു:അടുത്ത വർഷം വന്നപ്പോഴേക്കും നബി صلى الله عليه وسلم വഫാതായിരുന്നു.(മുസ്ലിം) 🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻 നമ്മുടെ ദീൻ എത്രയോ സ്ഥലങ്ങളിൽ ജൂതരോടും ക്രിസ്ത്യാനികളോടും സാദൃശ്യപ്പെടുന്നതിനെ വിലക്കിയിട്ടുണ്ട്. അതിൽചിലത് 🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽🔽 1-ജൂത ക്രിസ്ത്യാനികൾ താസൂആഅ് നോമ്പ് നോൽകില്ല എന്നാൽ മുസ്ലിമീങ്ങൾ അവർക്കെതിരായി താസൂആഅ് നോമ്പ് നോൽക്കും.അതുകൊണ്ട് ഓരോ മുസ്ലിമും താസൂആഅ് നോമ്പ് നോൽക്കാൻ ഉത്സാഹം കാണിക്കുക. 2- ജൂത ക്രിസ്ത്യാനികൾ അത്താഴം കഴിക്കില്ല,എന്നാൽ മുസ്ലിമീങ്ങളോട്‌ അത്താഴം കഴിക്കാൻ മുഹമ്മദ് നബി ﷺ പറഞ്ഞു 3-ജൂത ക്രിസ്ത്യാനികൾ അവരുടെ പ്രവാചകന്മാരോ,സ്വാലിഹീങ്ങളോ മരണപ്പെട്ടാൽ അവരുടെ ഖബറുകളെ ആരാധന സ്ഥലങ്ങളാക്കി മാറ്റും.എന്നാൽ മുഹമ്മദ് നബിﷺ മുസ്ലിം ഉമ്മത്തിനോട് അത് വിലക്കി. 4-ജൂത ക്രിസ്ത്യാനികൾ താടി വടിക്കും, എന്നാൽ മുഹമ്മദ് നബി ﷺമുസ്ലിമീങ്ങളോട് അത് വിലക്കി(താടിയെ നീട്ടി വളർത്താനും മീശ വെട്ടി ചെറുതാക്കുവാനും കല്പിച്ചു). 5-ജൂത ക്രിസ്ത്യാനികൾ അവരുടെ ദീനിൽ ഭിന്നിപ്പുണ്ടാക്കി എന്നാൽ നമ്മോട് മുഹമ്മദ് നബി ﷺ ദീനിൽ ഭിന്നിപ്പുണ്ടാക്കുന്നത് വിലക്കി. 6-ജൂത ക്രിസ്ത്യാനികൾ അവരുടെ പ്രവാചകന്മാരുടേയും,സ്വാലിഹീങ്ങളുടെയും ഖബറുകൾ ഒരു ചാണിന് മുകളിൽ കെട്ടി ഉയർത്തി,എന്നാൽ മുഹമ്മദ് നബി ﷺമുസ്ലിം ഉമ്മത്തിനോട് അത് വിലക്കി. 7-ജൂത ക്രിസ്ത്യാനികൾ അവരുടെ പ്രവാചകന്മാരുടെ ജന്മദിനം ആഘോഷിക്കുന്നു,എന്നാൽ മുസ്ലിമീങ്ങളോട് അത് വിലക്കി(എന്നാൽ മുസ്ലിമീങ്ങൾ എന്ന് പറയുന്നവർ തങ്ങളുടെ മക്കളുടെയും മറ്റുള്ളവരുടെയും ജന്മ ദിനം ആഘോഷിക്കുന്നു) 8-ജൂത ക്രിസ്ത്യാനികൾ ഇടുങ്ങിയതും,ഔറത് കാണുന്ന വസ്ത്രങ്ങളും ദരിക്കും,എന്നാൽ മുഹമ്മദ് നബി ﷺമുസ്ലിം ഉമ്മത്തിനോട് ഇത്തരം വസ്ത്രങ്ങൾ വിലക്കി. 9-ജൂത ക്രിസ്ത്യാനികൾ അമ്പിയാക്കളോടും സ്വാലിഹീങ്ങളോടും ദുആ ചെയ്യുന്നു,എന്നാൽമുഹമ്മദ് നബി ﷺമുസ്ലിം ഉമ്മത്തിനോട് ഈ ശിർക്കൻ പ്രവർത്തനം വിലക്കി. 10-ജൂത ക്രിസ്ത്യാനികൾ തങ്ങളുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അന്ധമായി അനുകരിച്ചു,എന്നാൽ മുഹമ്മദ് നബിﷺമുസ്ലിം ഉമ്മത്തിനോട് അത് വിലക്കി. മുസ്ലിം സഹോദരാ നാം ജൂത ക്രിസ്ത്യാനികളോട് സാദൃശ്യപ്പെടുന്നത് വളരെ ഗൗരവപൂർവം സൂക്ഷിക്കുക, അത് ദീനീ വിഷയം ആയാലും ദുൻയവി വിഷയം ആയാലും,നാം ആരെയാണോ സാദൃശ്യപ്പെടുന്നത് അവരുടെ കൂടെ നാളെ മഹ്ശറയിൽ ഒരുമിച്ചുകൂട്ടപ്പെടും.

  • ➡️ അത്‌പോലെ മുഹറം ഒൻപതിന് (താസൂആഅ്)നോമ്പ് നോൽക്കൽ സുന്നത്താണ്:- ഇബ്‌നു അബ്ബാസ്‌ رضي الله عنهما വിൽ നിന്ന്: നബിﷺ പറഞ്ഞു: അടുത്ത വർഷംവരെ ഞാൻ ജീവിച്ചിരിക്കുന്നപക്ഷം താസൂആഅ് നോമ്പും(മുഹറം 9)ഞാൻ നോൽക്കുന്നതാണ്. (സ്വഹീഹ് മുസ്ലിം) ഇബ്നു അബ്ബാസ് رضي الله عنهما പറഞ്ഞു:നബിﷺ മുഹറം പത്തിന് നോമ്പ് നോൽക്കുകയും മറ്റുള്ളവരോട് നോമ്പ് നോൽക്കുവാൻ കൽപ്പിക്കുകയും ചെയ്തപ്പോൾ സ്വഹാബികൾ പറയുകയുണ്ടായി:അല്ലാഹുവിന്റെ റസൂലേ ഇന്നേ ദിവസത്തെ ജൂത ക്രൈസ്തവർ മഹത്വപ്പെടുത്തുന്നുണ്ടല്ലോ?അപ്പോൾ നബിﷺ പറഞ്ഞു:അല്ലാഹു ഉദ്ദേശിക്കുകയാണെങ്കിൽ അടുത്ത വർഷം ഒൻപതാമത്തെ ദിവസം നാം നോമ്പ് നോക്കുന്നതാണ്.ഇബ്നു അബ്ബാസ്رضي الله عنهما പറഞ്ഞു:അടുത്ത വർഷം വന്നപ്പോഴേക്കും നബിﷺ വഫാതായിരുന്നു.(മുസ്ലിം) ആയതിനാൽ നാം മുഹറം ഒൻപതിനും പത്തിനും നോമ്പ് നോൽക്കുകയും ജൂത ക്രിസ്ത്യാനികളോട് എതിരാവുകയും ചെയ്യുക. ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാക്കാം നമ്മുടെ നബിﷺ യും സ്വഹാബത്തുംرضي الله عنهم എവിടെയെല്ലാം ജൂത ക്രിസ്ത്യാനികളോടും കാഫിറുകളോടും മുശ്രിക്കുകളോടും സാമ്യപ്പെടുന്നതിൽ എതിരാകുവാൻ പറ്റുമോ അവിടെയെല്ലാം അവരോട് എതിരാവുകയും എന്നാൽ ഇന്നത്തെ നാമദാരികളായ മുസ്ലിമീങ്ങൾ എന്ന് പറയുന്നവർ എവിടെയെല്ലാം ജൂത ക്രിസ്ത്യാനികളോടും മുശ്രികീങ്ങളോടും അനുകരിക്കാൻ പറ്റുമോ അവിടെയെല്ലാം അനുകരിക്കുന്ന ഒരു അവസ്ഥയുമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് نعوذ بالله عن ذلك . അതുകൊണ്ട് ഓരോ മുസ്ലിമും തന്റെ ദീൻ കൃത്യമായി പഠിക്കുകയും ഈ മാസത്തിന്റെ പ്രത്യേകത മനസ്സിലാക്കി യതാർത്ഥ തൗഹീദുള്ളവരായി ജീവിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുക.അല്ലാഹു സുബുഹാന നമുക്ക് അതിനുള്ള തൗഫീഖ് നൽകുമാറാകട്ടെ. الحمد لله والصلاة والسلام على محمد وعلى آله وأصحابه أجمعين 🖌✒️: അബു ഇദ്രീസ് നൗഫൽ وفقه الله وسدده https://t.me/darulhadeesadwalih/1390

  • അതുകൊണ്ട് മുസ്ലിം സഹോദരാ നീ നിന്റെ റബ്ബിന്റെയും അവന്റെ റസൂലായ മുഹമ്മദ് നബിﷺ യുടെയും കല്പനകളും സുന്നത്തുകളും ജീവിതത്തിൽ അമൽ ചെയ്യുക,നിന്റെ നബിയുടെ കല്പനകൾ നീ എതിർത്തു നിന്നാൽ നിന്നെ പിടികൂടാൻ പോകുന്ന ശിക്ഷ അതി ഭയാനകമായിരിക്കും ആ ശിക്ഷയിൽ നിന്നും നിന്നെ രക്ഷപ്പെടുത്താൻ ഒരു പ്രാസംഗികനോ,ക്ലാസ് എടുക്കുന്നവനോ കഴിയില്ല, അല്ലാഹു പറയുന്നത് നോക്ക്:- { فَلۡيَحۡذَرِ ٱلَّذِينَ يُخَالِفُونَ عَنۡ أَمۡرِهِۦٓ أَن تُصِيبَهُمۡ فِتۡنَةٌ أَوۡ يُصِيبَهُمۡ عَذَابٌ أَلِيمٌ } ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. അത്പോലെ ഈ മാസത്തിന്റെ പ്രത്യേകതയിൽ പെട്ട ഒരു പ്രത്യേകതയാണ് മൂസാ നബി عليه السلام നെയും അനുയായികളെയും അല്ലാഹു ഫിർഔൻ എന്ന കാഫിറായ ധിക്കാരിയായ ഞാനാണ് റബ്ബ് എന്ന് വാദിച്ച ആ അക്രമിയായ ഭരണാധികാരിയിൽ നിന്നും അവന്റെ പട്ടാളത്തിൽ നിന്നും റബ്ബ് രക്ഷപ്പെടുത്തുകയും ഫിർഔനിനെയും അവന്റെ പട്ടാളങ്ങളെയും കടലിൽ മുക്കി കൊല്ലുകയും ചെയ്ത ദിവസം.ഈ വിജയം തൗഹീദിന്റെ വിജയമാണ്,അതുകൊണ്ട് ആ ദിവസം നടന്നത് അല്ലാഹുവിന്റെ മാസമായ മുഹറം മാസത്തിലാണ്.ഈ ദിവസം ഓരോ മുസ്ലിമും ആ ധിക്കാരിയായ അല്ലാഹുവിൽ ശിർക്ക്‌ ചെയ്ത് അതിലേക്ക് ജനങ്ങളെ ക്ഷണിച്ച ഫിർഔനിന്റെ പതനത്തെക്കുറിച്ച്‌ ചിന്തിക്കുകയും,അവനെ പോലെ ജീവിച്ചവർക് ഈ ദുനിയാവിലും പരലോകത്തും കടുത്ത ശിക്ഷയാണ് വരാൻ പോകുന്നതെന്നും മുന്നറിയിപ്പ് കൊടുക്കുകയും അതുപോലെ മലിക്കുൽ ജബ്ബാറായ എല്ലാ ഇബാദത്തുകൾക്കും അർഹനായ അല്ലാഹുവിന്റെ ശക്തിയെയും കഴിവിനെയും ചിന്തിച്ച്‌ വിശ്വാസം ഈമാൻ വർധിപ്പിക്കുകയും ചെയ്യേണ്ട ദിവസവുമാണ്.അതെ ഫിർഔനിന്റെ അതപധനം ഓരോ മനുഷ്യനും ചിന്തിക്കാനുള്ള ഒരു അവസരവും കൂടിയാണ്. അല്ലാഹു പറയുന്നു فَالْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ آيَةً ۚ وَإِنَّ كَثِيرًا مِنَ النَّاسِ عَنْ آيَاتِنَا لَغَافِلُونَ എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തിയെടുക്കുന്നതാണ്‌.തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.(യൂനുസ്:92) ഈ ദിവസത്തിൽ സന്തോഷ സൂചകമായി അല്ലാഹുവിന്‌ വേണ്ടി നോമ്പ് നോൽക്കൽ ഓരോ മുസ്ലിമിനും സുന്നത്താണ്. അതായത് മുഹറം പത്തിനാണ് മൂസാ നബിعليه السلام നെയും അനുയായികളെയും ഫിർഔനിൽ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. അബ്ദുല്ലാഹ് ബ്നു അബ്ബാസ്رضي الله عنهما ൽനിന്ന്: നബിﷺമദീനയിലേക്ക് വന്ന ആ സമയത്ത് ജൂതന്മാർ ആശൂറാഅ്(മുഹറം പത്തിന്)നോമ്പ് നോക്കുന്നതായി കണ്ടു.അപ്പോൾ നബിﷺഅവരോട് ചോദിച്ചു:നിങ്ങൾ എന്തുകൊണ്ടാണ് നോമ്പ് നോൽകുന്നത്?.അവർ പറഞ്ഞു:ഇന്ന് നല്ല ഒരു ദിവസമാണ്.ഈ ദിവസമാണ് ബനൂ ഇസ്രായേലുകാരെ അല്ലാഹു അവരുടെ ശത്രുക്കളിൽ നിന്നും രക്ഷപ്പെടുത്തിയത്.അതുകൊണ്ട് ഈ ദിവസം മൂസാعليه السلام നോമ്പ് നോക്കുകയുണ്ടായി.അപ്പോൾ നബിﷺപറഞ്ഞു:മൂസയോട് നിങ്ങളെക്കാൾ അർഹതയുള്ളവൻ ഞാനാണ്.അങ്ങനെ ആ ദിവസം നബി ﷺനോമ്പ് നോൽക്കുകയും സ്വഹാബത്തിനോട് നോമ്പ് നോൽക്കുവാൻ കല്പിക്കുകയയും ചെയ്തു.(ബുഖാരി) മുഹറം പത്തിലെ നോമ്പിന്റെ ശ്രേഷ്ടത:- അബു ഹുറൈറ رضي الله عنه പറഞ്ഞു: നബിﷺപറഞ്ഞു:റമദാൻ നോമ്പിന് ശേഷം ഏറ്റവും ശ്രേഷ്ടമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറം മാസത്തിലെ നോമ്പാണ്.വാജിബായ നമസ്കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ടതയുള്ള നമസ്കാരം രാത്രി നമസ്കാരമാണ്.(മുസ്ലിം) ഈ ഹദീസിൽ നിന്നും മനസ്സിലാകുന്നത് നബിﷺറമദാനിന് ശേഷം മുഹറം മാസത്തിൽ കൂടുതൽ നോമ്പെടുത്തിരിന്നു,അതുകൊണ്ട് മുഹറം മാസം നോമ്പ് അധികരിപ്പിക്കൽ സുന്നത്താണ് .അതുകൊണ്ട് ഓരോ മുസ്ലിമും നബിﷺ യെ ഇത്തിബാഅ് ചെയ്ത് കൊണ്ട് ഈ മാസത്തിൽ നോമ്പ് അധികരിപ്പിക്കുക എന്നത് സുന്നത്താണ്, റഹ്‌മാനായ അല്ലാഹു നമുക്ക് അതിനുള്ള തൗഫീഖ് നൽകുമാറാകട്ടെ. ഇബ്നു അബ്ബാസ്رضي الله عنهما പറഞ്ഞു:ആശൂറാഅ്(മുഹറം പത്ത്)നോമ്പ് നോൽക്കുവാൻ വേണ്ടി ഉദ്ദേശിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നതുപോലെ മറ്റൊരു ശ്രേഷ്ടപെട്ട ദിവസത്തെയും നബിﷺ പ്രതീക്ഷിക്കുന്നതായി ഞാൻ കണ്ടില്ല.അതുപോലെ റമദാൻ മാസത്തെയും.(ബുഖാരി) ഇബ്‌നു അബ്ബാസ്‌ رضي الله عنهماവിൽ നിന്ന്: തീർച്ചയായും നബി ﷺആശൂറാഅ്(മുഹറം പത്ത്)നോമ്പ് നോൽക്കുകയും അത് നോൽക്കാൻ കൽപ്പിക്കുകയും ചെയ്തിരുന്നു. (ബുഖാരി,മുസ്ലിം) മുഹറം പത്തിലെ നോമ്പിനുള്ള പ്രതിഫലം:- അബൂഖത്താദرضي الله عنه നിന്ന് : ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കല്‍ റസൂൽ‍ﷺ ചോദിക്കപ്പെട്ടു. അപ്പോൾ നബിﷺ മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു കൊല്ലത്തെ (ചെറിയ) പാപങ്ങളെ അത് പൊറുക്കപ്പെടാൻ കാരണമാകും. (മുസ്ലിം) അതുപോലെ നബി ﷺപറഞ്ഞു:മുഹറം പത്തിലെ നോമ്പിന് കഴിഞ്ഞപോയ ഒരു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുവാനുള്ള പ്രതിഫലം ഞാൻ അല്ലാഹുവിൽ നിന്നും പ്രതീക്ഷിക്കുന്നു.(മുസ്ലിം)

  • അതുപോലെ നബിﷺ പറഞ്ഞു:കാഫിരീങ്ങൾക്കിടയിൽ ജീവിച്ച്‌ അവർക്കിടയിൽ തന്നെ മരിക്കുന്ന മുസ്ലിമിനോട് ഞാൻ വിമുക്തനാണ്,അവരിൽ നിന്നും ഞാൻ വളരെ വിദൂരത്താണ്‌. മുസ്ലിം സഹോദരാ സഹോദരീ ഹിജ്റയുടെ മഹത്വങ്ങൾ ഒരുപാട് ഉണ്ട് ചെറിയ രീതിയിൽ ഒരു വിശദീകരണം നൽകി എന്ന് മാത്രം ഹിജ്‌റ ചെയ്‌താൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങളെല്ലാം അല്ലാഹു പൊറുത്തു കൊടുക്കുകയും അവൻക്ക് ഭൂമിയെ വിശാലമാക്കി കൊടുക്കുകയും ചെയ്യും.എന്നാൽ ഹിജ്‌റ ചെയ്യാതെ അവൻ ജീവിക്കുന്ന നാടും വീടും അതിലെ സുഖങ്ങളും മാത്രം ആഗ്രഹിച്ച് കാഫിറുകളുടെ നാട്ടിൽ ജീവിക്കുകയും അതുമുഖേനെ തന്റെയും മക്കളുടെയും ദീനും,ഈമാനും നശിപ്പിക്കുകയും അതുപോലെ ഉള്ള ഈമാനിൽ കുറവ് സംഭവിക്കുകയും ചെയ്യുന്നവന് അവൻക്ക് ഒരുപാട് നഷ്ടങ്ങളാണ് ലഭിക്കുന്നത് എന്ന് മാത്രമല്ല അല്ലാഹുവിന്റെ റസൂൽ അവനോട് ഒരു ബന്ധവും ഉണ്ടാവുകയുമില്ല.....അതുകൊണ്ട് ഓരോ മുസ്ലിമും കുഫ്റിന്റെ നാട്ടിൽ നിന്നും ഇസ്‌ലാമിന്റെ നാട്ടിലേക്കും അതിന്റെ അഹ്ലുകാരിലേക്കും പാലായനം ചെയ്യാൻ കഴിവിന്റെ പരമാവധി പരിശ്രമിക്കുക അതിന് വേണ്ടി അല്ലാഹുവിനോട് നിരന്തരം ദുആ ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുക.ഈ മുഹറ മാസം നാം ഈ ചിന്തകൾക്ക്(ഹിജ്‌റ ചെയ്യുന്നതിന് വേണ്ടി) നമ്മുടെ ചിന്തകളെ മാറ്റുകയും ചെയ്യുക. കാഫിറുകളുടെ നാട്ടിൽ നിന്നും മുസ്ലിമീങ്ങളുടെ നാടുകളിലേക്ക്‌ ഹിജ്‌റ ചെയ്താലുള്ള ഗുണങ്ങളിൽ ചിലത്... فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِنْكُمْ مِنْ ذَكَرٍ أَوْ أُنْثَىٰ ۖ بَعْضُكُمْ مِنْ بَعْضٍ ۖ فَالَّذِينَ هَاجَرُوا وَأُخْرِجُوا مِنْ دِيَارِهِمْ وَأُوذُوا فِي سَبِيلِي وَقَاتَلُوا وَقُتِلُوا لَأُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلَأُدْخِلَنَّهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ ثَوَابًا مِنْ عِنْدِ اللَّهِ ۗ وَاللَّهُ عِنْدَهُ حُسْنُ الثَّوَابِ അപ്പോള്‍ അവരുടെ റബ്ബ് അവര്‍ക്ക് ഉത്തരം നല്‍കി: പുരുഷനാകട്ടെ, സ്ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറ്റു വിഭാഗത്തില്‍ നിന്ന് ഉല്‍ഭവിച്ചവരാകുന്നു.ആകയാല്‍ സ്വന്തം നാട് വെടിയുകയും, സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, എന്‍റെ മാര്‍ഗത്തില്‍ മര്‍ദ്ദിക്കപ്പെടുകയും, യുദ്ധത്തില്‍ ഏര്‍പെടുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുള്ളവരാരോ അവര്‍ക്ക് ഞാന്‍ അവരുടെ തിന്‍മകള്‍ മായ്ച്ചുകൊടുക്കുന്നതും, താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ ഞാന്‍ പ്രവേശിപ്പിക്കുന്നതുമാണ്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമത്രെ അത്‌. അല്ലാഹുവിന്‍റെ പക്കലാണ് ഉത്തമമായ പ്രതിഫലമുള്ളത്‌. الَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ بِأَمْوَالِهِمْ وَأَنْفُسِهِمْ أَعْظَمُ دَرَجَةً عِنْدَ اللَّهِ ۚ وَأُولَٰئِكَ هُمُ الْفَائِزُونَ വിശ്വസിക്കുകയും ഹിജ്‌റ ചെയ്യുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്‌. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍. وَمَنْ يُهَاجِرْ فِي سَبِيلِ اللَّهِ يَجِدْ فِي الْأَرْضِ مُرَاغَمًا كَثِيرًا وَسَعَةً ۚ وَمَنْ يَخْرُجْ مِنْ بَيْتِهِ مُهَاجِرًا إِلَى اللَّهِ وَرَسُولِهِ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ أَجْرُهُ عَلَى اللَّهِ ۗ وَكَانَ اللَّهُ غَفُورًا رَحِيمًا അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും ഹിജ്‌റ ചെയ്ത് പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്‌. വല്ലവനും തന്‍റെ വീട്ടില്‍ നിന്ന് - സ്വദേശം വെടിഞ്ഞ് കൊണ്ട് - അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കുമായി ഇറങ്ങി പുറപ്പെടുകയും, അനന്തരം (വഴി മദ്ധ്യേ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. അതുപോലെ അല്ലാഹു പറയുന്നു ഇസ്‌ലാം ദീനിൽ വിശ്വസിച്ച ശേഷം കാഫിറുകളുടെ നാട്ടിൽ തന്നെ ജീവിക്കുന്ന മുസ്ലിമീങ്ങളുമായി നിങ്ങൾക്ക്(ഇസ്‌ലാമിക രാജ്യത്ത്‌ ജീവിക്കുന്ന മുഹാജിരീങ്ങൾക്ക്‌) അവരുടെമേൽ യാതൊരു സംരക്ഷണ ബാധ്യതയും ഇല്ല. {وَٱلَّذِينَ ءَامَنُواْ وَلَمۡ يُهَاجِرُواْ مَا لَكُم مِّن وَلَٰيَتِهِم مِّن شَيۡءٍ حَتَّىٰ يُهَاجِرُواْۚ } എന്നാല്‍ ഹിജ്‌റ ചെയ്യാതെ കാഫിറുകളുടെ നാട്ടിൽ ജീവിച്ച് (മുസ്ലിംങ്ങളുടെ നാടുകളിലേക്ക്‌) ഹിജ്‌റ പോകാതിരിക്കുകയും ചെയ്തവരോട് അവര്‍ സ്വദേശം വെടിഞ്ഞ് പോരുന്നത് വരെ അവരുടെമേൽ നിങ്ങള്‍ക്ക് യാതൊരു സംരക്ഷണ ബാധ്യതയുമില്ല.

  • അങ്ങനെ ഒരു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്തിയും ഭയപ്പെടുത്തിയും തന്റെ ചുറ്റുപാടിൽ കൂട്ടിപ്പിടിച്ചിരുത്തി ഈ ഒരു മഹത്തായ ഇബാദത്തിൽ നിന്നും പിന്തിരിപ്പിക്കുന്നവർ ഇവർക്ക് എങ്ങനെ ഹിജ്റയുടെ മഹത്വവും പോരിഷകളും പറയാൻ സാധിക്കുന്നത്.ഈ സാഹചര്യത്തിൽ മുസ്ലിം സഹോദരാ ഞാൻ നിന്നോട് പറയട്ടെ,എന്തെന്നാൽ ശിർക്കും,കുഫ്‌റും പ്രകടമായി കാണുകയും അതുപോലെ കാഫിരീങ്ങളും,മുശ്രികീങ്ങളും,ക്രിസ്ത്യാനികളും ജീവിക്കുന്ന നാട്ടിൽ ജീവിക്കുക എന്നതും നമ്മുടെ ദീനായ ദീനുൽ ഇസ്‌ലാമിൽ അനുവദിക്കുന്നില്ല.അത് ദീനീ പഠനത്തിനായാലും,ജോലിക്കു വേണ്ടി ആയാലും,കച്ചവടത്തിന് വേണ്ടി ആയാലും അതല്ല മറ്റു വല്ല ആവശ്യങ്ങൾക്കായാലും ഇത്തരം ഒരു രാജ്യത്ത് താമസിക്കുക എന്നത് അനുവദനീയമല്ല.ഇസ്‌ലാമിന്റെയും സുന്നത്തിന്റെയും യഥാർത്ഥ മാധുര്യം നിറഞ്ഞ ഒരു ഹൃദയത്തിന്റെ ഉടമക്ക് ഇത്തരം ഒരു നാട്ടിൽ ജീവിക്കുവാനോ അത് സങ്കല്പിക്കുവാനോ പോലും സാധ്യമല്ല.എങ്ങനെ സാധിക്കും കുഫ്റിന്റെ നാടുകളിൽ എലിയെയും,പശുവിനെയും,കുരങ്ങിനെയും എന്തിന് മനുഷ്യ ലിങ്ക രൂപമുണ്ടാക്കി അതിനെ പോലും ആരാധിക്കുന്ന നാടുകളിൽ അല്ലാഹുവിനെ റബ്ബായി റസൂലിനെ നബിയായി ഇസ്‌ലാം ദീനിനെ മതമായി ഹൃദയത്തിൽ നിഷ്കളങ്കമായി തൃപ്തിപ്പെട്ട ഒരാൾക്ക്‌ അതിന് സാധ്യമാകില്ല.അങ്ങനെ ജീവിക്കുന്ന ഓരോ മുസ്ലിമും തന്റെ ഹൃദയത്തിലേക്ക് സ്വയം ഒരു നോട്ടം നോക്കുകയും വളരെ വേഗത്തിൽ അതിനെ ചികിൽസിക്കുകയും ചെയ്യട്ടെ...** അല്ലാഹു ഖുർആനിൽ പറയുന്നത് നോക്കൂ إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنْفُسِهِمْ قَالُوا فِيمَ كُنْتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا (കാഫിറുകളുടെ ഇടയില്‍ തന്നെ ജീവിച്ചുകൊണ്ട്‌)സ്വന്തത്തോട് അന്യായം ചെയ്തവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: നിങ്ങളെന്തൊരു നിലപാടിലായിരുന്നു? അവര്‍ പറയും: ഞങ്ങള്‍ നാട്ടില്‍ അടിച്ചൊതുക്കപ്പെട്ടവരായിരുന്നു. അവര്‍ (മലക്കുകള്‍) ചോദിക്കും: അല്ലാഹുവിന്‍റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് സ്വദേശം വിട്ട് അതില്‍ എവിടെയെങ്കിലും പോകാമായിരുന്നല്ലോ. എന്നാല്‍ അത്തരക്കാരുടെ വാസസ്ഥലം നരകമത്രെ. അതെത്ര ചീത്ത സങ്കേതം! إِلَّا الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا എന്നാല്‍ യാതൊരു ഉപായവും സ്വീകരിക്കാന്‍ കഴിവില്ലാതെ, ഒരു രക്ഷാമാര്‍ഗവും കണ്ടെത്താനാകാതെ അടിച്ചൊതുക്കപ്പെട്ടവരായിക്കഴിയുന്ന പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാകുന്നു.(നിസാഅ്:97'98) അതുപോലെ ജാബിർ رضي الله عنه വിനോട് അല്ലാഹുവിന്റെ റസൂൽﷺ ഉപദേശം കൊടുത്ത ആ ഉപദേശം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു: നബിﷺ പറഞ്ഞു:നീ അല്ലാഹുവിനെ ആരാധിക്കണമെന്നും,നമസ്കാരം നിലനിർത്തണമെന്നും,സകാത്ത് കൊടുത്തുവീട്ടണമെന്നും,മുസ്ലിമീങ്ങൾക്ക് ഉപദേശം കൊടുക്കണമെന്നും,കാഫിരീങ്ങളിൽ നിന്നും മുശ്രീകീങ്ങളിൽ നിന്നും വേർപെട്ട് അകന്ന് പോകണമെന്നും എന്നോട് ഉപദേശിക്കുകയുണ്ടായി.(അഹ്‌മദ്‌,നസാഈ) അതുപോലെ അബു ഫാത്തിമ അബ്‌ദുല്ലാഹ് ബ്നു കൈസ്رضي الله عنهما നബി ﷺയോട് ഒരു ഉപദേശം ചോദിക്കുകയാണ് ദീനിൽ അടിയുറച്ച്‌ നിൽക്കാനും അതുകൊണ്ട് അമൽ ചെയ്യാനും. അപ്പോൾ നബിﷺ അദ്ദേഹത്തോട് പറഞ്ഞു:നീ ഹിജ്‌റ ചെയ്യുക,അതിന്‌(ഹിജ്റക്ക്) തുല്യമായി മറ്റൊരു അമലും ഇല്ല.(നസാഈ) അതുപോലെ സ്വഹാബിയായ മുആവിയ ബിനുഹൈദ അൽ ഖുശൈരീرضي الله عنهما ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം നബിﷺ യോട് ചോദിക്കുകയാണ്: അല്ലാഹുവിന്റെ റസൂലേ അല്ലാഹുവിന്റെ വജ്‌ഹ് ഉദ്ദേശിച്ച് കൊണ്ട് ഞാൻ നിങ്ങളോട് ചോദിക്കുന്നു അല്ലാഹു ഞങ്ങളിലേക്കു എന്തുമായിട്ടാണ് നിങ്ങളെ നിയോഗിച്ചത്?അപ്പോൾ നബിﷺ പറഞ്ഞു:ഇസ്‌ലാം കൊണ്ട്.അപ്പോൾ അദ്ദേഹം ചോദിച്ചു:ഇസ്ലാമിന്റെ അടയാളം സന്ദേഹം അത് എന്താണ്? അപ്പോൾ നബിﷺ പറഞ്ഞു:നീ പറയുക അല്ലാഹുവിന്റെ വജ്‌ഹ് ഉദ്ദേശിച്ച്‌ കൊണ്ട് ശിർക്കും അതിന്റെ ആളുകളെയും പൂർണമായും ഉപേക്ഷിച്ചുകൊണ്ട്‌ ഞാൻ ഇസ്‌ലാം സ്വീകരിച്ചു എന്നും,നീ നമസ്കാരം നിലനിർത്തണമെന്നും,സകാത്ത് കൊടുക്കണമെന്നും.....ഇസ്ലാം സ്വീകരിച്ചതിന് ശേഷം അല്ലാഹുവിൽ ശിർക്ക്‌ ചെയ്യുകയോ മുശ്രികീങ്ങളെ ഉപേക്ഷിച്ചുകൊണ്ട്‌ മുസ്ലിമീങ്ങളിലേക്ക് പാലായനം(ഹിജ്‌റ) ചെയ്യാതിരിക്കുയോ ചെയ്‌താൽ അവനിൽ നിന്നും ഒരു അമലും അല്ലാഹു സ്വീകരിക്കുകയില്ല......നിങ്ങളിൽനിന്നും ഹാജരായവർ ഹാജരാകാത്തവരിലേക്ക് ഇത് എത്തിച്ച്‌ കൊടുക്കണമെന്നും...അപ്പോൾ ഞാൻ ചോദിച്ചു:അല്ലാഹുവിന്റെ നബിയേ ഇതാണോ നമ്മുടെ ദീൻ?നബിﷺ പറഞ്ഞു:അതെ ഇതാണ് നിങ്ങളുടെ ദീൻ...(നസാഈ,അഹ്‌മദ്‌) അതുപോലെ നബി ﷺപറഞ്ഞു:മുശ്രികീങ്ങൾക്കിടയിൽ താമസിക്കുന്ന എല്ലാ മുസ്ലീങ്ങളുമായി എനിക്കൊരു ബന്ധവുമില്ല ഞാൻ അവരിൽ നിന്നും വിമുക്തനാണ്.(അബു ദാവൂദ്,തിർമിദി)

  • *بسم الله الرحمن الرحيم* മുഹറം മാസത്തിന്റെ ശ്രേഷ്ടതകൾ الحمد لله وأشهد أن لا إله إلا الله وحده لا شريك له،وأشهد أن محمدا عبده ورسوله.اللهم صلى على محمد وعلى آله وأصحابه أجمعين. നാം ജീവിക്കുന്ന ഈ ലോകത്തിന്റെയും പരലോകത്തിന്റെയും അതിലുള്ള മുഴുവൻ വസ്തുക്കളുടെയും സൃഷ്ടാവും,സംരക്ഷകനും,എല്ലാം അടക്കി നിയന്ത്രിക്കുന്നവനും, ഭരിക്കുന്നവനും,അവക്കെല്ലാം ജീവിക്കാൻ ആവശ്യമായതെല്ലാം ഒരുക്കിവെച്ചവൻ അല്ലാഹുവാണ്.മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായ ഒരു പ്രതിഭാസമാണ് രാത്രിയും പകലും എന്നത്.മനുഷ്യന് അല്ലാഹു കണക്കാക്കിയ ഉപജീവനം കണ്ടെത്തുവാൻ സഹായകമാകുന്ന രീതിയിൽ പകലിനെയും, ഉറങ്ങുവാനും ക്ഷീണം മാറ്റുവാനും രാത്രിയെയും സൃഷ്ടിച്ചതിൽ ചിന്തിക്കുന്ന ബുദ്ധിയുള്ള ജനങ്ങൾക്ക് അവരണ്ടിലും ദൃഷ്ടാന്തമുണ്ട് എന്നാണ് ഖുർആൻ പറയുന്നത്. إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِأُولِي الْأَلْبَاب തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.(ആലു ഇമ്രാൻ:190) وَمِنْ آيَاتِهِ مَنَامُكُمْ بِاللَّيْلِ وَالنَّهَارِ وَابْتِغَاؤُكُمْ مِنْ فَضْلِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يَسْمَعُونَ രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.(അർറൂം:23) അല്ലാഹു സൃഷ്‌ടിച്ച ഈ രാത്രികളും പകലുകളുമാണ് ദിവസങ്ങളും മാസങ്ങളും വർഷങ്ങളുമായി മാറുന്നത്.ആകാശ ഭൂമികളെ സൃഷ്‌ടിച്ച അന്നുമുതൽതൊട്ടേ അല്ലാഹുവിന്റെ അടുത്ത് മാസങ്ങൾ പന്ത്രണ്ടാണ്. അല്ലാഹു പറയുന്നു إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ۚ ذَٰلِكَ الدِّينُ الْقَيِّمُ ۚ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ ۚ وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً ۚ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാല്‌) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌.മുശ്രികീങ്ങൾ (ബഹുദൈവവിശ്വാസികള്‍) നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(തൗബ:36) അതെ അല്ലാഹു സൃഷ്‌ടിച്ച മാസങ്ങളിൽ നാല് മാസങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ട്.ഈ മാസങ്ങളിൽ യുദ്ധം നിഷിദ്ധമാക്കിയിട്ടുണ്ട്.ചില മാസങ്ങൾക്കും ദിവസങ്ങൾക്കും സമയങ്ങൾക്കും അല്ലാഹുവിന്റെ അടുത്ത് ശ്രേഷ്ടതകൾ ഉണ്ട്.അത്തരം ഒരു മാസമാണ് മുഹറം,ഈ മാസത്തിന് ചില ശ്രേഷ്ടതകൾ ഉണ്ട്. അബു ബക്ക്‌റത رضي الله عنه പറഞ്ഞു: നബിﷺപറഞ്ഞു: വർഷത്തിൽ പന്ത്രണ്ടു മാസങ്ങളാണ്,അതിൽ നാല് മാസങ്ങൾ പവിത്ര മാസങ്ങളാണ്.ദുൽ ഖഅ്ദ,ദുൽ ഹിജ്ജ,മുഹറം എന്നീ തുടർച്ചയായി വരുന്ന മൂന്ന്‌ മാസങ്ങളും, മറ്റൊന്ന് ജമാദുൽ ആഖിറിനും ശഅ്ബാനുമിടക്കും വരുന്ന റജബ് മാസമാകുന്നു.(ബുഖാരി) അതെ മാസങ്ങളിൽ അല്ലാഹുവിന്റെ അടുത്ത് ശ്രേഷ്ടത ഉള്ള മാസങ്ങളിൽ നബിﷺപറഞ്ഞു മുഹറം മാസം അല്ലാഹുവിന്റെ മാസമാണ് എന്ന്,ഇമാം മുസ്ലിംرحمه الله റിപ്പോർട്ട് ചെയ്ത അബു ഹുറൈറرضي الله عنه ന്റെ ഹദീസിൽ കാണാൻ സാധിക്കും. അല്ലാഹുവിന്റെ പ്രവാചകൻ നമ്മുടെ മുത്ത് നബി ﷺയും സ്വഹാബത്തുംرضي الله عنهم മക്കാ മുശ്രിക്കുകളുടെ പീഡനങ്ങളും അക്രമങ്ങളും സഹിക്കാൻ പറ്റാതെ ഇസ്‌ലാം ദീൻ നേരായ രീതിയിൽ ഉൾക്കൊണ്ട് അമൽ ചെയ്ത് ജീവിക്കാൻ സാദ്യമാകാതിരിന്നപ്പോൾ സ്വന്തം നാടായ പരിശുദ്ധ ഖഅ്ബാലയം നിലകൊള്ളുന്ന മക്കയിൽ നിന്നും സ്വന്തം നാടും വീടും സമ്പത്തും എല്ലാം ഉപേക്ഷിച്ച് അല്ലാഹുവിന്റെ അനുമതിപ്രകാരം മദീനയിലേക്ക് പാലായനം (ഹിജ്‌റ) ചെയ്ത മാസമാണ് മുഹറ മാസം, **എന്നാൽ ഹിജ്റയുടെ മഹത്വങ്ങളും പോരിഷകളും ഹിജ്റയുടെ സന്ദർഭത്തിൽ നബിﷺയും സ്വഹാബത്തും رضي الله عنهمസഹിച്ച പീഡനങ്ങളും അക്രമങ്ങളും മുഹറം മാസമായാൽ ഒരു കഥ പറയുന്നത്പോലെ പ്രസംഗിക്കുന്ന ആളുകൾ അല്ലെങ്കിൽ എഴുതിവിടുന്ന ആളുകൾ,അവർ വർഷങ്ങളായി കാഫിറുകളുടെ നാട്ടിൽ അതായത് ശിർക്കും കുഫ്‌റും ഹറാമുകളും വ്യഭിചാരവും മദ്യപാനവും സ്ത്രീകളുടെ അഴിഞ്ഞാട്ടവുമെല്ലാം പ്രകടമായി കാണുന്ന നാടുകളിൽ ജീവിച്ചുകൊണ്ടിരിക്കുന്നു,ഹിജ്റയുടെ മഹത്വം പറയുന്നവർ ആ നാട്ടിൽ നിന്നും ഒന്ന് മാറിനിന്ന് മുസ്ലിമീങ്ങളുടെ നാടുകളിലേക്ക് തന്റെ ദീൻ സംരക്ഷിച്ച്‌ ജീവിക്കുവാൻ വേണ്ടി ഒരു യാത്ര ചെയ്യാൻപോലും പ്രയാസമാണവർക്ക് അല്ലെങ്കിൽ

  • ﷽ قال الله تعالى: { سَيَجۡعَلُ ٱللَّهُ بَعۡدَ عُسۡرٖ يُسۡرٗا } അല്ലാഹു ഞെരുക്കത്തിനു (പ്രയാസത്തിന്) ശേഷം എളുപ്പം ഏര്‍പെടുത്തികൊടുക്കുന്നതാണ്‌. ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു റജബ് അൽ ഹമ്പലി رحمه الله പറഞ്ഞു: "പ്രയാസത്തോടൊപ്പം ആശ്വാസവും കഷ്ടതയോടൊപ്പം മോചനവും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിലെ സൂക്ഷ്മമായ രഹസ്യങ്ങളിൽ ഒന്നാണ്, കഷ്ടത വളരെ കഠിനമാവുകയും അതിന്റെ പരമാവധി നിലയിലെത്തുകയും ചെയ്യുമ്പോൾ, ആ കഷ്ടതയിൽ നിന്ന് സൃഷ്ടികളിലൂടെ മോചനം ലഭിക്കുമെന്ന പ്രതീക്ഷ അടിമ ഉപേക്ഷിക്കുന്നു. അപ്പോൾ അവന്റെ ഹൃദയം അല്ലാഹുവിൽ മാത്രം പൂർണ്ണമായി ആശ്രയിക്കുകയും അവനോട് മാത്രം ബന്ധപ്പെടുകയും ചെയ്യുന്നു." "ഇതാണ് യഥാർത്ഥ തൗഹീദിന്റെയും തവക്കുലിന്റെയും (അല്ലാഹുവിലുള്ള ആശ്രയത്തിന്റെയും) അവസ്ഥ. അങ്ങനെ അല്ലാഹുവിൽ മാത്രം ആശ്രയിക്കുകയും അവനിലേക്ക് മടങ്ങുകയും ചെയ്യുന്നവന് അല്ലാഹു ഉടൻ തന്നെ ആശ്വാസവും മോചനവും നൽകും." 〖 جامع العلوم والحكم - ابن رجب رحمه الله〗📕 ✒️: അബു ഇദ്രീസ് നൗഫൽ وفقه الله وسدده https://t.me/darulhadeesadwalih/1385

  • ﷽  قال الله تعالى { فَٱسۡتَقِيمُوٓاْ إِلَيۡهِ وَٱسۡتَغۡفِرُوهُۗ } ആകയാൽ അല്ലാഹുവിലേക്കുള്ള മാര്‍ഗത്തില്‍ നിങ്ങള്‍ നേരെ നിലകൊള്ളുകയും അവനോട് നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍. ഈ ആയത്തിനെ കുറിച്ച് അൽ ഹാഫിസ് ബ്നു റജബ് അൽ ഹംബലി رحمه الله പറഞ്ഞു: "അല്ലാഹു മനുഷ്യാനോട് കല്പിച്ചിരിക്കുന്ന നേരായ നിലപാടിൽ (ഇസ്തിഖാമത്ത്) ദീനിൽ അടിയുറച്ചു നിൽക്കുക മനുഷ്യനിൽ നിന്ന് ഏതെങ്കിലും കുറവ് സംഭവിക്കും എന്നതിനുള്ള സൂചനയാണ് ഈ ആയത്തിൽ ഉള്ളത്. അതിനാൽ ആ കുറവ് നികത്താൻ തൗബയും അല്ലാഹുവിലേക്കുള്ള മടങ്ങിവരവും ഉൾക്കൊള്ളുന്ന ഇസ്തിഗ്ഫാർ (പാപമോചനം തേടൽ) നിർബന്ധമാണ്. അത് നബി ﷺ മുആദ് رضي الله عنه വിനോട് പറഞ്ഞ ഈ വാക്കിനെപ്പോലെയാണ്: ((നീ എവിടെയായാലും അല്ലാഹുവിനെ സൂക്ഷിക്കുക, ഒരു തിന്മ ചെയ്താൽ അതിന് പിന്നാലെ ഒരു നന്മ ചെയ്യുക)) കാരണം നന്മകൾ തിന്മകളെ മായ്ച്ചുകളയും." 📚 جامع العلوم والحكم (510/1) 🖋️: അബു ഇദ്രീസ് നൗഫൽ وفقه الله وثبته https://t.me/darulhadeesadwalih/1384

  • без подписи

  • ☄️ بسم الله الرحمن الرحيم അശ്ശെയ്ഖ് അബൂ അബ്ദിറഹ്മാൻ റഷാദ് അൽ യമാനി അദ്ദാലിഇ'യോട് حفظه الله ചോദിക്കപ്പെട്ടു 📜ചോദ്യം📃 പെരുന്നാൾ നമസ്കാരത്തെ കുറിച്ച്‌ ഒന്ന് വിശദീകരിക്കാമോ? 📘📕 ഉത്തരം📗📙 പെരുന്നാൾ നമസ്കാരം അതിന്റെ സമയം അറവ് നടത്തുന്ന ദിവസമാണ് അതായത് ദുൽഹിജ്ജ പത്തിന് സൂര്യൻ ഉദിച്ച്‌ ഒരു കുന്തമുനയുടെ നീളം ആയികഴിഞ്ഞാൽ നമസ്കരിക്കലാണ് ഏറ്റവും നല്ലത്,രണ്ട് റക്അത്താണ് ഒന്നാമത്തെ റകഅത്തിൽ തക്ബീറത്തുൽ ഇഹ്റാം കൂടാതെ ഏഴ്‌ തക്ബീറുകളും രണ്ടാമത്തെ റക്അത്തിൽ അഞ്ചു് തക്ബീറുകളും, ഓരോ തക്ബീറിനും ഇടയിൽ പ്രത്യേകം ഒന്നും ചൊല്ലാൻ സ്ഥിരപ്പെട്ട ഹദീസുകളൊന്നും വന്നിട്ടില്ല.ഒന്നാമത്തെ റക്അത്തിൽ ഏഴ്‌ തക്ബീറിന് ശേഷം സൂറത്തുൽ ഫാതിഹ ഓതുകയും ശേഷം സൂറത്തുൽ അഹ് ലയും രണ്ടാമത്തെ റക്അത്തിൽ ഫാതിഹക്ക് ശേഷം സൂറത് ഖാഷിഅ ഓതലും സുന്നത്താണ്.ഇമാം തക്ബീർ ഉറക്കെ പറയലും ഇമാമിനെ പിൻപറ്റുന്നവർ പതുക്കെ പറയലുമാണ് സുന്നത്ത്‌.പെരുന്നാൾ നമസ്കാരത്തിന് മുൻപോ ശേഷമോ പ്രത്യേകം സുന്നത്ത്‌ നമസ്കാരങ്ങൾ ഒന്നും ഇല്ല.അതുപോലെ ഫർദ് നമസ്കാര ശേഷം ചൊല്ലുന്ന ദിക്റുകളും പെരുന്നാൾ നമസ്കാര ശേഷം ഇല്ല.നമസ്കാര ശേഷമാണ്‌ പെരുന്നാൾ ഖുതുബ പറയേണ്ടത്.പെരുന്നാൾ ഖുതുബ ഒന്നേ ഉള്ളൂ രണ്ടു ഖുതുബ ഇല്ല.ഖുതുബക്ക് ശേഷം മുസ്ലിമീങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ആശംസകൾ പറയലും,കൈ കൊടുക്കലും തഖബലല്ലാഹ് മിന്നാ വമിൻകും എന്ന് പറയലും മുസ്ലിമീങ്ങളുടെ സുന്നത്താണ്,അതുപോലെ പെരുന്നാൾ നമസ്കാരത്തിന് കുളിക്കുകയും ഏറ്റവും നല്ല വസ്ത്രം ധരിച്ചും സുഗന്ധം പുരട്ടിയും നമസ്കാര സ്ഥലത്തേക്ക് പോകലാണ് സുന്നത്ത്‌.ബലി പെരുന്നാൾ നമസ്കാരത്തിന് വേണ്ടി നമസ്കാര സ്ഥലത്തേക്ക് പോകുമ്പോൾ ഭക്ഷണം കഴിക്കാതെ പോകലാണ് സുന്നത്ത്‌,അവൻ ബലി അറുതത്തിൽ നിന്നും കഴിക്കലാണ് സുന്നത്ത്‌.പെരുന്നാൾ നമസ്കാരത്തിന് പോകുന്നത് ഒരു വഴിക്കും തിരിച്ച് വരുന്നത് വേറെ വഴിക്കും ഇങ്ങനെ ചെയ്യൽ സുന്നത്താണ്.നമസ്കാരത്തിന് പോകുമ്പോഴും തിരിച്ച് വരുമ്പോഴും തക്ബീർ ഉച്ചത്തിൽ ചൊല്ലൽ സുന്നത്താണ്.പെരുന്നാൾ നമസ്കാരം ആളുകൾ താമസിക്കുന്ന ഇടങ്ങളിൽ നിന്നും അകന്നു പോയി മരുഭൂമിയിലോ മൈതാനങ്ങളിലോ നമസ്‌കരിക്കലാണ് സുന്നത്ത്, ആർത്തവകാരികളായ സ്ത്രീകളും നിഫാസുള്ളവരും കുട്ടികളും പെരുന്നാൾ നമസ്കാരത്തിലേക്ക്‌ വരുന്നത് സുന്നത്താണ് അവർ നമസ്കരിച്ചില്ലെങ്കിലും അവർക്ക്‌ ഖുതുബ കേൾക്കാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും ഇത് കാരണമാകും.അതുപോലെ ഈ ദിവസങ്ങളിൽ കുടുംബ സന്ദർശനം പ്രത്യേകം നല്ലതാണ് നബിصلى الله عليه وسلم ഈദ് ദിവസങ്ങളിൽ തന്റെ കുടുംബത്തെ സന്ദർശിക്കുമായിരുന്നു. إجابة الشيخ المفضال المجاهد: أبـــي عبـــــد الرحمـــــــن رشـــــــــاد بن أحمـــــــــد اليماني الضـــــــالعــــــي حفظـه اللــه ورعـــــــــــــاه 🖋️: അബു ഇദ്രീസ് നൗഫൽ وفقه الله وثبته https://t.me/darulhadeesadwalih/1382

  • без подписи

  • 26 мая1941из darulhadeesadwalih

    عيد مبارك

  • 26 мая190из darulhadeesadwalih

    без подписи